ആദിവാസി വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന് നക്സലൈറ്റ് പ്രസ്ഥാനത്തിനൊപ്പവും പിന്നീട് സാമൂഹ്യനീതിക്കും ജാതിരഹിത സമൂഹത്തിനും വേണ്ടിയുള്ള ആദിവാസി-ദലിത് പോരാട്ടങ്ങൾക്കൊപ്പവും സഞ്ചരിച്ച കെ.എം സലിംകുമാറിന്റെ രാഷ്ട്രീയ, ധൈഷണിക ജീവിതത്തെ അടയാളപ്പെടുത്തുന്നു ചിന്തകനും എഴുത്തുകാരനുമായ കെ.കെ ബാബുരാജ്.