
Sign up to save your podcasts
Or


അഞ്ചാം വയസില്‍ സിനിമയില്‍ ബാലതാരമായി എത്തിയ കമല്‍ ഹാസന് ഇന്ന് ഇന്ത്യന്‍ സിനിമയിലെ പകരം വെക്കാനില്ലാത്ത താരമാണ്. പുതിയതിനെ തേടിപ്പിടിക്കാനുള്ള ആഗ്രഹവും ആര്‍ത്തിയും തന്നെയായിരുന്നു കമലിനെ എല്ലാക്കാലത്തും സമകാലീനരില്‍ നിന്നു വ്യത്യസ്തനാക്കിയിരുന്നത്. അത് തന്നെയാണ് സിനിമയില്‍ വന്ന് ആറ് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നും അയാളെ സകലകലാ വല്ലഭനായി നിലനിര്‍ത്തുന്നതും.
ദിലീപിന് പൊലീസിലും സ്വാധീനമുണ്ടോ? | M.V Nikesh Kumar Interview | Maneesh Narayanan
ബിജെപിയും ആര്‍എസ്എസുമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ അപായം, ഇടതു പക്ഷം മുന്നണി ഒത്തൊരുമിച്ചു നീങ്ങി ഒരു ശക്തമായ സാന്നിധ്യം കൈവരിക്കുക അനിവാര്യമാണ്. ദ ക്യു റൈറ്റ് അവറില്‍ ബൃന്ദ കാരാട്ട്
അന്തസോടെ പണിയെടുത്ത് ജീവിക്കാനുള്ള അവകാശത്തിനായി മട്ടാഞ്ചേരിയില്‍ സമരം ചെയ്ത തൊഴിലാളികള്‍ക്ക് നേരെ സൈന്യത്തിന്റെ തോക്കിന് കുഴലുകള്‍ തീതുപ്പി. മൂന്ന് തൊഴിലാളികള്‍ രക്തസാക്ഷികളായി. വെടിയൊച്ച കേട്ട് തൊഴിലാളികള്‍ ചിതറിയോടുമെന്ന് കരുതിയ ഭരണകൂടത്തിന്റെ പ്രതീക്ഷകള്‍ തെറ്റി. കല്‍ചീളുകളുമായി തോക്കുകളെ നേരിട്ട അവര്‍ ചാപ്പ സമ്പ്രദായത്തെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെറിഞ്ഞു.
കര്‍ണാടകയിലെ കാപ്പിത്തോട്ടത്തില്‍ നിന്ന് കോഫി കിംഗ് ഓഫ് ഇന്ത്യയിലേക്കുള്ള സിദ്ധാര്‍ഥയുടെയും കഫേ കോഫി ഡേയുടെയും വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. കടക്കെണിയില്‍ മുങ്ങി സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തതോടെ ആ സാമ്രാജ്യം അവസാനിച്ചെന്ന് എല്ലാവരും വിധിയെഴുതി. എന്നാല്‍ നടന്നത് മറ്റൊന്നായിരുന്നു.
ആ ഫ്രെയിമില്‍ ഞാന്‍ വീഴില്ല, ഇതേ നിലപാടുമായി മുന്നോട്ട് പോകും: പി.എ മുഹമ്മദ് റിയാസ് അഭിമുഖം
മതനിരപേക്ഷ നിലപാടുള്ള നിരവധി പേര് കോണ്‍ഗ്രസില്‍ നിന്നും ലീഗില്‍ നിന്നും എല്‍ഡിഎഫിലേക്ക് എത്തും. മതരാഷ്ട്രവാദം അംഗീകരിക്കാത്തവരാണ് മുസ്ലീം ലീഗില്‍ ഭൂരിപക്ഷം; പി.എ മുഹമ്മദ് റിയാസ് അഭിമുഖം
നാടക വേദികള്‍ക്ക് രാഷ്ട്രീയ മാനങ്ങള്‍ നല്കിയ, തന്റെ നാടകങ്ങളിലൂടെ ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കും മുതലാളിത്ത ചൂഷണങ്ങള്‍ക്കും എതിരെ നിരന്തരം കലഹിച്ച, ഇന്ത്യന്‍ തെരുവ് നാടകങ്ങള്‍ക്ക് ചോര കൊണ്ട് ഊര്‍ജ്ജം പകര്‍ന്ന കലാകാരനായിരുന്നു സഫ്ദര്‍ ഹാഷ്മി. ഹല്ലാ ബോല്‍ എന്ന നാടകം കളിക്കുമ്പോഴാണ് കോണ്‍ഗ്രസ് ഗുണ്ടകള്‍ സഫ്ദറിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
നുണകളില്‍ തന്റെ ജീവിതവും കരിയറും കെട്ടിപ്പടുത്ത ഒരാളാണോ. അതോ അയാള്‍ അവകാശപ്പെടുന്നത് പോലെ ഒന്നുമില്ലായ്മയില്‍ നിന്ന് ഉയര്‍ന്നുവന്ന സാധാരണക്കാരനായ ഒരു സംരംഭകനോ ? ആരാണ് ഇലോണ്‍ മസ്ക് ?
ദാരിദ്ര്യമല്ല, ജാതിയാണ് പ്രശ്നം. സഖാവ് എന്ന വിളി ബ്രഹ്മണിക്കൽ ചൈതന്യബോധമാണ്, അതുകൊണ്ട് ജാതി ഇല്ലാതാകുന്നില്ല. മെറിറ്റ് എന്നത് സവർണർക്ക് ഡിഗ്നിറ്റി നഷ്ടപ്പെടുമ്പോൾ ഉപയോഗിക്കുന്ന ന്യായം. ദ ക്യു റൈറ്റ് അവറിൽ അനന്ദു രാജ്
From the publisher's feed

2 Listeners