
Sign up to save your podcasts
Or


അദ്ഭുതകരമായ പാസുകളിലാണ് കളിയുടെയും ജീവിതത്തിന്റെയും സൗന്ദര്യം. വേദനയറിയാത്ത കളിക്കാരൻ കാൽപന്തിലില്ല. വേദനയറിയാത്തവരാരും ജീവിതത്തിലുമില്ല. വി. പ്രവീണ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
‘‘ഫിഫയുടെ നോട്ടം തങ്ങൾക്കുവന്നുചേരുന്ന പണത്തിന്റെ കിലുകിലാരവത്തിലാണ്. ഈ 'കളി'യിൽ അവർ ഒന്നര ലക്ഷം കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ 70 ശതമാനം അവരുടെ ബാങ്കുകളിലേക്ക് എത്തിച്ചേരും. 48 ടീമുകളുടെ ഫോർമാറ്റ് അവരുടെ പണപ്പെട്ടി നിറയ്ക്കാനുള്ള നിഗൂഢതന്ത്രം മാത്രമാണ്’’- എം.പി. സുരേന്ദ്രൻ
ഗായകനായി മാറാനുള്ള യാത്രക്കിടയിൽ തന്റെ ജീവിതം തന്നെ മാറ്റിമറിച്ച മുഹമ്മദ് റഫിയുടെ ഒരു പാട്ടിനെക്കുറിച്ച് കെ.കെ. നിഷാദ് സംസാരിക്കുന്നു. യേശുദാസിന്റെ ആലാപനത്തിലെ പ്രത്യേകതകളെക്കുറിച്ചും മലയാള സിനിമാഗാനങ്ങളുടെ ഭാവുകത്വത്തെ ചിട്ടപ്പെടുത്തിയ സംഗീതസംവിധായകരെക്കുറിച്ചും, പുതിയ കാലത്തുനിന്ന് ഒരു ഗായകൻ സംസാരിക്കുന്നു. സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.
ആമീൻ നെയ്‌ഫെ സംവിധാനം ചെയ്ത 200 മീറ്റേഴ്സ് പലനിലകളിൽ ഇപ്പോഴും പ്രസക്തമായ പലസ്തീനിയൻ സിനിമയാണ്. ഒരു ജനതയുടെ അതിജീവനത്തിനായുള്ള തത്രപ്പാടുകളെ ഹൃദയഭേദകമാംവിധം കാട്ടിത്തരുമ്പോഴും പലസ്തീൻ ജീവിതത്തിന്റെ ഉൾക്കരുത്തും എല്ലാ സംഘർഷങ്ങൾക്കും അപ്പുറത്തുള്ള ജീവിതത്തോടുള്ള സരളമനോഭാവവും ഈ സിനിമ കാട്ടിത്തരും.
കടക്കൂ പുറത്ത്. ഇത് വേൾഡ് കപ്പാണ്! ഒരു പാട് രാഷ്ടങ്ങൾ…. വലിയജനസമൂഹം….ജനസഞ്ചയം….പക്ഷേ, സൊമാലിയൻ റഫറി ടെററിസ്റ്റ് ബന്ധമുള്ളവൻ.. ഇറാഖി ടീം സ്റ്റാഫ് ഭീകരതയ്ക്ക് വളം വെച്ചവൻ.. മൊറോക്കോ ഫാൻസിനെ പേടി..ഫിഫയുടെ FOR EVERY ONE എന്ന മുദ്രാവാക്യം കടപുഴകുന്നു. നിരവധി മനുഷ്യാവകാശ പ്രശ്നങ്ങൾ…ഫുട്ബോളിൻ്റെ അമേരിക്കൻ വൽക്കരണമെന്ന ആരോപണങ്ങൾ. ഈ ലോകകപ്പിലെ രാഷ്ട്രീയ അസ്വാരസ്യങ്ങൾ ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
സംസ്ഥാനത്ത് ഷിഗല്ല വീണ്ടും വ്യാപിക്കുകയാണ്. വയനാട്ടിലും കൊല്ലത്തുമാണ് ഇതിനോടകം നിലവിൽ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഷിഗല്ലെയുമായി ബന്ധപ്പെട്ട് പലതരം ആശങ്കകൾ ജനങ്ങൾക്കിടയിൽ രൂപപ്പെട്ടിട്ടുണ്ട്. ഷിഗല്ല ബാക്ടീരിയയെക്കുറിച്ചും അത് പകരാനുള്ള സാഹചര്യങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും വിശദീകരിക്കുന്നു ഡോ:നവ്യ തൈക്കാട്ടിൽ
അമ്മാതിരി ടീമാണ് ഇത്തവണത്തെ ലോകകപ്പിനെത്തുന്നത്, complete team. ഫുട്ബോളിലെ സൂര്യവംശിയായ ലാമീൻ യമാലിൻ്റെ തകർപ്പൻ പ്രകടനത്തിന് കാത്തിരിക്കുന്ന കാണികൾ. ഇത്തവണത്തെ ചാമ്പ്യൻമാർ സ്പെയിൻ ആയിരിക്കുമോ? എല്ലാ കാലത്തും കളിക്കു മുമ്പേ കിട്ടാറുള്ള കറുത്ത കുതിരപ്പട്ടം ബെൽജിയത്തിന് ഇത്തവണ കിട്ടാത്തത് എന്തുകൊണ്ട്? എന്താണ് പാരഗ്വെയുടെയും ഉറുഗ്വായുടെയും തുർക്കിയുടെയും ഈജിപ്തിൻ്റെയും ഇറാൻ്റെയും സൗദിയുടെയും സാധ്യതകൾ? എന്തായിരുന്നു ലോകകപ്പിലെ സോവിയറ്റ് യൂണിയൻ? സൗദിയുടെ അൽ ഒവൈരാൻ ബെൽജിയത്തിനെതിരെ ഓടി നേടിയ ഗോൾ ഒന്നൊന്നര മറഡോണ ഗോൾ ആണെന്ന് പറയപ്പെടുന്നത് എന്തുകൊണ്ടാണ്? ഹോളണ്ടിനെതിരെ സ്പെയിൻ ജയിച്ചപ്പോൾ ഷർട്ടൂരിയ ഇനിയെസ്റ്റ എന്താണ് നെഞ്ചിൽ കാണിച്ചത്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
ഇന്ന് ഒട്ടുമിക്ക അധ്യാപകരും ബൗദ്ധികമായ ആവേശത്തോടെയോ ആത്മവിശ്വാസത്തോടെയോ അല്ല ക്ലാസ് മുറികളിലേക്ക് നടക്കുന്നത്; നിതാന്ത ജാഗ്രതയോടും, പ്രതിരോധമനോഭാവത്തോടും, ഭയത്തോടും കൂടിയാണ്. ഈ ഭയം നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിക്ക് സംഭവിച്ച ആഴത്തിലുള്ള സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക പരിവർത്തനങ്ങളുടെ അനന്തരഫലമാണ്- താജ് മൻസൂർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
പെലോത്ത മാജിക്കയിൽ ഈ എപ്പിസോഡിൽ ജർമ്മനിയുടെയും കാനഡയുടെയും പോർച്ചുഗലിൻ്റെയും സാധ്യതകൾ വിശകലനം ചെയ്യുന്നു. ഈ ലോകകപ്പിൽ കപ്പടിക്കാനുള്ള സാധ്യത ഏറെ കൽപിക്കപ്പെടുന്ന ടീമാണ് പോർച്ചുഗൽ ടീം. ഒരു പക്ഷേ, ഇന്നത്തെ റൊണാൾഡോയേക്കാൾ മികച്ച കളിക്കാർ ഉള്ള സമ്പൂർണ ടീമാണ് പോർച്ചുഗലിൻ്റെത്. ജർമനിയാവട്ടെ പതിവുപോലെ വമ്പൻ ടീമുമായിത്തന്നെയാണ് ഇത്തവണയും എത്തുന്നത്. കൂടെ, ലോകകപ്പ് മത്സരങ്ങളിലെ എക്കാലത്തെയും മികച്ച മത്സരങ്ങളിലൊന്നായി റാങ്ക് ചെയ്യപ്പെട്ട 1982 ലെ പശ്ചിമ ജർമനി - ഫ്രാൻസ് മത്സരവും 1990 ൽ യുഗോസ്ലാവിയക്കെതിരെ ലോതർ മത്തേവസ് നേടിയ ഗോളും സ്പെയിനെതിരെ 2018ൽ CR7 നേടിയ ഫ്രീകിക്കും വിശകലനം ചെയ്യുന്നു.
പരമ്പരാഗത രാഷ്ട്രീയപാർട്ടികളും ഭരണകൂടങ്ങളും പരിഗണിക്കാത്ത പുതിയ തലമുറയുടെ പ്രശ്നങ്ങളെ മുൻനിർത്തിയുള്ള ഇടപെടൽ, പുതിയ കാലത്ത് അനിവാര്യമായ ഒരു രാഷ്ട്രീയപ്രവർത്തനം കൂടിയാണ്. രാഹുൽ പി. സി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
From the publisher's feed

46 Listeners

2 Listeners

0 Listeners

7 Listeners

3 Listeners

1 Listeners

2 Listeners

3 Listeners