Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about The Great Indian Politics | Mathrubhumi:How many episodes does The Great Indian Politics | Mathrubhumi have?The podcast currently has 58 episodes available.
March 16, 2023നിയമസഭയിലും മൻകി ബാത്തോ? | Conflict in Kerala Niyama Sabhaനിയമസഭ ഇടവേളയ്ക്ക് ശേഷം സംഘര്‍ഷവേദിയായി. പോര്‍വിളിയും പിടിവലിയും പരിക്കും ആശൂപത്രിവാസവും കണ്ടു. കുറ്റം ആരുടേതെന്നതില്‍ ഇരുപക്ഷവും ആരോപണം തുടരുന്നു. അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് പോലും നിരാകരിക്കപ്പെടുന്നു. ഒന്നല്ല നാലെണ്ണം. ബ്രഹ്മപുരം കത്തിയതില്‍ ചട്ടം 300 പ്രകാരമുള്ള മറുപടിയായതിനാല്‍ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനുള്ള അവസരം ആര്‍ക്കും ലഭിക്കില്ല. അതോടെ ഇതെന്താ ആകാശവാണിയായോ എന്നായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവിന്റെ നട്ടെല്ല് വാഴപ്പിണ്ടിയായെന്ന് മന്ത്രി റിയാസ്. മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായവര്‍ അധിക്ഷേപിക്കേണ്ടെന്ന തിരിച്ചടി. അതങ്ങനെ തുടരുമ്പോഴും സ്പീക്കര്‍ ഷംസീര്‍ സിപിഎം എംഎല്‍എ മാത്രമായി ചുരുങ്ങിയോ എന്ന ആക്ഷേപവും ഉയരുന്നു. ചോദ്യോത്തരവേള നടക്കാതെയും സഭ ബഹളത്തില്‍ മുങ്ങി പിരിയുമ്പോഴും ലാഭം ഭരണപക്ഷത്തിനും നഷ്ടം പ്രതിപക്ഷത്തിനുമെന്നാകാം രാഷ്ട്രീയ ഉത്തരം. കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more18minPlay
February 21, 2023കറുപ്പിനോട് കലിപ്പ് | CM Pinarayi Vijayanകറുപ്പണിഞ്ഞവരാണോ കറുപ്പ് നിറമാണോ പ്രശ്നം അതോ കരിങ്കൊടി പ്രതിഷേധമോ. എല്ലാം പ്രശ്നമാണെന്ന തരത്തിലാണ് പോലീസ് നടപടി. കോവിഡ് കാലത്ത് സ്വര്‍ണ്ണക്കടത്ത് വിവാദം ആളിക്കത്തിയപ്പോള്‍ കറുത്ത മാസ്കിന് പോലും രക്ഷയില്ലായിരുന്നു. ഇപ്പോള്‍ ഇന്ധന സെസ് അടിച്ചേല്പിച്ചതോടെ പ്രതിപക്ഷം വീണ്ടും തെരുവിലിറങ്ങി. ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ യാത്രയും കരിങ്കൊടി പ്രതിഷേധവും കേരളത്തില്‍ വീണ്ടും തുടരുന്നു. പ്രതിഷേധത്തോടാണോ കലിപ്പ് അതോ കറുപ്പ് നിറമാണോ പ്രശ്നം... കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്...more16minPlay
December 08, 2022മിന്നും വിജയം,ഗുജറാത്തില്‍ ബിജെപിക്ക് ഏഴാം ഊഴം; ഹിമാചലില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് | Gujarat, Himachal Assembly Election ResultsAnalysisഗുജറാത്തില്‍ പ്രവചനങ്ങള്ക്കുപ്പുറം മോദി തരംഗം ആഞ്ഞുവീശിയപ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 158 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ബിജെപി സ്വന്തമാക്കി. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ ഏഴ് തവണ തുടര്‍ച്ചയായ വിജയം എന്ന റെക്കോഡിനൊപ്പം ഇനി ഗുജറാത്ത് ബിജെപി സര്‍ക്കാരുകളും. ഹിമാചലിലും എക്സിറ്റ് പോളുകള്‍ വാശിയേറിയ മത്സരം പ്രവചിച്ചെങ്കില്‍ അതിനെ കവച്ചുവെച്ച് കോണ്‍ഗ്രസ് ബിജെപിയെ ഞെട്ടിച്ചു. ഭൂരിപക്ഷം ഉറപ്പാക്കിയ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കലും കൊഴിഞ്ഞുപോക്ക് തടയലും അവരുടെ ഭാവിനിശ്ചയിക്കും. തിരഞ്ഞെടുപ്പ് വിശകലനവുമായി കെ.എ ജോണിയും മനു കുര്യനും. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ Gujarat, Himachal Assembly Election Results Analysis...more22minPlay
November 11, 2022പിഴക്കാത്ത ടൈമിങ്; ഒരു മുഴം മുന്നെ എന്നും നിതീഷ് | Bihar Political Crisisഅധികാരത്തിന്റെ മറുപേരാണ് നിതീഷ് കുമാര്‍. ഇന്ത്യയില്‍ ഇതുപോലെ അധികാര രാഷ്ട്രീയത്തിനൊപ്പം മാത്രം ഇരിപ്പിടം കിട്ടിയ മറ്റൊരു രാഷ്ട്രീയ നേതാവ് ഉണ്ടാകില്ല. അധികാരത്തില്‍ നിന്ന് അധികാരത്തിലേക്കുള്ള യാത്രയില്‍ യുപിയില്‍ ജാട്ട് രാഷ്ട്രീയം പയറ്റിയ അന്തരിച്ച അജിത് സിങ്ങിന് പോലും നിതീഷിന്റെ അത്ര മികച്ച ടൈമിങ് ഉണ്ടായില്ല സോഷ്യലിസ്റ്റ് ആദര്‍ശത്തില്‍ ജനതാദളിലൂടെ തുടങ്ങിയ പഴയ ജെ.പിയുടേയും വി.പി സിങ്ങിന്റെയും ശിഷ്യനായ നിതീഷ് കുമാര്‍ രാഷ്ട്രീയവഴിയില്‍ ആകെ കൈവിട്ടത് ആദര്‍ശം മാത്രമാണ്. രാഷ്ട്രീയത്തില്‍ നിത്യശത്രുക്കളില്ല എന്നാണ് പറയാറ്. നിതീഷിന്റെ കാര്യത്തില്‍ രാഷ്ട്രീയത്തില്‍ ശത്രുക്കളേ ഇല്ല. എല്ലാവരും മിത്രങ്ങള്‍. ഇന്നലെ ബിജെപിയോടൊപ്പമാണെങ്കില് നാളെ ആര്‍ജെഡിക്കും കോണ്‍ഗ്രസിനും ഒപ്പം. ഇന്നലെ മോദിയ്ക്കൊപ്പം വേദി പങ്കിടുന്ന നിതീഷ് നാളെ സോണിയക്കൊപ്പം വേദി പങ്കിടും. 2020 ല്‍ ചിരാഗ് പാസ്വാനെ വച്ച് നിതീഷിനെ ക്ഷീണിപ്പിച്ച ബിജെപി നിതീഷിന് ശേഷമുള്ള എതിരാളികളില്ലാത്ത ബിഹാര്‍ രാഷ്ട്രീയത്തിന്റെ പണിപ്പുരയിലായിരുന്നു. തോല്‍വി ഭീഷണി ഉയര്‍ന്നപ്പോള്‍ ഇത് തന്റെ അവസാന തിരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ചാണ് പഴയ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എന്‍ജിനീയറായിരുന്ന നിതീഷ് സോഷ്യല്‍ എന്‍ജിനീയറിങ് പയറ്റിയത്. മഹാരാഷ്ട്രയില്‍ ഉദ്ധവിനേയും ശിവസേനയേയും ബിജെപി തകര്‍ത്തെറിഞ്ഞത് കണ്ടതോടെ അടുത്തത് ജെഡിയുവാണെന്ന് നിതീഷ് ഉറപ്പിച്ചു. ഏകനാഥ് ഷിന്‍ഡേയെ പോലെ ഒരാളെ ജെഡിയുവിനുള്ളില്‍ ബിജെപി അന്വേഷണം തുടങ്ങും മുന്നെ നിതീഷ് സഖ്യം പൊളിച്ച് വീണ്ടും മഹാസഖ്യമുണ്ടാക്കി. മഹാരാഷ്ട്ര കിട്ടിയപ്പോള്‍ ബിഹാര്‍ പോയി. അടുത്ത കളിക്ക് ബിജെപി ഒരുങ്ങുമ്പോള്‍ നിതീഷ് പഴയ സുഹൃത്ത് ലാലുവിന്റെ മകനൊപ്പം ജനതാദള്‍ രാഷ്ട്രീയത്തിലേക്കുള്ള മടക്കയാത്രയിലാണോ. കെ.എ ജോണിയും മനു കുര്യനും ബീഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: ്പ്രണവ് പി.എസ് | Bihar Political Crisis...more18minPlay
November 11, 2022വീഴ്ചയും തിരുത്തലും; ശ്രീറാം വെങ്കിട്ടരാമന് വിവാദം പറയുന്നതെന്ത് | Sriram Venkitaraman controversyകേരളത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രത്യേകിച്ച് യുവതലമുറയ്ക്കിടയില്‍ ഹീറോ പരിവേഷമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്. അവിടെ നിന്നാണ് അയാള്‍ കൊലയാളി എന്ന വിശേഷണത്തിലേക്ക് അധഃപതിച്ചത്. ഒരു കലക്ടര്‍ മദ്യപിച്ച് അമിത വേഗതയില്‍ വാഹനം ഓടിച്ച് ഒരാളെ കൊലപ്പെടുത്തിയെന്ന കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. തന്റെ പദവും സ്വാധീവും ഉപയോഗിച്ച് ചെയ്ത കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ പതിനെട്ട് അടവും പഴറ്റിയെന്ന ആരോപണം നേരിടുന്ന ഒരാള്‍. അങ്ങനെ ഒരാളെയാണ് ആലപ്പുഴ കലക്ടറായ സര്‍ക്കാര്‍ നിയമിച്ചത്. ഒടുവില്‍ പ്രതിഷേധങ്ങളില്‍ ശ്വാസം മുട്ടി അയാള്‍ മറ്റൊരു പദവിയേല്ക്ക് മാറ്റപ്പെട്ടെങ്കിലും ശ്രീറാം വെങ്കിട്ടരാമന്റെ ജീവിതവും കരിയറും അയാളോടുള്ള സര്‍ക്കാര്‍ സമീപനവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കെ.എം ബഷീര്‍ എന്ന മാധ്യമപ്രവര്ത്തകന് ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് ഓടിച്ച വാഹനം ഇടിച്ച് മരിച്ചിട്ട് മൂന്ന് വര്‍ഷം ആവുകയാണ്. കേരളം ഒരാഴ്ച ചര്‍ച്ച ചെയ്ത ശ്രീറാം വിവാദം കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്സിങ് പ്രണവ് പി.എസ്...more17minPlay
November 11, 2022സ്വര്‍ണക്കേസില്‍ പ്രതിരോധത്തില്‍ ആര് | Gold Smuggling Caseഅശ്വത്ഥാമാവ് വെറും ഒരു ആനയെന്ന് ശിവശങ്കര്‍. എച്ച്.ആര്.ഡി.എസില്‍ ജോലിക്ക് കയറിയ സ്വപ്ന അതോടെ ഇടവേളയ്ക്ക് ശേഷം മൗനം ഭഞ്ജിച്ചു. വിഷയംകിട്ടാന്‍ കാത്തിരുന്ന പ്രതിപക്ഷം തൃക്കാക്കര കടന്ന ആത്മവിശ്വാസത്തില്‍ വീണുകിട്ടിയ അവസരം മുതലാക്കാന്‍ തുനിഞ്ഞിറങ്ങി. പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയ ഇ.പിയുടെ വാക്കുകള്‍ സെല്‍ഫ് ഗോളായി. കറുപ്പിനോടും കലിപ്പായി. പോലീസ് കറുപ്പ് തേടി അലഞ്ഞു. ഒടുവില്‍ വിലക്കില്ലാത്ത കാര്യം മൂന്നാം നാള് മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ സരിത്തിനെ പിടികൂടാന്‍ കാട്ടിയ വെപ്രാളവും ഷാജിന്റെ രംഗപ്രവേശവും രാഷ്ട്രീയനാടകങ്ങള്‍ക്ക് പുതിയ മാനംനല്‍കി. ഷാജുമായുള്ള ബന്ധത്തില്‍ വിജിലന്‍സ് മേധാവി തെറിച്ചു. ഷാജ് ദൂതനോ ബിജെപിയുടെ ആയുധമോ എന്ന ആരോപണം എയറിലുണ്ട്. നളിനി നെറ്റോ വരെയുള്ളവരുടെ പേര് പരാമര്‍ശിച്ചിട്ടും ജലീല്‍ മാത്രമാണ് ആത്മവിശ്വാസത്തോടെ നേരിടാന്‍ ഇറങ്ങിയത്. സാധ്യത തേടി പി.സി ജോര്‍ജും കളത്തിലിറങ്ങി. സ്വപ്ന പറയുന്നതില്‍ കഴമ്പുണ്ടോ. മാറ്റിമാറ്റി പറഞ്ഞയാള്‍ക്ക് വിശ്വാസ്യതയുണ്ടോ. കൈയില്‍ നിന്ന് കാശുമുടക്കി വിമാനത്തില്‍ പ്രതിഷേധിക്കാന്‍ പോയി സസ്പെന്‍ഷനിലായപ്പോഴാണ് കളി ഓവറായ കാര്യം യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മനസ്സിലായത്. വിമാനത്തിലേക്ക് പ്രതിഷേധമെത്തിയതോടെ സിപിഎം രോഷം അണപൊട്ടി. തെരുവുയുദ്ധവും പാര്‍ട്ടി ഓഫീസ് ആക്രമണവും അരങ്ങേറി. കൈകാര്യം ചെയ്ത് വിഷയം വഷളാക്കിയതാണോ സിപിഎമ്മിന് പറ്റിയ വീഴ്ച. അതോ സ്വപ്നയുടെ വാക്ക് കേട്ട് സമരത്തിനിറങ്ങിയ പ്രതിപക്ഷത്തിനോ ജാള്യത. അവതരണം മനു കുര്യന്, കെ.എ ജോണി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more18minPlay
November 09, 2022പകരം വീട്ടി ബിജെപി: ക്ലൈമാക്സ് ട്വിസ്റ്റ് അമിത് ഷാ വക | Reasons Behind The Fall of Uddhav Thackerayപകരത്തിന് പകരം. 2019 ല്‍ പവാറിന്റെ ഗെയിം പ്ലാനിലുണ്ടായ തിരിച്ചടിക്കും നാണക്കേടിനും ബിജെപി അതിലും വലിയ ഗെയിം പ്ലാനിലൂടെ എതിരാളികളെ മലര്‍ത്തിയടിച്ചിരിക്കുന്നു. പക പലിശ തീര്‍ത്ത് വീട്ടിയപ്പോള്‍ ഉദ്ധവിന് കൈയ്യിരുന്ന പാര്‍ട്ടി പോലും കൈവിടുന്ന സ്ഥിതിയാണ്. പരീക്കറെ ഗോവയില്‍ ഒറ്റ രാത്രി കൊണ്ട് വാഴിച്ചതുപോലെ ജ്യോതിരാദിത്യയെ അടര്‍ത്തിയെടുത്തതുപോലെ ഒരു പിഴവിനും ഇടകൊടുക്കാതെ ഉദ്ധവ് സര്‍ക്കാരിനെ ബിജെപിയും അമിത് ഷായും വീഴ്ത്തി. ഇന്ത്യന്‍ രാഷ്ടീയം കണ്ട ട്വിസ്റ്റുകളിലെ വമ്പന്‍ ട്വിസ്റ്റില്‍ ഇരട്ട ലോട്ടറിയാണ് ഷിന്ദേയ്ക്ക് അടിച്ചത്.കഥ, നായകന്- ഏകനാഥ് ഷിന്ഡേതിരക്കഥ ബി.ജെപി, ഫഡ്നാവിസുംക്ലൈമാക്സും ട്വിസ്റ്റും-അമിത് ഷാ കെ.എ ജോണിയും മനുകുര്യനും മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Reasons Behind The Fall of Uddhav Thackeray | maharashtra political crisis...more15minPlay
November 09, 2022ബിജെപി തരംഗം, തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ് പഞ്ചാബ് തൂത്തുവാരി എഎപി | Election Analysisഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്,മണിപ്പൂര്‍, ഗോവ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിശകലനവുമായി മനു കുര്യന്. എഡിറ്റ്: ദിലീപ് ടി.ജി...more38minPlay
FAQs about The Great Indian Politics | Mathrubhumi:How many episodes does The Great Indian Politics | Mathrubhumi have?The podcast currently has 58 episodes available.