
Sign up to save your podcasts
Or


ഛത്തിസ്ഗഢ് സ്വദേശി പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കൊലക്കിരയായ പശ്ചാത്തലത്തിൽ, ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിളിപ്പേരും പേറി നടക്കാൻ ഒരു അർഹതയും അവശേഷിക്കുന്നില്ല എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
താരങ്ങൾ പരിക്കുകളെയും സമ്മർദങ്ങളെയും അതിജയിക്കാൻ മരുന്നടിക്കുന്ന പ്രവണത നിലവിലുണ്ടായിരുന്നു. എന്നാലിപ്പോൾ തുടക്കക്കാരായ താരങ്ങൾക്കിടയിൽ പോലും മരുന്നിന്റെ ബലത്തിൽ ജയിക്കാമെന്ന സമവാക്യം വ്യാപകമാവുന്നു
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഡിസംബർ 15ന് ലോക് സഭയിൽ അവതരിപ്പിച്ച വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആകെ ബാധിക്കുന്ന ഒന്നാണ്. യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി), ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ), നാഷനൽ കൗൺസിൽ ഓഫ് ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) എന്നിവയെ ഇല്ലാതാക്കി പകരം ഇവയെയെല്ലാം ഒരൊറ്റ അധികാരകേന്ദ്രത്തിന് കീഴിൽ കൊണ്ടുവരാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ബില്ലുയർത്തുന്ന വെല്ലുവിളികളെ പരിശോധിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.
യു.പി.എ സർക്കാർ ആവിഷ്കരിച്ച ജനകീയ പദ്ധതികളിലൊന്നായ ഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു നേരെയും നരേന്ദ്രമോദി സർക്കാർ വാളോങ്ങികഴിഞ്ഞു. പേര് മാറ്റിയും, ബാധ്യത സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെച്ചുമുള്ള നീക്കം പല ലക്ഷ്യങ്ങളോടെയാണ്. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാവുന്നതോടെ ഗ്രാമീണ ഇന്ത്യക്ക് സ്വയംപര്യാപ്തത നിഷേധിക്കപ്പെടുകയും, ജന്മിത്തവും ചൂഷണവും പഴയപടി തിരിച്ചെത്തുകയും ചെയ്യുമെന്ന് മാധ്യമം എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.
വർഗീയതയോടുള്ള സമീപനത്തിൽ മുഖ്യധാരാ ഇടതുപാർട്ടികൾ വെള്ളംചേർത്താലും മതനിരപേക്ഷ കേരളം വിട്ടുവീഴ്ചക്കില്ല എന്ന കൃത്യമായ സന്ദേശമാണ് വോട്ടർമാർ കനത്ത തിരിച്ചടിയിലൂടെ വ്യക്തമാക്കിയതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
ലോകകപ്പ് ഫുട്ബാൾ നറുക്കെടുപ്പ് വേദിയിലായിരുന്നു പ്രഥമ ഫിഫ സമാധാന പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടത്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിൽ ഒന്നായ അമേരിക്കയുടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫ പ്രസിഡന്റ് സമാധാന പുരസ്കാരം സമ്മാനിച്ചത് വലിയ കൗതുകത്തോടെയാണ് ലോകം കണ്ടത്. 500 കോടിയിലേറെ വരുന്ന ഫുട്ബാൾ പ്രേമികളുടെ പേരിൽ ട്രംപിനെ പോലുള്ള ഒരാൾക്ക് സമ്മാനം നൽകാൻ ഫിഫയുടെ പ്രസിഡൻറിന് എന്തധികാരമെന്ന് മാധ്യമം എഡിറ്റോറിയൽ ചോദിക്കുന്നു.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ ഇടപെടൽ കേന്ദ്രസർക്കാറിനേറ്റ തിരിച്ചടിയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..
പാർലമെന്റിൽ നടന്ന എസ്.ഐ.ആർ സംബന്ധിച്ച ചർച്ചയിൽ രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷാംഗങ്ങളും ഉന്നയിച്ച വിമർശനങ്ങൾക്ക് നിയമ വിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടിയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ വിശകലനം ചെയ്യുന്നത്.
നീതിയും നിയമവും നടപ്പാക്കാനുള്ള ചുമതലയേൽപിക്കപ്പെട്ട കോടതികളും ജഡ്ജിമാരും വർഗീയ വിദ്വേഷ ശക്തികളുടെ പകർത്തെഴുത്ത് ജോലി തുടങ്ങിയാൽ രാജ്യത്തിന്റെ ഭാവിയെന്താകുമെന്ന് തമിഴ്നാട്ടിലെ തിരുപ്പറകുൺറം സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിരീക്ഷിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners