
Sign up to save your podcasts
Or


അവശേഷിച്ച ബന്ദികളെ വിട്ടുകിട്ടിയാലും ഇല്ലെങ്കിലും ഒരൊറ്റ ഫലസ്തീൻകാരനും ഇനി ഗസ്സയിൽ ബാക്കിയാവരുത്; ഹമാസിനെ നിശ്ശേഷം നിഷ്കാസനംചെയ്യണം എന്ന നെതന്യാഹുവി െ ൻ റ ആക്രോശം അക്ഷരംപ്രതി നടപ്പാക്കുന്ന ദൗത്യത്തിലാണ് അയാളുടെ പൈശാചികപ്പട ഏർപ്പെട്ടിരിക്കുന്നത്
ഹമാസിനെ ഒഴിച്ചുനിർത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ പരിഹാരം ഗസ്സയിലോ വെസ്റ്റ് ബാങ്കിലോ സാധ്യമാവില്ലെന്നും ബാഹ്യശക്തികൾ തങ്ങളുടെ താൽപര്യങ്ങൾക്കൊത്ത് അടിച്ചേൽപിക്കുന്ന ഒരു പരിഹാരവും പ്രതിസന്ധിക്ക് പ്രതിവിധിയാവില്ലെന്നും ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
തുരങ്കം ദുരന്തം നടന്ന ഉത്തരാഖണ്ഡിൽ ഈ വർഷം മാത്രം ആയിരത്തിലധികം മണ്ണിടിച്ചിൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; അതിൽ അമ്പതോളം മരണങ്ങളും സംഭവിച്ചു. അഥവാ, ഒരു ദുരന്ത മുനമ്പിലാണ് സിൽക്യാര പോലുള്ള വമ്പൻ നിർമാണങ്ങൾ അഭംഗുരം നടന്നുകൊണ്ടിരിക്കുന്നത്. മറ്റൊരർഥത്തിൽ, ഏതു നിമിഷവും പ്രതീക്ഷിച്ച ഒരപകടം തന്നെയായിരുന്നു അത്
നെതർലൻഡ്സിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കടുത്ത കുടിയേറ്റവിരുദ്ധനും ഇസ്ലാം വിരുദ്ധനുമായ ഹിയർട്ട് വിൽഡേഴ്സ് നയിക്കുന്ന തീവ്ര വലതുപക്ഷ കക്ഷി പാർട്ടി ഫോർ ഫ്രീഡം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
മലയാളിയെ ഒന്നാകെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഹിംസാത്മക മാനസികാവസ്ഥയെക്കുറിച്ചും അതിനുള്ള പരിഹാര മാർഗങ്ങളെക്കുറിച്ചും നവകേരള സദസ്സുകളിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
ഇസ്രായേലിന് ബ്രിട്ടന്റെ വെള്ളംചേർക്കാത്ത പിന്തുണയുണ്ട്. അതേസമയം, മനുഷ്യാവകാശങ്ങൾ, യുദ്ധം, ബഹുസംസ്കൃതി എന്നിവയിൽ ബ്രിട്ടീഷ് പാരമ്പര്യമെന്ന പുറംപൂച്ചിനു കോട്ടംവരുത്തുന്നതിനെ അവർക്ക് അനുകൂലിക്കാനുമാവില്ല. ഈ വൈരുധ്യത്തിലാണ് ബ്രാവർമാനും ബ്രിട്ടീഷ് ഗവൺമെൻറും പെട്ടുപോയത്.
20 വർഷം മുമ്പ് ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്സിൽ നടന്ന ഫൈനലിലേറ്റ തോൽവിക്ക് മധുരമായി കണക്കുതീർക്കണമെന്ന ഇന്ത്യയുടെ സ്വപ്നമാണ് ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ പൊലിഞ്ഞത്. ഒരു ടീമെന്ന നിലയിൽ ഇത്രയേറെ ഒത്തിണക്കത്തോടെ കളിച്ചവർ ലോകകപ്പ് കിരീടം അർഹിച്ചിരുന്നുവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
അനേകം പേരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നുണ്ടെങ്കിൽ, നവകേരള സൃഷ്ടിക്കായുള്ള പുതിയ മാതൃകകളും ആലോചനകളും നവകേരള സദസ്സുകളിൽ ഉരുത്തിരിയുന്നുവെങ്കിൽ എത്ര പരിമിതികളുണ്ടെങ്കിലും ആ ജനകീയ കൂട്ടായ്മകൾ ആശ്വാസവും പ്രതീക്ഷയും തന്നെയാണ്. ആ പ്രതീക്ഷക്കൊത്ത് ഉണർന്നു പ്രവർത്തിക്കാൻ സർക്കാറിനായാൽ അത് ഭരണനിർവഹണത്തിൽ മാത്രമല്ല, മികച്ച രാഷ്ട്രീയ മുന്നേറ്റം കൂടിയായിരിക്കും
പൊതുവിപണിയിൽ ഒരു നിലക്കും ഇടപെടാനാവാത്ത വിധം സപ്ലൈകോയുടെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സാമൂഹികവും കാലികവുമായി അനിവാര്യമായിരുന്നുവെന്നിരിക്കിലും ‘കേരളസമൂഹത്തിന്റെ സൂക്ഷ്മ ഘടകങ്ങളെപ്പോലും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന ബൃഹത്തായ പദ്ധതി’ എന്ന് ഉദ്ഘോഷിച്ച് തുടങ്ങിയ കേരളീയത്തിന് കേരളത്തെ എത്രകണ്ട് അടയാളപ്പെടുത്താനായി എന്നചോദ്യം ഉന്നയിക്കാതിരിക്കാനാവില്ല
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners