
Sign up to save your podcasts
Or


ആദിവാസികളുടെ ആവാസവ്യവസ്ഥയും ജീവിതസാഹചര്യവും തിരിച്ചറിഞ്ഞ് അതിനിണങ്ങുന്ന സമഗ്രമായ പദ്ധതി ആവിഷ്കരിച്ച്, കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിലൂടെ മാത്രമേ
അവരുടെ ദയനീയമായ പിന്നാക്കാവസ്ഥ പരിഹരിക്കാനാവൂ
രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിൽനിന്നും ഭാരത് എന്നാക്കി മാറ്റാൻ നീക്കം നടക്കുന്നതായുള്ള വാർത്തകളെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഉദയനിധി സ്റ്റാലിന്റെ സനാതന ധർമത്തെക്കുറിച്ചുള്ള പ്രസംഗം വിവാദമായതും ഇക്കാര്യത്തിൽ ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും പ്രചരണത്തെക്കുറിച്ചുമാണ് എഡിറ്റോറിയൽ...
ആവശ്യമില്ലാഞ്ഞിട്ടും പുതിയ പാർലമെന്റ് മന്ദിരമുണ്ടാക്കാനും കോർപറേറ്റ് വായ്പകളും നികുതി കുടിശ്ശികയും എഴുതിത്തള്ളാനും പരസ്യങ്ങൾക്ക് വേണ്ടിയും പതിനായിരക്കണക്കിന് കോടികൾ ചെലവിടുന്നവർക്ക് തെരഞ്ഞെടുപ്പ് നടത്തിപ്പിന് അവയുടെ ഒരംശം ചെലവിടുന്നത് അമിതവ്യയമായി തോന്നുന്നു. ഈ പരിഷ്കരണങ്ങളുടെ പ്രധാന ഇര സംസ്ഥാനങ്ങളും ഫെഡറലിസവുമാണെന്ന് കാണാൻ വലിയ പ്രയാസമൊന്നുമില്ല.
മോദിയുടെ അധികാരത്തണലിൽ വർഷങ്ങളായി അദാനിയെപ്പോലുള്ള ശിങ്കിടി മുതലാളിമാർ രാജ്യത്തിനകത്തും പുറത്തും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇതിനകംതന്നെ പലവിധ വാർത്തകൾ പുറത്തുവന്നതാണ്. ഒ.സി.സി.ആർ.പി അത് അൽപംകൂടി കൃത്യതയോടെയും തെളിച്ചത്തോടെയും അവതരിപ്പിച്ചുവെന്നു മാത്രമാണ്
മുസഫർ നഗറിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മർദിച്ച അധ്യാപികക്കെതിരെ കേസെടുക്കാൻ മടിച്ചുനിന്ന ഉത്തർപ്രദേശ് പൊലീസ് ‘ആൾട്ട് ന്യൂസി’െൻറ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ തിരക്കിട്ട് കേസെടുത്തത് കൃത്യമായ അജണ്ടയോടെയാണ്.
വിദ്വേഷം പ്രവർത്തിക്കുന്നതല്ല, പുറത്തുപറയുന്നതും നാലാളറിയുന്നതുമാണ് പുതിയ ഇന്ത്യയിൽ കുറ്റകരമെന്ന് ഓരോ തവണയും ഭരണകൂടം തെളിയിക്കുകയാണ്. സുബൈറിനെ മാത്രം തിരഞ്ഞുപിടിച്ചുള്ള നടപടി സർക്കാർ സ്വീകരിച്ചുപോരുന്ന വേട്ട അജണ്ടയുടെ തുടർച്ചയാണെന്നതിൽ തരിമ്പ് സംശയമില്ലെന്നാണ് മാധ്യമം എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നത്.
‘ദ കശ്മീർ ഫയൽസി’ന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം സമ്മാനിക്കുക വഴി ദേശീയ ചലച്ചിത്ര അവാർഡിനെ കലർപ്പില്ലാത്ത ഒരു രാഷ്ട്രീയ അശ്ലീലമാക്കി മാറ്റിയിരിക്കുന്നു കേന്ദ്രസർക്കാർ എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ചാന്ദ്രയാൻ ദൗത്യങ്ങളിലൂടെ ലഭ്യമാകുന്ന അറിവിന്റെ പ്രയോജനം ദേശ, രാഷ്ട്രങ്ങളുടെ അതിർത്തികൾക്കതീതമായി മുഴുവൻ മാനവരാശിക്കുമാണ്. അതുകൊണ്ടുതന്നെ, ഇത്തരം നേട്ടങ്ങൾ കക്ഷിരാഷ്ട്രീയത്തിന്റെയോ ഇടുങ്ങിയ ദേശീയതയുടെയോ പേരിൽ ആഘോഷിക്കപ്പെടാതിരിക്കുന്നതാണ് മാന്യതയെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Editorial | തമിഴ്നാട് ഉയർത്തുന്ന ‘നീറ്റ്’ സമസ്യകൾ
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners