Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.
March 06, 2023ബീലുവിന്റെ ഗര്‍ജനം | കുട്ടിക്കഥകള്‍ | Malayalam kids storiesകാട്ടിലെ രാജാവാണെങ്കിലും ബീലു എന്ന സിംഹം ഗര്‍ജിക്കാറില്ല. കുട്ടിയായിരുന്ന കാലം മുതലേ അവന് ഗര്ജ്ജിക്കാന് നോക്കിയിട്ടുമില്ല. അതുകൊണ്ട് തന്നെ കാട്ടിലെ മൃഗങ്ങള്‍ക്കെല്ലാം അവനോട് പേടിയില്ലാതെ പെരുമാറാന്‍ കഴിയുമായിരുന്നു. അവനും എല്ലാവരോടും വളരെ ശാന്തനായും പതുക്കെയുമാണ് സംസാരിക്കുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍ ...more2minPlay
January 24, 2023കാട്ടിലെ ഭീകര ജീവികള്‍ | കുട്ടിക്കഥകള്‍ | Kuttikkathakalഒരു ദിവസം കാട്ടിലൂടെ ഒരു കരടി ഉലാത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു മരക്കുറ്റിയില്‍ സങ്കടത്തോടെ ഇരിക്കുന്ന ഒരു ആണ്‍കുട്ടിയെ കണ്ടു.എന്തുപറ്റി കരടി ചോദിച്ചു. എന്റെ കാര്യം തീര്‍ന്നു, ഞാന്‍ ഒരു ഭയങ്കര കുഴപ്പത്തില്‍ പെട്ടിരിക്കുകയാണ്. കുട്ടി ചിണുങ്ങിക്കൊണ്ട് പറഞ്ഞു.എന്താ കുട്ടാ അത്. കരടി വാത്സല്യത്തോടെ ആരാഞ്ഞു. Chris wormell -ന്റെ Ferocious wild Beasts എന്ന കഥയുടെ പുനരാഖ്യാനം. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more6minPlay
January 21, 2023സൂര്യനെ കട്ട മുതല | കുട്ടിക്കഥകള്‍ | The stolen Sunഒരു പ്രഭാതസവാരി പതിവുള്ളതാണല്ലോ? സാക്ഷാല്‍ സൂര്യന് കിഴക്കുനിന്ന് പടിഞ്ഞാറോട്ട് പതിയെ നീങ്ങി. പെട്ടെന്നതാ ഒരു പടുകൂറ്റന്‍ കാര്‍മേഘം ഒഴുകിവരുന്നു. അവര്‍ മുഖാമുഖമെത്തി ഞൊടിയിടയില്‍ സൂര്യനെ അത് മൂടിക്കളഞ്ഞു. സൂര്യന്റെ പ്രകാശ രശ്മികളില്‍ ഒന്നിന് പോലും അതിനുള്ളിലൂടെ പുറത്തുകടക്കാനായില്ല.ഫലമോ ഭൂമിയിലാകെ കൂരിരുട്ടായി. റഷ്യന്‍ എഴുത്തുകാരനായ കോര്‍ണി ചുക്കോവ്സ്കിയുടെ The stolen Sun എന്ന കവിത കഥാ രൂപത്തില്‍. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more6minPlay
January 18, 2023ഹിമക്കുതിരപ്പോര് | കുട്ടിക്കഥകള്‍ | Malayalam Kids stories Podcastപച്ചപ്പുല്മേടുകള് നിറഞ്ഞ ചെറു ദ്വീപായ ഐസ് ലാന്റിന്റെ വടക്കേച്ചരിവില്‍ ഹിമക്കുതിരകള്‍ കൂട്ടം കൂട്ടമായി വസിച്ചിരുന്നു. അത്തരം ഒരു കൂട്ടത്തില്‍ ഒത്തിരിപെണ്‍കുതിരകളും കുട്ടിക്കുതിരകളും ഉണ്ടായിരുന്നു. ഉടല് മുഴുവന്‍ കറുപ്പു നിറമുള്ള ഒരു ആണ്കുതിരയായിരുന്നു ആ കാട്ടുകുതിരക്കൂട്ടത്തിന്റെ നേതാവ്. Renneയുടെ The Ice Horse എന്ന കഥയുടെ പുനരാഖ്യാനം. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more7minPlay
January 13, 2023ഉദ്ദണ്ഡനും കാക്കശ്ശേരിയും |കുട്ടിക്കഥകള്‍|kidsstoriesകോഴിക്കോട് മാനവിക്രമ സാമൂതിരിയുടെ വിദ്വല്‍ സദസ്സ് പതിനെട്ടര കവികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പതിനെട്ടര കവികളില്‍ പ്രശസ്തരായിരുന്നു ഉദ്ദണ്ഡനും കാക്കശ്ശേരിയും. കോഴിക്കോട് തളിക്ഷേത്രത്തില്‍ വച്ച് വര്‍ഷം തോറും നടന്ന് വന്നിരുന്ന ഒരു പാണ്ഡിത്യ പരീക്ഷയായിരുന്നു രേവതി പട്ടത്താനം. എല്ലാ വര്‍ഷവും അതില്‍ ജയിച്ചിരുന്നത് ഉദ്ദണ്ഡ ശാസ്ത്രികള്‍ ആയിരുന്നു.എസ്.ജ്യോതിനാഥ വാര്യരുടെ കഥ അവതരണം ഷൈന രഞ്ജിത്ത. ...more5minPlay
January 10, 2023തീ കൊണ്ട് വന്ന കാക്ക കുട്ടിക്കഥ kids storiesപണ്ട് പണ്ട് കാക്കകള്‍ക്ക് കറുപ്പ് നിറമല്ലായിരുന്നു. മാരിവില്‍ നിറമുള്ള കാക്കകള്‍ എങ്ങനെ കറുപ്പ് നിറമായി ? ദൈവം കാക്കകള്‍ക്ക് കൊടുത്ത വരമെന്തായിരുന്നു ? അവതരണം ഷൈന; രഞ്ജിത്ത്. സൗണ്ട് മിക്സിങ് ; പ്രണവ് പി.എസ്...more3minPlay
January 09, 2023വാക്കുകള്‍ മോഷ്ടിച്ച രാക്ഷസന് | കുട്ടിക്കഥകള്‍ | kids storiesഒരിടത്ത് ബിംബു എന്നൊരു രാക്ഷസനുണ്ടായിരുന്നു. എപ്പോഴും ഗൗരവക്കാരനായ ബിംബുവിന് മനുഷ്യരുടെ ചില സ്വഭാവം തീരെ ഇഷ്ടമില്ല. ഹലോ,കണ്‍ഗ്രാജുലേഷന്‍സ്,വെരിഗുഡ്,എക്സലന്റ്,പ്ലീസ്,താങ്ക്യൂ ഇങ്ങനെ ആളുകള്‍ പരസ്പരം സ്നേഹവാക്കുകള്‍ പങ്കുവെയ്ക്കുന്നത് അയാള്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ് ...more3minPlay
December 28, 2022എലിയെ പറ്റിച്ച പെന്‍സില്‍ | കുട്ടിക്കഥകള്‍ | The mouse and the pencil by Vladimir Suteevവോവയെന്ന മിടുക്കന് കുട്ടിക്ക് പിറന്നാള്‍ സമ്മാനമായി അച്ഛന് വാങ്ങിക്കൊടുത്തത് എന്താണെന്നോ നല്ല നീളമുള്ള, കറുപ്പും ചുവപ്പും വരകളുള്ള സുന്ദരന്‍ പെന്‍സില്‍. അച്ഛന് പെന്‍സില്‍ മുന നന്നായി ചെത്തിക്കൂര്‍പ്പിച്ചുകൊടുത്തു. ആ പെന്‍സില്‍ ഒരു നിധിപോലെയാണ് വോവ സൂക്ഷിച്ചത്. ഊണിലും ഉറക്കത്തിലും അവനത് അടുത്തുതന്നെ വെച്ചു. റഷ്യന്‍ സാഹിത്യകാരന് വ്ളാദിമിര്‍ സുത്യേവിന്റെ The mouse and the pencil എന്ന കഥ. അവതരിപ്പിച്ചത്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ The mouse and the pencil by Vladimir Suteev...more6minPlay
December 23, 2022പുതിയ ദിനോസറുകള്‍ | New dinosaur | Malayalam Kids storiesപണ്ടുപണ്ട് ഭൂമി അടക്കിവാണിരുന്ന ദിനോസറുകള്‍ വംശമറ്റുപോയി. വര്‍ഷങ്ങള്‍ക്കിപ്പുറം ഭൂമി മനുഷ്യന്റെ കൈകളിലായി. എന്നാല്‍ ഭൂമിയുടെ ഒരൊഴിഞ്ഞകോണില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പഴയ ഒരഗ്നിപര്‍വതതതിന്റെ നടുവിലുള്ള ഗര്‍ത്തത്തില്‍ കുറേ ദിനോസറുകള്‍ ജീവിച്ചിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | New dinosaur...more4minPlay
December 17, 2022നോക്കൂ എന്നോട് ദേഷ്യമാണോ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastനല്ല ഇളംവെയില്‍ പരന്ന പ്രഭാതം. ഉറക്കം വിട്ടുണര്‍ന്ന ഇഗ്വാന തലയും ചൊറിഞ്ഞ് നാടുചുറ്റാനിറങ്ങി. പോകുന്നവഴിയെ ഒരു വായാടിക്കൊതിക് മൂളിക്കൊണ്ട് കൊച്ചുവര്‍ത്തമാനത്തിനെത്തി. '' പറഞ്ഞാല്‍ നീ വിശ്വസിക്കുമോ എന്നറിയില്ല. ഇന്നലെ ഞാനൊരു മനുഷ്യനെ കണ്ടു അയാള്‍ എന്നോളം വലുപ്പമുള്ള ഒരു ചേന കിളച്ചെടുത്തു' വായാടിക്കൊതുകിന്റെ കല്ലുവെച്ച നുണകേട്ട് ഇഗ്വാനയുടെ തല പെരുത്തു. കൊതുകുകള്‍ ചെവിയില്‍ മൂളിപ്പാട്ട് പാടാന്‍ തുടങ്ങിയതിനെപ്പറ്റിയുള്ള ഒരു ആഫ്രിക്കന്‍ നാടോടിക്കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍....more6minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.