ലോകത്തെ പ്രധാനവാർത്ത ഇന്നും ഇസ്രായേലിന്റെ കടന്നാക്രമണമാണ്. ലെബനാനിൽ മാത്രമല്ല യെമനിലും കൂട്ടക്കുരുതി തുടരുന്നുണ്ട്. കേരളത്തിൽ പത്രങ്ങൾ കണ്ട ഏറ്റവും പ്രധാനവാർത്താ സംഭവം അൻവർ കലാപവും അനുരണനങ്ങളും തന്നെയാണ്. നിലമ്പൂരിൽ ഇന്നലെ അൻവർ നടത്തിയ പൊതുസമ്മേളനവും അൻവറിനെതിരെ കേസും നടപടികളും എടുത്ത് തുടങ്ങിയതും. ഇതിൽ ഇസ്രായേൽ ആക്രമണമാണ് മാധ്യമം, ദേശാഭിമാനി, ദീപിക തുടങ്ങിയ പത്രങ്ങളുടെ ലീഡ് വാർത്ത. അൻവറാണ് മലയാള മനോരമ, കേരളകൗമുദി മുതലായ പത്രങ്ങളുടെ ലീഡ്. കേരളസർക്കാർ കൊണ്ടുവരുന്ന പുതിയ വനിതാനയമാണ് മാതൃഭൂമിയുടെ പ്രധാനവാർത്ത. എ.ഡി.ജി.പി അജിത്കുമാർ കണ്ണൂരിലെ ചില പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ എത്തിയെന്നും ശത്രുസംഹാരപൂജ നടത്തിയെന്നുമൊരു വാർത്ത കേരളകൗമുദിയിലുണ്ട്. വാർത്ത ചെറുതാണെങ്കിലും കേരളകൗമുദി അത് പ്രധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട്. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast