Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 467 episodes available.
May 27, 2024മോണിംഗ് വോയ്സ് -77 | ചരിത്രരചനയിലെ സർക്കാർ ഇടപെടൽകേരള സർക്കാരിന്റെ പ്രസിദ്ധീകരണമായ 'കേരള കോളിംഗി'ലേക്ക് ആവശ്യപ്പെട്ട ലേഖനം ജാതിവിവേചനത്തെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ തിരിച്ച് അയച്ചതായി പ്രമുഖ ചരിത്രകാരൻ ദിലീപ് മേനോൻ ആരോപിക്കുന്നു. എന്തുകൊണ്ടാണ് ഇടതു സർക്കാർ ആ ലേഖനം ഒഴിവാക്കുന്നത്? ചരിത്രകാരൻ വിനിൽ പോൾ സംസാരിക്കുന്നു....more12minPlay
May 26, 2024പഠന സാഹചര്യമില്ലാതെ കോളനിയിലേക്ക് മടങ്ങിയ പെൺകുട്ടികൾമതിയായ ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിന്റെ പേരിൽ ഉപരിപഠനം ഉപേക്ഷിക്കേണ്ടിവരുന്ന നിരവധി ആദിവാസി പെൺകുട്ടികളാണ് അതിരപ്പിള്ളി പോത്തുംപാറ കോളനിയിൽ താമസിക്കുന്നത്. കോളനികളിൽ തന്നെ തുടരുന്നതുകൊണ്ട് സുരക്ഷാ പ്രശ്നങ്ങളടക്കം അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു....more12minPlay
May 24, 2024മോണിംഗ് വോയ്സ് - 76 | പെരിയാർ ഒരു സൂചന: വിഷമാലിന്യ ദുരന്തങ്ങൾ ആവർത്തിക്കുംപെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്ന വാർത്ത ആവർത്തിക്കുകയാണ്. പ്രതിഷേധങ്ങളും സമരങ്ങളും അവഗണിക്കപ്പെടുകയും വിഷം തുപ്പുന്ന വ്യവസായശാലകൾക്കെതിരെ നടപടിയുണ്ടാകാതിരിക്കുകയും ചെയ്യുന്നതും ആദ്യമല്ല. ആ ചരിത്രം വിശദമാക്കുകയാണ് സാമൂഹ്യപ്രവർത്തകനായ പുരുഷൻ ഏലൂർ....more21minPlay
May 23, 2024ആദ്യം മരം നടേണ്ടത് നമ്മുടെ മനസ്സിലാണ്എതിർപ്പുകളെ തുടർന്ന് വനഭൂമിയിൽ വീണ്ടും യൂക്കാലിപ്റ്റസ് മരങ്ങൾ നടാനുള്ള ഉത്തരവ് മരവിപ്പിച്ചെങ്കിലും സർക്കാരിന്റെ ഈ സമീപനം മാറാത്തത് എന്തുകൊണ്ട്? അധ്യാപകനും എഴുത്തുകാരനുമായ ഇ ഉണ്ണികൃഷ്ണൻ സംസാരിക്കുന്നു....more12minPlay
May 22, 2024വെയ്സ്റ്റ് ടു എനർജി : സോണ്ട കമ്പനിയെ ഒഴിവാക്കുന്നതിന് പിന്നിലെ താല്പര്യമെന്ത് ?ബ്രഹ്മപുരത്തുണ്ടായ തീപിടുത്തത്തിന് മറുപടി പറയാൻ ബാധ്യസ്ഥരായ സോണ്ട ഇൻഫ്രാടെക് കമ്പനിയെ 'വേസ്റ്റ് ടു എനർജി' പദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നിലെ താല്പര്യമെന്താണ് ?...more9minPlay
May 22, 2024മോണിംഗ് വോയ്സ് - 75 | ആർ.എസ്.എസ് - ബി.ജെ.പി അകൽച്ച ഒരു കാപട്യംബി.ജെ.പി ദുർബലമായിരുന്ന കാലത്താണ് ആർ.എസ്.എസ്സിന്റെ സഹായം തേടിയിരുന്നതെന്നും ഇപ്പോൾ പാർട്ടി ശക്തമായതിനാൽ ആ സഹായത്തിന്റെ ആവശ്യമില്ലെന്നും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഇതിൽ യാഥാർത്ഥ്യമുണ്ടോ? ഇരുകൂട്ടരും തമ്മിൽ ബന്ധമില്ലെന്ന് സ്ഥാപിക്കുന്നതിന്റെ പിന്നിലെ താത്പര്യം എന്താണ്? സാമൂഹ്യപ്രവർത്തകനും സോഷ്യലിസ്റ്റുമായ വിജയരാഘവൻ ചേലിയ സംസാരിക്കുന്നു....more13minPlay
May 20, 2024പ്രതീക്ഷ വിതച്ച്, നഷ്ടം കൊയ്ത കോൾ കർഷകർചരിത്രത്തിൽ ആദ്യമായി കോൾ നെൽകൃഷിയിൽ ഭീമമായ നഷ്ടം ഉണ്ടായിരിക്കുന്നു. നഷ്ടത്തിന് കാരണമായി കർഷകർ ഉന്നയിക്കുന്ന കാരണങ്ങളും അതിന്റെ പരിഹാരങ്ങളും അന്വേഷിക്കുന്ന കേരളീയം ഗ്രൗണ്ട് റിപ്പോർട്ട്....more20minPlay
May 19, 2024കൈവിട്ട ശസ്ത്രക്രിയ, ന്യായീകരണമില്ലാത്ത പിഴവ്നാലു വയസ്സുകാരിയുടെ ആറാം വിരൽ നീക്കുന്നതിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ വാർത്ത ഞെട്ടലോടെയാണ് പൊതുസമൂഹം കേട്ടത്. ഇത്തരം ചികിത്സാ പിഴവുകളെ എങ്ങനെ നേരിടാം എന്ന് സംസാരിക്കുന്നു 'ചികിത്സാനീതി' എന്ന സംഘടനയുടെ സെക്രട്ടറി ഡോ. പ്രിൻസ് കെ.ജെ....more16minPlay
May 19, 2024A report on the origins and spread of Love Jihad propagandaPredominantly aiming the Muslim men, over the years the love jihad propaganda grew as a highly sensitive polarising tool by the Hindutva organizations. This in-depth report investigates the origins and spread of love jihad....more22minPlay
May 18, 2024ആർട്ടിക്കിൾ 370: കശ്മീരിൽ നിന്ന് ബി.ജെ.പി ഒളിച്ചോടുന്നത് എന്തിന്?കശ്മീർ മേഖലയിലെ തെരഞ്ഞെടുപ്പിൽ നിന്നും ബി.ജെ.പി ഒളിച്ചോടുന്നത് എന്തുകൊണ്ടാണ് ?...more9minPlay
FAQs about Keraleeyam:How many episodes does Keraleeyam have?The podcast currently has 467 episodes available.