
Sign up to save your podcasts
Or


പാർലിമെന്റിനുള്ളിൽ അധിക്ഷേപിക്കപ്പെടുന്ന ജനപ്രതിനിധി. തെരുവിൽ ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന മുസ്‌ലിം ചെറുപ്പക്കാരനും ദലിത് ബാലനും. ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ശേഷം രക്ഷതേടി അലയേണ്ടി വരുന്ന പന്ത്രണ്ടുകാരി. അസഹിഷ്ണുതയും അതിക്രമങ്ങളും നിസ്സംഗതയോടെ സ്വീകരിക്കപ്പെടുകയാണോ ഭാരതം എന്ന് കൂടി അറിയപ്പെടുന്ന ഇന്ത്യൻ യൂണിയനിൽ? സാഹിത്യകാരൻ പി കെ പാറക്കടവ് സംസാരിക്കുന്നു.
വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട ഒമ്പത് വയസ്സുകാരൻ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതാണ് നിപ ആശങ്ക ഒഴിയുമ്പോൾ കേരളത്തിന്റെ നേട്ടം. അതേക്കുറിച്ച് സംസാരിക്കുകയാണ് ആസ്റ്റർ ക്രിട്ടിക്കൽ കെയറിന്റെ വടക്കൻ കേരള മേധാവി ഡോ. എ എസ് അനൂപ് കുമാർ.
ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന ജി 20 ഉച്ചകോടി വലിയ വിജയമായെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു. ആ അവകാശവാദത്തിൽ കഴമ്പുണ്ടെന്ന് നിരീക്ഷിക്കുകയാണ് വിദേശകാര്യ വിദഗ്ധൻ ഡോ. പി ജെ വിൻസെന്റ്. തൊട്ടുപിറകെ ഇന്ത്യ - കാനഡ ബന്ധത്തിലുണ്ടായ സംഘർഷം ആ വിജയത്തിന്റെ ശോഭ കെടുത്തുമോ എന്ന് സംശയിക്കുകയും.
ഡോ. പി ജെ വിൻസെന്റ് (വിദേശകാര്യ വിദഗ്ധൻ) /
രാജീവ് ശങ്കരൻ
എളുപ്പത്തിൽ വായ്പ ലഭ്യമാക്കുമെന്ന് അവകാശപ്പെടുന്ന ആപ്പുകൾ ചെറുതല്ലാത്ത കെണിയാണൊരുക്കുന്നത് എന്നതിന് അനുഭവങ്ങൾ സാക്ഷി. എന്നിട്ടും ആപ്പുകളുപയോഗിച്ച് വായ്പയെടുക്കുന്നവരുടെ എണ്ണം കുറവല്ല. ഈ കെണിയെക്കുറിച്ച് സംസാരിക്കുകയാണ് ബാങ്കിംഗ് മേഖലയിലെ വിദഗ്ധനായ സി രാജീവൻ.
നിപയെ വേഗം തിരിച്ചറിഞ്ഞ് പ്രതിരോധിച്ചതിന്റെ മുൻ അനുഭവമുണ്ട് കേരളത്തിന്. അതിന്റെ കരുത്തിലാണ് ഇപ്പോഴത്തെ പ്രതിരോധവും. അപ്പോഴും ഈ വൈറസിന്റെ ആക്രമണം ആവർത്തിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പ്രധാനമാണ്. അതേക്കുറിച്ച് സംസാരിക്കുകയാണ് സാംക്രമികരോഗ വിദഗ്ധനായ ഡോ. രാകേഷ് ടി പാറക്കടവത്ത് (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂർ, മെയ്‌ത്ര ഹോസ്പിറ്റൽ കോഴിക്കോട്).
കാലവർഷം കുറഞ്ഞത് 45 ശതമാനം. തുലാമഴ വേണ്ടപോലെയുണ്ടാകുമോ എന്നതിൽ തിട്ടമില്ല. ഇപ്പോൾ പെയ്യുന്ന മഴ ഭൂഗർഭജലത്തിന്റെ നിരപ്പ് നിലനിർത്താനുള്ള സാധ്യത കുറവ്. വരൾച്ച മുന്നിൽക്കണ്ട് തയ്യാറെടുക്കണോ നമ്മൾ. സി ഡബ്ല്യു ആർ ഡി എം എക്‌സിക്യൂട്ടീവ് ഡയറക്ടർ മനോജ് പി സാമുവൽ സംസാരിക്കുന്നു.
ഓടുന്ന കാറിന് തീപിടിക്കുന്നത് ആവർത്തിക്കുന്നുണ്ട്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്ന് വിശദീകരിക്കുകയാണ് അമാന ടൊയോട്ട ഗ്രൂപ്പിലെ ടെക്‌നിക്കൽ മാനേജർ രാജേഷ് കുമാർ.
ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ് 19 വാർത്തയേ അല്ലാതായിരിക്കുന്നു. പക്ഷേ, കൊവിഡ് ബാധിച്ചവർ തുടർന്നും ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ഐ സി എം ആറിന്റെ പഠനം സൂചിപ്പിക്കുന്നത്. കൊവിഡാനന്തര ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഷമീർ.
ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കോഴിക്കോട് പ്ലാനറ്റോറിയത്തിലെ അസ്ട്രണോമിക് ഔട്ട്‌റീച്ച് ഓഫീസർ ജയന്ത് ഗാംഗുലി.
കോളോണിയൽ കാലത്തെ നിയമവ്യവസ്ഥകളെ പുതിയ കാലത്തിനനുസരിച്ച് മാറ്റുകയാണെന്നാണ് നരേന്ദ്ര മോദി സർക്കാർ അവകാശപ്പെടുന്നത്. ഇന്ത്യൻ ശിക്ഷാനിയമവും തെളിവ് നിയമവും ക്രിമിനൽ നടപടിച്ചട്ടവും മാറ്റി ഭാരതീയ ന്യായ സംഹിതയും നാഗരിക് സുരക്ഷാ സംഹിതയും ഭാരതീയ സാക്ഷ്യ നിയമവും വരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രൊഫസർ ആർ കെ ബിജു. പരിഷ്‌കാരത്തിന്റെ സാംഗത്യത്തെക്കുറിച്ചും അപകട സാധ്യതകളെക്കുറിച്ചും.C
From the publisher's feed

2 Listeners

2 Listeners

3 Listeners

1 Listeners