Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about CRIME STORY MALAYALAM | MATHRUBHUMI:How many episodes does CRIME STORY MALAYALAM | MATHRUBHUMI have?The podcast currently has 70 episodes available.
October 10, 2022അമ്പൂരി രാഖി വധക്കേസ് : കാമുകനും സഹോദരനും സുഹൃത്തും ചേര്‍ന്ന് നടത്തിയ അരുംകൊല | Amboori murder case:കാമുകനും സഹോദരനും സുഹൃത്തും ചേര്‍ന്ന് നടത്തിയ അരുംകൊല കേരള മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. 2019 ജൂണ്‍ മാസത്തില്‍ തിരുവനന്തപുരം അമ്പൂരിയില്‍ രാഖി എന്ന പെണ്‍കുട്ടിയെ കാമുകനും അയാളുടെ സഹോദരനും സുഹൃത്തും കൂടി ചേര്‍ന്ന് ദാരുണമായി കൊലപ്പെടുത്തി സ്വന്തം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം. ഒരു മാസത്തോളം പോലീസിനെ കുഴപ്പിച്ച ആ തിരോധാന കേസിലൂടെ തെളിഞ്ഞുവന്ന അരും കൊലയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യങ്ങളുമായി ക്രൈം സ്റ്റോറി. അവതരണം: വൈശാഖ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍ ക്ലബ് എഫ് എം | Amboori murder case:...more11minPlay
October 05, 2022ബൈസണ്‍ വാലിയിലെ എസ്റ്റേറ്റ് ബംഗ്ലാവില്‍ കത്തിക്കരിച്ച നിലയില്‍ കേണല്‍ പീറ്റര്‍ | Colonel Peter Murder Caseമൂന്നാറില്‍ താപനില മൈനസ് ഡിഗ്രിയിലേക്ക് കൂപ്പ് കുത്തിയ ജനുവരി മാസം. മൂന്നാര്‍ ടൗണില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെ ബൈസണ്‍വാലിയും കനത്ത മഞ്ഞുവീഴ്ചയില്‍ പുതഞ്ഞിരിക്കുകയാണ്. ബൈസണ്‍വാലിയില്‍ ആനച്ചാല്‍ എസ്റ്റേറ്റിന് നടുവിലായാണ് റിട്ട. കേണല്‍ പീറ്റര്‍ പുത്തന്‍പുരയ്ക്കലിന്റെ താമസം 500 ഏക്കര്‍ തോട്ടം. വിരമിച്ചിട്ടും ചിട്ടയായ ജീവിതം നയിക്കുന്ന വ്യക്തി. ഒരു പ്രഭാതത്തില്‍ കേണല്‍ പീറ്ററിന്റെ മൃതദേഹം എസ്റ്റേറ്റ് ബംഗ്ലാവില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എന്താണ് കേണല്‍ പീറ്ററിന് സംഭവിച്ചത് ? . പീറ്ററിന്റെ മരണം ആത്മഹത്യയാണോ അതൊ കൊലപാതകമാണോ. അവതരണം: വൈശാഖ്. സ്ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം | Colonel Peter murder case...more10minPlay
September 30, 2022കെ.ടി കെമ്പമ്മ എന്ന സയനൈഡ് മല്ലിക: ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ട ആദ്യ വനിതാ സീരിയല്‍ കില്ലര്‍ | Story of Cyanide Mallika or KD Kempammaസയനൈഡ് മല്ലികയാണ് ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ട ആദ്യത്തെ വനിതാ സീരിയല്‍ കില്ലര്‍. കെ.ടി കെമ്പമ്മ എന്നാണ് സയനൈഡ് മല്ലികയുടെ യഥാര്‍ത്ഥ പേര്. ആ സീരിയല്‍ കൊലപാതകിയെ പിടികൂടാന്‍ ഇടയാക്കിയ ഒരു കൊലപാകവും അതിന്റെ പിന്നാമ്പുറ കഥകളും. അവതരണം: വൈശാഖ്. സ്ക്രിപ്റ്റ്: ജംഷീര്‍ പി.എം. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ്ബ് എഫ്.എം | KD Kempamma, infamously known as Cyanide Mallika, is India's first convicted female serial killer....more13minPlay
September 27, 2022ബാത്ത് ഡബ്ബില്‍ മരിച്ച നിലയില്‍ ഭരതനാട്യം നര്‍ത്തകി: ഭര്‍ത്താവ് പ്രതിയായത് എങ്ങനെ | True Crime Podcastഭരതനാട്യം നര്‍ത്തകിയെ ഹോട്ടലിലെ ബാത്ത് ഡബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം സാധാരണ മരണമെന്ന് ഏറെക്കുറെ നിഗമനത്തിലെത്തിയ നേരത്താണ് ആ നിര്‍ണായക തെളിവ് കണ്ടെത്തിയത്. ആ തെളിവ് തന്നെയായിരുന്നു നര്‍ത്തകി സുമനയുടെ മരണം കൊലപാതകം എന്ന സാധ്യതയിലേക്ക് പോലീസിനെ എത്തിച്ചത്. എന്തായിരുന്നു ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ തെളിവ്. ഒടുവില്‍ സുമനയുടെ ഭര്‍ത്താവ് പ്രതിയായത് എങ്ങനെയാണ്.? അവതരണം: വൈശാഖ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം...more12minPlay
September 22, 202244ാം നമ്പര്‍ മഴ പെയ്ത രാത്രി; കണ്ണുതുറിച്ച് നാക്ക് പുറത്തേക്ക് തള്ളി സ്ത്രീയുടെ ജഡം | True Crime Podcastസുവര്‍ണഗിരിയില്‍ അന്ന് പുലര്‍ച്ചെ കനം കുറഞ്ഞ മഴയായിരുന്നു. പതിവ് പോലെ റബ്ബര്‍ ടാപ്പിങ്ങിന് പോയതായിരുന്നു സുകുമാരന്‍. പോകുമ്പോള്‍ 13ാം ഹെയര്‍പിന്‍ വളവില്‍ ആ കാഴ്ച കണ്ടു. ആരെയും ഞെട്ടിക്കുന്നതായിരുന്നു ആ കാഴ്ച. ഒരു സ്ത്രീയുടെ മൃതേദഹം. കണ്ണുകള്‍ തുറിച്ച് നാക്ക് പുറത്തേക്ക് തള്ളി ആരും പേടിച്ചുപോകുന്ന നിലയില്‍. അവതരണം: വൈശാഖ്. സ്ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം. Crime Story Podcast...more9minPlay
September 19, 2022വയറില്‍ മയിലിന്റെ ചിത്രം; അജ്ഞാത മൃതദേഹത്തിന്റെ ഘാതകനെ പോലീസ് കണ്ടെത്തിയത് എങ്ങനെ | Neetu solanki Murder caseക്രൈം ത്രില്ലര്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന കൊലപാതകത്തിന്റെ അഴിയാതിരുന്ന ചുരുളുകളാണ് 2019 ജൂണ്‍മാസം അഴിഞ്ഞുവീണത്. കൊലപാതകി നിയമ സംവിധാനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ആത്യന്തികമായി വിധിയുടെ ശിക്ഷയേറ്റുവാങ്ങി മരണത്തിന് കീഴടങ്ങി. 10 വര്‍ഷം മുമ്പ് 2011ല്‍ നീതു സോളങ്കി എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിലാണ് നാടകീയമായ ആ അവസാനം ഉണ്ടായത്. അവതരണം: രാജേഷ് കാരയ്ക്ക. സ്ക്രിപ്റ്റ്: ജംഷീര്‍ പി.എം. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം | Neetu solanki Murder case...more10minPlay
September 15, 2022അനാഥന്,ബെംഗളൂരുവില്‍ ജോലി'; ഭാര്യയെ ലോഡ്ജ് മുറിയിലിട്ട് കൊന്നു, 20 പവന് വേണ്ടി | Murder Caseഏകമകളെ ബാംഗ്ലൂരില്‍ ജോലിചെയ്യുന്ന മെഡിക്കല്‍ റെപ്രസെന്റേറ്റീവിനെകൊണ്ട് വിവാഹം ചെയ്ത് അയച്ചതാണ് കാഞ്ഞങ്ങാട്ടെ കൃഷിക്കാരനായ ഗംഗാധരന്. വിവാഹശേഷം മകളെ മരുമകനൊപ്പം ബാംഗ്ലൂരിലേക്ക് ട്രെയിനില്‍ യാത്രയയ്ക്കാനും ഗംഗാധരന് പോയിരുന്നു. പിന്നീട് ഏക മകള്‍ അതിധാരുണമായി കൊല്ലപ്പെട്ടെന്നാണ് ഗംഗാധരന് അറിയുന്നത്. ആ അരുംകൊലയുടെ കഥ അറിയാം. അവതരണം: രാജേഷ് കാരയ്ക്ക. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. സ്ക്രിപ്റ്റ് ജംഷീര്‍ പി.എം. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം....more10minPlay
