Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.
October 07, 2022നാല് ചങ്ങാതിമാര്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories podcastഒരു കാട്ടില്‍ മൂന്ന് ചങ്ങാതിമാരുണ്ടായിരുന്നു. ഒരു മാനും കാക്കയും എലിയും. ഒരിക്കല്‍ അവര്‍ ഒരു പുഴക്കരയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ആമ പുഴയില്‍ നിന്ന് കയറിവന്നു. അവന് ചോദിച്ചു;ചങ്ങാതിമാരെ ഞാനൊറ്റയ്ക്കാണ് എന്നേയും നിങ്ങളോടൊപ്പം കൂട്ടാമോ സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്ങ്: പ്രണവ് പി.എസ് | Malayalam Kids Stories podcast...more3minPlay
September 30, 2022ജഗ്ഗുവും ബിംബനും | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastവലിയ ശക്തനും ബുദ്ധിമാനുമൊക്കെയാണ് താനെന്നാണ് ജഗ്ഗുക്കടുവയുടെ വിചാരം. അതുകൊണ്ട് തന്നെ മറ്റു ജീവികളോട് അവന് പുശ്ചമാണ്. പലരെയും കാട്ടില്‍വെച്ച് കളിയാക്കും തന്റെ ശക്തികാണിക്കാനായി ചിലരെ ദേഹോപദ്രവം ഏല്‍പ്പിക്കും. ഏറ്റവും ചെറിയ തേനീച്ചയോടായാലും വമ്പന്‍ ആനയോടായാലും ജഗ്ഗു ഒരു പോലെയാണ് പെരുമാറുക. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍ . | Malayalam Kids Stories Podcast...more3minPlay
September 27, 2022ഉണ്ണിനമ്പൂതിരിയും പരശുരാമനും | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastവര്‍ഷങ്ങള്‍ക്ക് മുന്‍പ് പറവൂരിന് സമീപമുള്ള പുതിയകാവ് എന്ന സ്ഥലത്തെ മേമനയിലായിരുന്നു പരശുരാമന് എന്ന കൊമ്പനാന ജീവിച്ചിരുന്നത്. ലക്ഷണമൊത്ത കൊമ്പും തുമ്പിക്കൈയും മസ്തകവും മത്തക്കുരുപോലെ ചന്തമാര്‍ന്ന കണ്ണുകളുമുള്ള പരശുരാമന് അക്കാലത്ത് ആയിരക്കണക്കായ ആനപ്രേമികളുടെ ഹരമായിരുന്നു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more6minPlay
September 26, 2022ഒട്ടകക്കുഞ്ഞിന്റെ സംശയം | കുട്ടിക്കഥകള്‍ | Malayalam Kids Storiesഅമ്മ ഒട്ടകത്തോട് ചൂട് പറ്റിച്ചേര്‍ന്ന് കിടക്കുകയാണ് ഒട്ടകക്കുഞ്ഞ് പെട്ടെന്ന് ഒട്ടകക്കുഞ്ഞ് അമ്മയെ നോക്കി . '' അമ്മേ ഞാന്‍ ഒരു സംശയം ചോദിക്കട്ടെ പിന്നെന്താ ചോദിച്ചോളു അമ്മ ഒട്ടകം പറഞ്ഞു. നമ്മുടെ മുതുകത്ത് ഒരു മുഴയുണ്ടല്ലോ അതെന്തിനാ? സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്ങ്: എസ്. സുന്ദര്‍ | Malayalam Kids Stories Podcast...more4minPlay
September 21, 2022അമ്മയാനയും കുട്ടിക്കൊമ്പനും | Malayalam Kids Stories Podcastക്രൂദ്ധനായ അമ്മയാന ആനക്കൊട്ടിലിന്റെ അഴികളെല്ലാം തരിപ്പണമാക്കി. അതോടെ കുട്ടിക്കൊമ്പന് പുറത്തേക്ക് ചാടി. അമ്മയാന അവനെ തുമ്പിക്കൈകൊണ്ട് ചേര്‍ത്തുപിടിച്ചു. എന്നിട്ട് രണ്ടുപേരും കൂടി തിടുക്കത്തില്‍ വേച്ച് വേച്ച് നടന്നുനീങ്ങി.ആരും അവരെ പിന്തുടരാന് ധൈര്യപ്പെട്ടില്ല. പിറ്റേന്ന് രാവിലെ ആനപിടിത്തക്കാരും പാപ്പാന്മാരും കണ്ടത് ചേതനയറ്റ അമ്മയാനയുടെ ശരീരത്തില്‍ മുട്ടിയുരുമ്മി നില്ക്കുന്ന കുഞ്ഞാനയുടെ കരളലിയിക്കുന്ന ദൃശ്യമാണ്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം; ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more6minPlay
September 17, 2022ദാനശീലത്തില്‍ മിടുക്കനാര് | കുട്ടിക്കഥകള്‍ | Malayalan KIds Storiesഒരിക്കല്‍ പാണ്ഡവപുത്രന്‍ അര്‍ജുനന്റെ മനസില്‍ ഒരു സംശയം മുളപൊട്ടി. അദ്ദേഹം ആ സംശയവുമായി ഭഗവാന് കൃഷ്ണന്റെ അടുത്തെത്തി. മാധവാ എനിക്കൊരു സംശയം. എന്റെ ജേഷ്ഠന് യുധിഷ്ഠിരന് മഹാദാനശീലന്‍ ആണല്ലോ എന്നിട്ടും എന്തുകൊണ്ടാണ് എല്ലാവരും അദ്ദേഹത്തെക്കാള്‍ വലിയ ദാനശീലനായി കര്‍ണനെ കാണുന്നത്. അര്‍ജുനന്റെ ചോദ്യം കേട്ട കൃഷ്ണന് ചിരിച്ചുകൊണ്ട് പറഞ്ഞു. വരൂ ഞാന്‍ നിനക്ക് നേരിട്ടുതന്നെ കാണിച്ചുതരാം. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്:പ്രണവ് പി.എസ്...more4minPlay
September 15, 2022തത്തയുടെ ഉപദേശം | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastരാം ലാലിന് ബുദ്ധിയുള്ള ഒരു വളര്‍ത്തുതത്തയുണ്ടായിരുന്നു. നന്നായി സംസാരിക്കാന്‍ അറിയുന്ന ആ തത്തയെ മനോഹരമായ വെള്ളിക്കൂട്ടിലാണ് വളര്‍ത്തുന്നത്. തത്ത ആവശ്യപ്പെടുന്ന പഴങ്ങളും ധാന്യങ്ങളുമെല്ലാം രാം ലാല്‍ എത്തിച്ചുകൊടുക്കും. എന്നാല്‍ മറ്റൊന്നുകൂടി തത്ത നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നു. തന്നെ സ്വതന്ത്രയാക്കാന്‍. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Malayalam Kids Stories Podcast...more3minPlay
September 12, 2022പ്രാവിന്റെ കൂട് | കുട്ടിക്കഥകള്‍ | Malayalam Kids stories Podcastപ്രാവുകളുടെ കൂട് കണ്ടിട്ടില്ലേ ചുള്ളിക്കമ്പുകള്‍ തലങ്ങും വിലങ്ങുമൊക്കെ വെച്ച് ഭംഗിയൊന്നുമില്ലാത്ത ഒരിനം കൂടാണ് അവയുടേത്. പ്രാവുകളുടെ ഈ കൂടിന് പിന്നില്‍ ഒരു കഥയുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ്.പി.എസ്...more3minPlay
September 09, 2022തൂവാലയിലെ കെട്ട് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcastഒരു ദിവസം ശ്രീബുദ്ധന് തന്റെ ചില ശിഷ്യന്മാര് തമ്മില്‍ വലിയ വാഗ്വാദം നടത്തുന്നതുകണ്ടു. അവര്‍ പരസ്പരം തര്‍ക്കിക്കുന്നതുകേട്ട് അദ്ദേഹം ഒന്നും മിണ്ടാതെ മടങ്ങിപ്പോയി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്....more3minPlay
September 02, 2022സമ്മാനം ! തെന്നാലി രാമന് കഥ | കുട്ടിക്കഥകള്‍ | Malayalam Kids Storiesഒരിക്കല്‍ കൃഷ്ണദേവരായര്‍ അയല്‍രാജ്യം ആക്രമിച്ച് കീഴ്പ്പെടുത്തി.വിജയം ആഘോഷിക്കാനായി ചക്രവര്‍ത്തി വിപുലമായ പരിപാടികളാണ് ഒരുക്കിയത്.അദ്ദേഹം കൊട്ടാരത്തിലെ എല്ലാ ജോലിക്കാര്‍ക്കും ദര്‍ബാര്‍ അംഗങ്ങള്‍ക്കും പടയാളികള്‍ക്കും സമ്മാനം കൊടുക്കാന്‍ തീരുമാനിച്ചു. കഥ. കണ്‍സണ്‍ ബാബു. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more3minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.