Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about യാത്രാവാണി | Yathravaani | Travelogue:How many episodes does യാത്രാവാണി | Yathravaani | Travelogue have?The podcast currently has 109 episodes available.
November 16, 2021നാഗാലാന്‍ഡില്‍ ഖൊണോമോ ഗ്രാമത്തില്‍ | യാത്രാവാണി | Khonoma Villageറോഡ് മോശമാണെങ്കിലും വണ്ടി ശരവേഗത്തിലാണ് വിടുന്നത്. കാറ്റ് ശക്തമായിരുന്നു. 'ഖൊണോമോ വില്ലേജ് നിങ്ങളെ സ്വാഗതം ചെയ്യുന്നു' -നാഗാലാന്‍ഡില്‍ എല്ലാ ഗ്രാമങ്ങള്‍ക്കും ഇത്തരത്തിലുള്ള സ്വാഗത കമാനങ്ങള്‍ കാണാം. കമാനം കടന്ന് വണ്ടി വീണ്ടും മുന്നോട്ട്.ജി.ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി | എഡിറ്റ്: ദിലീപ് ടി.ജി....more8minPlay
November 13, 2021നാഗാലാന്‍ഡില്‍ വേഴാമ്പല്‍ ഉത്സവത്തിന് മുന്‍പ് | യാത്രാവാണി | Nagaland Travelogueകൊഹിമയില്‍നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ അകലെ വഴി മഴയില്‍ കുതിര്‍ന്ന് കിടക്കുകയായിരുന്നു. ഉത്സവ നാളുകളില്‍ മാത്രം സജീവമാകുന്ന കിസാമയില്‍ അല്ലാത്തപ്പോള്‍ വിരലിലെണ്ണാവുന്ന സഞ്ചാരികളേ എത്താറുള്ളൂ. ഉത്സവനാളില്‍ ഇവിടം മനുഷ്യമഹാമലയാവും, ഓരോ ഗോത്രവര്‍ഗത്തിന്റെയും നൃത്തതാളവിരുന്ന് ഇവിടെ അരങ്ങേറും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഒഴുകിയെത്തും. തീനും കുടിയുമായി ഉത്സവം കൊഴുക്കും.ജി.ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി | എഡിറ്റ്: ദിലീപ് ടി.ജി....more11minPlay
November 09, 2021ഒഴുകിയൊഴുകി പുഴയോടൊപ്പം | യാത്രാവാണി | Chaliyar River Kayakingമഴ ആര്‍ത്തിരമ്പി പെയ്യാന്‍ തുടങ്ങി. രാത്രിഭക്ഷണവും കഴിഞ്ഞ് സ്ലീപ്പിംഗ് ബാഗില്‍ ഉറക്കം കാത്തുകിടക്കുമ്പോള്‍ മനസ് തുഴഞ്ഞുകൊണ്ടേയിരുന്നു. പിറ്റേന്ന് വീണ്ടും തുഴയാനുള്ള മനസ്സിന്റെ പരിശീലനം. രണ്ടാം ദിനം അഞ്ചു മണിക്കാണ് എഴുന്നേറ്റത്. നേരം വെളുത്തുവരുന്നതിനു മുന്‍പുതന്നെ പുഴയോരത്തെത്തി. മഴയില്‍ നനഞ്ഞ പുഴയോരം. കാര്‍മേഘങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന പ്രഭാത സൂര്യന്. തണുപ്പിലേക്ക് തോണിയിറക്കി ഞങ്ങള്‍ തുഴയാന്‍ തുടങ്ങി. തുഴഞ്ഞുതുഴഞ്ഞു മുന്നോട്ട് ചെന്നപ്പോള്‍ മേഘങ്ങളെ തുഴഞ്ഞുമാറ്റി സൂര്യനും ഞങ്ങള്‍ക്കൊപ്പം എത്തിയിരുന്നു. തയ്യാറാക്കി അവതരിപ്പിച്ചത്: ജി. ജ്യോതിലാല്‍ | എഡിറ്റ്: ദിലീപ് ടി.ജി....more21minPlay
November 05, 2021കടലലകളില്‍, കപ്പല്‍ വീട്ടില്‍ | യാത്രാവാണി | Vietnam Travelogue by G. Jyothilalഹാനോയ്യില് കറങ്ങിയ ശേഷം അടുത്ത യാത്ര ഹാലോങ് ബേയിലേക്കായിരുന്നു. നെല്‍വയലുകളും കൃഷിയിടങ്ങളുമായിരുന്നു വഴിയോരക്കാഴ്ച. വഴിയോരക്കാഴ്ചകളില്‍ മുഴുകി വണ്ടി അവിടെ എത്തിയപ്പോള്‍ 12 മണിയായി. ജെട്ടിയിലിറങ്ങി ബോട്ടില്‍ കയറി, കപ്പലിലേക്ക്. കപ്പല്‍ മുന്നോട്ട് നീങ്ങി. ഇതുവരെ കാണാത്തൊരു ലോകം കണ്മുന്നില് വിടര്‍ന്നുവരുന്നു. കടലില്‍ ആരോ ബലം പ്രയോഗിച്ച് മാറ്റിയിട്ട പോലെ പച്ചക്കുന്നുകള്‍. അതിന്റെ വിടവുകളിലൂടെ മെല്ലെപ്പോകുന്ന കപ്പല്‍വീട്. തയ്യാറാക്കി അവതരിപ്പിച്ചത്: ജി. ജ്യോതിലാല്‍ | എഡിറ്റ്: ദിലീപ് ടി.ജി....more15minPlay
November 01, 2021കണ്ടുകണ്ടങ്ങിരിക്കാം | യാത്രാവാണി | Poonthanam Illamനിലമ്പൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള യാത്രയ്ക്കിടയില്‍ പെട്ടെന്നാണ് റോഡരികിലെ ബോര്‍ഡില്‍ പൂന്താനത്തിന്റെ പേര് കണ്ടത്. പിന്നെ നിര്ത്താതിരിക്കാനാകില്ല. മലയാളത്തിന്റെ ഇതിഹാസ കവികളിലൊരാളായ പൂന്താനം ജനിച്ച ഇല്ലത്തേക്ക് ഒരു യാത്രാ പോകാം. തയ്യാറാക്കി അവതരിപ്പിച്ചത്. ജി. ജ്യോതിലാല്‍ എഡിറ്റ് ദിലീപ് ടി.ജി...more4minPlay
October 29, 2021ഫുക്കറ്റില്‍ കടല്കാറ്റില് | യാത്രാവാണി | Phuket Travelogueതായ് എന്നാല്‍ സ്വാതന്ത്ര്യം എന്നാണ് അര്‍ത്ഥം. തെക്ക് കിഴക്ക് ഏഷ്യയില്‍ യൂറോപ്യന്‍ കോളനിയാകാത്ത ഏക രാജ്യം എന്നതുകൊണ്ട് ഈ പേര് തായ്ലന്റിന് ചേരും. നാട്ടുകാര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം കാണുമ്പോഴും ഈ രാജ്യത്തിന്റെ പേര് കിറു കൃത്യമാണെന്ന് തോന്നും..തായ്ലാന്റ് എന്നാല്‍ സെക്സ് ടൂറിസത്തിന്റെ നാടാണ് നമുക്ക് . ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി...more14minPlay
October 25, 2021ചാവുകടല്‍ അതെ, ചാവുന്ന കടല്‍ | യാത്രാവാണി | Dead sea Travelogueചാവുകടലും മരിച്ചുകൊണ്ടിരിക്കുകയാണ്. ചാവുകടലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഇസ്രായേലുകാരനായ ഗൈഡ് ആദം പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങികൊണ്ടിരിക്കുന്നു. ഒരോ വര്‍ഷവും ഒരു മീറ്ററുകണ്ട് ചാവുകടല്‍ വറ്റികൊണ്ടിരിക്കുന്നു. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി എഡിറ്റ് ദിലീപ് ടി.ജി...more5minPlay
October 22, 2021ഹൃദയ തടാകക്കരയില്‍ | യാത്രാവാണി| Heart Lake in Chembra Travelogue by G Jyothilalകാറ്റും കോടമഞ്ഞും കൊമ്പുകുത്തിക്കളിക്കുന്ന ചെമ്പ്രമല. മലമുകളിലേക്കുള്ള വഴിയില്‍ ഹൃദയാകൃതിയില്‍ ഒരു തടാകം. ട്രെക്കിങ്ങിനെ അവിസ്മരണീയമാക്കുന്നത് ഈ തടാകം ആണ്. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് : ദിലീപ് ടി.ജി...more6minPlay
October 18, 2021ശനീശ്വര സന്നിധിയില്‍ | യാത്രാവാണി| Kuchanur Saneeswara Temple travelogue by G Jyothilalതേനിക്കടുത്തുള്ള ഈ ശനീശ്വരന് കോവില്‍, ജീവിതപ്രതിസന്ധികളില്‍ വീണവരുടെ അഭയകേന്ദ്രമാണ്. ഏഴകള്‍ മുതല്‍ താരങ്ങള്‍ വരെ കുഗ്രാമത്തിലെ ഈ ക്ഷേത്രത്തിലെത്തുന്നുജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി...more7minPlay
October 15, 2021കാടമനൈയിലെ കരടിപുള്ളൈ | യാത്രാവാണി | The girl who raised by Bear travelogue by G Jyothilalമൃഗവും മനുഷ്യനും തമ്മിലുള്ള അപൂര്‍വമായ സ്നേഹബന്ധത്തിന്റെ നേര്‍ക്കഥയാണിത്. കടുവ കൊന്നുവെന്ന് കരുതിയ കുട്ടിയെ കരടി വളര്‍ത്തിയ സംഭവം. ഈ സംഭവകഥ വായിക്കുമ്പോള്‍ 'മൃഗീയം' എന്ന വാക്കിന്റെ അര്ഥകല്പനകളെ മാറ്റേണ്ടതുണ്ടെന്ന് നമുക്ക് മനസ്സിലാവുന്നു. കാട് വന്യതയുടേതുമാത്രമല്ലെന്ന് തിരിച്ചറിയുന്നു. സ്നേഹത്തിന്റെ കാണാച്ചരടുകള്‍ എവിടെയൊക്കെയോ ബന്ധപ്പെട്ടിരിക്കുന്നു; പൊക്കിള്‍ക്കൊടിപോലെ പിണഞ്ഞുകിടക്കുന്നു. കാടമനയിലെ കരടിപുള്ളൈ ജി. ജ്യോതിലാലിന്റെ യാത്രവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി...more23minPlay
FAQs about യാത്രാവാണി | Yathravaani | Travelogue:How many episodes does യാത്രാവാണി | Yathravaani | Travelogue have?The podcast currently has 109 episodes available.