September 09, 2022ആരുഷിയുടെ കട്ടിലിലെ വിരി പോലും ചുളുങ്ങിയില്ല; രാജ്യത്തെ നടുക്കിയ ഇരട്ടക്കൊല | aarushi talwar murder case2008 മെയ് 16 ഡല്‍ഹിയുടെയും ഉത്തര്‍ പ്രദേശിന്റെയും അതിര്‍ത്തിയിലുള്ള നോയിഡയിലെ സമ്പന്നര്‍ മാത്രം താമസിക്കുന്ന ജലവായുവിഹാര്‍ അപ്പാര്‍ട്ട്മെന്റ് ഉണര്‍ന്നത് ഒരു ഞെട്ടലോടെയാണ്. ദന്ത ഡോക്ടര്‍മാരായ രാജേഷ് തല്‍വാറിന്റെയും നുപൂര്‍ തല്‍വാറിന്റെയും മകള്‍ 14 വയസുമാത്രം പ്രായമുള്ള ആരുഷി തല്‍വാര്‍ അതി ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. അപ്പാര്‍ട്ടുമെന്റിലെ ആരുഷിയുടെ മുറിയില്‍ കഴുത്തറുത്ത നിലയില്‍ ആ കൊച്ചുപെണ്‍കുട്ടി കിടക്കുന്നു. കോളിളക്കം സൃഷ്ടിച്ച ആരുഷി കേസ് സിബിഐ ഏറ്റെടുത്തതോടെയാണ് ഞെട്ടിക്കുന്ന പല സത്യങ്ങളും പുറം ലോകം അറിഞ്ഞത്. അവതരണം: രാജേഷ് കാരയ്ക്കാട്. സ്ക്രിപ്റ്റ് ജംഷീര്‍ പി.എം. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം | aarushi talwar murder case . 2008 Noida double murder case...more14minPlay
August 30, 2022വീട്ടമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു, പ്രതിയെ കുടുക്കിയത് പോലീസിന്റെ അസാധാരണ നീക്കങ്ങള്‍ | Rape and Murder caseഎറണാകുളം ജില്ലയിലെ മനോഹരമായ ഗ്രാമം പുത്തന്‍വേലിക്കര. വലിയ വേലിയേറ്റത്തില്‍ രൂപം കൊണ്ടുവെന്ന് വിശ്വസിക്കുന്ന നാട്. തൊട്ടയല്പക്കമാണ് തൃശ്ശൂര്‍ ജില്ല. പെരിയാറും ചാലക്കുടിപ്പുഴയും ഇവിടെ ഒന്നിച്ച് ഒഴുകുന്നു. കോട്ടപ്പുറം കായലിന്റെ സാപീപ്യം, നീണ്ടുകിടക്കുന്ന പാടശേഖരം. പുത്തന്‍വേലിക്കരയില്‍ നിന്ന് പറവൂരിലേക്ക് പുതിയ പാലം പണി തീര്‍ന്നുവരുന്ന 2018ലെ മാര്‍ച്ച് 18നാണ് നാടിനെ നടുക്കിയ ആ വാര്‍ത്ത പരന്നത്. കേട്ടവര്‍ കേട്ടവര്‍ ഞെട്ടിപ്പോയി. അവിടേക്ക് ഓടിക്കൂടി. ഏവരെയും ഞെട്ടിച്ച ആ വാര്‍ത്ത എന്താണ്. അവതരണം: രാജേഷ് കാരയ്ക്ക. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം. | Rape and Murder case | True Crime...more8minPlay
August 22, 2022ബക്കറ്റിലാക്കിയ രണ്ടരക്കിലോ സ്വര്‍ണം, കണ്ണൂരിനെ ഞെട്ടിച്ച ജ്വല്ലറി കവര്‍ച്ച; 17-ാം ദിവസം പിടിവീണു | Kannur Pazhayangadi Jewellery robberyസംശയത്തിന് ഒരിടപോലും നല്‍കാതെ തുടര്‍ച്ചയായി 11 മോഷണങ്ങള്‍ നടത്തിയ സംഘം പിടിയിലായത് എങ്ങനെ. കണ്ണൂര്‍ പഴയങ്ങാടി ജ്വല്ലറി മോഷണത്തെ തുടര്‍ന്നാണ് രണ്ട് പേര് അടങ്ങുന്ന സംഘം പോലീസ് പിടിയിലാകുന്നത്. 2018 ജൂണ്‍ എട്ടിന് കണ്ണൂര്‍ നഗരത്തെ നടുക്കിയ ആ മോഷണ കേസിലെ പ്രതികളെ പോലീസ് വലയിലാക്കിയ കഥ. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.Kannur Pazhayangadi Jewellery robbery...more12minPlay
FAQs about CRIME STORY MALAYALAM | MATHRUBHUMI:How many episodes does CRIME STORY MALAYALAM | MATHRUBHUMI have?The podcast currently has 70 episodes available.