Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • പുസ്തകവും മനുഷ്യനും : ലോകപുസ്തകദിനപോഡ്‌കാസ്റ്റ് Dilli Dali 45/2021

    പ്രിയ സുഹൃത്തേ,


    ലോകപുസ്തകദിനപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . 

    ഫ്രഞ്ച് കവി മല്ലാർമെ പറഞ്ഞത് ലോകം നിലനിൽക്കുന്നത് അവസാനം ഒരു പുസ്തകമായി തീരാനാണ് എന്നാണ്.

    Bernard Shaw യുടെ ഒരു കോമഡിയിൽ ഒരാൾ സീസർ ചക്രവർത്തിക്ക് മുന്നറിയിപ്പ് കൊടുത്തു , തീ അലക്‌സാൻഡ്രിയയിലെ പുസ്തകാലയങ്ങളെ ചുട്ടെരിക്കുമെന്ന്,  ഓർമ്മകളാകെ കത്തിത്തീരുമെന്ന് . സീസർ മറുപടി പറഞ്ഞു, " എത്ര നാണംകെട്ട ഓർമ്മകൾ ! എല്ലാം കത്തിത്തീരട്ടെ".

    പ്ലേറ്റോയുടെ ഡയലോഗിൽ അദ്ദേഹം പറഞ്ഞു : 'എഴുത്ത് മനുഷ്യന്റെ ഓർമ്മിക്കാനുള്ള ശേഷി നശിപ്പിക്കുന്നു. പുസ്തകങ്ങൾ വരക്കപ്പെട്ട ചിത്രങ്ങളാണ് , കണ്ടാൽ ജീവനുണ്ടെന്നുതോന്നും. പക്ഷേ  അതിനോട് നാം ചോദിക്കുന്ന ഒരു ചോദ്യത്തിനും ഉത്തരം പറയില്ല.' ഏറ്റവും വലിയ ഗുരു യേശു എല്ലാം പറഞ്ഞതാണ് ...ഒന്നും എഴുതിയില്ല .

    എന്നിട്ടും എങ്ങനെ വാമൊഴിയുടെ മേൽക്കൈ അവസാനിച്ചു ? എങ്ങനെ ഖുർ ആനും ബൈബിളും  വിശുദ്ധ പുസ്തകങ്ങളായി ? ദൈവം എന്നാണ് അക്ഷരമാലകളാൽ പ്രപഞ്ചം സൃഷ്ടിച്ചത് ?

    1951 ൽ Jorge Luis Borges എഴുതിയ On the Cult of Books എന്ന സുപ്രധാനലേഖനത്തിന്റെ സ്വതന്ത്രമലയാളപരിഭാഷയാണ് ലോകപുസ്തകദിനത്തിന് ദില്ലി-ദാലി സമ്മാനിക്കുന്നത് .

    ദയവുചെയ്ത് headphones ഉപയോഗിച്ച് കേട്ടാലും .


    സ്നേഹപൂർവ്വം 

    എസ് . ഗോപാലകൃഷ്ണൻ 

    23 ഏപ്രിൽ 2021 

    ഡൽഹി   


    12 min
  • ഓർമ്മകളെ വേണ്ടെന്നുവെയ്ക്കുമ്പോൾ Dilli Dali 43/2021

    ഓർമ്മകളെ വേണ്ടെന്നുവെയ്ക്കുമ്പോൾ 

    കോവിഡ് കാലത്തെ പൈതൃകചിന്തകൾ 


    ഇന്നലെ ലോകപൈതൃകദിനമായിരുന്നു

    ചരിത്രം ഓർമ്മയാണ് . ചരിത്രസ്മാരകം ഓർമ്മയുടെ ഇടമാണ് . സ്ഥാപനം എന്നുഞാൻ വിളിക്കില്ല . സ്ഥാപനം സ്ഥിരമാണ് , സ്ഥാപിക്കപ്പെട്ടത് ...സ്മാരകം സ്മരണയുടെ ഇടമാണ് . സ്മരണ ചരമാണ് , അചരമല്ല. ഇത് കോവിഡ് കാലം. എല്ലാചരിത്രസ്മാരകങ്ങളും ലോകത്തിൽ അടഞ്ഞുകിടക്കുകയാണ്.

    കാഴ്ചബംഗ്ളാവിൽ അടക്കപ്പെട്ട ഒരു വന്യമൃഗമാണ് കോവിഡ് കാലത്തെ വീട്ടിനുള്ളിൽ അടക്കപ്പെട്ട മനുഷ്യൻ . മൃഗശാലയിലെ പുലിയുടെ ഓർമ്മയുടെ പടലങ്ങളിൽ ഒരു മങ്ങിയ നദി ...ഒരു മങ്ങിയ വനം ...മായുന്ന ഇരകൾ ....സൂക്ഷിപ്പുകാരൻ ആ ദിവസത്തെ അഞ്ചുകിലോ ഇറച്ചി എറിഞ്ഞുകൊടുക്കുമ്പോൾ ആ പുലി ഓർമ്മയുടെ വാതിൽ അടക്കുന്നു . അതുപോലെ കോവിഡ് കാലത്ത് ഓർമ്മയുടെ എത്രയെത്ര മന്ദിരങ്ങളാണ് അടഞ്ഞുകിടക്കുന്നത്.

    ദയവുചെയ്ത് headphones ഉപയോഗിച്ചാലും 

    സ്നേഹപൂർവ്വം 

    എസ് . ഗോപാലകൃഷ്ണൻ 

    19 ഏപ്രിൽ 2021 

    13 min
  • ഒരു ടാഗോർ ഗാനത്തിന്റെ ജനനവും ഉസ്താദ് ഫൈയാസ് ഖാനും Dilli Dali 42/2021

    ബംഗാളി കലണ്ടർ പ്രകാരം 1316 ലെ ഭാദ്രമാസം പത്താം തീയതിയാണ് ഉസ്താദ് ഫൈയാസ് ഖാൻ രബീന്ദ്രനാഥ്‌ ടാഗോറിന്റെ മുന്നിൽ പാടിയത് . ആ സായാഹ്നമാണ് 1936 ൽ ടാഗോറിൽ നിന്നും എക്കാലത്തെയും മഹത്തായ ഒരു ഗാനം പിറക്കുന്നതിന് കാരണമായത് , 'തുമി കേമോ കോറേ , ഗാൻ കൊറേ ഹെ ഗുണി', മഹാഗായകാ , താങ്കൾക്ക് എങ്ങനെ ഇങ്ങനെ പാടാൻ കഴിയുന്നു ?

    ബർമ്മൻ കടലിടുക്കിൽ മൂടൽമഞ്ഞുള്ള ഒരു സന്ധ്യയിൽ ആനകൾ നീന്തിക്കടക്കുന്നതുകാണുന്നതുപോലെയാണ് ഉസ്താദ് ഫൈയാസ് ഖാന്റെ സംഗീതം.

    ടാഗോർ അതീന്ദ്രിയാവസ്ഥയിൽ ഇരുന്നുപോയ ഒരു സന്ധ്യയെക്കുറിച്ചും ഒരു രബീന്ദ്രസംഗീതത്തെക്കുറിച്ചും ഒരു പോഡ്കാസ്റ്റ് . പങ്കജ്കുമാർ മല്ലിക് പാടിയ  'തുമി കേമോ കോറേ'യും, കവിതയുടെ മലയാളം തർജ്ജുമയും  ഉസ്താദ് ഫൈയാസ് ഖാന്റെ സംഗീതവും  ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . പ്രകാശമാനമായിരുന്ന രണ്ടുജന്മങ്ങൾ പരസ്പരം സംവദിച്ചതിനെ വിനീതമായി ഓർക്കാൻ ശ്രമിച്ചതാണ്, കേൾക്കാൻ ശ്രമിക്കുമല്ലോ ? കഴിയുമെങ്കിൽ  headphones ഉപയോഗിക്കുവാൻ അഭ്യർത്ഥിക്കുന്നു .

    സ്നേഹപൂർവ്വം 

    എസ് . ഗോപാലകൃഷ്ണൻ 

    ഡൽഹി , ഏപ്രിൽ 16 , 2021   

    15 min
  • അംബേദ്‌കർ കാവടിച്ചിന്ത് ടി എം കൃഷ്ണ പാടുമ്പോൾ Dilli Dali 40/2021

    പെരുമാൾ മുരുഗൻ എഴുതിയ അംബേദ്‌കർ കാവടിച്ചിന്ത് ടി എം കൃഷ്ണ പാടുമ്പോൾ 

    ഏപ്രിൽ 14 : ബാബാ സാഹേബ് , പെരുമാൾ മുരുഗൻ , ടി എം കൃഷ്ണ 

    ഈ ലക്കം ദില്ലി ദാലി ശ്രീ ടി എം കൃഷ്ണയുമായി ഒരു സംഭാഷണമാണ് 

    1 . എന്തുകൊണ്ട് അംബേദ്കറെ കുറിച്ച് ഒരു കാവടിചിന്ത് ?

    2 .കർണാടകസംഗീതം അംബേദ്കറിനോട് എങ്ങനെ പ്രതികരിച്ചിരുന്നു ?

    3 . അശോക ചക്രവർത്തി മുതൽ , ശ്രീ നാരായണഗുരു വഴി , ഭരണഘടനയുടെ മുഖമൊഴി വഴി അംബേദ്‌കർ കാവടിച്ചിന്ത് വരെ : എങ്ങനെ ഈ ചിന്താരീതിയോട് കർണാടകസംഗീതപദ്ധതി എങ്ങനെ പ്രതികരിക്കുന്നു ? 

    4 . ടി എം കൃഷ്ണ , താങ്കൾ ഒറ്റയ്ക്കാണെന്നു തോന്നുന്നുണ്ടോ ?

    സംഭാഷണത്തോടൊപ്പം അദ്ദേഹം ഇന്ന് റിലീസ് ചെയ്ത അംബേദ്‌കർ കാവടിച്ചിന്തും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു .

    ദയവായി headphones ഉപയോഗിക്കുക .

    സ്നേഹപൂർവ്വം 

    എസ് . ഗോപാലകൃഷ്ണൻ 

    അംബേദ്‌കർ ജയന്തി 

    dillidalipodcast.com

    24 min
  • നമുക്കിടയിലെ ഒരിക്കലും മരിക്കാത്ത റാസ്പുട്ടിൻ Dilli Dali 39/2021

    റഷ്യയ്ക്കു മാത്രം അവകാശപ്പെട്ടതല്ല റാസ്പുട്ടിൻ . എല്ലാ ലോകാധികാരസ്ഥാനങ്ങളിലും അയാൾക്ക് അനശ്വരമായ ഇടമുണ്ട്. വ്യക്തിയിലും , കുടുംബത്തിലും , രാഷ്ട്രത്തിലും അയാൾ കടന്നുവരാം .

    1978 ൽ Boeny M എന്ന ഗായകസംഘം ഈ ഗാനം പാടുമ്പോൾ ധീരേന്ദ്ര ബ്രഹ്മചാരി ഡൽഹിയിൽ ഉണ്ടായിരുന്നു എന്ന് നമുക്കറിയാം ...അതിനും എത്രയോ മുൻപ് മാഡം ബ്ലാവാതസ്‌കി എന്ന റഷ്യക്കാരി AO ഹ്യുമിനെ മന്ത്രവാദത്താൽ മയക്കിയതും നമുക്കറിയാം . ബാബാ രാംദേവിനെ നമുക്കറിയാം .

    ഒരു കമ്മ്യൂണിസ്റ്റുകാരൻ ജീവിതാശങ്കകളിൽ  ജ്യോതിഷിയെക്കാണാൻ റാസ്പുട്ടിൻ അവിടെയുണ്ട് ...ആശുപത്രികൾക്കുമുൻപിലൂടെ രോഗശാന്തിപ്രാർത്ഥനയ്ക്ക് നമ്മെ കൊണ്ടുപോകുന്നത് ഒരു റാസ്‌പുട്ടിനാണ്  

    അയാൾ ഒരു പ്രതിഭാസമാണ് ...അയാൾ ബോൾഷെവിക്കുകളുടെ വരവ് സാർ ചക്രവർത്തിയോട് നേരത്തേ പ്രവചിച്ചു. അയാൾ കൊട്ടാരതീൻമേശയുടെ മര്യാദകളെ അപമാനിച്ചു . ജീർണതയിൽ പുഷ്പിക്കുന്ന ജീർണ്ണപുഷ്പമായിരുന്നു അയാൾ ...കൊന്നിട്ടും മരിക്കാത്ത റാസ്പുട്ടിൻ .

    റാ റാ റാസ്പുട്ടിൻ എന്ന ഗാനവും മലയാളവിവർത്തനവും ഈ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു . ദയവുചെയ്ത് head phones ഉപയോഗിച്ചു കേട്ടാലും.


    സ്നേഹപൂർവ്വം 

    എസ് . ഗോപാലകൃഷ്ണൻ 

    12 ഏപ്രിൽ 2021 

    ഡൽഹി 

    www.dillidalipodcast.com  

    20 min
  • നാം മീൻ തൊട്ടുകൂട്ടുമ്പോൾ Dilli Dali 38/2021

    കടലിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്ന പ്ലാസ്റ്റിക് വലകളാൽ ഒരുദിവസം അഞ്ഞൂറു തവണ ഭൂമിയെ പൊതിയാം എന്നതറിയുക .

    ആഴക്കടൽ ഭീമൻ മൽസ്യബന്ധനക്കമ്പിനികൾ സമുദ്രവ്യവസ്ഥയെ തകർക്കുന്നതെങ്ങനെ ? Ali Tabrizi സംവിധാനം ചെയ്ത Seaspiracy എന്ന ശക്തമായ Documentary യെക്കുറിച്ചൊരു പോഡ്കാസ്റ്റ്. ഭീമൻ ആഴക്കടൽ കമ്പനികളെ വെല്ലുവിളിക്കുന്ന ഒരു സിനിമ . 

    കരയിൽ ജീവിക്കുന്ന കോടിക്കണക്കിനുജീവികളിൽ ഒന്നുമാത്രമായ മനുഷ്യന് സമുദ്രത്തിന്റെ അഗാധവും അമേയവുമായ ജീവിതവ്യവസ്ഥയെ അടിമുടി അട്ടിമറിക്കാൻ എന്തവകാശമാണുള്ളത് ? 

     ആയിരക്കണക്കിനു ഡോൾഫിനുകളെ കൊല്ലുന്ന വിനോദങ്ങൾ ...നീലക്കടൽ രക്തസമുദ്രമാകുന്ന കാഴ്ച്ച ! 

    ഒരുകൊല്ലം സ്രാവുകൾ  ശരാശരി പത്തുമനുഷ്യരെ കൊല്ലുമ്പോൾ മനുഷ്യൻ ഒരു മിനിറ്റിൽ മുപ്പതിനായിരം സ്രാവുകളുടെ ചിറകുകൾ ജീവനോടെ അരിഞ്ഞെടുക്കുന്നു.

    മനുഷ്യൻ നിർമ്മിച്ച വലിയ കത്തീഡ്രലുകളെയും 13 ജംബോ ജെറ്റുകളേയും ഒറ്റവലിക്ക് വലിച്ചെടുക്കാവുന്ന വലകളാണ് മുതലാളിത്തം കപ്പലുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. 

    2050 ആകുമ്പോഴേക്കും പലസമുദ്രങ്ങളും ശൂന്യസമുദ്രങ്ങളായേക്കാം. 

    സമുദ്രം ഒരു സങ്കീർണ്ണ ജീവിതവ്യവസ്ഥയാണ് ...അനന്തപ്രവാഹങ്ങൾ , കാറ്റുകൾ , പവിഴപ്പുറ്റുകൾ , പർവതങ്ങൾ , വസന്തങ്ങൾ , ജീവകോടികൾ ...എല്ലാം അട്ടിമറിക്കുന്ന വ്യവസായത്തെക്കുറിച്ചാണ് ഈ സിനിമ . കൊല്ലപ്പെടുന്ന സമുദ്രസംരക്ഷകർ ! ജീവനോടെ നടുക്കടലിൽ  എറിയപ്പെടുന്ന, കപ്പലിലെ പണിക്കാരായ  അടിമബാല്യങ്ങൾ !

    അവസാനിക്കുമ്പോൾ സിനിമ  നമ്മോടു പറയുന്നു , മീനിന് കേൾക്കാം , പ്രണയിക്കാം , കലഹിക്കാം , സംഘം ചേരാം , വേദനിക്കാം ...മൽസ്യം ഒരു സാമൂഹ്യജീവിയാണ് , കടൽ ഒരു സാമൂഹ്യവ്യവസ്ഥയാണ്.

    This podcast is a film review.

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . കേട്ടാലും .


    സ്നേഹത്തോടെ 

    എസ് . ഗോപാലകൃഷ്ണൻ 

    9 ഏപ്രിൽ 2021 

    ഡൽഹി 

    " Follow me , I will turn you into fishers of people ": Jesus  

    dillidalipodcast.com

    14 min
  • പി ബാലചന്ദ്രന് ആദരം : ചലച്ചിത്രസംവിധായകൻ രാജീവ് രവി സംസാരിക്കുന്നു

    ചലച്ചിത്രവേദിയിൽ നിൽക്കുമ്പോൾ നാടകം മനസ്സിൽ കൊണ്ടുനടന്ന നടൻ..ബാലേട്ടന്റെ ജീവിതത്തെ രാജീവ് രവി നോക്കാൻ ശ്രമിക്കുന്നു . പി ജെ ആന്റണിയെ കുറിച്ചുള്ള ഡോക്യുമെന്ററിക്കാലം , കമ്മട്ടിപ്പാടത്തിന്റെ ആശയം രൂപപ്പെടുന്നതുമുതൽ ബാലേട്ടൻ ചെയ്ത സംഭാവനകൾ .അദ്ദേഹത്തിൻറെ അഭിനയത്തിന്റെ പ്രത്യേകതകൾ , വിവിധസംസ്കാരങ്ങളിലേക്കുള്ള അദ്ദേഹത്തിൻറെ വേരുകൾ , അന്നയും റസൂലിലും അഭിനയിച്ച സമയം , അദ്ദേഹം എഴുതാതെ പോയ നാടകങ്ങൾ ...മലയാളനാടകവേദിയിലെ കഷ്ടപ്പാടുകൾ സിനിമയിലേക്കു തള്ളുന്ന പ്രതിഭാശാലികൾ , വെറുതേ വർത്തമാനം പറഞ്ഞിരിക്കുമ്പോൾ അദ്ദേഹം തുറന്നിരുന്ന കഥാലോകങ്ങൾ ...

    ഈ ആദരപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. രാജീവ് രവിയ്ക്ക് നന്ദി  

    സ്നേഹത്തോടെ 

    എസ് . ഗോപാലകൃഷ്ണൻ 

    ഡൽഹി , 05  ഏപ്രിൽ 2021

    www.dillidalipodcast.com

    19 min
  • യേശു ഉയിർത്തെഴുന്നേറ്റോ ?വിശ്വാസം, അതല്ലേ എല്ലാം Dilli Dali 35/2021

    യേശു ഉയിർത്തെഴുന്നേറ്റോ ? വിശ്വാസം, അതല്ലേ എല്ലാം

    ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിനെ കുറിച്ച് ദാർശനികൻ വിറ്റ്‌ഗെൻസ്റ്റെയിൻ നടത്തിയ ഭാഷാലീലയെ ചുറ്റിപ്പറ്റി ഒരു ഈസ്റ്റർ പോഡ്കാസ്റ്റ് വിചാരം. 

    അദ്ദേഹം ഉയിർത്തെഴുന്നേറ്റിരുന്നില്ല എങ്കിൽ ? മറ്റേതൊരു ലോകഗുരുവിനെപ്പോലെയും ആ മൃതശരീരം ജീർണ്ണിക്കുമായിരുന്നു ...

    എങ്കിൽ നാം ഒറ്റയ്ക്കാകുന്ന വേളയിൽ സഹായിക്കാനായി അദ്ദേഹത്തിന് വരാൻ കഴിയില്ലായിരുന്നു ...

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . കഴിയുമെങ്കിൽ headphones ഉപയോഗിച്ചുകേൾക്കുക .

    സംഗീതം : Gustav Mahler : The Resurrection

    സ്നേഹപൂർവ്വം

    എസ് . ഗോപാലകൃഷ്ണൻ

    ഡൽഹി , ഈസ്റ്റർ 2021

    9 min
  • യേശു അതീവശ്രദ്ധാലുവായിരുന്ന വെള്ളിയാഴ്ച Dilli Dali 34/2021

    യേശു അതീവശ്രദ്ധാലുവായിരുന്ന വെള്ളിയാഴ്ച:

    ഒരു സംഗീതശിൽപത്തെക്കുറിച്ചൊരു പോഡ്കാസ്റ്റ് 

    ഇന്ന് ദുഃഖവെള്ളി . 1724 ൽ സെബാസ്റ്റ്യൻ ബാഹ് (Johann Sebastian Bach ) എന്ന സംഗീതജ്ഞൻ തന്റെ സംഗീതശിൽപത്തിൽ പാടി യേശു ആ വെള്ളിയാഴ്ച അതീവശ്രദ്ധാലുവായിരുന്നു എന്ന് . അതീവശ്രദ്ധാലു ! ഈ പോഡ്കാസ്റ്റ് ചെയ്യുമ്പോൾ ആ വാക്കിൽ ഞാൻ തങ്ങിനിൽക്കുന്നു .

    ക്രൂശാരോഹണത്തെ സംബന്ധിച്ച് എഴുതപ്പെട്ട എക്കാലത്തെയും മഹത്തായ സംഗീതശിൽപം : St John Passion എന്ന സംഗീതശിൽപം. പിലാത്തോസും ബറാബ്ബാസും മുൾക്കിരീടമണിഞ്ഞ യേശുവും വിധിമുറിയും കടന്നുവരുന്ന Passion . 

    ഈ സംഗീതശിൽപം ആദ്യം അവതരിപ്പിക്കപ്പെട്ട ലൈപ്സിഗ്ഗിലെ നിക്കോളാസ്‌ പള്ളിയിൽനിന്നും 1989 ൽ പുറപ്പെട്ട ഒരു ജനയാത്രയാണ് ബെർലിൻ ഭിത്തി തകർത്തതെന്നും നമുക്കോർക്കാം ...

    ഒരു ദുഃഖവെള്ളി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .


    സ്നേഹത്തോടെ 

    എസ് . ഗോപാലകൃഷ്ണൻ

    ഡൽഹി, 2 ഏപ്രിൽ 2021

    dillidalipodcast.com   

    11 min
  • സർവ്വേഫലങ്ങൾക്കുശേഷമുള്ള കേരളരാഷ്ട്രീയം Dilli Dali 33/2021

    ഒരു തെരഞ്ഞെടുപ്പു സർവ്വേ പരാജയമാകുന്നതെപ്പോൾ ?

    പ്രത്യക്ഷമല്ലാത്ത അടിയൊഴുക്കുകൾ സർവ്വേയിൽ പ്രതിഫലിക്കുമോ ?

    എല്ലാ സർവ്വേകളും പറയുന്നത് മുസ്‌ലിം സമുദായത്തിൽ നിന്നും ഒരു ഇടതനുകൂല ചായ്‌വ് വ്യക്തമാണെന്നാണ് . ഇത് ശരിയാണെങ്കിൽ അത് കേരള രാഷ്ട്രീയത്തേയും മുസ്‌ലിം ലീഗിനേയും UDF നേയും  എങ്ങനെ സ്വാധീനിക്കും ?, മാറ്റിത്തീർക്കും ?

    UDF ന് ഒരു വലിയ പരാജയം സംഭവിച്ചാൽ UDF തള്ളപ്പെടുന്ന അഗാധപ്രതിസന്ധിയുടെ വ്യാപ്തി എന്താണ്?

    ദേശീയതലത്തിൽ ദിനംപ്രതി ദുർബ്ബലമാകുന്ന കോൺഗ്രസ്സിനെ മതന്യൂനപക്ഷങ്ങൾ കേരളത്തിൽ എങ്ങനെ ബദലായിക്കാണും ?

    ഒറ്റയാൾ ക്യാപ്റ്റൻ എന്ന രീതിയിലേക്കുള്ള ഇടതുപക്ഷപ്രചാരണം ഇടതുപക്ഷത്തിനു തന്നെ പുതിയരീതിയല്ലേ ? അതിന്റെ ദൂരവ്യാപകഫലങ്ങൾ എന്തൊക്കെയാണ് ?

    അപ്രതിരോധ്യമായ പിണറായി വിജയൻ Image ഈ തെരഞ്ഞെടുപ്പിൽ എങ്ങനെയുണ്ടായി ?

    പിണറായി ഒരു വിഗ്രഹമായോ ? ബദൽ മാതൃക  തൽക്കാലം കേരളത്തിലെ ഇടതുപക്ഷത്തിന്   ഇല്ലെന്നോ ?

    എല്ലാ കഠിന പ്രയത്നങ്ങൾക്കു ശേഷവും എന്തുകൊണ്ട് എല്ലാ സർവ്വേകളിലും രമേശ് ചെന്നിത്തലയുടെ ജനസമ്മതി ഏറെ താഴെ നിൽക്കുന്നു ? 

    എന്തുകൊണ്ട് ആന്റണിയുടെയും വി എസ്സിന്റെയും ജനപ്രിയത ചെന്നിത്തലയ്ക്ക് കിട്ടുന്നില്ല ?  

    ദുരിതകാലത്ത്    അദ്ദേഹത്തെ നെഗറ്റിവിറ്റിയുടെ  സന്ദേശവാഹകനായി ആളുകൾ കണ്ടോ ?

    ചില ക്രിസ്തീയസഭാനേതൃത്വങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച മുസ്‌ലിംവിരുദ്ധത പരാജയപ്പെടുന്നുവോ ?

    കുന്നത്തുനാട്ടിലെ 20 -20 യ്ക്കും ഡൽഹിയിലെ ആം ആദ്മി പാർട്ടിക്കുമിടയിൽ ഊയലാടുന്ന പെൻഡുലങ്ങളോ UDF -LDF മാനിഫെസ്റ്റോകൾ ?

    തെരഞ്ഞെടുപ്പുസർവ്വേകളുടെ വെളിച്ചത്തിൽ കേരളരാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ചൊരു ആഴമുള്ള പോഡ്കാസ്റ്റ് .

    ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം ജി രാധാകൃഷ്ണൻ സംസാരിക്കുന്നു .

    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം

    സ്നേഹത്തോടെ ,

    എസ് . ഗോപാലകൃഷ്ണൻ

    ഡൽഹി

    30 മാർച്ച് 2021

    dillidalipodcast.com


    30 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,460 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners