NewSpecials

NewSpecials

Download on the App Store

NewSpecials episodes

  • പദ്മജ വന്നൂ; ബിജെപിയിൽ അടിപൊട്ടി; മാറ്റത്തിന് ‘ലോജിക്’ തിരഞ്ഞാൽ ഭീഷണിയും?

    ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കാണ്. ഇങ്ങനെ കടന്നുവരുന്നവർക്ക് വലിയ സ്ഥാനമാനങ്ങൾ വച്ചുനീട്ടുന്നതിൽ ബിജെപിക്കുള്ളിൽ അതൃപ്തിയുണ്ടോ? കഴിഞ്ഞ ദിവസം പദ്മജ വേണുഗോപാലിനെതിരെ മുതിർന്ന ബിജെപി നേതാവ് സി.കെ.പദ്മനാഭൻ ഉന്നയിച്ച വിമർശനം ബിജെപിയുടെ മുഴുവൻ ശബ്ദമാണോ? എന്താണ് ഈ പാർട്ടി മാറ്റങ്ങൾക്കു പിന്നിൽ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സി’ൽ...

    Jayachandran Elankat, the Special Correspondent from the Malayalam Manorama Kollam Bureau, analyzes How the joining of Padmaja venugopal impact the BJP politics and what are the reasons behind the trend of joining BJP?

    See omnystudio.com/listener for privacy information.

    10 min
  • ബിജെപി കേരളത്തിലിറക്കിയ കേന്ദ്രത്തിന്റെ ‘കെണി’: വീണത് കോൺഗ്രസ്?

    ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാർ പ്രയോഗിച്ച ഒരു ‘വജ്രായുധം’. അതിനെ കേരളത്തിലും പ്രയോജനപ്പെടുത്തുകയാണോ ബിജെപി? തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു തിരിച്ചടിയാകേണ്ട കരിമണല്‍ വിവാദവും മാസപ്പടിയും വീണാ വിജയന്റെ എക്സാലോജിക്കുമെല്ലാം തിരശ്ശീലയ്ക്കു പിന്നിലേയ്ക്കു മറയുകയാണോ? വിലയിരുത്തുകയാണ് കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സി’ൽ.

    Is the BJP employing a 'mass destruction weapon' in Kerala in the lead-up to the Lok Sabha elections? Are the controversies surrounding black sand mining and Veena Vijayan's exalogic, which could potentially harm the CPM's prospects in the elections, being concealed?

    See omnystudio.com/listener for privacy information.

    9 min
  • എന്താകും കോൺഗ്രസ് പട്ടിക?

    കേരളത്തിലെ സ്ഥാനാർഥി ചിത്രം ഏതാണ്ട് തെളി‍ഞ്ഞുകഴിഞ്ഞിരിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ സ്ഥാനാർഥികള്‍ക്ക് ഔദ്യോഗികമായി രംഗത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസ് സ്ഥാനാര്‍ഥി ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റാണ് ഇത്തവണ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ, ഇവിടെ സംസാരിക്കുന്നത് സുജിത് നായർ...

    Loksabha Election 2024 and Congress Candidates Discussion. Listen more on Manorama Online Podcast, Speaking here is Sujith Nair.

    See omnystudio.com/listener for privacy information.

    12 min
  • ആലുവ ശിവരാത്രിയും കോൺഗ്രസ് നേതാക്കളും തമ്മിലെന്ത്? ജംബോ കമ്മിറ്റികൾ പാർട്ടിയെ പഠിപ്പിക്കുന്ന പാഠം…

    കെപിസിസി സെക്രട്ടറിമാരായി 78 പേരെ നിയമിച്ചതു കൊണ്ട് കോൺഗ്രസ് പാർട്ടിക്ക് എന്തെങ്കിലും ഗുണമുണ്ടോ? ഭാരവാഹികളുടെ എണ്ണം അമിതമായി വർധിപ്പിക്കുന്നത് പാർട്ടിയുടെ പ്രവർത്തനങ്ങളെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സി’ൽ...

    Jayachandran Ilankath, the Special Correspondent from the Malayalam Manorama Kollam Bureau, analyzes whether there are any benefits to the Congress party in appointing 78 people as KPCC secretaries and how this expansion of office bearers will impact the party's activities.

    See omnystudio.com/listener for privacy information.

    8 min
  • സുധാകരന്റെ ‘മ’യിൽ മറയുമോ പിണറായി വിഎസിനെ വിളിച്ചത്...

    കോൺഗ്രസിലെയും ബിജെപിയിലെയും പാർട്ടിയുടെ തലപ്പത്തെ നേതാക്കളെ മൈക്കും ഫ്ലെക്സും ചതിച്ചപ്പോൾ അതിനെ ആവേശത്തോടെയാണ് സിപിഎം ഏറ്റെടുത്തത്. പക്ഷേ അത്രയേറെ ആഹ്ലാദിക്കേണ്ടതുണ്ടോ അവർ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത്

    The CPM enthusiastically embraced the situation when channel mike and party flex successfully tricked the top party leaders in the Congress and the BJP. However, should they be celebrating to such an extent? Jayachandran Elankath, Special Correspondent at Malayalam Manorama Kollam Bureau, explores this topic in his podcast, 'The Power Politics'.

    See omnystudio.com/listener for privacy information.

    10 min
  • കോൺഗ്രസുകാർക്ക് പറ്റിയ പണിയല്ലേ എഴുത്തും വായനയും? വിയർത്താൽ ദുഃഖിക്കേണ്ട...

    ഉടയാത്ത ഖദറും വിയർക്കാത്ത ശരീരവുമായി കോൺഗ്രസുകാർ ഇമ്മട്ടുതുടർന്നാൽ കലാ–സാംസ്കാരിക മേഖലയിൽ മാത്രമല്ല കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽനിന്നു പോലും തിരിച്ചടികൾ ഉണ്ടാവുമെന്ന് വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സ്’ പോഡ്‌കാസ്റ്റ് ഏറ്റവും പുതിയ എപ്പിസോഡിൽ

    Malayala Manorama Kollam Bureau's special correspondent analyzes why the Congress party in Kerala has been unable to effectively leverage movements in arts and culture, while highlighting how the Communist Party of India (Marxist) (CPM) has successfully monopolized on them...

    See omnystudio.com/listener for privacy information.

    8 min
  • ആരാകും സിപിഐ സ്ഥാനാർഥികൾ?

    കാനം രാജേന്ദ്രൻറെ നിര്യാണത്തിനു ശേഷം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനോയ് വിശ്വം ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരെയൊക്കെ സ്ഥാനാർത്ഥിയാക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ, ഇവിടെ സംസാരിക്കുന്നത് സുജിത് നായർ...

    Loksabha Election 2024 and CPI Candidates Discussion. Listen more on the Manorama Online Podcast, Speaking here is Sujith Nair. 

    See omnystudio.com/listener for privacy information.

    12 min
  • മോദിക്കൊപ്പം ഊണു കഴിച്ചാൽ പ്രേമചന്ദ്രന്റെ ലോക്സഭാ സീറ്റ് പോകുമോ?

    വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് എൻ.കെ. പ്രേമചന്ദ്രനുതന്നെ ലഭിക്കുമോ? ഐഎൻടിയുസി നേതാവ്‌തന്നെ പ്രേമചന്ദ്രനെതിരെ ആരോപണമുന്നയിക്കുമ്പോൾ പകരം സ്ഥാനാർഥിയെ നോക്കുമോ കോൺഗ്രസ്? കൂനിന്മേൽ കുരു പോലെ വന്ന ‘മോദിക്കൊപ്പം ഉച്ചയൂണ്’ വിവാദവും പ്രേമചന്ദ്രനു തിരിച്ചടിയാകുമോ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സ്’ പോഡ്കാസ്റ്റിൽ.

    Will N.K. Premachandran emerge victorious in the upcoming Lok Sabha elections in Kollam? Will the "Lunch with Modi" controversy backfire on Premachandran? Jayachandran Elankath, the Kollam Bureau Special Correspondent of Malayala Manorama, delves into these topics in the latest episode of "The Power Politics" podcast.

    See omnystudio.com/listener for privacy information.

    8 min
  • വരുമോ വിദേശ സർവകലാശാല?

    കേരളത്തിൽ വിദേശ സർവകലാശാലകൾ ആരംഭിക്കും എന്ന പ്രഖ്യാപനം വൻ ചർച്ചകൾക്കും ഭിന്നതകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. കൂടുതൽ കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ, ഇവിടെ സംസാരിക്കുന്നത് സുജിത് നായർ...

    The announcement that foreign universities will start in Kerala has paved the way for huge discussions and differences. Listen more on the Manorama Online Podcast, Speaking here is Sujith Nair.

    See omnystudio.com/listener for privacy information.

    9 min
  • ഗോവിന്ദൻ മാഷിന്റെ ‘അപ്പം വിൽപന’യും സ്വകാര്യ- വിദേശ സർവകലാശാലകളുടെ വരവും

    സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിർത്തിട്ടില്ലെന്നും ആഗോളവൽക്കരണത്തെയാണ് എതിർത്തതെന്നുമാണ് സിപിഎം പറയുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണമെന്ന ബജറ്റ് നിര്‍ദേശം വൻ ചർച്ചയായിരിക്കെ ഒരു ചോദ്യം ബാക്കി, സിപിഎമ്മിന്റെ ഈ നിലപാടുമാറ്റം പാർട്ടിയെ തിരിഞ്ഞുകൊത്തുമോ? വിശകലനം ചെയ്യുകയാണ് ‘ദ് പവർ പൊളിറ്റിക്സി’ൽ.

    The CPM says that they were never not against private capital but against globalization. While the budget proposal of privatization in the higher education sector is under a huge debate, one question remains, will this change of stance of the CPM turn the party around? Let's analyze in 'The Power Politics'

    See omnystudio.com/listener for privacy information.

    9 min

About NewSpecials

From the publisher's feed

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ...