Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about യാത്രാവാണി | Yathravaani | Travelogue:How many episodes does യാത്രാവാണി | Yathravaani | Travelogue have?The podcast currently has 108 episodes available.
December 17, 2021കടലോരം കാല്‍നടയായി | യാത്രാവാണി | Yathravani by G. Jyothilalനടത്തം തുടങ്ങുകയാണ് കാടായ കാടെല്ലാം ട്രെക്കിങ്ങ് നടത്തി. മൃഗങ്ങളെയും പ്രകൃതിയെയും അറിഞ്ഞവര്‍ വഴിമാറിയൊരു ട്രെക്കിങ്ങിന് ഒരുങ്ങുകയാണ് ഇവിടെ. കടലോരത്തുകൂടെ ഒരു ജില്ലയുടെ ഒരറ്റം മുതല്‍ മറ്റേയറ്റംവരെ കാല്നടയായൊരു യാത്ര. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ നസീറിനൊപ്പം ഒരു യാത്ര. ജി.ജ്യോതിലാലിന്റെ യാത്രാവിവരം: യാത്രവാണി.എഡിറ്റ് ദിലീപ് .ടി.ജി...more24minPlay
December 13, 2021താമ്രപര്ണിക്കരയിലൂടെ കൈലാസനാഥാലയങ്ങളിലൂടെ | Yathravani by G. Jyothilal,തെന് തമിഴകത്തിന്റെ ജീവനദിയായ താമരഭരണി. അതിന്റെ കരയില്‍ നവഗ്രഹസാനിധ്യത്തോടെ കൈലാസ നാഥന്റെ ക്ഷേത്രങ്ങള്‍. ഐതിഹ്യവും വിശ്വാസവും ചേര്‍ന്ന ഒരു യാത്ര. നവ കൈലാസ യാത്ര. യാത്രാവാണി ജി.ജ്യോതിലാല്‍.എഡിറ്റ് ദിലീപ് ടി.ജി...more13minPlay
December 10, 2021നാടുകാണിയില്‍ ഇരുന്ന് കൊച്ചി കാണുമ്പോള്‍ | യാത്രാവാണി | Yathravani by G. Jyothilalഇങ്ങകലെ ഹരിതമലമേലൊരു കൊച്ചുകൂടാരത്തിലിരുന്ന് അറബിക്കടലിന്റെ റാണിയെ ദൂരെ നിന്നു കാണാം. മാനം തെളിഞ്ഞാല്‍ മനം തെളിയും. ദൂരക്കാഴ്ചയുടെ സൗന്ദര്യം. വിശാലമായ പ്രകൃതിയുടെ മനം കവരുന്ന കാഴ്ച..മഴ കോരിച്ചൊരിയുകയായിരുന്നു. പച്ചക്കാടുകള്‍ അതേറ്റു വാങ്ങുന്നു. കോടമഞ്ഞില്‍ പാത മൂടിക്കിടന്നു. വാഹനങ്ങളുടെ പ്രകാശം മഞ്ഞില്‍ മങ്ങിപടരുന്നു. നനഞ്ഞു കുതിര്‍ന്ന റോഡ്. മഞ്ഞില്‍ നിഴല്‍രൂപങ്ങളായി മരങ്ങള്‍. ചേമ്പിലകള്‍ക്കു മാത്രം ഒരു കൂസലുമില്ല. യാത്രികരായ ഞങ്ങള്‍ക്കും. ജി.ജ്യോതിലാലിന്റെ യാത്രാവാണി എഡിറ്റ് ദിലീപ് ടി.ജി...more5minPlay
December 06, 2021മലയാളം പറയുന്ന മധ്യപ്രദേശ് യാത്രാവാണി | Podcastഭവാനിച്ചേച്ചി പറഞ്ഞുതുടങ്ങുമ്പോഴേക്കും ഗുരുപൂജയ്ക്കുള്ള മണിമുഴങ്ങി. വർത്തമാനം മുറിഞ്ഞു. മധ്യപ്രദേശിൽ, തലസ്ഥാനനഗരിയായ ഭോപാലിൽനിന്ന് 80 കിലോമീറ്റർ മാറി ഇമിലിയ എന്ന കൊച്ചുഗ്രാമത്തിലിരുന്നാണ് ഭവാനി വല്യമ്മ മണിമണിയായി മലയാളം പറയുന്നത്; നല്ല ഓണാട്ടുകര മലയാളം.ഭോപാലിൽനിന്ന് ഈത്കടിയിലേക്കുള്ള കാർയാത്രയ്ക്കിടയിൽ ഓർത്തത് 64 വർഷംമുമ്പ് നാട്ടിലെ പട്ടിണിയും പരിവട്ടവും താങ്ങാനാവാതെ ജീവിതത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കടന്നുവന്ന ഒരു തലമുറയെപ്പറ്റിയായിരുന്നു. നാലുദിവസം കരിവണ്ടിയിലും പിന്നെ ബസിലും ട്രാക്ടറിലുമായി ഈ കാട്ടുപ്രദേശത്തെത്തി പ്രകൃതിയോട് മല്ലിട്ട് ജീവിതം നട്ടുപിടിപിടിപ്പിച്ചവർ. പോരാട്ടത്തിലൂടെ അവകാശങ്ങൾ നേടിയെടുത്തവർ. അവരെ കാണാനായിരുന്നു യാത്ര.ജി ജ്യോതിലാലിന്റെ യാത്രാവിവരണം- യത്രാവാണി, എഡിറ്റ് ദിലീപ് ടി ജി...more12minPlay
December 03, 2021പ്രകൃതീശ്വരീ നിന് തിരുനടയില്‍ | യാത്രാവാണി | Iringole kavuഇരിങ്ങോള്‍ക്കാവ് വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന സമയത്താണ് അവിടെ എത്തിയത്. ജിഷ വധവും പെരുമ്പാവൂരും പ്രതിയെന്ന് സംശയിക്കുന്നയാളെ ഇരിങ്ങോള്‍ക്കാവില്‍ കണ്ടതും വാര്‍ത്തകളില്‍ നിറയുന്നുണ്ടായിരുന്നു. ചരിത്രവും ഐതിഹ്യവും ജൈവവൈവിധ്യവും ഇടകലര്‍ന്നൊരു ക്ഷേത്രമാഹാത്മ്യം; 50 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഇരിങ്ങോള്‍ കാവ്. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി...more8minPlay
November 29, 2021തോവാളയ്ക്ക് പൂമണമാണ് | യാത്രാവാണി | Thovalai flower marketപൂ ചാക്കുകള്‍ കെട്ടഴിഞ്ഞ് വീഴാന്‍ തുടങ്ങി. ഹൊസൂരില്‍നിന്ന് ചാക്കുകണക്കിന് മഞ്ഞ ബന്ദിപ്പൂക്കളും ചുവന്ന റോസുകളും എത്തി. മധുരയില്‍നിന്ന് കൊളുന്തും ഡിണ്ടിഗലില്‍നിന്ന് അരളിയും വന്നു. നിമിഷനേരംകൊണ്ട് ആ മൈതാനത്തിന്റെ ഓരോ മൂലകളില്‍ പൂക്കുന്നുകള്‍ ഉയര്‍ന്നുതുടങ്ങി. ആളുകള്‍ വീണ്ടും വീണ്ടുമെത്തി. നിമിഷാര്‍ധംകൊണ്ട് കണ്മുന്നിലൊരു വസന്തകാലം. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി...more9minPlay
November 26, 2021'ഉള്ളത്തി ഊട്ടിയിലെ ഒരു ഊരാണ്' | യാത്രാവാണി | ullathi ootyഊട്ടി എല്ലാവരും എപ്പോഴും ടൂര്‍ പോവുന്ന സ്ഥലമാണ്... അവിടെ എന്തെല്ലാം കാണണം, എവിടെയെല്ലാം പോവണമെന്നതിന് ആര്‍ക്കും ഒരു സംശയവും ഉണ്ടാവാനിടയില്ല. അതുകൊണ്ടാണ് അല്‍പ്പമൊന്നു മാറിച്ചിന്തിക്കാമെന്നു തോന്നിയത്. ഊട്ടിയിലെ ഗ്രാമത്തിലേക്കൊരു ഡ്രൈവും ഗ്രാമത്തില്‍ ഒരു രാത്രികാലവാസവും ആവാമെന്നു കരുതി. ' . ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി...more7minPlay
November 22, 2021സീതയുണ്ട് ഇവിടെ പിന്നെ ലവകുശന്മാരും | യാത്രാവാണി | Pulpally Travelogueപുല്‍പ്പള്ളി കുരുമുളകിന്റെ സ്വന്തം നാടായാണ് അറിയപ്പെട്ടിരുന്നത്. ചാക്കുകണക്കിന് കുരുമുളകുമായി അങ്ങാടിയില്‍ പോയവര്‍ തിരിച്ചുവരുന്നത് ഒരു ജീപ്പ് വാങ്ങിച്ചായിരിക്കും എന്നാണ് പറയാറ്. അത്രയ്ക്കായിരുന്നുവത്രെ ഈ നാട്ടുകാരുടെ കാര്‍ഷിക സമ്പത്ത്. അന്ന് കുരുമുളക് പറിക്കാനും മറ്റുമായി തമിഴ്നാട്ടില്‍ നിന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ എത്തുമായിരുന്നു. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി...more6minPlay
November 19, 2021പച്ചയിലെ പച്ചപ്പ് | യാത്രാവാണി | Palode Tropical Botanic Garden20-23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഭൂമിയിലുണ്ടായിരുന്ന ഒരു പുഷ്പിത സസ്യത്തിന്റെ തായ്ത്തടിയാണ് ശിലാഖണ്ഡമായി മുന്പില്. പുല്‍ത്തകിടിയില്‍ കരിങ്കല്‍ പാളികള്‍ കൊണ്ട് അലങ്കരിച്ച് പ്രത്യേകം സംരക്ഷണയോടെ സൂക്ഷിച്ചിരിക്കുന്നു. തമിഴ്നാട്ടിലെ തെക്കേ ഏര്‍ക്കാട്ട് ജില്ലയിലെ ശിലാദ്രവ്യ വനത്തില്‍ നിന്നും കൊണ്ടുവന്ന ഈ ഫോസില്‍ മുത്തച്ഛനെ കണ്ടുവണങ്ങി നമുക്ക് യാത്ര ആരംഭിക്കാം.ജി.ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി | എഡിറ്റ്: ദിലീപ് ടി.ജി....more7minPlay
November 16, 2021നാഗാലാന്‍ഡില്‍ ഖൊണോമോ ഗ്രാമത്തില്‍ | യാത്രാവാണി | Khonoma Villageറോഡ് മോശമാണെങ്കിലും വണ്ടി ശരവേഗത്തിലാണ് വിടുന്നത്. കാറ്റ് ശക്തമായിരുന്നു. 'ഖൊണോമോ വില്ലേജ് നിങ്ങളെ സ്വാഗതം ചെയ്യുന്നു' -നാഗാലാന്‍ഡില്‍ എല്ലാ ഗ്രാമങ്ങള്‍ക്കും ഇത്തരത്തിലുള്ള സ്വാഗത കമാനങ്ങള്‍ കാണാം. കമാനം കടന്ന് വണ്ടി വീണ്ടും മുന്നോട്ട്.ജി.ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി | എഡിറ്റ്: ദിലീപ് ടി.ജി....more8minPlay
FAQs about യാത്രാവാണി | Yathravaani | Travelogue:How many episodes does യാത്രാവാണി | Yathravaani | Travelogue have?The podcast currently has 108 episodes available.