പി.എം ശ്രീ ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. എന്നാൽ കേരളത്തിലെ പൊതുവിദ്യാഭ്യാസം ഇന്ന് ആവശ്യപ്പെടുന്ന അടിയന്തിര വിഷയങ്ങളിലേക്ക് ഈ ചർച്ചകൾ എത്തിച്ചേരുന്നില്ലെന്നും ഭൗതിക സൗകര്യങ്ങളെക്കുറിച്ചല്ല, ഗുണമേന്മയെക്കുറിച്ചാണ് ഇനി ആലോചിക്കേണ്ടതെന്നും പറയുന്നു വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനുമായ പി പ്രേമചന്ദ്രൻ.