ജീവിതത്തിലെന്നെങ്കിലും കാണണം എന്ന് മനസ്സിലുറപ്പിച്ച ചില സ്ഥലങ്ങളുണ്ടായിരുന്നു. താജ് മഹല്‍, ഈജിപ്തിലെ പിരമിഡ്, ബക്കിങ്ഹാം പാലസ്.. പട്ടിക അങ്ങിനെയായിരുന്നു. സിനിമാതാരമായി രാജ്യാന്തര യാത്രകള്‍ക്ക് അവസരം വന്നപ്പോള്‍ കണ്ടത് ഇതൊന്നും ആയിരുന്നില്ല. വിയന്ന, മലേഷ്യ, സിംഗപ്പൂര്‍, തായ്ലാന്റ്, പോണ്ടിച്ചേരി, ലേ. അങ്ങിനെയൊക്കെയായിരുന്നു യാത്രകള്‍. അതുകൊണ്ടുതന്നെ 'മാതൃഭൂമി യാത്ര' താജ്മഹലിലേക്ക് ക്ഷണിച്ചപ്പോള്‍ എനിക്കതൊരു ആഗ്രഹ സാക്ഷാത്കാരം കൂടിയായിരുന്നു.