Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.
July 21, 2023കുരുവിയുടെ ഊഞ്ഞാലാട്ടം | കുട്ടിക്കഥകള്‍ | Podcastപണ്ട് പണ്ട് ഒരു കുരുവിയുണ്ടായിരുന്നു. ഒരു ദിവസം അവന് പറന്നുചെന്ന് ഒരു മുള്ച്ചെടിയിലിരുന്നു. കുരുവി പതിയെ മുള്‍ച്ചെടിയോട് ചോദിച്ചു. മുള്‍ച്ചെടി എന്നെ ഒന്ന് ഊഞ്ഞാലാട്ടാമോ? . എന്നെക്കൊണ്ട് വയ്യ, മുള്‍ച്ചെടി മുഖം തിരിച്ചു. അതുകേട്ട് കുരുവിക്ക് ആകെ സങ്കടമായി. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more6minPlay
July 13, 2023ആനന്ദത്തിന്റെ പൂക്കള്‍ | കുട്ടിക്കഥകള്‍ | Kids stories Podcastനല്ലൊരു ജോലി കിട്ടി ലണ്ടനിലേക്ക് പുറപ്പെടുകയാണ് ലോറന്‍സ്. എങ്കിലും താന്‍ നട്ടുനനച്ചു പരിപാലിക്കുന്ന പ്രിയപ്പെട്ട പൂന്തോട്ടം ഉപേക്ഷിച്ചു പോകുന്നത് ഓര്‍ത്തപ്പോള്‍ അദ്ദേഹത്തിന് ദുഃഖം തോന്നി. കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍...more3minPlay
July 10, 2023അത്യാഗ്രഹത്തിന്റെ ഫലം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastപണ്ട് ബാഗ്ദാദില്‍ ഹക്കീം എന്നൊരു ചെരുപ്പുകുത്തി ജീവിച്ചിരുന്നു. എന്നും രാവിലെ പട്ടണത്തിലെത്തുന്ന ഹക്കീം ആളുകള്‍ കൊണ്ടുവരുന്ന പൊട്ടിയ ചെരുപ്പുകളും ഷൂസുകളുമെല്ലാം ശരിയാക്കിക്കൊടുക്കും മുഹ്സിന്റെ കഥ. അവതരിപ്പിച്ചത്; ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more3minPlay
July 04, 2023കുരങ്ങുപിടിത്തം | കുട്ടിക്കഥകള്‍ | Malayalam Kids stories Podcastഹരിമാഷ് ക്ലാസെടുക്കുന്നതിനിടെ കുട്ടികളോട് ചോദിച്ചു. പണ്ട് കുരങ്ങനെ ആള്ക്കാര് പിടികൂടിയിരുന്നത് എങ്ങനെയെന്ന് അറിയാമോ? കുരങ്ങന്റെ പിന്നാലെ ഓടി അതിനെ പിടിച്ചിട്ടുണ്ടാകും ഒരുകുട്ടി ഉടന്‍ ഉത്തരം പറഞ്ഞു.സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍...more3minPlay
June 27, 2023അറിവിനായുള്ള ദാഹം | കുട്ടിക്കഥകള്‍ | Kids storiesസന്യാസിയായ ഉപഗുപ്തന് രാംദത്ത് എന്നൊരു ശിഷ്യനുണ്ടായിരുന്നു. ഏറെനാളായി സന്യാസിയോടൊപ്പം ആശ്രമത്തില്‍ താമസിച്ചാണ് രാംദത്ത് വിദ്യ അഭ്യസിച്ചിരുന്നത്.അങ്ങനെയിരിക്കെ ഒരു ദിവസം ദേവദത്തന് എന്നൊരു ശിക്ഷ്യനും കൂടി ഉപഗുപ്തന്റെ ആശ്രമത്തിലെത്തി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍...more3minPlay
June 23, 2023പിശുക്കന്റെ വെള്ളിപ്പാത്രം | കുട്ടിക്കഥകള്‍ | Podcastഒരിടത്ത് ഒരു വൃദ്ധനായ മനുഷ്യന് ഉണ്ടായിരുന്നു. വലിയ പണക്കാരനാണെങ്കിലും മഹാപിശുക്കനായിരുന്നു അയാള്‍. ഭക്ഷണം കഴിക്കുന്നതുപോലും പൊട്ടിപ്പൊളിഞ്ഞ പാത്രത്തിലാണ്. ഒരിക്കല്‍ അയാള്‍ക്കൊരു വെള്ളിപ്പാത്രം കിട്ടി. സന്തോഷ് വള്ളിക്കോടിന്റെ കഥ: അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more4minPlay
June 19, 2023വരാഹാവതാരം |പുരാണ കഥ | കുട്ടിക്കഥകള്‍ | Kids Stories Podcastമുതിര്‍ന്നപ്പോള്‍ ഹിരണ്യാക്ഷന് ഗദയുമെടുത്ത് മൂന്ന് ലോകങ്ങളിലും സഞ്ചരിച്ച് നാശം വിതയ്ക്കാന്‍ തുടങ്ങി. ദിവസം തോറും ഹിരണ്യാക്ഷന്റെ അക്രമങ്ങളും ശക്തിയും കൂടിക്കൂടി വന്നു. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more2minPlay
June 14, 2023സ്നേഹവും ഈഗോയും | കുട്ടിക്കഥകള്‍ | Kids storiesകടലിന്റെ നടുവില്‍ അങ്ങ് ദൂരെയായി ഒരു ദ്വീപുണ്ട്. അതിലായിരുന്നു എല്ലാത്തരത്തിലുമുള്ള വികാരങ്ങള്‍ താമസിച്ചിരുന്നത്. സ്നേഹം ദേഷ്യം സന്തോഷം സങ്കടം അസൂയ തുടങ്ങി അഹംഭാവം എന്നറിയപ്പെടുന്ന ഈഗോവരെ ആ ദ്വീപിലാണ് കഴിഞ്ഞുകൂടിയത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍...more2minPlay
June 11, 2023മുളയും പുല്ലും | കുട്ടിക്കഥകള്‍ | Malayalam Kids stories Podcastവലിയ വ്യവസായിയായിത്തീരണമെന്നായിരുന്നു ദേവലാലിന്റെ ആഗ്രഹം. അതിനായി അദ്ദേഹം രാപകല്‍ അധ്വാനിച്ചു. പക്ഷേ താന്‍ പ്രതീക്ഷിച്ചതുപോലെ വ്യവസായം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തന്റെ കൂടെയുള്ളവരൊക്കെ ചെറിയ തോതിലെങ്കിലും രക്ഷപ്പെടുന്നത് കണ്ടപ്പോള്‍ ദേവലാലിന് നിരാശയായി. ജീവിതം മടുത്ത അദ്ദേഹം നാടും വീടും ഉപേക്ഷിച്ച് വനത്തില്‍ പോയി ജീവിക്കാന്‍ തീരുമാനിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more3minPlay
June 09, 2023തവള രാജാവ് | തമിഴ് നാടോടിക്കഥ | കുട്ടിക്കഥകള്മണ്ടന്നൂര് രാജ്യത്തെ മഹാരാജാവ് മണികണ്ഠന് മരണമടഞ്ഞപ്പോള്‍. അദ്ദേഹത്തിന് അനന്തരാവകാശികളാരുമുണ്ടായിരുന്നില്ല. മഹാറാണി മക്കളെയൊന്നും പ്രസവിക്കാതെ ഒരു വര്ഷംമുന്പേ മരണപ്പെട്ടിരുന്നു. പള്ളിയടക്ക് കഴിഞ്ഞിട്ടും പുതിയൊരു രാജാവിന്റെ സ്ഥാനാരോഹണം നടന്നില്ല. ജോസ് പ്രകാശിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്:എസ്.സുന്ദര്‍...more7minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.