Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about CRIME STORY MALAYALAM | MATHRUBHUMI:How many episodes does CRIME STORY MALAYALAM | MATHRUBHUMI have?The podcast currently has 70 episodes available.
August 17, 2022സ്വിമ്മിങ് ചാമ്പ്യന്‍ മുങ്ങിമരിക്കുമോ? തെളിഞ്ഞത് ഒരു കൊലപാതകം | College student dies due to'raggingകുറ്റാന്വേഷണത്തില്‍ പലപ്പോഴും മനസിന്റെ സഞ്ചാരങ്ങളെ പിടിച്ചെടുക്കുക അതീവ പ്രാധാന്യമേറിയ കാര്യമാണ്. കുറ്റവാളികളുടെ മനസിലൂടെ പാഞ്ഞിരിക്കാന് സാധ്യതയുള്ള കാര്യങ്ങളെ പിന്തുടരുക. താരതമ്യേന ദുഷ്ക്കരമായ കാര്യം തന്നെ. പലപ്പോഴും മനശാസ്ത്ര വിദഗ്ദ്ധനെ പോലെ കുറ്റവാളികളുടെ മനസ് കീറി മുറിച്ച് പരിശോധിക്കേണ്ടി വരും. എല്ലാവരും തള്ളിക്കളയുന്ന കാര്യങ്ങളെ വിടാതെ പിന്തുടരേണ്ടിവരും ഒരു ക്ലൂ പോലും ശേഷിക്കാതെ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാതെ അന്വേഷണ ഉദ്യോഗസ്ഥന് കൊടിയ മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടിവരും. എന്നാല്‍ ഏതോ വളവില്‍ തിരിവില്‍ അയാള്‍ വിജയിയായി തിരിച്ചുവരും. അവതരണം: രാജേഷ് കാരക്കാട്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ് എം. | College student dies due to'ragging...more8minPlay
August 06, 2022കല്ലേറ് തുമ്പായി, അന്വേഷണം ജില്ല കടന്നു, കണ്ടെത്തിയത് കവര്‍ച്ചപോയ ആറ് കിലോ സ്വര്‍ണം | True Crimeഒരു കല്ലേറിന്റെ പിന്നാലെ സഞ്ചരിച്ച് കവര്‍ച്ച പോയ ആറ് കിലോ സ്വര്‍ണം കണ്ടെടുത്ത കഥ കേള്‍ക്കാം. എങ്ങനെയാണ് ഒരു കല്ല് മോഷണം പോയ ആറ് കിലോ സ്വര്‍ണത്തിന്റെ പിന്നാലെ പോയി കുറ്റവാളിയെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത്. അവതരണം: രാജേഷ് കാരയ്ക്കാട്: സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം | 6kg gold robbery case in chavakkad...more12minPlay
August 03, 2022പൂച്ചയെ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ തെളിഞ്ഞത് സ്ത്രീയുടെ കൊലപാതകം | Cat autopsy and women murder caseകേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു സ്ത്രീയുടെ കൊലപാതകം തെളിയിക്കാന്‍ ഒരു പൂച്ചയെ പോസ്റ്റുമാര്‍ട്ടം ചെയ്യേണ്ടി വന്നത്. കേട്ടവരൊക്കെ ആദ്യം പോലീസിനെ പരിഹസിച്ചു. പരിഹാസങ്ങളൊന്നും വകവയ്ക്കാതെ ചത്ത പൂച്ചയുമായി മുന്നോട്ടുപോയ അന്വേഷണ സംഘം തെളിയിച്ചത് ഒരു സ്ത്രീയുടെ അതി ക്രൂരമായ കൊലപാതകം ആയിരുന്നു. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. | ക്ലബ് എഫ് എം പ്രൊഡക്ഷന്‍ | | Cat autopsy and women murder case...more13minPlay
July 26, 2022കേരളം കണ്ട ഏറ്റവും വലിയ കൊള്ള: കാസര്‍കോട് വിജയാ ബാങ്ക് മോഷണം | Vijaya bank robbery Kasaragodകാത്തിരുന്ന പോലെ ബാങ്കിന് പെരുന്നാള്‍ അവധി വരുന്നു. രണ്ട് ദിവസമാണ് അവധി. ആ രണ്ട് ദിവസങ്ങള്‍ മതിയായിരുന്നു അവര്‍ക്ക് നാടിനെ നടുക്കിയ ആ വലിയ കൊള്ള നടത്താന്‍. സ്ട്രോങ് റൂമിലെത്താനുള്ള തുരങ്കമുണ്ടാക്കാനായി കേരളത്തിന് പുറത്തുനിന്നുള്ളൊരു ആളെത്തുന്നു. രാജേഷ് എന്ന കുപ്രസിദ്ധ തുരക്കല്‍ വിദഗ്ദ്ധന് അങ്ങനെ ചെറുവത്തൂരിലെത്തി. കേരളത്തെ നടുക്കിയ ബാങ്ക് കൊള്ളയുടെ പിന്നാമ്പുറ കഥ കേള്‍ക്കാം. അവതരണം: രാജേഷ് കാരയ്ക്ക. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് പ്രൊഡക്ഷന്‍ ക്ലബ് എഫ്.എം Kasargod Vijaya Bank robbery | Malayalam Crime Story | True Crime Malayalam...more9minPlay
July 12, 2022ബെൽറ്റ് മുറുക്കി കൊന്നു, ബോട്ടിൽ കടലിൽ തള്ളി; അസി. കമാൻഡന്റ് വലയിലായ വഴി | Murder caseഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് തുറിച്ച പൂച്ചക്കണ്ണുകളും ചെമ്പിച്ച മുടിയും കഴുത്തില്‍ നീലിച്ച പാടുകളുമായി ഒരു പെണ്‍കുട്ടിയുടെ മൃതദേഹം. പോലീസ് അന്വേഷണം ചെന്നത്തിയത് ഒരു അസിസ്റ്റന്റ് കമാന്റന്റിലേക്കാണ്. അയാള്‍ എങ്ങനെ കൊലപാതകിയായി. എന്തിന് അന്യ സംസ്ഥാനക്കാരിയായ ആ പെണ്‍കുട്ടിയെ കൊന്നു. അയാളും ആ പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധം എന്താണ്. ആ കഥയുമായി ക്രൈം സ്റ്റോറി. അവതരണം: രാജേഷ് കാരക്ക. സൗണ്ട് മിക്സിങ് ; പ്രണവ് പി.എസ്. ക്ലബ് എഫ്.എം പ്രൊഡക്ഷന്‍.| Murder case...more12minPlay
July 05, 2022മുക്കം ഇരട്ടകൊലപാതകം; ബിർജു എങ്ങനെ പോലീസിന്റെ വലയിലായി ? | Podcast2016 ൽ കോഴിക്കോട് മുക്കത്ത് നടന്ന ഒരു ഇരട്ട കൊലപാതകം.ആദ്യം വീട്ടമ്മ കൊല്ലപ്പെടുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷം കൊലപാതകം നടത്തിയ ആളും കൊല്ലപ്പെടുന്നു. പക്ഷേ പുറത്തറിഞ്ഞത് ഒരാളുടെ മരണം മാത്രം. അതും ആത്മഹത്യ എന്ന പേരിൽ. ഇതിനെല്ലാം പിന്നിൽ ഒരാളായിരുന്നു ബുദ്ധി കേന്ദ്രം. നാട്ടുകാരെയും പോലീസിനെയും കബളിപ്പിച്ചു നടന്ന മുക്കം സ്വദേശി ബിർജു. അവതരണം: രാജേഷ് | സൗണ്ട് മിക്സിങ് : പ്രണവ് പി എസ് | പ്രൊഡക്ഷൻ : ക്ലബ്ബ് എഫ്എം...more9minPlay
June 28, 2022പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍, കാണാതായ കല്ലില്‍ ചുരുളഴിഞ്ഞ കൊലപാതകം | Malayalam Crime Story Podcastവര്‍ഷം 2004, തൃശ്ശൂര്‍ ജില്ലയിലെ മാളയില്‍ രാവിലെ മദ്രസയിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതെയാകുന്നു. നാട്ടുകാരും വീട്ടുകാരും നാട് മുഴുവന്‍ കുട്ടിയെ തിരഞ്ഞു. ആ കുട്ടി സ്ഥിരമായി പോകാറുണ്ടായിരുന്ന സ്ഥലങ്ങളിലും കൂട്ടുകാരുടെ വീട്ടിലും അങ്ങനെ പോകാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചു. പക്ഷേ എവിടെയും അവളെ കണ്ടെത്താനായില്ല. പിന്നീട് ചാക്കില്‍ കെട്ടിയ നിലയില്‍ അവളുടെ മൃതദേഹം കണ്ടെത്തി. കൂടെ ഒരു കല്ലും.. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ആ തെളിവാണ് പ്രതിയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. അവതരണം: രാജേഷ് കാരക്കാട്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍ ക്ലബ് എഫ്.എം...more7minPlay
June 24, 2022ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നടത്തിയ സിനിമാസ്റ്റൈല്‍ മോഷണത്തിന്റെ കഥ | Malayalam Crime storyട്രെയിന്‍ വെച്ച് 5.78 കോടി രൂപ കൊള്ളയടിക്കപ്പെടുന്നു. 2016ല്‍ രാജ്യത്തെ നടുക്കിയ മോഷണം. രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് മോഷണം നടന്നത് എങ്ങനെയെന്ന നിഗമനത്തിലേക്ക് എത്തിയത്. സിനിമയില്‍ പോലും കണ്ടിട്ടില്ലാത്ത വലിയ മാസ്റ്റര്‍ പ്ലാന്‍ ആയിരുന്നു ആ ട്രെയിന്‍ കൊള്ളയ്ക്ക് പിന്നില്‍. ഒരു ട്രെയിന്‍ ബോഗിയുടെ മുകള്‍ ഭാഗം തുളച്ച് അതിലൂടെ ഇറങ്ങി നടത്തിയ മോഷണം. അതും ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍. അവതരണം: പ്രിയരാജ് ജി. സൗണ്ട്: മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്എം...more5minPlay
February 04, 2022അമ്മ കുഞ്ഞിനെ കൊല്ലുമ്പോള്‍ വടാപാവ് കഴിച്ച് കണ്ടുനിന്ന സഹോദരിമാര്‍ | Crime Storyപോക്കറ്റടിയും ചെറിയ മോഷണവുമായി കഴിയുന്ന അമ്മയും രണ്ട് പെണ്മക്കളും. 1996-ല്‍ പോലീസ് തേടിവരുന്നതുവരെ അഞ്ജനാഭായിയും മക്കളായ രേണുകയും സീമയും അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ നാസിക് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മണ്ഡലേശ്വര്‍ മാധവറാവു കാലേയുടെ അന്വേഷണത്തില്‍ ആ മൂന്ന് സ്ത്രീകള്‍ കാണിച്ചുകൂട്ടിയ ക്രൂരതകള്‍ വെളിച്ചത്താവുകയായിരുന്നു. സ്ക്രിപ്റ്റ്- അഫീഫ് മുസ്തഫ, അവതരണം- അനില്‍ മുകുന്നേരി. എഡിറ്റ് ദിലീപ് ടി.ജി...more12minPlay
January 13, 2022കാമുകിയ്ക്കുള്ള പ്രണയദിന സമ്മാനമായി ഭാര്യയെ കൊന്നു, 15 വര്‍ഷത്തെ ആള്‍മാറാട്ടം | CRIME STORYആരെയും അമ്പരിപ്പിക്കുന്ന ആള്‍മാറാട്ടം. ഒരാള്‍ക്കും സംശയത്തിനിടനല്‍കാതെ പിടിച്ചുനിന്നത് 15 വര്‍ഷം. പക്ഷേ, അമ്മയുടെ മൊബൈലിലേക്കുള്ള ഒരൊറ്റ ഫോണ്‍കോളോടെ തരുണ്‍ ജിന്‍രാജ് എന്ന കൊലയാളിയുടെ നാടകം പൊളിഞ്ഞു. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് വര്‍ഷങ്ങളായി അന്വേഷണം നടത്തിയിരുന്ന സജിനി കൊലക്കേസിലെ പ്രതി 15 വര്‍ഷത്തിനുശേഷം 2018 ഒക്ടോബര്‍ 25-ന് പിടിയിലായി. 2003-ലെ പ്രണയദിനത്തില്‍ അഹമ്മദാബാദിനെ ഞെട്ടിച്ച മലയാളി യുവതിയുടെ കൊലപാതകത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പ്രതിയെ പിടികൂടിയത്. സ്ക്രിപ്റ്റ്- അഫീഫ് മുസ്തഫ, അവതരണം- അനില്‍ മുകുന്നേരി. എഡിറ്റ് ദിലീപ് ടി.ജി...more10minPlay
FAQs about CRIME STORY MALAYALAM | MATHRUBHUMI:How many episodes does CRIME STORY MALAYALAM | MATHRUBHUMI have?The podcast currently has 70 episodes available.