
Sign up to save your podcasts
Or


ബജറ്റാനന്തര സംഭവ വികാസങ്ങളാണ് സ്വാഭാവികമായും പത്രങ്ങൾക്കിന്ന് പ്രധാന വിഭവം. കേന്ദ്ര ബജറ്റിലെ അവഗണനയിൽ പ്രതിഷേധിച്ച് കേരള സർക്കാർ പ്രധാനമന്ത്രിക്ക് കത്തയക്കും. അതേസമയം കേരളത്തെ അവഗണിച്ചെന്ന ആരോപണത്തിൽ കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ്റെയും സുരേഷ് ഗോപിയുടെയും പ്രസ്താവനകൾ വൻ വിവാദമായി. പിന്നോക്കമെന്ന് സമ്മതിച്ചാൽ സഹായം ലഭിക്കുമെന്ന ജോർജ് കുര്യൻ്റെ കേരള വിരുദ്ധ പ്രസ്താവനയുടെ ചുവടുപിടിച്ചായിരുന്നു സുരേഷ് ഗോപിയുടെയും കുത്ത്. പ്രധാന വ്യാപാര പങ്കാളികളായ ചൈനക്കും മെക്സിക്കോയ്ക്കും കാനഡയ്ക്കും അമേരിക്ക അധിക ഇറക്കുമതി തീരുവ ചുമത്തിയതോടെ വ്യാപാര യുദ്ധത്തിന് തുടക്കമായിരിക്കുന്നു. യു.എസിന് 25% ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് കാനഡ തിരിച്ചടിച്ചു. ലോക വ്യാപാര സംഘടനയെ സമീപിക്കുമെന്ന് ചൈന അറിയിച്ചു. അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ വീണ്ടും ജേതാക്കളായതാണ് കായിക ലോകത്തുനിന്നുള്ള പ്രധാന വാർത്ത. പത്ര വാർത്തകൾ നോക്കാം വിശദമായി. | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- എം ജയപ്രകാശ്, സീനിയർ ന്യൂസ് എഡിറ്റർ- മീഡിയവൺ
12 ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായ നികുതി ഒഴിവാക്കി മധ്യവർഗത്തെ കൈയിലെടുക്കാനാണ് ബജറ്റിലൂടെ കേന്ദ്ര സർക്കാർ ശ്രമം. വോട്ടിൽ കണ്ണുനട്ട് ബിഹാറിന് വാരിക്കോരി നൽകിയപ്പോൾ കേരളത്തിന് വീണ്ടും അവഗണന.
2002 ഗുജറാത്ത് വംശഹത്യയിൽ നിയമപോരാട്ടം നടത്തിയ സകിയ ജാഫരി അഹമ്മദാബാദിൽ അന്തരിച്ചു.
ഗാന്ധി വധവുമായി ബന്ധപ്പെട്ട കെ.ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വിവാദം കൊഴുക്കുകയാണ്. മീരയും ബിന്യാമിനും തമ്മിൽ വാക്പോര് മുറുകി.
നോക്കാം പത്രത്താളുകളിലൂടെ വിശദമായി...
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയുടെ വിശദാംശങ്ങളാണ് പല പത്രങ്ങളും പ്രധാനവാർത്തയാക്കിയത്.
പട്ടികജാതി വിഭാഗങ്ങൾക്കുള്ള പദ്ധതികൾ സർക്കാർ വെട്ടിക്കുറച്ചെന്ന വാർത്തയാണ് മലയാള മനോരമയുടെ മുഖ്യവാർത്ത. ക്രൂരതകളുടെയും കൊലപാതകങ്ങളുടെയും വാർത്തകൾ ഇന്നുമുണ്ട്...
ഡൽഹിയിൽ ആം ആദ്മി പാർട്ടിയിൽ നിന്ന് എം.എൽ.എമാർ തുടർച്ചയായി രാജി വയ്ക്കുന്നതും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തെ സോണിയാഗാന്ധി വിമർശിച്ചതുമെല്ലാം പത്രങ്ങളിലുണ്ട്...
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
പല പല പ്രധാന വാർത്തകളാണിന്ന് മലയാള പത്രങ്ങൾക്ക്. പല പത്രത്തിനും പലതാണ് ലീഡ്. ആരോഗ്യ ഇൻഷൂറൻസ് സംബന്ധിച്ച വാർത്തയാണ് മനോരമയിൽ. 60 കഴിഞ്ഞവരുടെ ഇൻഷൂറൻസ് പ്രിമീയം 10 ശതമാനത്തിലധികം കൂട്ടരുത് എന്ന ഉത്തരവ് ഇറങ്ങിയ വാർത്ത. എലപ്പുള്ളിയിൽ വൻ തോതിൽ ജലം ഉപയോഗിക്കേണ്ടി വരുന്ന മദ്യ ഫാക്ടറി വരും മുമ്പ് തന്നെ പാലക്കാട് ജില്ലയിൽ ജലദൗർലഭ്യമുണ്ട് എന്ന് മാതൃഭൂമിയുടെ ലീഡ് വാർത്ത. തർക്കത്തിൽ ആറ് പള്ളികളുടെ ഏറ്റെടുക്കൽ പൂർത്തിയാക്കാൻ സർക്കാരിനോട് നിർദേശിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി തടഞ്ഞതാണ് മാധ്യമത്തിൽ ലീഡ്. ന്യൂനപക്ഷ സ്കോളർഷിപ്പ് സർക്കാർ വെട്ടിയെന്ന വാർത്തയാണ് ദീപികയിൽ. ദേശീയ ഭാരോദ്വഹനത്തിൽ തൃശൂർ
കാരി സുഫ്ന ജാസ്മിൻ സ്വർണമെഡൽ നേടിയ വാർത്ത ഏതാണ്ടെല്ലാ പത്രങ്ങളും പ്രാധാന്യത്തോടെ കൊടുത്തിട്ടുണ്ട്. അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ കൂട്ടിയിടിച്ച് 67 പേർ മരിച്ചതുമുണ്ട്. | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
ഉത്തർപ്രദേശ് പ്രയാഗ് രാജിൽ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 30 ആയി. 60 പേർക്ക് പരിക്കേറ്റു. ഇതാണ് പത്രങ്ങളുടെ ഇന്നത്തെ പ്രധാന തലക്കെട്ട്.
വഖഫ് ഭേദഗതി ബിൽ ഭൂരിപക്ഷ വോട്ടിൽ ജെ.പി.സി അംഗീകരിച്ചു. NDA അംഗങ്ങൾ നിർദ്ദേശിച്ച മാറ്റങ്ങൾ മാത്രമാണ് കരട് റിപ്പോർട്ടിൽ ചേർത്തത്. നാളെ തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൽ ബിൽ പാർലമെൻ്റിൽ വയ്ക്കും. വടക്കൻ കേരളത്തിൽ ചൂട് സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ കൂടുമെന്നും , രാവിലെ 11 മുതൽ വൈകുന്നേരം മൂന്നുവരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
നെന്മാറയിൽ മൂന്നുപേരെ കൊലപ്പെടുത്തിയ ചെന്താമര പൊലീസ് പിടിയിലായി. എന്നാൽ ഇതല്ല മുൻ നിര പത്രങ്ങളില പ്രധാന തലക്കെട്ട്. വിപണയിൽ പണ ലഭ്യത ഉയർത്താൻ ആർ.ബി.ഐ സ്വീകരിച്ച നടപടികളും പലിശ നിരക്ക് കുറയുന്ന പ്രതീക്ഷയുമാണ് 'പണം വരുന്നു ' എന്ന തലക്കെട്ടിൽ മാതൃഭൂമി ലീഡ്. പി.എഫ്. പെൻഷനിൽ വെട്ടു വേണ്ട എന്ന ഹൈക്കോടതി ഇടക്കാല ഉത്തരവ് മലയാള മനോരമ ലീഡാക്കി. വിവാദ വ്യവസ്ഥകൾ ഏതാണ്ടെല്ലാം നിലനിർത്തി വഖഫ് ഭേദഗതിയിൽ കേന്ദ്രം മുന്നോട്ട് പോവുകയാണ്. 'വഖഫിൽ കടുപ്പിച്ച് ' എന്ന് മാധ്യമം തലക്കെട്ട്. കാലിക്കറ്റ് ഡി സോൺ കലോത്സവത്തിനിടെ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി പുരസ്കാരം ജസ്പ്രീത് ബുംറക്കാണ്.
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
വഖഫ് ഭേദഗതി ബിൽ പ്രതിപക്ഷ ഭേദഗതികളെല്ലാം തള്ളി സംയുക്ത പാർലമെൻ്ററി സമിതി അംഗീകരിച്ചു. ബജറ്റ് സമ്മേളനത്തിൽ ബിൽ പരിഗണിക്കും. ഇതാണ് മാതൃഭൂമിയും, മാധ്യമവും ഉൾപ്പെടെയുള്ള 5 പത്രങ്ങൾക്ക് ഇന്ന് പ്രധാന തലക്കെട്ട്. നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി രണ്ടു പേരെക്കൂടി കൊലപ്പെടുത്തി. പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും, കുടുംബം പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാത്തതാണ് കൊലയിലേക്ക് നയിച്ചത്. പാലക്കാട് എലപ്പുള്ളി ബ്രുവറി അനുമതിയിൽ സി പി ഐ എതിപ്പ് പരസ്യമാക്കി. ..പത്രങ്ങളിൽ വാർത്തകൾ നിരവധിയുണ്ട്.
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
എം.ടി വാസുദേവൻ നായരടക്കം നിരവധി മലയാളികൾക്ക് പത്മപുരസ്കാരങ്ങൾ നൽകിയതാണ് ഇന്നത്തെ പ്രധാനവാർത്ത. വയനാട്ടിലെ ജനവാസകേന്ദ്രങ്ങളിലെ കടുവയുടെ വിഹാരവും മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുർ റാണെയെ ഇന്ത്യയ്ക്ക് വിട്ടുതരാമെന്ന് യു.എസ് സുപ്രിംകോടതി സമ്മതിച്ചതും പ്രധാന വാർത്തകളാണ്. ഏകീകൃത പെൻഷന് കേന്ദ്ര വിജ്ഞാപനം ആയെന്ന വാർത്തയും എല്ലാ പത്രങ്ങളും ശ്രദ്ധേയമായ വിധത്തിൽ തന്നെ വിന്യസിച്ചിട്ടുണ്ട് | കേൾക്കാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
മാനന്തവാടിയിൽ കടുവ സ്ത്രീയെ കൊന്നു തിന്നതാണ് പത്രങ്ങളിലെ പ്രധാനവാർത്ത. നരഭോജിക്കടുവയെ വെടിവച്ചു കൊല്ലാനാണ് ഉത്തരവ്. വഖഫ് ജെ.പി.സിയിൽ ചെയർമാന്റെ നടപടി ചോദ്യം ചെയ്ത 10 പ്രതിപക്ഷ എം.പി.മാരെ സസ്പെന്റ് ചെയ്തു. മുനമ്പം വഖഫ് വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചത് എന്ത് അധികാരത്തിലെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ഇന്നലത്തെ പത്രങ്ങളുടെ ഒന്നാം പേജ് വാർത്തയെന്ന് തോന്നിക്കുന്ന മാർക്കറ്റിങ് ഫീച്ചറെന്ന് ഈ പരിപാടിയിലും മുന്നറിയിപ്പ് നൽകിയിരുന്നു. വായനക്കാർക്കിടയിൽ പത്രങ്ങളിലെ ഒന്നാം പേജിൽ യഥാർഥ വാർത്തകളെന്ന തെറ്റിദ്ധാരണ ഉണ്ടാകാൻ ഇടയായതിലെ ക്ഷമാപണം മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങൾ ഇന്ന് ഒന്നാം പേജിൽ നൽകിയിട്ടുണ്ട്. മാർക്കറ്റിങ് ഫീച്ചറിലെ ഡിജിറ്റൽ കറൻസിയെക്കുറിച്ചുള്ള പരാമർശമാണ് പ്രധാനമായും നിരവധി വായനക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയത്.| കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
പ്രതിപക്ഷ എതിർപ്പ് വകവെക്കാതെ വഖഫ് ബിൽ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പാദത്തിൽ തന്നെ സഭയുടെ മേശപ്പുറത്ത് വയ്ക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇന്നും നാളെയും വഖഫ് ജെപിസി യോഗം ചേരും. ഇതാണ് മാധ്യമം തലക്കെട്ട്. മണിയാറിൽ കരാർ തീർന്ന ശേഷം കാർബോറാണ്ടം കമ്പനി 4.43 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചെന്ന് മാതൃഭൂമി ലീഡ് വാർത്ത. പാലക്കാട് ബ്രൂവറി കരാറിലെ അഴിമതി ആരോപണം തള്ളിയ മുഖ്യമന്ത്രി കരാറുമായി മുന്നോട്ടെന്ന് സഭയിൽ പ്രഖ്യാപിച്ചു. ഇന്ന് മിക്ക മലയാള പത്രങ്ങളിലും ഒന്നാം പേജ് വാർത്തയെന്ന് തോന്നിക്കുന്ന മാർക്കറ്റിങ് ഫീച്ചറാണ്. | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
From the publisher's feed

2,076 Listeners

1,991 Listeners

46 Listeners

37 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

3 Listeners