
Sign up to save your podcasts
Or


ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വിവാദ വഖഫ് ബിൽ വീണ്ടും പാർലമെൻ്റിൽ എത്തിക്കാൻ കേന്ദ്രം തിരക്കിട്ട നീക്കം നടത്തുന്നു എന്നതാണ് മാധ്യമത്തിൻ്റെ തലക്കെട്ട്. ഭേദഗതികളും അഭിപ്രായങ്ങളും 48 മണിക്കൂറിനകം സമർപ്പിക്കാൻ ജെ.പി. സി അംഗങ്ങൾക്ക് നിർദേശം നൽകിയത് ദുരൂഹ നീക്കമായാണ് പ്രതിപക്ഷം കാണുന്നത്.
സ്വർണ വില ചരിത്രത്തിൽ ആദ്യമായി അറുപതിനായിരം കടന്നു. വില 60200 ആയി. മഹാരാഷ്ട്രയിൽ തീപിടിച്ചെന്ന് കരുതി ട്രെയിനിൽ നിന്ന് ചാടിയ 12 പേർ മരിച്ച വാർത്തയും പത്രങ്ങളുടെ ഒന്നാം പേജിലുണ്ട്. സഹകരണ നിക്ഷേപത്തിൽ പരിരക്ഷ സ്കീം പരിഷ്കരിച്ചത് മാതൃഭൂമി പ്രധാന തലക്കെട്ടാക്കിയപ്പോൾ, 72 ബിയർ പാർലറിന് കൂടി അനുമതി നൽകിയതാണ് മലയാള മനോരമയുടെ ലീഡ് വാർത്ത..
കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
കോവിഡ് കാല ഇടപാടിലെ ആരോപണങ്ങൾ ശരിവക്കുന്ന CAG റിപ്പോർട്ടാണ് മലയാള ദിനപത്രങ്ങൾക്കിന്ന് പ്രധാന തലക്കെട്ട്. പി.പി.ഇ കിറ്റ് വാങ്ങിയത് മൂന്നിരട്ടി വിലയ്ക്കെന്ന് ഓഡിറ്റ് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. അധികാരമേറ്റതിന് പിന്നാലെ ആശങ്കയേറ്റുന്ന ഉത്തരവുകളുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ലോകത്തെ ഞെട്ടിക്കുകയാണ്. WHO യിൽ നിന്നും പാരീസ് ഉടമ്പടിയിൽ നിന്നും US പിന്മാറിയതുൾപ്പെടെ ഒപ്പുവച്ച ഉത്തരവുകളും, അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും പത്രങ്ങൾ ഒന്നാം പേജിൽ തന്നെ നൽകി. ട്രംപ് പേടിയിൽ ലോകമെന്ന് മാധ്യമവും, വെട്ടിത്തുടങ്ങിയെന്ന് മലയാള മനോരമയും, മുൾമുനയിൽ എന്ന് മാതൃഭൂമിയും ട്രംപ് വാർത്തക്ക് തലക്കെട്ട് നൽകി. വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടും ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാകുന്നില്ല. വെസ്റ്റ് ബാങ്കിലെ ആക്രമണത്തിൽ 6 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ കുടിയേറ്റക്കാർക്കൊപ്പം ചേർന്നാണ് ഇസ്രായേൽ സൈന്യം കരാർ ലംഘിച്ചും ഫലസ്തീനികളെ വേട്ടയാടുന്നത്. നമുക്ക് നോക്കാം പത്രത്താളുകളിലേക്ക് വിശദമായി | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
ഷാരോൺ വധത്തിലും, ആർ.ജി കർ പീഡനത്തിലും വിധിച്ച ശിക്ഷയാണ് പത്രങ്ങൾക്കിന്ന് പ്രധാന തലക്കെട്ട്. പ്രണയം വേർപെടുത്താനുള്ള ചതിക്കൊലക്ക് ഗ്രീഷ്മക്ക് കോടതി വിധിച്ചത് വധശിക്ഷ. കൊൽക്കത്ത ബലാത്സംഗക്കൊലയിൽ സഞ്ജയ് റോയിക്ക് ശിഷ്ടകാലം ജയിൽ ജീവിതമാണ് ശിക്ഷ. യു.എസ്. പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റ വാർത്തക്കും പ്രധാന പത്രങ്ങളെല്ലാം ഒന്നാം പേജിൽ സ്ഥലം കണ്ടെത്തി. ട്രംപവർ എന്നാണ് മാധ്യമം നൽകിയ തലക്കെട്ട്. രണ്ട് ഗഡു ക്ഷേമ പെൻഷൻ കൂടി സർക്കാർ അനുവദിച്ചതാണ് ഒന്നാം പേജിൽ കണ്ട ആശ്വാസ വാർത്ത. നോക്കാം പത്രത്താളുകളിലേക്ക് വിശദമായി | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
വെടിനിർത്തൽ നടപ്പാകുന്നതും ആദ്യപടിയായി മൂന്ന് ഇസ്രായേൽ ബന്ദികളെ ഹമാസ് പോരാളികൾ റെഡ്ക്രോസിന് കൈമാറിയതുമാണ് ഇന്നത്തെ പ്രധാനവാർത്ത. ട്രംപിന്റെ രണ്ടാമൂഴമുണ്ട്, ഇന്നാണ് അധികാരമേൽക്കുന്നത്. ഇന്ത്യൻ സമയം രാത്രി പത്ത് മണിയാകും. അതിന്റെ വിശദാംശങ്ങളുമുണ്ട്. സെയ്ഫ് അലിഖാനെ ആക്രമിച്ചയാൾ അറസ്റ്റിലായെന്നും അയാളൊരു ബംഗ്ലാദേശിയാണെന്നുമുളള വിവരങ്ങൾ എല്ലാ പത്രങ്ങളും ഒന്നാംപേജിൽ തന്നെ ചേർത്തിട്ടുണ്ട്. പി.എഫ് പെൻഷൻ തീരുമാനിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് കടുംപിടിത്തമുണ്ട് എന്നും വാർത്തയുണ്ട് | കേൾക്കാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്ന പ്രഭാതമാണിത്. ഏതാണ്ടെല്ലാ പത്രങ്ങളിലും ഒന്നാം പേജിൽ ശ്രദ്ധേയമായ തരത്തിൽ അതിന്റെ വാർത്ത വിന്യസിച്ചിട്ടുണ്ട്. ലീഡ് അല്ലെങ്കിലും മാധ്യമത്തിന് ഏറ്റവും പ്രധാനവാർത്ത അതുതന്നെയാണ്. കണ്ണീരുണങ്ങട്ടെ എന്ന് തലക്കെട്ട്. തൊട്ടടുത്ത് തന്നെ മദ്യനിർമാണശാല തുടങ്ങാൻ കേരളം അതിവേഗം ഉത്തരവിട്ടതുണ്ട്. മാതൃഭൂമിയുടെ ലീഡ് മദ്യക്കമ്പനിയാണ്. ഒട്ടും പ്രാധാന്യം കുറയാതെ ഗസ്സയുണ്ട്. സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ ഇടംകിട്ടാതെ പോയതാണ് മനോരമ പ്രാധാന്യത്തോടെ വിന്യസിച്ച വാർത്തകളിലൊന്ന്...
വെടിനിർത്തൽ കരാറിന് ഇസ്രായേൽ വഴങ്ങുന്നു എന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. ബന്ദിമോചനം നാളെ മുതലെന്ന് മലയാള മനോരമയുടെ തലക്കെട്ട്. വഴങ്ങി ഇസ്രായേൽ എന്ന് മാധ്യമം. വന്യജീവികൾ വരുത്തിവെക്കുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം കൂട്ടുമെന്നാണ് മാതൃഭൂമിയുടെ ലീഡ്. തോക്കിൻ മുനയിൽ ബാങ്ക് കൊള്ള എന്ന കർണാടക വിശേഷമാണ് ദീപികയുടെ ലീഡ് വാർത്ത. പാറശ്ശാലയിൽ കാമുകനെ വിഷം കൊടുത്തുകൊന്ന ഗ്രീഷ്മക്ക് കോടതി ഇന്ന് ശിക്ഷവിധിക്കുമെന്ന വാർത്ത എല്ലാ പത്രങ്ങളും ഒന്നാം പേജിൽ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രത്തോട് നയം മൃദുലമാക്കി സർക്കാറിന്റെ പുതിയനയം പുതിയ ഗവർണർ നിയമസഭയിൽ അവതരിപ്പിച്ചിട്ടുണ്ട്. വാർത്തകൾ കേൾക്കാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
ISROയുടെ രണ്ട് ഉപഗ്രഹങ്ങൾ ബഹിരാകാശത്തുവച്ച് പരസ്പരം ബന്ധിച്ചതു സംബന്ധിച്ച ശാസ്ത്രവാർത്തയാണ് ഇന്നത്തെ പ്രധാന വിഭവം. ഇപ്പോഴും അനിശ്ചിതത്വത്തിൽ കിടക്കുന്ന ഗസ്സയിലെ വെടിനിർത്തലുണ്ട്. മുംബൈയിലെ വീട്ടിൽ വെച്ച് സൈഫ് അലി ഖാന് കുത്തേറ്റ വാർത്തയുണ്ട്. മക്കളുടെ കാർമികത്വത്തിൽ സമാധിയടഞ്ഞ നെയ്യാറ്റിൻകരയിലെ ഗോപൻ്റെ പോസ്റ്റ്മോർട്ടമുണ്ട്... അങ്ങനയങ്ങനെ വാർത്തകൾ ഏറെയുണ്ട്. | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം - പി.ടി നാസർ, എക്സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
ഗസ്സ വെടിനിർത്തലിനുള്ള മധ്യസ്ഥ ചർച്ചകളിൽ കാര്യമായ പുരോഗതിയെന്നും തടസ്സങ്ങൾ പരിഹരിക്കപ്പെട്ടെന്നും പ്രധാന മധ്യസ്ഥരായ ഖത്തർ അറിയിച്ച വാർത്ത മാധ്യമത്തിൻ്റ ഒന്നാം പേജിലുണ്ട്. വെടിനിർത്തൽ രേഖ ഹമാസ് അംഗീകരിച്ചെന്ന തലക്കെട്ടിൽ മലയാള മനോരമയും വാർത്ത ഒന്നാം പേജിൽ നൽകി.
ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച ഹൈക്കോടതി, ബോഡി ഷെയ്മിങിനെതിരെ കർശന താക്കീത് നൽകി. ഇതിനിടെ മലപ്പുറത്ത് നവവധുവിൻ്റെ ആത്മഹത്യക്ക് കാരണം കറുത്തതെന്ന അവഹേളനമെന്ന് പരാതി ഉയരുകയാണ്. മുണ്ടക്കൈയിൽ കാണാതായവരെ മരിച്ചതായി കണക്കാക്കി ആശിതർക്ക് സഹായധനം നൽകാൻ സർക്കാർ തീരുമാനിച്ചു. അതേസമയം പുനരധിവാസത്തിന് വെല്ലുവിളിയായി ഭൂമി ഏറ്റെടുക്കൽ നിയമനടപടികളിലേക്ക് നീങ്ങുകയാണ്. | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
ഗസ്സ വെടിനിർത്തലിനുള്ള മധ്യസ്ഥ ചർച്ചകളിൽ കാര്യമായ പുരോഗതിയെന്നും തടസ്സങ്ങൾ പരിഹരിക്കപ്പെട്ടെന്നും പ്രധാന മധ്യസ്ഥരായ ഖത്തർ അറിയിച്ച വാർത്ത മാധ്യമത്തിൻ്റ ഒന്നാം പേജിലുണ്ട്. വെടിനിർത്തൽ രേഖ ഹമാസ് അംഗീകരിച്ചെന്ന തലക്കെട്ടിൽ മലയാള മനോരമയും വാർത്ത ഒന്നാം പേജിൽ നൽകി.
ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച ഹൈക്കോടതി, ബോഡി ഷെയ്മിങിനെതിരെ കർശന താക്കീത് നൽകി. ഇതിനിടെ മലപ്പുറത്ത് നവവധുവിൻ്റെ ആത്മഹത്യക്ക് കാരണം കറുത്തതെന്ന അവഹേളനമെന്ന് പരാതി ഉയരുകയാണ്. മുണ്ടക്കൈയിൽ കാണാതായവരെ മരിച്ചതായി കണക്കാക്കി ആശിതർക്ക് സഹായധനം നൽകാൻ സർക്കാർ തീരുമാനിച്ചു. അതേസമയം പുനരധിവാസത്തിന് വെല്ലുവിളിയായി ഭൂമി ഏറ്റെടുക്കൽ നിയമനടപടികളിലേക്ക് നീങ്ങുകയാണ്. | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
എംഎൽഎ സ്ഥാനം രാജിവെച്ച പി.വി.അൻവർ നിലമ്പൂരിൽ മൽസരിക്കില്ല. കോൺഗ്രസിന് നിരുപാധിക പിന്തുണയെന്ന് പ്രഖ്യാപിച്ചെങ്കിലും അൻവറിന്റെ ആവശ്യം മലപ്പുറം ഡി.സി.സി അധ്യക്ഷൻ വി.എസ്. ജോയിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്നാണ്. ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ യാഥാർത്ഥ്യത്തോട് അടുക്കുകയാണ്. അമേരിക്കയിലെ ലോസാഞ്ചൽസിൽ ഒരാഴ്ചയായി ആളിപ്പടരുന്ന കാട്ടുതീയിൽ മരണം 24 ആയി. ശബരിമലയിൽ മകരവിളക്ക് ഇന്നാണ് | കേൾക്കാം കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast
അവതരണം- സീനിയർ ന്യൂസ് എഡിറ്റർ ജയപ്രകാശ് എം | മീഡിയവൺ
From the publisher's feed

2,076 Listeners

1,991 Listeners

46 Listeners

37 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

3 Listeners