NewSpecials

NewSpecials

Download on the App Store

NewSpecials episodes

  • ‘ജയരാജൻ വിവാദം’ ചോദിക്കുന്നു, നിതിൻ ഗഡ്കരിയുടെ ഫാം ഹൗസ് സന്ദർശിച്ച പ്രമുഖൻ ആര്..?

    രാജ്യത്തെ മുഖ്യ എതിരാളി ബിജെപിയാണെന്ന് സിപിഎം ആവർത്തിച്ചാവർത്തിച്ചു പറയുന്നതാണ്. പക്ഷേ പാർട്ടിയുടെ മുതിർന്ന കേന്ദ്ര കമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജൻ ബിജെപിയുടെ പ്രമുഖ നേതാവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെങ്കില്‍ അതിനെതിരെ നടപടി വേണ്ടെന്ന് എന്തുകൊണ്ടായിരിക്കും സിപിഎം തീരുമാനിക്കുന്നത്? മോദിക്കൊപ്പം ഉച്ചയൂണ് കഴിച്ച എൻ.കെ.പ്രേമചന്ദ്രന്‍ നാടിന് അപമാനം എന്ന് പോസ്റ്ററടിച്ച സിപിഎം പ്രവർത്തകർ എന്താണ് ഇപ്പോൾ മൗനം പാലിക്കുന്നത്? ഉത്തരം തേടുകയാണ് ‘പവർ പൊളിറ്റിക്സി’ൽ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത്.

    Why is the CPM Silent on EP Jayarajan's Meeting with BJP Leader Prakash Javadekar, Despite Considering BJP as its Main Rival? Kollam Bureau's Senior Special Correspondent, Jayachandran Illankath, Explores the Answer in the Latest Episode of his 'Power Politics' Podcast.

    See omnystudio.com/listener for privacy information.

    7 min
  • അവസാന അടവോ ഇരട്ട വോട്ടും കള്ള വോട്ടും...?

    പ്രായാധിക്യം മൂലം വീട്ടിൽ അവശരായി കഴിയുന്നവർക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാന്‍ ഏർപ്പെടുത്തിയ സംവിധാനത്തിൽപ്പോലും കള്ളത്തരം കാണിക്കുന്ന തരത്തിലേക്ക് ജനാധിപത്യ പ്രക്രിയ അധഃപതിക്കുകയാണോ? ‌‌ലോക്സഭാ വോട്ടെടുപ്പ് ഏപ്രിൽ 26ന് നടക്കാനിരിക്കെ, എന്തുകൊണ്ടാണ് കേരളത്തിൽ ഇതൊന്നും വലിയ രാഷ്ട്രീയ ചർച്ച പോലുമാകാത്തത്? കള്ളവോട്ടും ഇരട്ടവോട്ടും വ്യാജ തിരിച്ചൽ കാർഡുമൊക്കെ ഇത്തവണയും കരിനിഴൽ വീഴ്ത്തുമോ? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ.

     

    Will fake voting, double voting, and fake return cards cast a dark shadow once again? With the Lok Sabha polls scheduled to take place on April 26, why is this issue not even a significant topic of political debate in Kerala? Malayalam Manorama Kollam Bureau's Special Correspondent, Jayachandran Elankat, examines the situation in 'Power Politics' Podcast.

    See omnystudio.com/listener for privacy information.

    9 min
  • പിണറായിക്ക് രാഹുൽ നൽകി ‘മോദി ചാലഞ്ച്’: ഞെട്ടിത്തരിച്ച് സിപിഎം കേന്ദ്രങ്ങൾ

    നവകേരള സദസ്സിന്റെ ഭാഗമായുൾപ്പെടെ കേരളമാകെ സഞ്ചരിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആ പേര് ആദ്യം ‘വിസ്മരിച്ചത്’. പിന്നീട് ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ നിത്യേന പലതവണ പ്രസംഗിക്കുകയും വാർത്താസമ്മേളനം നടത്തുകയും ചെയ്യുമ്പോഴും നരേന്ദ്ര മോദിയെന്ന പേര് എടുത്തുപറയുന്നില്ല മുഖ്യമന്ത്രി. എന്തുകൊണ്ടായിരിക്കും ഇത്? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ...

    Despite extensively traveling throughout Kerala as part of the Nava Kerala Sadas and actively participating in the Lok Sabha election tour, Chief Minister Pinarayi Vijayan conspicuously omitted mentioning a specific name during his speeches and press conferences: that of Narendra Modi. What are the potential motives behind Pinarayi's deliberate exclusion of the Prime Minister's name? Malayalam Manorama Kollam Bureau Special Correspondent Jayachandran Elankath explains in the 'Power Politics' podcast.

    See omnystudio.com/listener for privacy information.

    9 min
  • തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ

    ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മൂന്ന് മുന്നണികളുടെയും സാധ്യതകൾ പരിശോധിക്കാം. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ.

    As the Lok Sabha elections are around the corner, Let's examine the prospects of the three fronts. Listen to Sujith Nair's podcast on Manorama Online.

    See omnystudio.com/listener for privacy information.

    10 min
  • രാജ്യത്തെ ‘പട്ടിണി’ക്കിട്ട് സ്വന്തമാക്കാൻ പണിമുടക്കിയ പാർട്ടി; ബോംബ് സിപിഎമ്മിന്റെ ‘അടവ്’

    രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടി ഒരു വർഷം പോലും തികയും മുൻപേ കമ്യൂണിസ്റ്റ് പാർട്ടി ഒരു തീരുമാനമെടുത്തു; സായുധ വിപ്ലവത്തിലൂടെ ഇന്ത്യയുടെ അധികാരം പിടിച്ചെടുക്കണം. ആ ആശയമാണ് പിന്നീട് ‘കൊൽക്കത്ത തീസിസ്’ എന്ന പേരില്‍ പ്രശസ്തമായത്. 1948ലെ ആ തീസിസും 2024 ഏപ്രിലിൽ കണ്ണൂർ പാനൂരിൽ ഒരാളുടെ ജീവനെടുത്ത ബോംബ് സ്ഫോടനവും തമ്മിൽ എന്താണു ബന്ധം? വിശദമാക്കുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റെ ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ല്‍.

    The Communist Party once made a decision that India's power should be seized through armed revolution. This idea later gained fame as the 'Calcutta Thesis.' What is the connection between this 1948 thesis and the April 2024 bomb blast in Kannur Panur? Malayala Manorama Kollam Bureau Special Correspondent Jayachandran Elankath explains in the 'Power Politics' podcast.

    See omnystudio.com/listener for privacy information.

    11 min
  • ബിജെപിയിലേക്ക് ഇനി ആരെല്ലാം?

    ശരത്ചന്ദ്ര പ്രസാദും ബിജെപിയിലേക്ക് പോയി എന്ന ആരോപണം അന്തരീക്ഷത്തിൽ... കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ.

    Who all will join the BJP? Listen to Sujith Nair's podcast on Manorama Online.

    See omnystudio.com/listener for privacy information.

    12 min
  • സ്ഥാനാർഥികളോട് ഒരു ചോദ്യം: കുടുംബശ്രീയും എംപി ഫണ്ടും ആരുടെ തറവാട്ടു സ്വത്ത്...?

    കുടുംബശ്രീ എന്ന ആശയത്തിനു വിത്തിട്ടവരിൽ ഒരാളെന്നു അവകാശപ്പെടുന്ന ഡോ. തോമസ് ഐസക്കിന് കുടുംബശ്രീ യോഗത്തിൽ ചെന്നതിന്റെ പേരിൽ താക്കീതോ? തിരഞ്ഞെടുപ്പുകാലത്ത് അങ്ങനെ സംഭവിച്ചാൽ സിപിഎം എങ്ങനെ പ്രതികരിക്കും? ഒരുകാലത്ത് ‘ധനദുർവിനിയോഗം’ എന്നു പറഞ്ഞ് സിപിഎം വിമർശിച്ച എംപി ഫണ്ടിന്റെ പേരിൽ വിവാദം കനക്കുമ്പോൾ സ്ഥാനാർഥികള്‍ക്കു നേരെ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. അവയുടെ ഉത്തരം തേടുകയാണ് ‘ദ് പവർ പൊളിറ്റിക്സി’ൽ മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത്

    Is it not possible for Lok Sabha candidates to seek votes from Kudumbasree members? What would happen if Dr. Thomas Issac did so? The incident raises questions about the ownership of Kudumbasree and the MP Fund. Malayala Manorama Kollam bureau's special correspondent explains this in 'The Power Politics' podcast.

    See omnystudio.com/listener for privacy information.

    9 min
  • ‘ദേശീയ’ പ്രതിസന്ധിയിൽ സിപിഎം: അന്ന് സായുധ വിപ്ലവം സ്വപ്നം കണ്ടു, ഇന്ന് ഈനാപേച്ചിയേയും മരപ്പട്ടിയേയും പേടി!

    ദേശീയ പദവിയും ദേശീയ ചിഹ്നവും സിപിഎമ്മിന് നഷ്ടമാകുമെന്ന മുൻ മന്ത്രി എ.കെ.ബാലന്റെ പ്രസംഗം കേട്ട് പാർട്ടി ആശങ്കപ്പെടേണ്ടതുണ്ടോ? ഈനാംപേച്ചി, മരപ്പട്ടി, നീരാളി ചിഹ്നങ്ങളിൽ സിപിഎം മത്സരിക്കേണ്ടി വരുമോ? പാർട്ടിയുടെ നിലനിൽപുതന്നെ അപകടത്തിലാവുന്ന ഈ അവസ്ഥയിലേയ്ക്ക് എത്തുമോയെന്ന ആശങ്ക ബാലൻ പങ്കുവയ്ക്കാൻ എന്തായിരിക്കും കാരണം? വിശകലനം ചെയ്യുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സി’ൽ.

    Should the CPM be concerned upon hearing former minister AK Balan's speech, where he suggests that the CPM may lose its national status and national symbol? Will the CPM be required to contest elections using symbols such as the pangolin, woodpecker, and octopus? In the 'Power Politics' podcast, Jayachandran lankath, the Special Correspondent of the Malayalam Manorama Kollam Bureau, analyzes this matter.

    See omnystudio.com/listener for privacy information.

    10 min
  • ന്യൂമറോളജി ‘ബെംഗളൂരുവിനെ’ തുണയ്ക്കുമോ? തലയ്ക്കും ‘ശിഷ്യൻമാർക്കും’ ഇത് അവസാന പൂരമോ?

    ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17–ാം സീസണിന് തുടക്കം കുറിക്കാനിരിക്കെ, കടുത്ത ആവേശത്തിലാണ് ആരാധകർ. നിർണായക മാറ്റങ്ങളുമായി മത്സരിക്കാനിറങ്ങുന്ന ടീമുകളിൽ കപ്പിൽ മുത്തമിടുന്നത് ആരാവും? ധോണിയും ശിഷ്യൻമാരായ രോഹിത്തും കോലിയും വഴിതുറക്കുന്ന ചർച്ചകളിൽ തുടങ്ങി, ഇത്തവണത്തെ ഐപിഎല്ലിൽ ചര്‍ച്ചയാകാൻ ഇടയുള്ള വിവിധ വസ്തുതകളുടെ വിശകലനവുമായി എത്തുകയാണ് മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനീഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും... വിശദമായി കേൾക്കാം, മനോരമ ഓൺലൈൻ പ്രീമിയം പോഡ്കാസ്റ്റിൽ....

    See omnystudio.com/listener for privacy information.

    18 min
  • തിരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോൾ

    ലോക്സഭ തിരഞ്ഞെടുപ്പിന്റെ പോർക്കളം തെളിഞ്ഞുകഴിഞ്ഞു. മത്സരത്തിന്റെ പടക്കളം ഉണർന്നു. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് സുജിത് നായർ... 

    Listen to Sujith Nair's Lok Sabha election 2024 on Manorama Online Podcast.

    See omnystudio.com/listener for privacy information.

    12 min

About NewSpecials

From the publisher's feed

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ...