Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

By MathrubhumiKids & Family
Download on the App Store

Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast episodes

  • ജിലേബിയപ്പൂപ്പന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories

    ഒരിടത്തൊരുടത്ത് ഒരു ജിലേബിയപ്പൂപ്പന്‍ ഉണ്ടായിരുന്നു. അപ്പൂപ്പന്റെ ശരിക്കുമുളള പേര് മറ്റെന്തോ ആണ്.  പക്ഷേ നല്ല രുചിയുള്ള ജിലേബികള്‍ ഉണ്ടാക്കുന്ന അപ്പൂപ്പന്‍ ആയതുകൊണ്ട് അപ്പൂപ്പനെ എല്ലാവരും ജിലേബിയപ്പൂപ്പന്‍ എന്നുവിളിച്ചു.  ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
    5 min
  • എലിക്കുഞ്ഞുങ്ങളും കരടിഅമ്മാവനും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast

     ഒരിടത്തൊരിടത്ത് മൂന്ന് എലിക്കുഞ്ഞുങ്ങളുണ്ടായിരുന്നു. കിച്ചു, അച്ചു, പാച്ചു  എന്നിങ്ങനെയായിരുന്നു അവരുടെ പേര്. ഒരു വലിയ മരത്തിന്റെ ചുവട്ടിലെ മാളത്തിലായിരുന്നു മൂന്നുപേരുടെയും താമസം. അവരൊന്നിച്ച് തീറ്റതേടിയും കളിച്ചും രസിച്ചും വലിയ സന്തോഷത്തില്‍ ജിവിച്ചു വന്നു.  അനീസ എസ്.എസ്. എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍ 
    4 min
  • പാണ്ടന്‍ പാഠം പഠിച്ചു | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories


    പണ്ടുപണ്ടൊരു വീട്ടില്‍ ഒരു പൂവാലിപ്പശുവും ഒരു പാണ്ടന്‍ നായയും ഉണ്ടായിരുന്നു. ഒരു പഞ്ചപാവമായിരുന്നു പൂവാലിപ്പശു. എന്നാല്‍ പാണ്ടന്‍ നായയോ മഹാ അഹങ്കാരിയും. ഗീത പി.എ കല്ലടയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
    4 min
  • മുത്തുവും ബിത്തുവും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast
    മുതുമലക്കാട്ടിലെ രണ്ട് കലമാനുകളായിരുന്നു മുത്തുവും ബിത്തുവും . രണ്ടുപേരും ഉറ്റമിത്രങ്ങളായിരുന്നു. അവര്‍ക്ക് നല്ല ഭംഗിയുള്ള കൊമ്പുകളുണ്ടായിരുന്നു. കൊമ്പുകാട്ടി കാട്ടിലെ സുന്ദരന്മാരായി ഇരുവരും എങ്ങും നൃത്തം വെച്ചു നടക്കും  രമേശ് ചന്ദ്രവര്‍മ്മ ആര്‍ എഴുതിയ കഥ. ഹോസ്റ്റ് ആര്‍.ജെ അച്ചു.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്‌
    4 min
  • കൊലുസും കൊച്ചൂട്ടനും | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime stories Podcast


    കിട്ടുണ്ണിയും കുട്ടിമാളുവും ചേട്ടനും അനിയത്തിയുമാണ്. അവരുടെ വീടിനടുത്ത് ഒരു കൊച്ചൂട്ടന്‍ ഉണ്ട്. കൊച്ചൂട്ടന് അനിയനും അനിയത്തിയും ചേട്ടനും ചേച്ചിയും ഒന്നുമില്ല. പ്രവീണയുടെ കഥ.ഹോസ്റ്റ്: ആര്‍.ജെ അച്ചു.സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍ 
    3 min
  • പൊട്ടക്കുളത്തിലെ നങ്ങേലിത്തവള   | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Storis Podcast


    പണ്ടു പണ്ട്, പാങ്ങാച്ചിക്കുളത്തില്‍ നങ്ങേലി എന്നുപേരുള്ള ഒരു കൊച്ച് തവളപ്പെണ്ണ് പാര്‍ത്തിരുന്നു. വിശക്കുമ്പോള്‍ അവള്‍  ചുറ്റുപാടും ചാടിച്ചാടി ചെന്ന് എന്തെങ്കിലും പ്രാണികളെ അകത്താക്കും . പിന്നീട് കുളക്കരയിലെ കൊച്ചു പാറയില്‍ മുകളിലേക്ക് നോക്കിയങ്ങനെ ഇരിക്കും  സി കരുണാകരന്‍ എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    5 min
  • നുണയന്‍ ഗുണ്ടാപ്പി  | മിന്നാമിന്നിക്കഥകള്‍  | Malayalam Bedtime Stories Podcast

    ഗുണ്ടാപ്പി മുതല നാക്കെടുത്താല്‍ നുണയേ പറയൂ. പെരുമഴ പെയ്യുമ്പോള്‍ അവന്‍ പൊരിവെയിലാണെന്ന് പറയും നട്ടപ്പാതിരായ്ക്ക് സൂര്യന്‍ ഉദിച്ചെന്ന് പറയും.  തെക്കോട്ടു പോവാണെങ്കില്‍ വടക്കോട്ടു പോവാണെന്നു പറയും. പ്രവീണയുടെ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min
  • അഹങ്കാരം തീര്‍ന്നു | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast



    കൊച്ചമ്മിണിയുടെ അടുക്കളയിലെ മൂലയില്‍, മുറത്തിലിരിക്കുകയായിരുന്നു ഒരു വലിയ മത്തങ്ങയും കുറെ വെണ്ടയ്ക്കയും കൂട്ടത്തില്‍ കുറെ കാന്താരി മുളകുമുണ്ടായിരുന്നു. മുറത്തിനുള്ളില്‍ സുഖമായിരിക്കാന്‍ സ്ഥലം കിട്ടാത്തതിനാല്‍ വെണ്ടയ്ക്കകള്‍ മുറുമുറുത്തു !രമേശ് ചന്ദ്രവര്‍മ്മ ആര്‍.എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    5 min
  • പൊന്നമ്പിളി മാമന്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories Podcast
    ഒരു കൊച്ചുമിടുക്കന്‍ കുട്ടിയാണ് ഉണ്ണി. ദൂരെ ദൂരെ ഒരു പുല്‍മേട്ടില്‍ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അവന്റെ താമസം. പുല്‍മേട്ടില്‍ പുല്ലുതിന്നാന്‍ വരുന്ന ആടുകളും പൂക്കളില്‍ നിന്ന് തേന്‍കുടിക്കാനെത്തുന്ന പൂമ്പാറ്റകളുമൊക്കെ അവന്റെ ചങ്ങാതിമാരാണ്.  ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    4 min
  • ശംഭുവിന്റെ കൂട്ടുകാര്‍ | മിന്നാമിന്നിക്കഥകള്‍ | Malayalam Bedtime Stories

    മഹാവികൃതിയായ കുട്ടിയാനയായിരുന്നു ശംഭു!. ശംഭുവിനെ ദിവസവും പാപ്പാന്‍ പുഴയില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോകും. പുഴക്കടവിലേക്ക് കൊണ്ടുപോകുമ്പോള്‍ ശംഭുവൊരു വികൃതി കാട്ടും. രമേശ് ചന്ദ്രവര്‍മ്മ ആര്‍. എഴുതിയ കഥ. ഹോസ്റ്റ്: ആര്‍.ജെ അശ്വതി. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
    5 min

About Minnaminni kathakal | Malayalam Stories For Kids | Mathrubhumi Podcast

From the publisher's feed

കൊച്ചുകൂട്ടുകാര്‍ക്ക് ഇഷ്ടപ്പെടുന്ന ഒട്ടേറെ കഥകളുമായി ഇത് അച്ചുവിൻ്റെ കൊച്ചു ലോകം. നല്ല നല്ല കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടികള്‍ക്കായി ഒരുപാട് നല്ല കഥകള്‍ പറഞ്ഞു തരാന്‍ മിന്നാമിന്നിക്കഥകളിലൂടെ…