Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • നമ്മളോട് സത്യം പറയാൻ ശ്രമിക്കുമ്പോൾ മരിച്ചവർ Dilli Dali 85/2021

    പ്രിയ സുഹൃത്തേ ,  

    നമ്മുടെ വാർത്താഉപഭോഗാർത്തിയുടെ കൈകളിൽ രക്തം പുരണ്ടിട്ടില്ലേ ? ഈ ലക്കം ദില്ലി ദാലി അഫ്‍ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട കുറേ പത്രപ്രവർത്തകരെ ഓർക്കുകയാണ്.  കിഴക്കൻ ജർമനിയിൽ ജനിച്ച Volker Handloik 2001 നവംബർ പതിനൊന്നിന് അഫ്‌ഗാനിസ്ഥാനിലെ തഖാറിൽ വെച്ച്  തലച്ചോറിൽ വെടിയേറ്റ നിമിഷം മരിച്ചു . ബാമിയാനിലെ ബുദ്ധപ്രതിമകൾ താലിബാൻ തകർത്തു എന്ന് ലോകത്തെ റേഡിയോയിലൂടെ അറിയിച്ച Karen Fischer എന്ന പത്രപ്രവർത്തക വഴിവക്കിൽ ഒരു തമ്പിൽ കിടന്നുറങ്ങുമ്പോൾ മുപ്പതാം വയസ്സിൽ കൊല്ലപ്പെട്ടു . മരിയയെ കൊന്നുകളഞ്ഞിട്ട് അവളുടെ ചെവി രണ്ടും അറുത്തെടുത്തുകൊണ്ടുപോയി ...പരലോകത്തുപോലും എന്തെങ്കിലും കേട്ടിട്ട് നീ ഇനി റിപ്പോർട്ട് ചെയ്യേണ്ട ... ഡാനിഷ് സിദ്ദിക്കിക്ക് മുന്നേ അഫ്ഘാനിസ്ഥാനിലെ സംഘർഷഭൂമിയിൽ നിന്നും നമുക്ക് വാർത്തകൾ എത്തിക്കാനായി ജീവത്യാഗം ചെയ്ത കുറേപ്പേരുടെ ജീവിതത്തെക്കുറിച്ചാണ് ദില്ലി ദാലി പറയുന്നത് ..   

    സ്നേഹത്തോടെ   

    എസ് . ഗോപാലകൃഷ്ണൻ  

    18 ജൂലായ് 2021  ഡൽഹി  

    www.dillidalipodcast.com



    22 min
  • അഫ്‌ഗാനിസ്ഥാനിൽ താലിബാൻ തിരിച്ചുവരുന്നുവോ ? Dilli Dali 84/2021

    താലിബാൻ അവകാശപ്പെടുന്നത് അവരുടെ അധീനതയിലാണ് അഫ്‌ഗാനിസ്ഥാന്റെ 85 ശതമാനവുമെന്നാണ് . എന്നാൽ കാബൂൾ ഇതംഗീകരിക്കുന്നില്ല . ദില്ലി ദാലിയുടെ ഈ ലക്കം അഫ്‌ഗാനിസ്ഥാനിലെ മാറ്റങ്ങളും ലോകവും എന്ന വിഷയത്തെക്കുറിച്ചാണ് . സംസാരിക്കുന്നത് ലോകരാഷ്ട്രീയനിരീക്ഷകനായ ഡോക്ടർ സ്റ്റാൻലി ജോണിയാണ് . അദ്ദേഹം The Hindu ദിനപ്പത്രത്തിന്റെ International Affairs എഡിറ്ററാണ് . പ്രധാനമായും ചർച്ച ചെയ്യുന്നത് ഇനി പറയുന്ന വിഷയങ്ങളാണ്  1 . അമേരിക്ക അഫ്‌ഗാനിസ്ഥാനിൽ പരാജയപ്പെട്ടോ ? 2 . വിയറ്റ്നാമിലെ അമേരിക്കൻ പാഠവും ഈ പുതിയ പാഠവും തമ്മിലുള്ള വ്യത്യാസമെന്താണ് ? 3 . കഴിഞ്ഞ ഇരുപതുകൊല്ലങ്ങളിൽ താലിബാന് എന്തെങ്കിലും പരിണാമം സംഭവിച്ചോ ? 4 . പുതിയ സംഭവവികാസങ്ങളിൽ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ  5 . മാറിയ ചൈനയും അഫ്ഘാനിസ്ഥാനും ഇന്ത്യയുടെ അയൽപ്പക്കവും   ആഴമുള്ള ഒരു വിദേശകാര്യചർച്ചയിലേക്ക് സ്വാഗതം .  

    സ്നേഹത്തോടെ   എസ് . ഗോപാലകൃഷ്ണൻ  

    14 ജൂലായ് 2021

    www.dillidalipodcast.com



    30 min
  • നേരേ ചൊവ്വേ ജോണി ലൂക്കോസ് Interview with Johny Lukose 83/2021 Dilli Dali

    ഒരാൾ മറ്റൊരാളുമായി ഉള്ളുതുറക്കുമ്പോൾ   ജോണി ലൂക്കോസ് അച്ചടിവാർത്തയിൽ നിന്നും ദൃശ്യവാർത്തയിലേക്ക് യാത്രചെയ്തയാളാണ് . ഈ ലക്കം ദില്ലി ദാലി അദ്ദേഹത്തിന്റെ വാർത്താലോകത്തിലെ ഒരു ഭൂഖണ്ഡത്തെക്കുറിച്ചുമാത്രമാണ് , 'നേരേ ചൊവ്വേ' എന്ന അഭിമുഖപരിപാടിയെക്കുറിച്ച് മാത്രം .   പതിനഞ്ചുകൊല്ലങ്ങളായി മലയാളത്തിൽ തുടരുന്ന അഭിമുഖപരിപാടിയാണിത്. ഔചിത്യം എന്ന അതിലളിതവസ്ത്രം മനോഹരമായി ചേരുന്നതാണ് ജോണിയുടെ അഭിമുഖപരിപാടിയുടെ ദർശനശരീരം. എന്നാൽ ഒരു ഹൃദയശസ്ത്രക്രിയയിലെന്നപോലെ സൂക്ഷ്മതയും ജോണി തന്റെ ചോദ്യങ്ങളിൽ പുലർത്തിപ്പോരുന്നു . നേരേ ചൊവ്വേയെ ക്കുറിച്ചുമാത്രം ഒരു മണിക്കൂർ സംസാരിക്കാമോ എന്നു ചോദിച്ചപ്പോൾ സുഹൃത്തുകൂടിയായ ജോണി സ്നേഹപൂർവ്വം സമ്മതിക്കുകയായിരുന്നു . മലയാളത്തിലെ ഏതൊരു മാധ്യമവിദ്യാർത്ഥിയും കേട്ടിരിക്കേണ്ടതാണ് ജോണി ലൂക്കോസിന്റെ നേരേ ചൊവ്വേയുള്ള  അനുഭവലോകം ഈ അഭിമുഖസംഭാഷണത്തിലൂടെ തുറക്കുന്നത്.   അറുനൂറിൽപരം അഭിമുഖങ്ങൾ നേരെ ചൊവ്വേയിൽ ഇതിനകം നടന്നു  ...കരുണാകരൻ ചിരിക്കുമ്പോഴും നായനാർ ചിരിക്കുമ്പോഴുമുള്ള വ്യത്യാസവും ആൻറണി ചിരിക്കാത്തപ്പോഴും അച്യുതാനന്ദൻ ചിരിക്കാത്തപ്പോഴുമുള്ള വ്യത്യാസവും ഒന്നും മറക്കാത്ത പിണറായിയും മറക്കാൻ മടിയില്ലാത്ത എം എൻ വിജയനും തമ്മിലുള്ള വ്യത്യാസവും ജോണി പറയുന്നു. യേശുദാസ് മുതൽ സിതാര വരെ , മമ്മൂട്ടിയും മോഹൻലാലും മുതൽ ടോവിനോ വരെ ...തലമുറകളിലെ മനുഷ്യരിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ജോണി ലൂക്കോസ് പറയുന്നു  ....ജോണി പറയുന്നത് ഏതുതാരവും അടുത്തറിയുമ്പോൾ ഒരു സാധാരണമനുഷ്യനാണെന്നാണ്.       ഒന്നരപ്പതിറ്റാണ്ടുകാലത്തെ കേരളസമൂഹത്തിന്റെ വിവിധഗതികൾ നിർണയിച്ചവരുടെ മനസ്സിനകത്തേക്ക് ജോണി യാത്ര ചെയ്തതിന്റെ അനുഭവവിവരണമാണ് ഈ അഭിമുഖം . കൂടാതെ സത്യാനന്തരകാലത്ത് മാധ്യമവ്യവസായം എങ്ങനെ സത്യത്തെ അഭിമുഖീകരിക്കുന്നു എന്ന ഒരു ചോദ്യവും   സ്നേഹപൂർവ്വം   എസ് . ഗോപാലകൃഷ്ണൻ  12 ജൂലായ് 2021  ഡൽഹി   www.dillidalipodcast.com

    1 hr 6 min
  • മെസോപ്പൊട്ടാമിയ മുതൽ ഹൂഗ്ലി വരെ Dilli Dali 82/2021

    റിയാസ് കോമുവുമായുള്ള ഒരു അഭിമുഖസംഭാഷണമാണിത് . വിഷയം അദ്ദേഹത്തിൻറെ കലയിലെ  ഫുട്ബോൾ സാന്നിദ്ധ്യം. കൗമാരത്തിൽ   കാലുകളേയും ഹൃദയത്തേയും ആവേശിച്ച ഫുട്ബോൾ ! തന്റെ സർഗാത്മകജീവിതത്തിൽ , സഞ്ചാരങ്ങളിൽ വിവിധ ലോകനഗരങ്ങളിലെ സ്റ്റേഡിയങ്ങൾ എങ്ങനെ സ്വാധീനിച്ചു ? ഇറാനിലെ ടെഹ്‌റാനിൽ ചെയ്ത ഷോ  യുദ്ധം നാനാവിധമാക്കിയ ഇറാഖിൽ ഊന്നുവടികളിൽ പതാക പറത്തി കളി കാണാൻ വന്ന വൃദ്ധയോടൊപ്പം , ദക്ഷിണാഫ്രിക്കയിൽ ലോകകപ്പ് കാലത്തെ സന്ദർശനം , മെസോപ്പൊട്ടാമിയയിലെ സിംഹം യൂനസ് മെഹമൂദിനായി ചെയ്ത ശിൽപാദരം , പാരിസിലെ Pompidou Centre ലെ റിയാസിന്റെ ഫുട്ബോൾ കല ,  Subrato to Cesar എന്ന ഷോ , ഇന്ത്യൻ ഫുടബോളിന്‌ സമർപ്പിച്ച Mark Him ഒന്നും രണ്ടും  , ഇന്ത്യൻ വനിതാ ഫുടബോൾ ടീമിന് വേണ്ടിചെയ്ത ഷോ ....അങ്ങനെയങ്ങനെ ...  റിയാസ് കോമുവിന്റെ ഫുടബോൾ പ്രണയം അദ്ദേഹത്തിൻറെ കലയിൽ ചെയ്ത ലാവണ്യവൃത്തികളെകുറിച്ചാണ് ഈ സംഭാഷണം. സ്വാഗതം .  സ്നേഹപൂർവ്വം   എസ് . ഗോപാലകൃഷ്ണൻ  11 July 2021  ഡൽഹി


    1 hr 2 min
  • ഫുട്ബോളിന്റെ നടുത്തളം Dilli Dali 81/2021

    നിയമസഭാസ്പീക്കർ എം ബി രാജേഷ് ഫുട്ബോൾ പ്രണയത്തെക്കുറിച്ച്  ഇതുവരെ നടന്ന എല്ലാ യൂറോകപ്പ് മത്സരങ്ങളും കണ്ടയാളാണ് കേരള നിയമസഭാസ്പീക്കർ എം ബി രാജേഷ് . ലോകത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികൾ രണ്ടു വലിയ മത്സരങ്ങളുടെ മാസ്മരികതയിൽ നിൽക്കുന്ന ഈ വേളയിൽ ശ്രീ രാജേഷ് കൗമാരത്തിൽ തുടങ്ങിയ കളിഭ്രാന്തിനെക്കുറിച്ച് , ഇഷ്ടപ്പെട്ട കളിക്കാരെക്കുറിച്ച് , ഇഷ്ടപ്പെട്ട ടീമുകളെക്കുറിച്ച് , ഫുട്ബാളിന്റെ രാഷ്ട്രീയത്തെക്കുറിച്ച് , സംസാരിക്കുന്നു . ഇടതുപക്ഷരാഷ്ട്രീയത്തിൽ ആരാണ് പ്രധാനം , പ്രതിരോധനിരയോ , മുൻനിരയോ ? കളിക്കളത്തിലെ ഒരു റഫറിയും നിയമസഭയിലെ സ്പീക്കറും തമ്മിലുള്ള സമാനതകൾ ,  അസാമാനതകൾ എല്ലാം മികവോടെ പറയുന്നു . ജൂൺ ഏഴാം തീയതി രാത്രി അനുവദിച്ച അഭിമുഖം .  സ്നേഹത്തോടെ  എസ് . ഗോപാലകൃഷ്ണൻ 09 ജൂൺ 2021

    29 min
  • ദിലീപ് കുമാർ : ഒരു ഉപഭൂഖണ്ഡത്തിന്റെ പ്രണയഭാജനം Dilli Dali 80/2021

    ദിലീപ് കുമാർ പോകുമ്പോൾ ഒരു യുഗാന്ത്യം


    നമുക്കറിയാമായിരുന്നു ദിലീപ് കുമാർ ഇന്നല്ലെങ്കിൽ നാളെ മരിക്കുമെന്ന് . 98 വയസ്സ് എന്നത് സാർത്ഥകമായ ഒരു പുരുഷായുസ്സാണുതാനും . ഓർമ്മവെച്ചനാൾ മുതൽ നാം കണ്ടും കേട്ടും ശീലിച്ച മുഖവും ശബ്ദവുമായിരുന്നു ദിലീപ് കുമാർ . എന്നാൽ വെള്ളിത്തിരയുടെ നക്ഷത്രത്തിളക്കം മാത്രമായിരുന്നില്ല ആ ജീവിതം നമ്മുടെ ഓർമ്മയിലേക്ക് കൊണ്ടുവരുന്നത് . വെറുമൊരു ചരമോപചാരമായി പറഞ്ഞുതീർക്കാവുന്ന കടമയല്ല അത് . കടന്നുപോയത് ചരിത്രപുരുഷനാണ് . ചലച്ചിത്രത്തിനപ്പുറം നമ്മുടെ രാജ്യത്തിന്റെ ഊടും പാവും തീർത്ത ഒരു സംസ്കാരത്തിന്റെ പ്രതിനിധിയായിരുന്നു മുഹമ്മദ് യൂസഫ് ഖാൻ എന്ന ദിലീപ് കുമാർ...

    Regards


    S. Gopalakrishnan

    www.dillidalipodcast.com

    14 min
  • സ്റ്റാൻസ്വാമിയുടെ ബലി Dilli Dali 79/2021

    നമ്മുടെ ദയാശൂന്യരാഷ്ട്രവും സ്റ്റാൻ സ്വാമി ബലിയും   

    മനുഷ്യാവകാശപ്രവർത്തകനും പ്രമുഖ മാധ്യമപ്രവർത്തകനുമായ 

    ബി ആർ പി ഭാസ്കർ സംസാരിക്കുന്നു .


    1 . എൺപതുവയസ്സുകഴിഞ്ഞ ഒരു പൗരനോട് , അയാൾ തടവുപുള്ളിയാണെങ്കിലും , ഇത്തരം മനുഷ്യാവകാശലംഘനം എങ്ങനെ അനുവദിക്കപ്പെട്ടു ?

    2 . പാർക്കിൻസൻസ് രോഗബാധിതനായ അദ്ദേഹത്തിന് കൈ വിറയ്ക്കുമായിരുന്നു , എന്നിട്ട് ഗ്ലാസിൽ നിന്നും straw ഉപയോഗിച്ച് വെള്ളം കുടിയ്ക്കാൻ പോലും എന്തുകൊണ്ട് അനുവാദം നൽകിയില്ല ?

    2 . ഭീമ കോറിഗാവോൺ പ്രശ്നത്തിന്റെ ചരിത്രപശ്ചാത്തലവും  അംബേദ്‌കറിന്റെ കാഴ്ചപ്പാടും 

    3 . ഭരണഘടനയുടെ നടത്തിപ്പുകാരെക്കുറിച്ച് ഡോ . അംബേദ്‌കർ പറഞ്ഞ പ്രസക്തമായ ഒരു കാര്യം 

    4 . എന്താണ് ഇന്ത്യൻ ഭരണഘടനയിൽ നീതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ?

    5 . ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യത്തെ ജനാധിപത്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം ആകുമോ ?

    6 . ഹിന്ദുമതാത്മകരാഷ്ട്രാഭിമാനത്താൽ പ്രചോദിതമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിൻ കീഴിൽ ആശയപൂർത്തിയുള്ള മാതൃകാജനാധിപത്യം സാധ്യമാണോ ?

    7 . എല്ലാവരും ഒരു ദൈവത്തിന്റെ സന്തതികളാണോ ? അതോ ചിലർ മതങ്ങളിൽ തുല്യരല്ലേ ?  എല്ലാവരും തുല്യരെന്ന ഹിന്ദുമതത്തിലെ  ഒരു ചിന്താധാര എന്തുകൊണ്ട് സംഘപരിവാറിന് സ്വീകാര്യമല്ല ?

    8 . എൺപതുശതമാനം ഹിന്ദുക്കളുള്ള ഒരു രാജ്യത്തിൽ വെറും മുപ്പത്താറുശതമാനം വോട്ടുനേടി അധികാരത്തിൽ വന്നവർക്ക് ഹിന്ദുക്കളുടെ പിന്തുണയുണ്ടെന്ന് നാം തെറ്റിദ്ധരിക്കുകയാണോ ? ഭൂരിപക്ഷം ഹിന്ദുക്കൾ നിരാകരിച്ച സർക്കാരല്ലേ ഇത് ?


    സ്‌നേഹത്തോടെ , 


    എസ് . ഗോപാലകൃഷ്ണൻ 

    05 ജൂൺ 2021 

    28 min
  • സുന്ദർ മുണ്ട Dilli Dali 78/2021

    ഒരു ജയിൽപ്പുള്ളിയുടെ ഓർമ്മയ്ക്ക്


    ചിലയാളുകളെ നാം ജീവിതത്തിൽ  ഒരിക്കലേ കണ്ടിട്ടുള്ളൂ എങ്കിലും ശിഷ്ടജീവിതത്തിൽ അവരെ നാം ഒരിക്കലും  മറക്കാതാകും . നിങ്ങൾക്കെല്ലാവർക്കും അങ്ങനെയുള്ള അനുഭവങ്ങൾ  ഉണ്ടായിരിക്കും. എനിക്കുണ്ടായ അത്തരം ഒരനുഭവത്തെക്കുറിച്ചാണ് ഇന്നത്തെ ഈ  പോഡ്‌കാസ്റ്റ് .

    ഏതാണ്ടു ഇരുപതുകൊല്ലങ്ങൾക്കു മുൻപേ ആണ് അയാളെ ഞാൻ  കണ്ടത് . വെറും പതിനഞ്ച് ഇരുപതുമിനിറ്റുകളെ അയാളോടൊത്തു ഞാൻ  ഉണ്ടായിരുന്നുള്ളു. ഡൽഹിയിലെ ആകാശവാണിയിൽ ഒരു National Programme of  Features നു വേണ്ടി എന്റെ ഒരു സുഹൃത്ത് തിഹാർ ജയിലിലെ അന്തേവാസികളെ  കുറിച്ച് ഒരു റേഡിയോ ഫീച്ചർ തയ്യാറാക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തോടൊത്ത്  ഞാനും തിഹാർ ജയിലിൽ പോയിരുന്നു. വിശേഷ അനുമതിയുണ്ടായിരുന്നതിനാൽ ചില ജയിൽ  അന്തേവാസികളെ കാണുവാൻ അവസരമുണ്ടായി ഞങ്ങൾക്ക് .
    അങ്ങനെയാണ് സുന്ദർ  മുണ്ടയെ ഞാൻ കാണുന്നത് .  അയാളുടെ അഞ്ചുവയസ്സുകാരി മകളെ  ബലാത്സംഗം ചെയ്ത പ്രാദേശിക ഭൂവുടമയുടെ മകനെ കൊന്നകേസിലാണ് സുന്ദർ മുണ്ട  ജയിൽ ശിക്ഷ അനുഭവിക്കുന്നത് .  ഡൽഹിയിൽ വെച്ചാണ് അയാൾ കൊലനടത്തിയത് . എന്റെ  സമ്പൽപ്പൂരുകാരൻ  സുഹൃത്ത് പാണിഗ്രാഹി എന്നോട് പറഞ്ഞു , കൊലചെയ്യുന്നതിന്  മുൻപ് സുന്ദർ മുണ്ട എഴുതിയ കവിതയിലെ രണ്ടു വരികൾ ...ഞാൻ ഇപ്പോൾ  അതിങ്ങനെ  ഓർക്കാൻ ശ്രമിക്കാം ..

    " മഹാനദിയിലേക്ക് ഞാൻ അവനെ അറിയില്ല ...അവിടെയാണ് അവൻ എന്റെ അമ്പുവിനെ എറിഞ്ഞത് "

    Regards


    S. Gopalakrishnan




    11 min
  • തടവുകൾ മോചനങ്ങൾ Dilli Dali 77/2021

    Britney Jean Spears ആഗ്രഹിക്കുന്നതും വിസ്മയ തീരുമാനിച്ചതും.

    പ്രശസ്ത പോപ്പ് ഗായിക Britney Spears കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞു .

    I am not happy ....ഞാൻ സന്തോഷവതിയല്ല

    I can't sleep ...എനിക്കുറങ്ങാൻ കഴിയുന്നില്ല

    I am so angry ....എനിക്ക് വല്ലാതെ ദേഷ്യം വരുന്നു

    It 's insane ...ഇത് ഭ്രാന്താണ്

    I am depressed ഞാൻ മാനസിക സമ്മർദ്ദത്തിലാണ്

    I cry everyday ...ഞാൻ എന്നും കരയുകയാണ്.

    വിസ്മയയും പറഞ്ഞിരുന്ന വാചകങ്ങൾ .

    എന്നാൽ Britney Spears അച്ഛനിൽ നിന്നും വിടുതൽ ആഗ്രഹിച്ച് വിളിച്ചു പറഞ്ഞു : I want my life back .

    വിസ്മയയ്ക്ക് അതിനു കഴിഞ്ഞില്ല ...

    വീടുകളിലെ ആണധികാരങ്ങളെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് .


    സ്നേഹത്തോടെ 


    എസ് . ഗോപാലകൃഷ്ണൻ 

    27 ജൂൺ  2021 

    www.dillidalipodcast.com

    13 min
  • പുതിയ സ്വാതന്ത്ര്യം പുതിയ അസ്വാതന്ത്ര്യം Dilli Dali 76/2021

    പുതിയ സ്വാതന്ത്ര്യം പുതിയ അസ്വാതന്ത്ര്യം 

    അടിയന്തിരാവസ്ഥാവാർഷികത്തിൽ ഒരാലോചന 

    Political Cartoonist EP ഉണ്ണിയുമായി അഭിമുഖസംഭാഷണം 

    1975 ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ സ്വാതന്ത്ര്യമെന്നത് ആദർശവൽക്കരിക്കപ്പെട്ട ഒരാശയമായിരുന്നെങ്കിൽ ഇന്ന് അത് ഒരു നിത്യാനുഭവമാണ് നമുക്ക് ...ഒന്നോർക്കുക കഴിഞ്ഞ ഒരു കൊല്ലം ഇന്ത്യയിൽ നൂറിലേറെ തവണ  ഇന്റർനെറ്റ് നിരോധിക്കപ്പെട്ടു ഒരവസരത്തിൽ അല്ലെങ്കിൽ മറ്റൊരവസരത്തിൽ .

     Artificial Intelligence ഉപയോഗിച്ച് കലാമാധ്യമങ്ങളുടെ ദേശസ്നേഹത്തെ അളക്കാൻ പറ്റുമോ ?

    തെറ്റിനെ പരിഹസിക്കുന്നത് രാജ്യസ്നേഹത്തിന്റെ ഒരു ഭാവമല്ലേ ?

    ഒരു പാർട്ടി മാത്രമാണോ ഇതിപ്പോൾ ചെയ്യുന്നത് ? അപ്രഖ്യാപിതവും വികേന്ദ്രീകൃതവും ആണോ പുതിയ അസ്വാതന്ത്ര്യം ?

    1975 ൽ ചെയ്തതുപോലെ പ്രായോഗികമാണോ ഈ ഡിജിറ്റൽ കാലത്ത് മാധ്യമങ്ങളെ നിയന്ത്രിക്കുക ? പരിമിത നിയന്ത്രണങ്ങൾ ആയിരിക്കില്ല , പൂർണനിയന്ത്രണമേ സാധ്യമാവുകയുള്ളോ ? മഞ്ജുൾ എന്ന കാർട്ടൂണിസ്റ്റിനോടുള്ള സമീപനം  എന്താണ് പറയുന്നത് ?

    ചൈനീസ് നിയന്ത്രണത്തിലുള്ള ഹോങ് കോങ്ങ് സർക്കാർ ഇന്നലെ പൂട്ടിയ ആപ്പിൾ പത്രം നൽകുന്ന സൂചന എന്താണ് ? 

    എങ്ങനെ നാം സജ്ജരാകണം ?


    പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .

    സ്നേഹപൂർവ്വം 8

    എസ് . ഗോപാലകൃഷ്ണൻ 

    25 ജൂൺ 2021 

    28 min

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,460 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners