
Sign up to save your podcasts
Or


ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ വിവാഹം കഴിപ്പിക്കുന്നത് എതിര്‍ത്തതിന്റെ പേരില്‍ സവര്‍ണ ജന്മിമാര് ഭന്‍വാരിദേവിയെ കൂട്ടബലാത്സംഗം ചെയ്തു. പിന്നീട് ഭന്‍വാരി നയിച്ച നിയമ പോരാട്ടം സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ലൈംഗിക പീഡന സംരക്ഷണ നിയമങ്ങള്‍ക്ക് ജന്മം നല്കി.
പേരറിവാളനെ വിട്ടയക്കാമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ പറഞ്ഞയക്കുമ്പോള്‍ ആ അമ്മയ്ക്ക് അറിയില്ലായിരുന്നു തന്റെ മകനെ പിടിച്ചുകൊണ്ടുപോയത് രാജീവ് ഗാന്ധി വധക്കേസിലാണെന്ന്
2021ലാണ് അർജൻറീനക്കായി മാർട്ടിനസ് ആദ്യമായി ഗോൾവല കാക്കുന്നത്. അതിനു പിന്നാലെ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റോടെ അയാൾ അർജൻറീന ആരാധകരുടെ ഹീറോയായി. മെക്സിക്കോക്കെതിരെ നടന്ന മത്സരത്തിൽ ഫ്രീ കിക്ക് മാർട്ടിനസ് പറന്നു പിടിച്ചെടുത്തതായിരുന്നു ഖത്തർ ലോകകപ്പിലെ ഏറ്റവും മനോഹര കാഴ്ച. ലോകകപ്പിന് രണ്ട് വിജയങ്ങൾ മാത്രമകലെ നിൽക്കുമ്പോൾ അർജന്റീന അയാളിൽ അർപ്പിക്കുന്ന പ്രതീക്ഷ ചെറുതല്ല.
പ്രതിരോധത്തിലും മധ്യനിരയിലും ആക്രമണത്തിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന 'കംബ്ലീറ്റ് മിഡ്ഫീല്‍ഡര്‍' എതിരാളികള്‍ക്ക് ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. എതിരെ വരുന്നവർ എത്ര കരുത്തരാണെങ്കിലും പതറാതെ പൊരുതുന്ന ക്രൊയേഷ്യയുടെ കപ്പിത്താൻ. കളം നിറഞ്ഞ് കളി നയിച്ച് കളി ജയിച്ച ക്യാപ്റ്റന്‍. ലൂക്ക മോഡ്രിച്ച്.
എത്ര വലിയ പ്രതിരോധക്കോട്ട കെട്ടി വെച്ചാലും എംബാപ്പെയുടെ ഷോട്ടുകളെ തടുക്കാനാകില്ല. മിന്നൽപ്പിണരുകളുതിർക്കാൻ കഴിയുന്ന തന്റെ ബൂട്ടുകളിൽ ഫ്രാൻസിന് ഇനിയുമൊരു കിരീടം നേടിക്കൊടുക്കാൻ കരുത്തുണ്ടെന്ന് എതിരാളികളെപ്പോലും അയാൾ വിശ്വസിപ്പിക്കുന്നുണ്ട്. ബോണ്ടിയിലെ കുടിയേറ്റക്കാരുടെ ചേരിയിൽ നിന്ന് വന്ന ആ പയ്യൻ ഇന്ന് ഫ്രഞ്ച് ജനതയുടെ സ്വപ്നങ്ങളുടെ കാവൽ മാലാഖയാണ്.
അർജന്റീനയുടെ കുതിപ്പിൽ ലോകത്തിന്റെ ശ്രദ്ധ മുഴുവനും മെസ്സിയിലേക്ക് തിരിയുമ്പോഴും ടീമിന്റെ തലച്ചോറായി പ്രവർത്തിക്കുന്നത് മറ്റൊരാളാണ്. ഒരു നേട്ടവും അവകാശപ്പെടാനില്ലാതെയെത്തി, തകർച്ചയുടെ പൂർണത കണ്ടൊരു ടീമിനെ ഏറ്റെടുത്ത്, തന്റേത് മാത്രമായ തന്ത്രങ്ങളിലൂടെ ഇന്നു കാണുന്ന അർജന്റീനയാക്കി മാറ്റിയ പരിശീലകൻ ലയണൽ സ്കലോണി.
ഹോളണ്ടിന്റെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഏടാണ് യൊഹാൻ ക്രൈഫ്. അർഹതയുണ്ടായിരുന്നിട്ടും ഒരു ലോകകപ്പ് പോലും നേടാനാകാതെ പോയ നിർഭാഗ്യത്തിന്റെ നായകൻമാരുടെ പട്ടികയിൽ അയാൾ ഒന്നാമനാണ്. ടോട്ടൽ ഫുട്ബോളും ടിക്കി ടാക്കയും അടക്കം കളിക്കളത്തിൽ അത്ഭുതം തീർത്തവൻ. കാൽപന്തുള്ള കാലത്തോളം അയാൾ ജീവിക്കും.
ക്രിസ്റ്റ്യാനോയെ പ്രായം തളർത്തിയെന്നും അയാൾ അസ്തമിച്ചെന്നും വിധിയെഴുതി പരിഹസിക്കുന്നവരുണ്ട്. എന്നാൽ ഈ 37ആം വയസ്സിലും അയാൾക്ക് തീപ്പന്തമായി മാറാൻ കെൽപ്പുണ്ടെന്ന് അയാളുടെ ചരിത്രം നിങ്ങളോട് പറയും. കാത്തിരിക്കാം, അയാൾ തൊടുത്ത് വിടുന്ന കൊടുങ്കാറ്റുകൾക്കായി.
റോബർട്ടോ കാർലോസ് ഒരിക്കലും ഒരു നദിയായിരുന്നില്ല. കാൽപന്ത് കളിയിലെ ബ്രസീലിയൻ സുനാമിയാണയാൾ. എത്രയോടിയാലും കിട്ടില്ലെന്ന് ഉറപ്പിച്ചിരുന്ന പന്തുകൾ വാരകൾ അകലെ നിന്ന് ഒരു പരുന്തിനെ പോലെ പറന്നെത്തി കാലിലിറുക്കി പാസ് ചെയ്ത് മടങ്ങുന്ന അയാളുടെ രൂപത്തെ കാൽപന്തിനെ സ്നേഹിക്കുന്നവർ മറക്കുന്നത് എങ്ങനെയാണ്.
കാൽപന്ത് കളിയിലെ അത്ഭുതമാണ് നെയ്മർ. കരിയറിന്റെ നിർണായക ഘട്ടങ്ങളിൽ വില്ലനായെത്തിയ പരിക്ക് അയാളെ അലട്ടിയില്ലായിരുന്നെങ്കിൽ, മറ്റാർക്കും സ്വപ്നം കാണാനാകാത്ത ലോകഫുട്ബോളിന്റെ സ്വപ്ന സാമ്രാജ്യങ്ങൾ കീഴടക്കാൻ ആ അത്ഭുത പ്രതിഭക്ക് കഴിഞ്ഞേനെ
From the publisher's feed

2 Listeners