
Sign up to save your podcasts
Or


നൂറു മെഡൽ എന്ന സ്വപ്നവുമായി പുറപ്പെട്ട ഇന്ത്യ 107 മെഡലുമായി മടങ്ങുമ്പോൾ നിശ്ചയമായും അതൊരു ചരിത്രമുഹൂർത്തം തന്നെയാണ്. മെഡൽ പട്ടികയിൽ ഒരു ഡസൻ മലയാളികളുടെ പേരും കൊത്തിവെക്കപ്പെട്ടിരിക്കുന്നുവെന്നതിൽ ഏതൊരു കേരളീയനും അഭിമാനിക്കാം
സംസ്ഥാന അസംബ്ലി നിലവിലിരുന്ന അവസരത്തിൽ, കശ്മീർ താഴ്വരക്ക് 46ഉം ജമ്മുവിന് 37ഉം സീറ്റുകളുള്ളപ്പോൾ ലഡാക്കിനു നാലു നിയോജകമണ്ഡലങ്ങളായിരുന്നു. അതില്ലാതായ ശേഷമുള്ള ആദ്യത്തെ അവസരത്തിൽതന്നെ ലഡാക്കിലെ ജനങ്ങൾ കേന്ദ്രത്തിന്റെ വിഭജന തീരുമാനത്തിനെതിരായി വിധിയെഴുതി എന്നുപറയാം
‘ഇൻഡ്യ’യെ ഒതുക്കാനുള്ള നീക്കങ്ങൾ ഈ ആയുധപ്രയോഗത്തിലൊതുങ്ങുമെന്നും കരുതാൻ വയ്യ. ഇതിനേക്കാൾ മൂർച്ചയേറിയ, ജനങ്ങളെ ഭിന്നിപ്പിക്കാൻ ശേഷിയുള്ള ശക്തമായ ആയുധങ്ങൾ ഭരണമുന്നണിയിൽ ശേഷിക്കുന്നുണ്ടെന്നത് ഇതിനകംതന്നെ മണിപ്പൂരിലും ഹരിയാനയിലുമെല്ലാം തെളിഞ്ഞതാണ്
മുഴുപ്പട്ടിണിയും പോഷകാഹാരക്കുറവും അതിദാരുണമായ ദുരന്തത്തിലേക്കു നയിച്ചേക്കുമെന്ന ഭീഷണി നിലനിന്ന സ്വതന്ത്ര ഇന്ത്യയെ ഭക്ഷ്യസുരക്ഷയിലേക്കു കൈപിടിച്ചുയർത്തിയ വിപ്ലവകാരി എന്ന നിലയിലാകും ഇന്നലെ അന്തരിച്ച പ്രമുഖ കൃഷിശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥൻ ഓർമിക്കപ്പെടുക...
ചാപ്പകുത്ത് വ്യാജമാണെന്ന് വ്യക്തമായതോടെ കേരളത്തിലെ അച്ചടി-ദൃശ്യമാധ്യമങ്ങൾ അക്കാര്യം പ്രാധാന്യപൂർവം നൽകിയിട്ടുണ്ട്, ഓൺലൈൻ മാധ്യമങ്ങൾ പഴയ വാർത്ത മായ്ച്ചുകളഞ്ഞിട്ടുണ്ട്, പക്ഷേ അപ്പോഴേക്കും ഈ ഭീകരനുണ ലോകസഞ്ചാരം തുടങ്ങിയിരുന്നു
യു.പിയിലെ തീവ്ര ഹിന്ദുത്വ സർക്കാറിെൻറ കോടതിവിധിയോടുള്ള സമീപനമെന്തായിരിക്കുമെന്നും കേസിെൻറ ഗതിയെന്താവുമെന്നും ഊഹിക്കാവുന്നതേയുള്ളൂ. വിശിഷ്യ, ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പരമതവിദ്വേഷവും വംശീയവൈരവും എത്ര ഡിഗ്രി താപനിലയിലെത്തിക്കാമെന്ന് ചിന്തിക്കുന്നതാണ് യോഗിയുടെയും പാർട്ടിയുടെയും മാനസികാവസ്ഥ
ഹൈദരാബാദിൽ സമാപിച്ച കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലെ തീരുമാനങ്ങളും ചർച്ചകളും, പാർട്ടിക്ക് മാത്രമല്ല, പ്രതിപക്ഷ സഖ്യത്തിനാകെത്തന്നെയും കൂടുതൽ കരുത്തുപകരുന്നതാണ്...
രാജ്യത്തെ മൊത്തം ഗ്രസിച്ചുകഴിഞ്ഞ ധാർമികത്തകർച്ചയും സാംസ്കാരികാധഃപതനവും മൂല്യച്യുതിയുമാണ് പ്രശ്നത്തിന്റെ കാതൽ. സനാതന ധർമത്തെച്ചൊല്ലി തർക്കിക്കാനല്ലാതെ, വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ സത്യസന്ധതയും മാന്യതയും മാനവിക ഗുണങ്ങളും പുലരണമെന്ന് നയിക്കുന്നവർക്കോ ഭരിക്കുന്നവർക്കോ ഇല്ല
മൊറോക്കൊ ഭൂകമ്പത്തിന്റെ യഥാർഥ ചിത്രം ഇനിയും പുറത്തുവരുന്നേയുള്ളൂ. അന്തർദേശീയ റെഡ് ക്രോസിന്റെ കണക്കനുസരിച്ച് പുനർനിർമാണത്തിന് ആഴ്ചകൾ മതിയാവില്ല, മാസങ്ങളോ ചിലപ്പോൾ വർഷങ്ങൾ തന്നെയോ വേണ്ടിവരുമെന്നാണ് അനുമാനം
ബ്രിക്സ് പോലുള്ള മറ്റു കൂട്ടായ്മകളിലെന്നപോലെ ജി20യിലും ഇന്ത്യക്ക് തെളിയിക്കാൻ കഴിഞ്ഞ ഒരു വസ്തുതയുണ്ട്: വികസിത ‘വടക്കൻ’ രാജ്യങ്ങളെ വികസ്വര ‘തെക്കൻ’ രാജ്യങ്ങൾക്ക് ആവശ്യമുള്ളതിനെക്കാൾ കൂടുതൽ അവർക്ക് നമ്മെയാണ് ആവശ്യം
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners