അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതാണ് പത്രങ്ങളുടെ ഒന്നാംപേജിനെ അലങ്കരിക്കാൻ ഉപയോഗിച്ച വാർത്ത. തലക്കെട്ട് മത്സരത്തിന്റെ പ്രതീതി ഉണർത്തിയാണ് ആ വാർത്തയുടെ വിന്യാസമത്സരം. ട്രംപൻജയം എന്ന് മാതൃഭൂമി. ട്രംഭവം എന്ന് മനോരമ. ട്രംപോളം എന്ന് മാധ്യമം. ട്രംപ്കാർഡ് എന്ന് മംഗളം. ട്രംപാധിപത്യം എന്ന് കൗമുദി. ട്രംപിന് രണ്ടാമൂഴം എന്ന തലക്കെട്ടോടെ ദീപിക ഹൈപ്പിൽ നിന്ന് ഇറങ്ങുകയാണ്. വീണ്ടും ട്രംപ് എന്നാണ് സുപ്രഭാതം. വീണ്ടും ട്രംപ് യുഗമെന്ന് ജന്മഭൂമി, വീണ്ടും ട്രംപിസം എന്ന് വീക്ഷണം. ചാഞ്ചാടിയില്ല ട്രംപ് തന്നെ എന്ന് സിറാജ്, അമേരിക്ക ട്രംപിന്റെ വഴിയെ എന്ന് ദേശാഭിമാനി. അമേരിക്കയെ ട്രംപ് നയിക്കുമെന്ന് ചന്ദ്രിക. അമേരിക്ക വിട്ടാൽ പിന്നെ പാലക്കാട്ടാണ് വാർത്ത വട്ടമിട്ട് പറക്കുന്നത്. പണം പിടിക്കാനുളള പാതിരാനാടകത്തിന്റെ കഥകൾ തന്നെ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast