Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about The Great Indian Politics | Mathrubhumi:How many episodes does The Great Indian Politics | Mathrubhumi have?The podcast currently has 58 episodes available.
July 22, 2023മണിപ്പൂരിന്റെ നിലവിളി | Manipur violence Poliസ്ത്രീകളെ നഗ്നരാക്കി തെരുവില്‍ നടത്തുക. പകവീട്ടാനെന്ന പേരില്‍ അവരെ ബലാത്സംഗം ചെയ്യുന്ന കൊടും ക്രൂരത, കത്തിച്ചുകൊല്ലുക. പോലീസ് കാഴ്ചക്കാരാകുക. മണിപ്പൂരില്‍ കാണുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ്. കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടര മാസമായിട്ട് അത് തടയാനാകുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് അവിടെയൊരു സര്‍ക്കാര്‍ എന്ന ചോദ്യം തന്നെ സ്വാഭാവികം. ഇതിലും ചെറിയ കാര്യങ്ങള്‍ക്ക് ഇന്ത്യയിലെ പല സംസ്ഥാന സര്‍ക്കാരുകളേയും പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി പോലും പ്രതികരിച്ചത് രാജ്യം ലോകത്തിന് മുന്നില്‍ തലതാഴ്ത്തി നില്‍ക്കേണ്ടി വന്ന ആ വീഡിയോ പുറത്തുവന്ന ശേഷമാണ്. മണിപ്പൂരിലെ ജനങ്ങള്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. മുറിവുണക്കാന്‍ ആര്‍ക്ക് കഴിയും ആര് ശ്രമിക്കും. സമാധാനം അകന്നുപോകുകയാണോ. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Manipur violence...more21minPlay
July 18, 2023ആ 'നോ'യ്ക്കും ഉണ്ട് ഒരു ഉമ്മന്‍ചാണ്ടി സ്റ്റൈല്‍ | Tribute Oommen chandyഉമ്മന്‍ ചാണ്ടിയെന്നാല്‍ ആള്‍ക്കൂട്ടമായിരുന്നു. തനിച്ചാകാന്‍ ഇഷ്ടപ്പെടാത്ത എന്നും എപ്പോഴും ജനങ്ങള്‍ക്ക് നടുവില്‍ ജനത്തിന്റെ പ്രശ്നപരിഹാരകനായി കൈപിടിച്ചുനിന്ന നേതാവ്. ലോകത്ത് തന്നെ ഇത്രയധികം ജനങ്ങളോട് സംവദിച്ച മറ്റൊരു ജനനേതാവ് ഉണ്ടാകുമോ സംശയമാണ്. ജീവിതത്തിലുടനീളം സൗമ്യത പുലര്‍ത്തിയ അദ്ദേഹം നോ എന്നു പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് എസ് എന്നായിരിക്കും അനുഭവപ്പെടുക. ഉമ്മന്‍ ചാണ്ടിയെ കെ.എ ജോണിയും മനു കുര്യനും അനുസ്മരിക്കുന്നു. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്. | Tribute Oommen chandy...more33minPlay
July 07, 2023ടേക് ഓഫിന് മുന്നെ പ്രതിപക്ഷത്തെ പിളര്‍ത്തി ബിജെപി; അടുത്ത ഷോക്ക് നിതീഷിനോ? | Podcastഅമരക്കാരായി നിന്നത് പവാറും നിതീഷും. അതില്‍ പവാറിന്റെ പാര്‍ട്ടി തന്നെ പിളര്‍ത്തി ബിജെപിയുടെ തിരിച്ചടി. നിതീഷിനുള്ളത് അണിയറയില്‍ ഒരുങ്ങുന്നതായി സൂചനകള്‍. യോജിക്കണോ എന്ന് പ്രതിപക്ഷം ആലോചിച്ചുവരുമ്പോഴേക്കും ആദ്യ യോഗത്തിനുണ്ടായിരുന്ന എത്ര കക്ഷികള്‍ ബാക്കിയുണ്ടാവുമോ എന്തോ...ബിജെപിയുടെ 2024 സര്‍ജിക്കല്‍ സ്ട്രൈക്ക് തുടങ്ങിക്കഴിഞ്ഞു.... കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Maharashtra Political Crisis...more20minPlay
June 27, 2023സുധാകരൻ്റെ അറസ്റ്റ് : പൊരുളും മിഥ്യയും | KPCC Chief K. Sudhakaran arrestedകാലവര്‍ഷം കനക്കുന്നതിന് മുന്നെ കേരളത്തില്‍ ആരോപണങ്ങളുടെ പെയ്ത്താണ്. വ്യാജ രേഖയും ആള്‍മാറാട്ടവും ഇടത് പ്രതിരോധത്തിന് താങ്ങാനാകാതെ നീങ്ങുമ്പോള്‍ കേസുകളും അറസ്റ്റും തുടരുന്നു. ചരിത്രത്തില്‍ ആദ്യമായി കെപിസിസി പ്രസിഡന്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട പുനര്‍ജനി പദ്ധതിയില്‍ അഴിമതി കേസ് പ്രതിപക്ഷ നേതാവിനെ ചൂഴ്ന്ന് പിടിക്കുന്നു. പഴയ ഡ്രൈവര്‍ സുധാകരനെതിരെ തിരിഞ്ഞത് ഭരണപക്ഷത്തിന് ആയുധമായപ്പോള്‍ മണിക്കൂറിനുള്ളില്‍ ശക്തിധരന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷത്തിന് വടിയായി. ഈ കേസ്സുകള്‍ എവിടെ എത്തും ആര്‍ക്കും ഒരുപിടിയുമില്ല. കേള്‍ക്കുന്നതില്‍ പലതിലും കഴമ്പുണ്ടോ അതോ ഉണ്ടയില്ലാ വെടിയാണോ. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ് KPCC Chief K. Sudhakaran arrested...more21minPlay
May 13, 2023ദക്ഷിണേന്ത്യയില്‍ നിന്ന് പടിയിറങ്ങി ബിജെപി; കര്‍ണാടക 'കൈ' പിടിയില്‍ ആയതെങ്ങനെ ?കര്‍ണാടകയില്‍ പരാജയപ്പെട്ടതോടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ബിജെപിയുടെ പടിയിറക്കം സമ്പൂര്‍ണമാകുന്നു. ബിജെപി അതിന്റെ പ്രചാരണ തന്ത്രങ്ങളെല്ലാം പഴറ്റിയിട്ടും മോദി നേരിട്ടിറങ്ങി തേര് തെളിച്ചിട്ടും ബിജെപി വീണുപോയതെങ്ങനെയാണ്. എക്സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം നിഷ്പ്രഭമാക്കി കോണ്‍ഗ്രസ് കര്‍ണാടകയെ കൈ പിടിയിലൊതുക്കിയതെങ്ങനെയാണ്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more19minPlay
May 05, 2023കര്‍ണാടകയില്‍ വീശുന്നത് മാറ്റത്തിന്റെ കാറ്റോ? വോട്ടാക്കുന്നതില്‍ കോണ്‍ഗ്രസിന് പിഴക്കുന്നോ? | karnataka election 2023ഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച് ഭരണത്തുടര്‍ച്ചയ്ക്ക് ബിജെപി കോപ്പുകൂട്ടുന്നു. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ ബജ് രംഗ് ദള്‍ നിരോധനം അവസരമാക്കി ബിജെപിയുടെ പ്രത്യാക്രമണം. മോദി തന്നെ വിഷയം വികാരമാക്കി മാറ്റി. കാറ്റിന്റെ ഒഴുക്ക് മനസ്സിലാക്കി എതിര്‍പാളയത്തില്‍ നിന്ന് നേതാക്കളെ അടര്‍ത്തി തുടക്കത്തിലെ മുന്‍തൂക്കവുമായി കോണ്‍ഗ്രസ്. ജീവന്മരണ പോരാട്ടത്തിന് ജെ.ഡി.എസ്സും കുമാരസ്വാമിയും. മെയ് 10ന് കര്‍ണാടകത്തിലെ വിധിയെഴുത്തില്‍ 2024 ലില്‍ കോണ്‍ഗ്രസിന്റെ റോള്‍ കൂടി നിശ്ചയിക്കുന്നതാകും.. കര്‍ണാടകം എങ്ങോട്ട് കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | karnataka election 2023...more21minPlay
April 25, 2023വന്ദേഭാരതും മോദിയുടെ മിഷന് കേരളയും | PM Narendra Modi's visit to Keralaകേരളത്തിനും വന്ദേഭാരത് കിട്ടി . എട്ട് മണിക്കൂറില്‍ തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകുന്ന ട്രെയിനിന്റെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. വന്ദേഭാരതും ഒപ്പം ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായി മോദി നടത്തിയ കൂടിക്കാഴ്ചയും. രണ്ടും ഗുണം ചെയ്യുമെന്നും വികസന മുദ്രാവാക്യവും ഒപ്പം ക്രിസ്ത്യന്‍ വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ദൗത്യവും രണ്ടും ലക്ഷ്യം കാണുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. ഇവ രണ്ടും ഭാവിയില്‍ വോട്ടായി മാറാന്‍ സാധ്യതയുണ്ടോ. വന്ദേഭാരത് വന്നതോടെ കെ റെയിലിന്റെ സാധ്യതകള്‍ അടഞ്ഞോ. കെ. എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. PM Narendra Modi's visit to Kerala...more20minPlay
April 18, 2023യുപിയില്‍ നീതി തോക്കിന് കുഴലിലൂടെയൊ | Atiq Ahmed Murder caseയു.പിയില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. പോലീസ് കസ്റ്റഡിയിലിരിക്കെ മുന്‍ എം.പിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദ് തോക്കിനിരയാകുന്നു. സഹോദരനും ഇദ്ദേഹത്തോടൊപ്പം കൊല്ലപ്പെടുന്നു. അക്രമികളെ തടയാന്‍ സുരക്ഷയൊരുക്കിയ പോലീസ് ശ്രമിച്ചുപോലുമില്ല. മാധ്യമപ്രവര്‍ത്തകരുടെ കണ്മുന്നില് വെച്ചായിരുന്നു കൊലപാതകം. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം യു.പി നടപ്പിലാക്കുന്ന നീതി നിര്‍വ്വണ രീതി ജനാധിപത്യസമൂഹത്തിന് അഭികാമ്യമാണോ. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ...more16minPlay
April 06, 2023മുരളി കൂട് മാറുമോ? നേതാക്കളെത്തേടി ബിജെപി | | K. Muraleedharanബിജെപിയിലേക്ക് ഒരു കോണ്‍ഗ്രസ് നേതാവ് പോകും. മൂന്നു ദിവസമായി രാഷ്ട്രീയ അന്തപ്പുരങ്ങളില്‍ പ്രചരിച്ച ഊഹാപോഹം. പേര് പറഞ്ഞില്ലെങ്കിലും സൂചനകള്‍ കെ. മുരളീധരനെ കേന്ദ്രീകരിച്ചായിരുന്നു. താന്‍ കരുണാകരന്റെ മകനാണെന്നും അപമാനം സഹിച്ചായാലും കോണ്‍ഗ്രസില്‍ തന്നെയുണ്ടാവുമെന്ന് മുരളി പറഞ്ഞതോടെ അത് കെട്ടുകഥമാത്രമായി. അനഭിമതനായ മുരളിയും എം കെ രാഘവനും തരൂരും ഇവരെ നേതൃത്വം ഉള്‍ക്കൊള്ളുമോ അല്ലെങ്കില്‍ ഇവരുടെ നിലപാട് എന്താവും. ലോക്സഭാ തിരഞ്ഞെടുപ്പിനായി ബിജെപിയുടെ പദ്ധതികളില്‍ കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്നോ ഇടതുപക്ഷത്ത് നിന്നോ ആരെങ്കിലും മറുകണ്ടം ചാടാന്‍ സാധ്യതയുണ്ടോ ? കെ.എ ജോണിയും മനു കുര്യനും വിശകലനം ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. K. Muraleedharan...more18minPlay
March 25, 2023അയോഗ്യത അവസരമോ അഗ്നിപരീക്ഷയോ|Rahul Gandhi disqualified from Lok Sabhaഅയോഗ്യത ചിലപ്പോള്‍ യോഗ്യതയാകാം അവസരമാകാം. അല്ലെങ്കില്‍ അഗ്നിപരീക്ഷയാകാം. വാ വിട്ട വാക്ക് തിരിച്ചെടുക്കാനാകില്ല. കര്‍ണാടകത്തിലെ പ്രസംഗത്തിന് ഗുജറാത്തില്‍ കേസ്. പരാതിക്കാരന് തന്നെ മേല്‍ക്കോടതിയില്‍ പോയി വിചാരണയ്ക്ക് സ്റ്റേ നേടിയതും ജഡ്ജി മാറിയതിന് പിന്നാലെ സ്റ്റേ നീക്കാന്‍ ഹര്‍ജി കൊടുത്തത്് വിചാരണ പുനരാരംഭിച്ച് രാഹുലിനെ ശിക്ഷിക്കുന്നതിലേക്കുള്ള നിയമപോരാട്ടത്തില്‍ പല ട്വിസ്റ്റുകളുമുണ്ട്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകള്‍ക്കാണ് പരമാവധി ശിക്ഷ കിട്ടുക. രാഹുലിന്റേതും ആ ഗണത്തില്‍ വന്നു. രണ്ട് വര്‍ഷം തന്നെ ശിക്ഷിച്ചതിനാലാണ് അയോഗ്യതയും ഉറപ്പായത്. ശിക്ഷിച്ച കോടതി തന്നെ അപ്പീല്‍ നല്കാന് സ്റ്റേ നല്കി ഔദാര്യം കാട്ടി. പക്ഷേ 24 മണിക്കൂറിനുള്ളില്‍ ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കി ഉത്തരവുമിറക്കി. ഇനി അറിയാനുള്ള രാഹുലിന് ഇത് രാഷ്ട്രീയമായി ഗുണമോ ദോഷമോ എന്നാണ്. രാഹുല്‍ മത്സരരംഗത്തില്ലെങ്കില്‍ പ്രതിപക്ഷം ഒന്നടങ്കം കൈകോര്‍ത്തേക്കാം. രണ്ടാമത് കേവലം സമുദായത്തെ അപമാനിച്ചു എന്ന കാര്‍ഡ് ഫലിക്കുന്നില്ല എന്ന് കണ്ട് ഒ.ബി.സി സമുദായത്തിനെതിരാണ് രാഹുല്‍ എന്ന രീതിയില്‍ ബിജെപി അതിനെ തിരിച്ചു. രാഹുലിന്റെ അയോഗ്യത അവസരമാണോ അതോ അഗ്നിപരീക്ഷയോ. ബിജെപി അറിയാതെ പ്രതിപക്ഷത്തിന് ആയുധം നല്‍കിയോ.. കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: പ്രണവ്....more20minPlay
FAQs about The Great Indian Politics | Mathrubhumi:How many episodes does The Great Indian Politics | Mathrubhumi have?The podcast currently has 58 episodes available.