Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചു... more
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.
August 31, 2022ഭൂട്ടാസിങ്ങിന്റെ കൂട്ടുകാരന് ' മോട്ടു' | കുട്ടിക്കഥകള്‍ | Malayalam Kids storiesഹിന്ദുസ്ഥാനും പാക്കിസ്ഥാനുമായി ഭാരതം വെട്ടിമുറിക്കപ്പെട്ട 1947 ലെ ദിനരാത്രങ്ങള്‍ . ഓരോ കുടുംബവും കൈയില്കിട്ടിയതുമാത്രം വാരിയെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ഓടി. സ്വന്തം വീടുകളും കൃഷിയിടങ്ങളുമൊക്കെ ഉപേക്ഷിച്ചാണ് അവര്‍ ഈ രീതിയില്‍ പാലയനം ചെയ്തുകൊണ്ടിരുന്നത്. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more7minPlay
August 29, 2022തിമിംഗിലത്തിന് നെത്തോലി കൊടുത്ത പണി |കുട്ടിക്കഥകള്‍ | Malayalam Kids Storiesപണ്ടുപണ്ട് കടലില്‍ ഒരു വലിയ തിമിംഗിലം ജീവിച്ചിരുന്നു. മത്സ്യങ്ങളായിരുന്നു അവന്റെ ഇഷ്ട ഭക്ഷണം. അയല,മത്തി,ചൂര,കാരി, കണവ. തിരണ്ടി, നക്ഷത്രമത്സ്യം തുടങ്ങി സകല മീനുകളെയും അവനകത്താക്കും. പ്രശസ്ത സാഹിത്യകാരന് റുഡാര്‍ഡ് ക്ലിപ്പിങ്ങിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്....more6minPlay
August 23, 2022ഉണ്ണി ഗണപതിയുടെ ധീരത | കുട്ടിക്കഥ | Malayalam Kids Stories Podcastകേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമമായ കുമാരനല്ലൂരിലെ പേരുകേട്ട ഒരു മനയായിരുന്നു മാങ്ങാട്ടില്ലം. അവിടുത്തെ ശ്രീവല്ലഭന് തിരുമേനിയുടെ അമ്മ വൈഷ്ണവി തമ്പുരാട്ടിയാണ് നെറ്റിയില്‍ കളഭക്കുറി ചാര്‍ത്തി ആനയെ മാങ്ങാട്ടില്ലത്തേക്ക് എതിരേറ്റത്. തമ്പുരാട്ടി തന്നെ അവന് നല്ലൊരു പേരും നല്കി; ഉണ്ണിഗണപതി. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍...more6minPlay
August 20, 2022പണവും വിശ്വാസവും | കുട്ടിക്കഥകള്‍ |Malayalam Kids Storiesഅറേബ്യയിലെ വലിയ സൂഫി പണ്ഡിതനായിരുന്നു അമീര്‍ ഹസ്സന്. സത്യസന്ധനായ അദ്ദേഹത്തെ എല്ലാവര്ക്കും വലിയ ബഹുമാനമായിരുന്നു. ഒരിക്കല്‍ അദ്ദേഹം മറ്റൊരു നാട്ടിലേക്ക് പോകാനായി കപ്പലില്‍ യാത്ര ചെയ്യുകയായിരുന്നു. പിന്നീട് അമീര്‍ ഹസ്സന് യാത്രയ്ക്കിടയില്‍ എന്ത് സംഭവിച്ചു എന്നറിയാന്‍ ബാക്കി കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.| |Malayalam Kids Stories...more4minPlay
August 17, 2022ഗണേശനും മുത്തുവും | കുട്ടിക്കഥകള്‍ | Malayalam Kids stories Podcastഅവസാനത്തെ മണിനാദം മുഴങ്ങി. താളാത്മകമായ ബാന്‍ഡ് മേളം ഉയര്‍ന്നുപൊങ്ങി. സര്‍ക്കസിന് തുടക്കം കുറിച്ചുകൊണ്ട് ഗണേശന് റിങ്ങിലേക്ക് വരാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. സര്‍ക്കസ് കൂടാരത്തിനകത്ത് തിങ്ങിനിറഞ്ഞിരിക്കുന്ന കാണികള്‍ ഉത്സാഹത്തോടെ കണ്ണുകള്‍ വിടര്‍ത്തി ശ്രദ്ധിച്ചു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ് സുന്ദര്‍...more7minPlay
August 12, 2022ഉണ്ണിയേശുവിനെ തിരയുന്ന ബാബൂസ്ക | കുട്ടിക്കഥകള്‍ | Malayalam Kids Storiesഉണ്ണിയേശു ബെത്ലഹേമില്‍ പിറന്നുവീണ രാത്രിയായിരുന്നു അത്. ആ സമയം അവിടെ നിന്ന് ഒരുപാട് ദൂരെയുള്ള ഒരു രാജ്യത്ത് ബാബൂസ്ക എന്ന സ്ത്രീ അവരുടെ ചെറിയ വീട്ടില്‍ തീ കാഞ്ഞുകൊണ്ട് വെറുതെ ഇരിക്കുകയായിരുന്നു. പുറത്ത് ശക്തിയായ കാറ്റ് ചൂളമടിച്ചുകൊണ്ട് മഞ്ഞ്പറത്തുകയും അലര്‍ച്ചയോടെ ചിമ്മിനിയിലൂടെ അകത്തേക്ക് കയറിവരികയും ചെയ്തുകൊണ്ടിരുന്നു. പുനരാഖ്യാനം: ഗീത. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ് സുന്ദര്‍...more5minPlay
August 09, 2022ബര്‍ണാര്‍ഡ് ഡോഗ് മഞ്ഞുമലയിലെ രക്ഷകന് | കുട്ടിക്കഥകള്‍ | Kids Storiesമഞ്ഞുപുതച്ചുകിടക്കുന്ന ആല്‍പ്സ് പര്‍വതനിരകള്‍ മനുഷ്യര്‍ക്ക് എന്നും ഒരു ബാലികേറാമല തന്നെയായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിനും ഇറ്റലിക്കും ഇടയില്‍ കിടക്കുന്ന ഈ മഞ്ഞുമലകള്‍ താണ്ടി അതിനപ്പുറമുള്ള രാജ്യങ്ങളിലെത്താന്‍ അതിസാഹസികര്‍ക്ക് മാത്രമെ കഴിഞ്ഞിരുന്നുള്ളു. സിപ്പി പള്ളിപ്പുറത്തിന്റെ കഥ: അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍...more7minPlay
August 06, 2022അപ്പൂപ്പന്റെ സുവര്‍ണസമ്മാനം | കുട്ടിക്കഥ | Makayalam Kids Storiesപണ്ട് ഇംഗ്ലണ്ടില്‍ പണക്കാരനായ സാഞ്ചോ എന്നൊരു അമ്മാവന് ഉണ്ടായിരുന്നു. ആരെ സഹായിക്കാനും മടിയില്ലാത്ത ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. വിശന്നുവരുന്നവര്‍ക്ക് വയറുനിറയെ ആഹാരം കൊടുക്കും. ഉടുക്കാന്‍ ഇല്ലാത്തവര്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കും കിടക്കാന്‍ ഇടമില്ലാത്തവര്‍ക്ക് വീടുകള്‍ കെട്ടിക്കൊടുക്കും. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more5minPlay
August 04, 2022പ്രത്യുപകാരം | കുട്ടിക്കഥകള്‍ | Malayalam Kids stories Podcastമരംവെട്ടുകാരനായിരുന്നു ദാമു. ഒരിക്കല്‍ മരംവെട്ടാനായി കാട്ടിലെത്തിയ ദാമു വേടന് വിരിച്ച വലയില്‍ ഒരു പരുന്ത് കുടുങ്ങിക്കിടക്കുന്നത് കണ്ടു. സഹതാപം തോന്നിയ ദാമു ചുറ്റും നോക്കി. വേടന് അടുത്തില്ലെന്ന് മനസിലായപ്പോള്‍ അയാള്‍ വല അഴിച്ച് പരുന്തിനെ രക്ഷപ്പെടുത്തി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് Malayalam Kids stories Podcast...more2minPlay
July 29, 2022അക്ബറെ ചോദ്യംചെയ്ത കുട്ടി | കുട്ടിക്കഥ | Malayalam kids Stories podcastഒരു വേനല്‍ക്കാലത്ത് അക്ബര്‍ ചക്രവര്‍ത്തി നായാട്ടിനു പുറപ്പെട്ടു. കൂടെ ഒരു സംഘം പരിചാരകരുമുണ്ടായിരുന്നു. അവര്‍ കാട്ടിനുള്ളിലൂടെ അനേകം മൈല്‍ കുതിരപ്പുറത്ത് സഞ്ചരിച്ചു. എന്നാല്‍ ഒരൊറ്റ മൃഗത്തെപ്പോലും കണ്ടെത്താനായില്ല. ഒടുക്കം വല്ലാത്ത ക്ഷീണവും ദാഹവും കൊണ്ട് അക്ബര്‍ ചക്രവര്‍ത്തിയും സംഘവും തളര്‍ന്നു. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍...more4minPlay
FAQs about കുട്ടിക്കഥകള്‍ | Malayalam Stories For Kids:How many episodes does കുട്ടിക്കഥകള്‍ | Malayalam Stories For Kids have?The podcast currently has 272 episodes available.