സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി കേന്ദ്ര സർക്കാർ ആചരിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ദ്വിരാഷ്ട്ര വാദത്തിന്റെയും വിഭജനത്തിന്റെയും വിത്ത് പാകിയത് സവർക്കറും ഹിന്ദു മഹാസഭയുടെ നേതൃത്വവുമാണ് എന്ന് ചരിത്രം മറച്ചുവയ്ക്കാനാണ് സംഘപരിവാർ ഇതിലൂടെ ശ്രമിക്കുന്നത്. വിഭജനത്തെ ചെറുക്കാൻ ശ്രമിച്ച ഗാന്ധിജിയുടെ യാത്രകൾ അടയാളപ്പെടുത്തുന്ന, you i could not save, walk with me എന്ന കലാപ്രദർശനത്തിന്റെ സംഘാടകനും കവിയുമായ പി.എൻ ഗോപീകൃഷ്ണൻ സംസാരിക്കുന്നു.