Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • മരിച്ച കുഞ്ഞുങ്ങൾ പാതവിളക്കുകൾ ഊതിക്കെടുത്തുമ്പോൾ 65/2021

    മരിച്ച കുഞ്ഞുങ്ങൾ പാതവിളക്കുകൾ ഊതിക്കെടുത്തുമ്പോൾ 

    പ്രിയ സുഹൃത്തേ,

    മകനെ നഷ്ടപ്പെട്ട് നാൽപ്പതു വർഷങ്ങൾക്കു ശേഷം ഒരമ്മയോട് പോലീസ് ചോദിക്കുകയാണ്  'നിങ്ങളുടെ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കിട്ടിയിട്ടുണ്ട് ..വീട്ടിലേക്ക് കൊണ്ടുവരട്ടേ' എന്ന്. 

    ആയമ്മ പറഞ്ഞു ...വേണ്ട , ഇനി അവനെ ഞാൻ പരലോകത്തു വെച്ചു കണ്ടുകൊള്ളാം ... 


    എമ്മാനുവെൽ ഡിൽ റോസ്സോ എന്ന ഇറ്റാലിയൻ കാർട്ടൂണിസ്റ്റ് വരച്ച പുതിയ കാർട്ടൂൺ ദുരന്തവാഹിനിയായ ഒരു ഇരുണ്ട കാലത്തെ ഓർമ്മിപ്പിക്കുന്ന  ഒന്നായിരുന്നു.

    കഴിഞ്ഞ കുറച്ചുദിവസങ്ങളായി മനുഷ്യമനഃസ്സാക്ഷിയെ ഞെട്ടിച്ച ഏറ്റവും പ്രധാനപ്പെട്ട സംഭവമായി ഒരു സ്‌കൂളിലെ ഒരു ശവക്കല്ലറ മാറിയിരിക്കുന്നു.

    1954 ൽ കനേഡിയൻ സർക്കാർ തദ്ദേശീയരുടെ കുഞ്ഞുങ്ങളെ സ്‌കൂളിലേക്ക് ക്ഷണിക്കുകയായിരുന്നു. Kamloops കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ നഗരമാണ്. അവിടുത്തെ ഒരു പഴയ  residential school വളപ്പിലാണ് അടയാളപ്പെടുത്താത്ത ശവക്കല്ലറയിൽ 215 കുട്ടികളെ അടക്കം ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്. ഒരു കാർട്ടൂണാണ് ഈ പോഡ്‌കാസ്റ്റിലേക്ക് എന്നെ നയിച്ചത് .

    Ly O Lay Ale Loya എന്ന അമേരിന്ത്യൻ പാട്ടും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു .

    പരിഷ്കൃതമനുഷ്യരുടെ ക്രൂരതയെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് .

    ദയവായി headphones ഉപയോഗിക്കാൻ മറക്കരുത് , നല്ല കേൾവിയനുഭവത്തിനാണിത്‌ .


    സ്നേഹത്തോടെ ,

    എസ് . ഗോപാലകൃഷ്ണൻ 

    10 ജൂൺ 2021 

    12 min
  • കോവിഡ് കാലത്ത് ഒരു പല്ലി ശാസ്ത്രം പറഞ്ഞപ്പോൾ 64/2021

    പ്രിയ സുഹൃത്തേ ,

    ഒരു പല്ലി നമ്മോട് ചിലതു സൂചിപ്പിക്കുകയേയുള്ളു , സർവ്വതും പറയില്ല എന്നാണ് ഗൗളിശ്ശാസ്ത്രം പറയുന്നത് . ഡൽഹിയിൽ കഴിഞ്ഞ ദിവസം ഒരു സൂചന തന്നു , കോവിഡ് കാലത്തെക്കുറിച്ച്. 

    ഡൽഹിയിലെ AIIMS ലെ orthopaedics പ്രൊഫസറായ ഷാ ആലം ഖാൻ കഴിഞ്ഞ ദിവസം ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ഒരു ലേഖനമാണ് എന്നെ ഗൗളീശാസ്ത്രത്തിലേക്ക് കൊണ്ടുപോയത് . കാൻസർ ബാധിച്ചു ഭാര്യ  മരിച്ചതിനുശേഷം വീട്ടിൽ ഒറ്റയ്ക്കായിപ്പോയ ഒരു സുഹൃത്തുമായി ചുവരിലെ ഒരു പല്ലി ഒരു ആത്മബന്ധമുണ്ടാക്കിയ ഹൃദയസ്പർശിയായ അനുഭവമാണിത് . 

    ഗൗളിയെ ബുദ്ധിജീവിയായി സക്കറിയ മലയാളത്തിലെ എക്കാലത്തേയും  മനോഹരമായ ഒരു കഥയിൽ വിവരിച്ചിട്ടുണ്ട്. നസ്രാണിയെ സംബന്ധിച്ചിടത്തോളം പുസ്തകമായി ഒരു പുസ്തകം മാത്രം , വേദപുസ്തകം , എന്നു വിശ്വസിച്ചിരുന്ന മാത്തുക്കുട്ടിയിലേക്ക് ഗൗളിശ്ശാസ്ത്രം കടന്നുചെല്ലുന്ന കഥ .

    ഈ പോഡ്കാസ്റ്റ് അടഞ്ഞ പുസ്തകങ്ങൾ ആത്യന്തികമായ സത്യമെന്ന് വിശ്വസിക്കുന്നവരോട് ഒരു കാര്യം പറയാൻ ശ്രമിക്കുന്നു ...സർവാർത്ഥസാരവും ഏതെങ്കിലും ഒരു പുസ്തകത്തിൽ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ ,  ഗൗളിശ്ശാസ്ത്രവും വിശ്വസിക്കപ്പെടാം ....ചിത്തിരതിരുനാൾ രാജാവ് അധികാരമേറ്റെടുക്കുമ്പോൾ ഒരു പല്ലി ഉത്തരം കിട്ടാതെ മലർന്നുവീണതിനാൽ അദ്ദേഹത്തിന് ഭൂമിനഷ്ടം വന്നു എന്നും വിശ്വസിക്കാം. ഒരു പുസ്തകത്തിനെ മാത്രമായി രക്ഷിച്ചെടുക്കണമെങ്കിൽ അതിനായി ഒരു മുറിയിൽ നമുക്ക് പല്ലികളെ പെറ്റുവളർത്തേണ്ടിവരും ...അല്ലെങ്കിൽ കോവിഡ് കാലത്ത് ഡൽഹിയിൽ അനാഥനായ ഒരു മനുഷ്യനെ സ്നേഹിക്കുവാൻ വന്ന ഒരു വെറും പല്ലി നൽകുന്ന സൂചനകളിൽ നിന്നും പഠിക്കാം . 

    ദയവായി പോഡ്കാസ്റ്റ് കേൾക്കാൻ headphones ഉപയോഗിക്കുക .

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ 

    4 ജൂൺ 2021

    www.dillidalipodcast.com


    15 min
  • പുതിയ മലയാളചലച്ചിത്രങ്ങളിലെ സ്ഥലവും കാലവും Dilli Dali 63/2021

    പുതിയ മലയാളചലച്ചിത്രങ്ങളിലെ സ്ഥലവും കാലവും : ദില്ലി ദാലി പോഡ്കാസ്റ്റ് 

    ചലച്ചിത്രചരിത്രകാരനായ ഡോക്ടർ സി എസ് വെങ്കിടേശ്വരനുമായി എസ് . ഗോപാലകൃഷ്ണൻ നടത്തുന്ന 

    സംഭാഷണം .

    ജോജി , നായാട്ട് , കള , ആർക്കറിയാം തുടങ്ങിയ സിനിമകളുടെ വെളിച്ചത്തിൽ മലയാളത്തിലെ പരിണമിക്കുന്ന ചലച്ചിത്രഭാഷയെക്കുറിച്ചുള്ള ഒരു വിശകലനമാണിത് . 

    മലയാളത്തിൽ സൂപ്പർസ്റ്റാറുകളുടെ കാലം അവസാനിച്ചുവോ ?

    അതിശക്തിമാനായ പുരുഷൻ അസ്തമിച്ചോ ? 

    മലയാളചലച്ചിത്രഭാഷയിൽ നിന്നും  കാലം പിൻവാങ്ങുകയും സ്ഥലം അനനുപാതികമായി പ്രബലമാകുകയും ചെയ്യുന്നോ ?

    WCC നമ്മുടെ  ചലച്ചിത്രപ്രമേയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എന്താണ് ?

    സമകാലമലയാളത്തിലെ ഗൗരവമേറിയ സമാന്തരപ്രവർത്തനങ്ങൾ മുൻപെന്നത്തേക്കാളേറെ ഇപ്പോൾ   അവഗണിക്കപ്പെടുന്നുവോ ?


    സ്നേഹപൂർവ്വം 

    എസ് . ഗോപാലകൃഷ്ണൻ 

    02 ജൂൺ 2021 

    35 min
  • ലളിതചിന്തകൾ 62/2021

    പ്രിയ സുഹൃത്തേ ,

    ഞായറാഴ്ചത്തെ ദില്ലി ദാലിയിലേക്ക് സ്വാഗതം.

    രണ്ടുപേർ ഒരുമിച്ചിരിക്കുമ്പോൾ ജീവിതത്തിലുണ്ടാകുന്ന മഹാശ്രുതികൾ.

    ഡൽഹിയിൽ നടക്കാൻ ഇറങ്ങിയാൽ ഏതോ മ്യൂസിയം കാണാനിറങ്ങുംപോലെയാണ് ....

    എന്റെ കൂട്ട് പണ്ഡിറ്റ് രാജൻ , സാജൻ മിശ്രമാരും ഉസ്താദ് സലാമത് -നസാക്കത് അലിമാരും പാടിയ ലളിത് രാഗവും റീനയ്ക്ക് കൂട്ട്  ഹെഡ്‍ഫോണിൽ യുവാൽ നോവ ഹരാരിയും .

    ഈ പോഡ്കാസ്റ്റ് ഞങ്ങളുടെ പ്രഭാതസവാരിയെക്കുറിച്ചാണ് ...എന്നാൽ പതിന്നാലാം നൂറ്റാണ്ടിലെ മദ്രസ്സയെക്കുറിച്ചാണ് , മൊഹമ്മദ്പൂരിലെ ഹനുമാൻ ക്യാമ്പ് എന്ന ചേരിയെക്കുറിച്ചാണ് , ഹരാരി പറയുന്ന മനുഷ്യന്റെ നിഷ്ഫലമായ കുരിശുയുദ്ധങ്ങളെക്കുറിച്ചാണ് , കോവിഡ് കാലത്ത് പട്ടിണികിടന്നു മരിക്കുന്ന തെരുവുനായ്ക്കളെ കുറിച്ചാണ് ,  ഗോപികയെ ഉപേക്ഷിച്ച് കണിക്കൊന്ന വസ്ത്രമാക്കി രാവിലെ കടന്നുകളയുന്ന ലളിത് എന്ന കൃഷ്ണരാഗത്തെക്കുറിച്ചാണ്. ഇന്ത്യാവിഭജനത്തിൽ നമുക്ക് നഷ്ടപ്പെട്ട സലാമത് -നസാകത്ത്‌ സഹോദരന്മാരെക്കുറിച്ചാണ്. ആരുമറിയാതെ കുറ്റിക്കാട്ടിൽ അന്ത്യമയക്കത്തിലായ ഒരു ബിജ്‌റി ഖാനെക്കുറിച്ചാണ്.... 

    ശിലായുഗം തരുന്ന ഗൃഹാതുരത്വത്തിൽ ലളിത് രാഗം എന്നോടു പറയുന്നതെന്താണ് ..ലളിതചിന്തകൾ.

    ദയവായി headphones ഉപയോഗിച്ച് ഈ പോഡ്കാസ്റ്റ് കേട്ടാലും .


    സ്നേഹം മാത്രം 

    എസ് . ഗോപാലകൃഷ്ണൻ 

    30 മെയ് 2021

    16 min
  • അനുഭവത്തിന്റെ സൂക്ഷ്മശ്രുതി Dilli Dali 61/2021

    വലിയ ലക്ഷ്യത്തോടെ ജീവിക്കുന്ന ഒരു മനുഷ്യനാണ് സച്ചിദാനന്ദൻ. താൻ ജീവിക്കുന്ന കാലത്തെ കൂടുതൽ നീതിനിഷ്ഠവും അനുഭൂതിസാന്ദ്രവും ജനാധിപത്യപരവും  ആക്കുവാൻ അദ്ദേഹം അവസാനമില്ലാത്ത ശ്രമിച്ചുപോരുന്നു . ഈ അവിരാമപങ്കാളിത്തത്തിന്റെ അർത്ഥം അന്വേഷിക്കുകയാണ് സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം പിറന്നാൾ വേളയിൽ പ്രൊഫസ്സർ സുനിൽ പി ഇളയിടം .

    മുപ്പതുമിനിറ്റ് ദൈർഘ്യമുള്ള ഈ അവലോകനം വലിയ കവി , നിരൂപകൻ , സാമൂഹ്യയിടപെടലുകാരൻ, വിവർത്തകൻ , സംഘാടകൻ, പുതിയതലമുറയുടെ നിരന്തരസഹചാരി, ലോകാനുഭവസഞ്ചാരി, എന്തിനുമുപരി കന്മഷമില്ലാത്ത സ്നേഹസമ്പന്നൻ   തുടങ്ങിയ നിലകളിൽ വ്യാപരിക്കുന്ന ബഹുരൂപിയായ സച്ചിദാനന്ദന്റെ സർഗ്ഗ -സാമൂഹ്യ ജീവിതങ്ങളെ സ്നേഹവായ്‌പോടെ നോക്കിക്കാണുന്നു .

    ഇത് ദില്ലി ദാലി എന്ന മലയാളം പോഡ്കാസ്റ്റ് സച്ചിദാനന്ദന് നൽകുന്ന പിറന്നാൾ ഉപഹാരമാണ് . അദ്ദേഹത്തിൻറെ പിറന്നാൾ മെയ് 28 നാണ്.

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ 

    27 മെയ് 2021    

    31 min
  • എന്തുകൊണ്ട് വേമ്പനാട്ടു കായൽ സംരക്ഷണത്തിന് സർക്കാർ അടിയന്തിരമായി ഇടപെടണം ? Dilli Dali 60/2021

    വേമ്പനാട്ടു കായലിനെ രക്ഷിക്കുക 

    പരിസ്ഥിതി പ്രവർത്തകനും  പ്രാദേശികചരിത്രകാരനുമായ 

    പള്ളിക്കോണം രാജീവ് സംസാരിക്കുന്നു.

    കേരളഭൂമിയുടെയും കടലിന്റെയും പരിണാമചരിത്രമാണ് ഈ പോഡ്കാസ്റ്റ് അന്വേഷിക്കുന്നത്. വേമ്പനാട്ടുകായൽ ഒരു വെള്ളക്കെട്ടല്ല ..ഒരു ജില്ലയുടെ വലുപ്പമുള്ള ജലാശയമാണ്. കുട്ടനാടുണ്ടായ കഥയാണ്, കരിനിലങ്ങളുടെ കഥയാണ്. എന്നായിരിക്കണം കുട്ടനാട്ടിൽ കൃഷി തുടങ്ങിയിരിക്കാനിട ? കുന്നോറ കൈമളുടെ ഗ്രന്ഥവരി പറയുന്ന ചരിത്രമെന്താണ് ? തെക്കുംകൂർ പ്രദേശത്തെ ഡച്ച് സ്വാധീനം  എങ്ങനെ കുട്ടനാടൻ പരിണാമങ്ങളെ സ്വാധീനിച്ചിരിക്കാം ? കേരളത്തിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ വന്നിരിക്കുന്നു . ഏതാണ്ട് നാൽപ്പതിലേറെ  MLA മാർ ഈ കായലിന്റെയും  അതിലേക്കുവരുന്ന നദികളുടെയും പ്രതിനിധികൾ കൂടിയാണ് . എന്താണ് ഈ  കായൽ നേരിടുന്ന വളരെ ഗുരുതരമായ പ്രശ്നങ്ങൾ ? കുട്ടനാടൻ കാർഷിക കലണ്ടറിനെ ആസ്പദമാക്കി തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനത്തെ എങ്ങനെ പരിഷ്‌ക്കരിക്കാം ? കടൽ എന്തുകൊണ്ട് കായൽ കൊണ്ടുവരുന്ന വെള്ളത്തെ സ്വീകരിക്കുവാൻ മടിക്കുന്നു ? നദികളെ ശ്രദ്ധിക്കാതെ കായലിനെ രക്ഷിക്കാൻ എന്തുകൊണ്ട് കഴിയില്ല ? കേരളാ സർക്കാർ ഉടനടി എന്തു നടപടികൾ സ്വീകരിക്കണം ?

    കേരളത്തിലെ നാലുജില്ലകളിലായി താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ഭാവിക്കായി വേമ്പനാട്ടു കായലിനെക്കുറിച്ച് ചർച്ച ചെയ്തേ മതിയാകൂ .

