
Sign up to save your podcasts
Or


ജനാധിപത്യത്തെ വഴിതെറ്റിക്കുന്നതിനെതിരായ ജനകീയ പ്രക്ഷോഭങ്ങൾ രണ്ടുവർഷം മുമ്പുവരെ ശക്തിപ്രാപിച്ചു വന്നതായിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയുടെ വരവിൽ അതിനു തടയിടാൻ ഏകാധിപതികൾക്ക് കഴിഞ്ഞു.
വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രതിനിധാനങ്ങൾ ജനാധിപത്യത്തിന്റെ പൂർണതക്ക് അനിവാര്യമാണ്. അവസരങ്ങളിലും പ്രാതിനിധ്യത്തിലും നീതി നിലർത്തി വൈവിധ്യം നിറഞ്ഞ ഒരു സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടതെങ്ങിനെയെന്നതിന് തമിഴ്നാട്ടിൽ നിന്നും കേരളത്തിന് പകർത്താൻ മാതൃകയുണ്ട്
യുക്രെയ്നിലെ റഷ്യൻ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോൾ യുദ്ധഭൂമിയിൽനിന്ന് കേൾക്കുന്നത് ഒരുമയുടെ വീരകഥകളും മരിച്ചവർക്കായുള്ള ഒപ്പീസുകളും മാത്രമല്ലെന്നും ആയുധങ്ങളേക്കാൾ മൂർച്ചയുള്ള വെറുപ്പിനാൽ മുറിവേറ്റ മനുഷ്യരുടെ തേങ്ങിക്കരച്ചിലുകൾകൂടിയാണെന്നും പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സംസ്ഥാന സർക്കാർ പുതിയ മദ്യനയം പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. നാളിതുവരെയുള്ള അനുഭവങ്ങളുെട വെളിച്ചത്തിൽ, സർക്കാറിന്റെ മദ്യനയത്തിലെ പ്രതിലോമ ഘടകങ്ങൾ വിലയിരുത്തുന്നു
സാമ്രാജ്യത്വ മോഹങ്ങൾ ഭൂമിയിൽ വീണ്ടും മനുഷ്യ രക്തം വീഴ്ത്തിയിരിക്കുന്നു. റഷ്യ യുക്രൈയിനിൽ ആരംഭിച്ച സൈനിക നീക്കത്തിന് മുന്നിൽ ഞെട്ടിത്തരിച്ചിരിക്കാൻ മാത്രമാണ് ലോകത്തിന് കഴിയുന്നത്. മനുഷ്യരാശിയെ കൂടുതൽ അപകടത്തിലേക്ക് ചാടിക്കുന്ന സാഹസങ്ങളിൽനിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്ന് ആഹ്വാനം ചെയ്യുന്നു
രാജ്യത്തെ എല്ലാ പൗരന്മാരും ഹിന്ദുക്കളാണെന്നും മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഇനി മുതൽ അഹിന്ദുക്കൾ എന്ന് അഭിസംബോധന ചെയ്യില്ലെന്നുമുള്ള ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗതിന്റെ പ്രസ്താവന ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സമാധാനത്തെക്കുറിച്ചുള്ള വായ്ത്താരികൾക്കിടയിലും കൃത്യമായ ഇടവേളകളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നാട്ടിൽ ആവർത്തിക്കുകയാണ്. രക്തവും കാലുഷ്യവും നിറയുന്ന അന്തരീക്ഷത്തിൽ നിന്ന് മുതലെടുപ്പ് നടത്താൻ കരുതിയിരിക്കുന്നവരെ തിരിച്ചറിഞ്ഞുകൊണ്ട് ഇതിനൊരറുതി വരുത്തണം
ഭരണഘടനാ മൂല്യങ്ങൾ രാജ്യത്ത് പുലരുന്നുവെന്ന് ഉറപ്പുവരുത്തേണ്ട നീതിന്യായ സംവിധാനത്തിൽ നിന്ന് ആശ്വാസത്തിന് വകയുള്ള ഇടപെടലുകൾ ചിലപ്പോഴൊക്കെ ഉണ്ടാകുന്നുണ്ടെങ്കിലും ആ ഉത്തരവാദിത്വത്തോട് നീതിപുലർത്തുന്നതിൽ കോടതികളിൽ നിന്നുണ്ടാകുന്ന വീഴ്ച സാമൂഹ്യ ശരീരത്തിൽ ഏൽപിക്കുന്ന ആഘാതങ്ങൾ വലുതാണ്..
വൈദ്യുതി ബോർഡിൽ പതിറ്റാണ്ടുകളായി തുടരുന്ന അഴിമതിയും സ്വജനപക്ഷപാതവും കൊള്ളയും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
ഹിജാബ് വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഭിപ്രായപ്രകടനങ്ങൾ ചുവപ്പ് രേഖകൾ ലംഘിക്കുന്നതാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners