Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.
April 08, 2023തിമുന്മാസ് എന്ന വെള്ളരിക്കുട്ടി|കുട്ടിക്കഥകള്പണ്ട് പണ്ട് ഇന്തോനേഷ്യയിലെ ജാവയിലെ ഒരു ഗ്രാമത്തില്‍ ബുക്സിര്നി വൃദ്ധയായ സ്ത്രീ താമസിച്ചിരുന്നു. അവരുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു പോയതിനാല്‍ ഒറ്റയ്ക്കായിരുന്നു സിര്നി താമസിച്ചിരുന്നത്. തനിക്ക് ഓമനിക്കാനും ലാളിക്കാനും ഒരു കുഞ്ഞിനെ വേണമെന്ന് അവര്‍ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇതിനായി അവര്‍ എന്നും മനമുരുകി ദൈവത്തോട് പ്രാര്‍ഥിക്കാന്‍ തുടങ്ങി. ഒരു ദിവസം രാത്രി സിര്നിയുടെ വീടിന് മുകളിലൂടെ പറന്ന ബൂട്ടോയിജോ എന്ന രാക്ഷസന് അവളുടെ പ്രാര്‍ഥന കേട്ടു. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more6minPlay
April 04, 2023കറുപ്പും വെളുപ്പും | കുട്ടിക്കഥകള്‍ | Podcastകറുത്ത നിറമായിരുന്നു ജിത്തുവിന്. ക്ലാസിലെ ചില കൂട്ടുകാര്‍ ദേഹത്തിന്റെ നിറം പറഞ്ഞ് അവെ കളിയാക്കാറുണ്ട്.ഒരു ദിവസം ക്ലാസില്‍ അധ്യാപകന് പഴഞ്ചൊല്ലുകളെപ്പറ്റി പറയുകയായിരുന്നു. കാക്കകുളിച്ചാല് കൊക്കാകുമോ എന്ന പഴഞ്ചൊല്ല് പറഞ്ഞപ്പോള്‍ ഒരു കുട്ടി വിളിച്ചുപറഞ്ഞു. കാക്ക ചിലപ്പോള്‍ കൊക്കാവും. നമ്മുടെ ജിത്തുകുളിച്ചാല് വെള്ളവും കറുത്തുപോകും. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more3minPlay
March 31, 2023സൗന്ദര്യമത്സര്യം | കുട്ടിക്കഥകള്‍ | Malayalam Kids Storiesഒരു പുന്തോട്ടത്തില്‍ ലില്ലി എന്നൊരു ചിത്രശലഭമുണ്ടായിരുന്നു. അവിടത്തെ ഏറ്റവും ഭംഗിയുള്ള ശലഭമായിരുന്നു താന്‍ എന്നായിരുന്നു അവളുടെ ഭാവം. പൂന്തോട്ടത്തില്‍ നടത്തിയ സൗന്ദര്യമത്സരത്തില്‍ ലില്ലിയാണ് വിജയിച്ചത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more3minPlay
March 28, 2023പോല്യയുടെ പഠനം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastനിരക്ഷരയായ ഒരു സ്ത്രീയായിരുന്നു പോല്യ. അവളുടെ ഭര്‍ത്താവായ ഇവാന് നിക്കോളായേവിച്ച് കുച്കിന് ആവട്ടെ തിരക്കേറിയ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും. തന്റെ ഭാര്യയ്ക്ക് എഴുത്തും വായനയും അറിയില്ല എന്നത് ഇവാനെ എപ്പോഴും സങ്കടപ്പെടുത്തി. റഷ്യന്‍ സാഹിത്യകാരനായ മിഖായേല്‍ സൊഷ്ചെങ്കോ രചിച്ച പോല്യ എന്ന കഥയുടെ മലയാള പരിഭാഷ. പരിഭാഷപ്പെടുത്തിയത്: പ്രിയദര്‍ശിനി. കഥ വായിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്ങ്: എസ്.സുന്ദര്‍...more5minPlay
March 25, 2023മാതുമ്മാനും ഉണ്ണിക്കണ്ണനും| kids stories podcastവര്‍ഷങ്ങള്‍ക്കുമുമ്പ് കോണ്ട്രാക്ടര് കുരുവിളയും രണ്ട് നാട്ടാനകളും അവയുടെ പാപ്പാന്മാരും കുറേ മരംവെട്ടുകാരും ഏതാനും സഹായികളുമടങ്ങുന്ന ഒരു സംഘം മറയൂരിലെത്തി. ഫോറസ്റ്റ് അധികാരികളുടെ അനുവാദത്തോടെ കാട്ടില്‍ നിന്നും മരം മുറിച്ചു കൊണ്ടുപോകുവാനാണ് കുരുവിളയും സംഘവും അവിടെ എത്തിയത്.പണിക്കാര്‍ക്ക് ഭക്ഷണം ഒരുക്കാനായി നാട്ടില്‍ നിന്ന് ഒരു പാവപ്പെട്ട വൃദ്ധനേയും കുരുവിള കൂട്ടിക്കൊണ്ടുവന്നിരുന്നു. മാതുമ്മാന് എന്നായിരുന്നു അയാളെ വിളിച്ചിരുന്നത്. ചെറുപ്പകാലത്ത് അയാള്‍ മിടുക്കനായിരുന്ന ഒരു ആനപാപ്പാനായിരുന്നു. അയാള്‍ക്ക് കൂട്ടായി ടൈഗര്‍ എന്നൊരു നായ്ക്കുട്ടനും ഉണ്ടായിരുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍....more7minPlay
March 23, 2023ഒളിച്ചിരിക്കുന്ന സന്തോഷം|Malayalam kids stories podcastവൈകുന്നേരങ്ങളിലെ പതിവ് നടത്തിന് ഇറങ്ങിയതാണ് അച്യുതന്‍കുട്ടി മാഷ്. കടല്‍ത്തീരം വഴി ഒന്നു രണ്ടു കിലോമീറ്റര്‍ നടക്കും. കടപ്പുറത്തെ സിമന്റ് ബഞ്ചിലിരിക്കുന്ന ചെറുപ്പക്കാരനെ അന്നും മാഷ് കണ്ടു. രണ്ടുമൂന്ന് ദിവസമായി മാഷ് ശ്രദ്ധിക്കുന്നുണ്ട്, വൈകുന്നേരങ്ങളില്‍ അയാള്‍ അവിടെ ഇരിക്കാറുള്ളത്. നിരാശനെപ്പോലെ തിരമാലകള്ഡ നോക്കി സങ്കടപ്പെട്ടാണ് അയാളുടെ ഇരിപ്പ്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍....more3minPlay
March 21, 2023തനിയെ | കുട്ടിക്കഥകള്‍ |Malayalam Kids stories Podcastവേനല്‍ക്കാലത്തെ ഒരു മേള. മൈതാനത്ത് നിരക്കോടുതിരക്കുതന്നെ. ഇടുങ്ങിയ വഴിയിലൂടെ ചിലര്‍ നടന്നും കുതിരയെ ഓടിച്ചും കാളവണ്ടിയിലും സഞ്ചരിച്ചുകൊണ്ടിരുന്നു. ഇതിനിടയിലൂടെ ഒരു ബാലന് അച്ഛനമ്മമാര്‍ക്കൊപ്പം നടന്നു നീങ്ങുന്നത് കാണാം. The Lost Child എന്ന കഥയുടെ മലയാളം പരിഭാഷ. പരിഭാഷപ്പെടുത്തിയത്: ഹര്‍ഷ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more5minPlay
March 16, 2023രാമന് പണിക്കരും ഗിരീശനും | കുട്ടിക്കഥകള്‍ | Malayalam Kids stories Podcastകൊച്ചി ദേവസ്വം ബോര്‍ഡ് അധികാരികള്‍ ഒരിക്കല്‍ രാമന് പണിക്കര്‍ എന്നൊരു ആനപ്പാപ്പാനെ സസ്പെന്‍ഡ് ചെയ്തു. മദപ്പാടുള്ള ഗിരീശന് എന്ന ആനയെ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് കൊണ്ടുപോയെന്നും എഴുന്നള്ളിപ്പ് സമയത്ത് പാപ്പാന് അല്പം മദ്യപിച്ചിരുന്നുവെന്നും പറഞ്ഞാണ് രാമന്പണിക്കരെ സസ്പെന്‍ഡുചെയ്തത്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. ...more8minPlay
March 14, 2023ദ്വീപിലെത്തിയ ആമ | Malayalam Kids story Podcastനങ്കൂരമിട്ടിരിക്കുന്ന ഒരു കപ്പലില്‍ ഒരിക്കലൊരു കടലാമ കയറിപ്പറ്റി. വൈകാതെ കപ്പല്‍ പുറപ്പെട്ടു, എന്നാല്‍ നടുക്കടലില്‍ എത്തിയപ്പോള്‍ വന്‍ കാറ്റും മഴയും വന്ന് കപ്പല്‍ തകര്‍ന്നു. കടലില്‍ ഒറ്റപ്പെട്ടുപോയ ആമ ദിക്കറിയാതെ എങ്ങോട്ടോ നീങ്ങി. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Malayalam Kids story Podcast...more4minPlay
March 09, 2023നീചന് നല്കിയ ശിക്ഷ | കുട്ടിക്കഥകള്‍ | Kids stories podcastവര്‍ഷങ്ങള്‍ക്ക് മുന്‍പ് കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍ മനോഹരമായ ഒരു വീട്ടില്‍ ശ്യാം ശര്‍മ്മ എന്നുപേരായ ഒരു ധനിക വ്യാപാരി താമസിച്ചിരുന്നു. കൊട്ടാര തുല്യമായ ആ വീടിന്റെ ചുറ്റും വര്‍ണമനോഹരമായ പൂന്തോപ്പുകളുണ്ടായിരുന്നു. തൊട്ടടുത്തുതന്നെ ഒരു വലിയ പച്ചക്കറിത്തോട്ടവും പലതരം വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള കലവറയും വേറൊരു ഭാഗത്ത് സുന്ദരമായ ഒരു കൊച്ചു തടാകവും ഉണ്ടായിരുന്നു. ഡോ.കാവുമ്പായി ജനാര്‍ദനന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more8minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.