    കേരളത്തിന്റെ ഭാവി ആരോഗ്യമുള്ള വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ടു കിടക്കുന്നു , അതിനാൽ ഈ പോഡ്കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു 

    ദൈർഘ്യം : 43 മിനിറ്റ്

    സ്നേഹത്തോടെ 

    എസ് . ഗോപാലകൃഷ്ണൻ 

    26 മെയ് 2021 

    ഡൽഹി 

    43 min
  • ഒരാൾക്ക് എത്ര ചെവികൾ വേണം ഒരു മനുഷ്യൻ കരയുന്നതുകേൾക്കാൻ? Dilli Dali 59/2021

    1963 ൽ അയാൾക്ക്‌ 22 വയസ്സ് . ലോകത്തോടായി അയാൾ ചോദിച്ചു ....

    " എത്ര വഴികൾ ഒരാൾ നടക്കണം , അയാളെ നിങ്ങൾ ഒരു മനുഷ്യനായി കൂട്ടണമെങ്കിൽ ?"

    ഇന്ന് 2021 മെയ് 24 . ബോബ് ഡിലന് എൺപതുവയസ്സാകുന്നു . ലോകത്തിലെ നാഗരാർത്തിജീവിതങ്ങൾ വീട്ടിനുള്ളിലെ നാലു ചുവരുകൾക്കുള്ളിൽ വ്യാജലോകമായയിൽ അഭിരമിക്കുമ്പോൾ , ജനാലപ്പാളികൾക്കിടയിലൂടെ ഒരു പാട്ടു വന്നു ചോദിക്കുന്നു ....

    പറയൂ , എത്രപേർക്കൂടി മരിക്കണം ഇത്രയുമാളുകൾ മരിച്ചു എന്ന് അയാൾ ഒന്നറിയുവാൻ ?  

    ഒരാൾക്ക് എത്ര ചെവികൾ വേണം ഒരു മനുഷ്യൻ കരയുന്നതുകേൾക്കാൻ?

    ബോബ് ഡിലന്റെ 'Blowing in the wind' എന്ന ഗാനവും മലയാളപരിഭാഷയും പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു . 


    ഈ പോഡ്കാസ്റ്റ് പ്രിയസഖാവും ജ്യേഷ്ഠതുല്യനുമായ സിനിമാറ്റോഗ്രാഫർ വേണുവിന് സമർപ്പിക്കുന്നു  


    സ്നേഹപൂർവ്വം 

    എസ് . ഗോപാലകൃഷ്ണൻ 

    24 മെയ് 2021 

    ഡൽഹി  

    12 min
  • സംഘർഷഭൂമിയും ഇന്ത്യയും Dilli Dali 58/2021

    പലസ്തീനും ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളുടെ ചരിത്രപശ്ചാത്തലം അന്വേഷിക്കുകയാണ് ഈ ലക്കം ദില്ലി ദാലി . ഈ വിഷയത്തിൽ ഒരു പാഠപുസ്തകം പോലെ ഒരു സംഭാഷണം . അന്താരാഷ്‌ട്രബന്ധങ്ങളിൽ ഗവേഷകനായ പ്രൊഫസ്സർ കെ എം സീതിയാണ് ഈ ദീർഘസംഭാഷണത്തിൽ തികഞ്ഞ അവഗാഹത്തോടെ സംസാരിക്കുന്നത് . അദ്ദേഹം ഇപ്പോൾ മഹാത്മാഗാന്ധി സർവകലാശാലയിൽ Inter University Centre for Social Science Research and Extension ഡയറക്ടറാണ് . പ്രൊഫസ്സർ സീതി ഇതിനുമുൻപ് മഹാത്മാഗാന്ധി സർവകലാശാലയിൽ  Dean of Social Sciences and Professor and Director of School of International Relations and Politics, Director of Research, and Coordinator KPS Menon Chair for Diplomatic Studies തുടങ്ങിയ പദവികളിൽ ഉണ്ടായിരുന്നു .

    പ്രധാനമായും ഇനിപ്പറയുന്ന ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി പറയുന്നത് 

    ഒന്ന് . 2021 ലെ സംഘർഷാന്തരീക്ഷത്തിൽ ഇന്ത്യ എടുത്ത നിലപാടുകൾ 

    രണ്ട് . ഐക്യരാഷ്ട്രസഭയുടെ പ്രസക്തി 

    മൂന്ന്. പാലസ്തീൻ ജനതയുമായുള്ള ഇന്ത്യൻ ഐക്യദാർഢ്യത്തിന്റെ സംക്ഷിപ്തചരിത്രം. വാഗ്ദത്തഭൂമിയെന്ന സയണിസ്റ്റ് പദ്ധതിയോടുള്ള ഗാന്ധിയുടെ നിലപാടുകൾ എന്തായിരുന്നു ? ഇന്ത്യയുടെ നിലപാടുകളെ എന്തുകൊണ്ട് ലോകം കാതോർത്തുകേട്ടു ? 

    നാല് .  ചേരിചേരാനയം neutral ആയിരുന്നോ ? എന്താണ് ബന്തൂങ് spirit

    അഞ്ച് . പലസ്തീനിൽ ജനാധിപത്യം വരുന്നതിൽ അറബ് രാജാധിപത്യങ്ങൾ എടുക്കുന്ന നിലപാടുകൾ എന്താണ് ? അതും മതതീവ്രവാദവും തമ്മിൽ ബന്ധമുണ്ടോ ?

    ആറ് . ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യ എടുക്കേണ്ട നിലപാട് എന്താണ് ?

    ഏഴ് . ഇന്ത്യയിലെ നവലിബറൽ ഭരണപരിഷ്കാരങ്ങൾ  നമ്മുടെ മധ്യേഷ്യനയങ്ങളെ സ്വാധീനിച്ചോ ?

    എട്ട് . ലോകത്തിലെ ജൂതവംശജർ മുഴുവൻ നെതന്യാഹുവിന് അനുകൂലമാണോ?

    ഹെഡ്‍ഫോൺസ് ഉപയോഗിച്ച് പോഡ്കാസ്റ്റ് കേട്ടാൽ കൂടുതൽ നല്ല കേൾവി അനുഭവം ഉണ്ടാകും .

    സ്നേഹപൂർവ്വം 

    എസ് . ഗോപാലകൃഷ്ണൻ 

    മെയ് 23 , 2021    


    33 min
  • ഭൂമിയെ സുന്ദരമാക്കിയ ഒരാൾ Dilli Daali 57/2021

    ഭൂമിയെ സുന്ദരമാക്കിയ ഒരാൾ : സുന്ദർലാൽ ബഹുഗുണ 

    പി എൻ ഉണ്ണിക്കൃഷ്ണൻ സംസാരിക്കുന്നു. പരിസ്ഥിതി ചിന്തകനും പ്രവർത്തകനുമായ ഉണ്ണിക്കൃഷ്ണൻ കേരളത്തിന്റെ വനങ്ങളുടെ  ചീഫ് കൺസർവേറ്റർ ആയിരുന്നു.

    എന്താണ് ഹിമാലയപ്രദേശങ്ങളിലെ ഗ്രാമീണന്റെ കാടുമായുള്ള മമതാബന്ധം ? മലയാളിക്ക് അതെത്രമാത്രം അന്യമാണ് . എന്തുകൊണ്ട് സൈലന്റ് വാലി സമരം കവികളുടെയും ധൈഷണികരുടേതുമായി നിജപ്പെട്ടപ്പോൾ ചിപ്കോ പ്രസ്ഥാനം ഗ്രാമീണരുടേതായി ? എന്തായിരുന്നു സുന്ദർലാൽ ബഹുഗുണയുടെ സെൻസിറ്റിവിറ്റിയെ വ്യത്യസ്തമാക്കിയത് ? ഗാന്ധിയെ തെഹ്‌രിക്ക് കണ്ടെത്തേണ്ട കാര്യമില്ലായിരുന്നോ ? കൊളോണിയലിസം എങ്ങനെ വനത്തെ വിഭവകേന്ദ്രമാക്കി മാറ്റി ? കാട് ജനങ്ങളുടേതല്ലാതാകുകയും ദേശത്തിന്റേതാകുകയും ചെയ്യുന്നതിനെ ബഹുഗുണ എങ്ങനെ ചോദ്യം ചെയ്തു ? ചിപ്കോ പ്രസ്ഥാനം എങ്ങനെ ദേശീയവനനയത്തെ മാറ്റിത്തീർത്തു ? ഗാന്ധി ചർഖ ഉപയോഗിച്ചതുപോലെയാണോ സുന്ദർലാൽ ബഹുഗുണ മരം എന്ന ബിംബത്തെ ഉപയോഗിച്ചത് ? അല്ലെങ്കിൽ എന്തായിരുന്നു വ്യത്യാസം ? ബഹുഗുണയുടെ ചരമവേളയിൽ വീണ്ടും ആതിരപ്പള്ളി കേരളത്തിൽ ചർച്ചയാകുമ്പോൾ നാം അദ്ദേഹത്തിൻറെ ജീവിതത്തെ റദ്ദാക്കുന്നുണ്ടോ ? ഈ ഹിമാലയൻ ഗ്രാമീണൻ എങ്ങനെ ഇന്ത്യക്കാരുമായി communicate ചെയ്തു ? സുഗതകുമാരിയിൽ നിന്നും സുന്ദർലാൽ ബഹുഗുണ വ്യത്യസ്തനാണോ ? ടീച്ചറിലെ ഏത് ജീനാണ് അവരെ കാടിനോടടുപ്പിച്ചത് ? ലോകത്തിലെ പരിസ്ഥിതിപ്രസ്ഥാനങ്ങളുടെ മുന്നേറ്റം ഇനി ഏതു ദിശയിൽ ?

    28 മിനിറ്റുദൈർഘ്യമുള്ള ഈ പോഡ്കാസ്റ്റിലേക്ക് സ്വാഗതം.


    സ്നേഹപൂർവ്വം 

    എസ് . ഗോപാലകൃഷ്ണൻ 

    22 മെയ് 2021 

    ഡൽഹി 

    29 min
  • ഗാന്ധിജി എം എസ്‌ സുബ്ബുലക്ഷ്മിയെ കേൾക്കുമ്പോൾ Dilli Dali 56/2021

    ഗാന്ധിയുടെ ലാവണ്യലോകത്തെക്കുറിച്ച് ഒരു പോഡ്കാസ്റ്റ്  

    ആശയത്തിലേക്കുള്ള  ആമയുടെ ഉൾവലിയലുകൾ 

    ഗാന്ധിജിയിൽ കൃസ്തീയമായ ഒരു പാപബോധം പ്രബലമായിരുന്നു . പാപം ചെയ്യരുതെന്നു ചിന്തിച്ച് സൂര്യോദയത്തിലേയും  അസ്തമയത്തിലേയും പോലും  ഭംഗികൾക്കുനേരെ വിമുഖത പുലർത്തിയ ഗാന്ധിജി എങ്ങനെയാണ് പാട്ടുകേട്ടിരുന്നത് ? ഈ പോഡ്കാസ്റ്റ് അന്വേഷിക്കുന്നത് അതാണ് . ടാഗോർ കൃത്യസമയത്ത് ഒരു തമാശയുമായി ഇടപെട്ടില്ലായിരുന്നെങ്കിൽ ഖജുരാഹോയിലെ നഗ്നശിൽപങ്ങളെ ഗാന്ധിജി ഖദർ ഉടുപ്പിക്കുമായിരുന്നോ? സുബ്ബുലക്ഷ്മിയുടെ സംഗീതമാണോ  അദ്ദേഹം കേട്ടിരിക്കാനിട ? അതോ അതിലെ വൈഷ്ണവജന്മത്തെയോ ? ഹനുമാന് സംഗീതം അറിയാമായിരുന്നെങ്കിലും ശ്രീരാമചന്ദ്രൻ ഹനുമാനെക്കൊണ്ട് മറ്റുകാര്യങ്ങളല്ലേ ചെയ്യിച്ചത് ? വെറുതെയാണോ ഗാന്ധിജി ശാന്തിനികേതനിൽ വെച്ചു പറഞ്ഞത് , ' ഇവിടെമുഴുവൻ സംഗീതമാണ് ...എനിക്കുപ്രിയം സംഗീതമയമായ ജീവിതത്തേക്കാൾ ജീവിതസംഗീതമാണെന്ന്'.

    എം എസ്‌ സുബ്ബുലക്ഷ്മിയുടേയും, ഗാന്ധിജി കേട്ട  ഡാഗർ സഹോദരന്മാരുടെ  സംഗീതവും ഈ പോഡ്‌കാസ്റ്റിൽ ഉണ്ട്. കഴിയുമെങ്കിൽ headphones ഉപയോഗിച്ച് പോഡ്കാസ്റ്റ് കേട്ടാലും . 

    സ്നേഹത്തോടെ 

    എസ് . ഗോപാലകൃഷ്ണൻ 

    20 മെയ് 2021   

    17 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,460 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners