
Sign up to save your podcasts
Or


ഇന്ത്യയിൽ മൂന്നുപതിറ്റാണ്ടുകൾ ജീവിച്ച് , കൊൽക്കത്തയിൽ കോളറ ബാധിച്ച് 1939 ൽ അന്തരിച്ച പാശ്ചാത്യ ശാസ്ത്രീയ സംഗീതജ്ഞനെക്കുറിച്ചുള്ള പോഡ്‌കാസ്റ്റ് . ഇന്ത്യൻ സംഗീതകൃതികളെ പാശ്ചാത്യസംഗീതത്തിൽ ഫലപ്രദമായി കോർത്തിണക്കിയ John Foulds . ഒന്നാം ലോകയുദ്ധകാലത്ത് യുദ്ധവിരുദ്ധനിലപാടുകൾ എടുത്തതിനാൽ കമ്മ്യൂണിസ്റ്റുകാരൻ ആയി മുദ്രകുത്തപെട്ട് ലണ്ടനിൽ ഒറ്റപ്പെട്ടുപോയ ആൾ . ഇന്ത്യയിലെത്തിയപ്പോൾ കബീറിലേക്ക് സഞ്ചരിച്ചയാൾ . പാശ്ചാത്യശാസ്ത്രീയസംഗീതത്തിൽ ഗണപതിയെ താണ്ഡവമാടിച്ചയാൾ . ത്യാഗരാജൻ്റെ മോഹനരാഗകൃതിയെ പാശ്ചാത്യസംഗീതമാക്കിയയാൾ . ഒന്നാം ലോകയുദ്ധത്തിനു ശേഷം യൂറോപ്പ് കേട്ട ഏറ്റവും വലിയ യുദ്ധവിരുദ്ധ സംഗീതശില്പം, World Requiem (1919–1921) ഉണ്ടാക്കിയയാൾ...വാസ്തുശില്പി Edwin Lutyens ൻ്റെ സുഹൃത്തായിരുന്നയാൾ . പോഡ്‌കാസ്റ്റിൽ അദ്ദേഹത്തിൻ്റെ പ്രശസ്ത സംഗീതശില്പങ്ങളുടെ ഖണ്ഡങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് . Headphones ഉപയോഗിച്ച് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . അടുത്ത പത്തുദിവസങ്ങളിൽ ഞാൻ യാത്രയിൽ ആയിരിക്കും , അതിനാൽ പോഡ്‌കാസ്റ്റ് ഉണ്ടായിരിക്കുന്നതല്ല .
സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 03 ജനുവരി 2022
2020 ഫെബ്രുവരിയിൽ വടക്കു -കിഴക്കൻ ഡൽഹിയിൽ വർഗ്ഗീയ കലാപം ഉണ്ടായപ്പോൾ ആണ് ദില്ലി -ദാലി എന്ന പോഡ്‌കാസ്റ്റ് തുടങ്ങിയത് . വേദനയുടെ ആഴങ്ങളിലെ മുഴക്കമാണ് എന്നോട് ഈ പോഡ്‌കാസ്റ്റ് തുടങ്ങാൻ ആവശ്യപ്പെട്ടത് . പിന്നീട് അത് വിവിധ വിഷയങ്ങളെ പരാമർശിച്ചു വളർന്നു . പക്ഷേ , നിങ്ങൾ , ശ്രോതാക്കളാണ് ദില്ലി -ദാലിയ്ക്ക് എന്നും പ്രചോദനമായത് . 2021 അവസാനിക്കുന്ന ഈ ദിവസത്തിൽ ഈ പോഡ്‌കാസ്റ്റിനെ ചില ശ്രോതാക്കൾ വിലയിരുത്തുകയാണ് ഇവിടെ .
1 . എം . എൻ . കാരശ്ശേരി : എഴുത്തുകാരൻ , പ്രഭാഷകൻ
2 . സുനിൽ പി . ഇളയിടം ,: എഴുത്തുകാരൻ , പ്രഭാഷകൻ
3 . സി . എസ് . മീനാക്ഷി : 'ഭൗമചാപം' ഗ്രന്ഥകർത്താവ്
4 . ആർ . പ്രസന്നൻ : ബ്യുറോ ചീഫ് , The Week , New Delhi
5 . ഡി . അഷ്ടമൂർത്തി : വായനക്കാരൻ , ചലച്ചിത്രപ്രണയി
6. കെ സി നാരായണൻ , പത്രാധിപർ , എഴുത്തുകാരൻ
7. രാജേഷ് ആർ . വർമ്മ : എഴുത്തുകാരൻ , ഒറിഗോൺ , United States
8. വി എം ഗിരിജ : കവി
9. അൻവർ അലി : കവി
10 . ജി . സാജൻ : ദൃശ്യമാധ്യമ പ്രൊഫഷണൽ , ശാസ്ത്രപ്രചാരകൻ
11 . റിയാസ് കോമു : ശില്പി , ചിത്രകാരൻ
12 . ആരതി പി . എം : ( School of Indian Legal Thought , എംജി സർവകലാശാല )
13 . ദാമോദർ പ്രസാദ് : സാമൂഹ്യ നിരീക്ഷകൻ , എഴുത്തുകാരൻ
14 . മനോജ് മേനോൻ , മാതൃഭൂമി , ഡൽഹി
15 . രശ്മി രഞ്‌ജൻ , മാധ്യമ പ്രവർത്തക , UAE
ദില്ലി -ദാലിയുടെ എല്ലാ ശ്രോതാക്കൾക്കും നവവത്സരാശംസകൾ .
സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
2021 ലെ ക്രിസ്തുമസ് ദിന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .
'ഒരു കുറ്റവാളിയെ വിധിക്കുന്നതിനു മുൻപ് നിങ്ങൾ അയാളുടെ കുറ്റം സ്വയം ഏറ്റെടുക്കണം . എന്നാൽ മാത്രമേ നിങ്ങൾക്ക് സത്യസന്ധമായി ശിക്ഷിക്കുവാൻ കഴിയൂ' ഡോസ്റ്റോയെസ്‌കിയിൽ 'ക്രിസ്തു' അസാന്നിധ്യത്തിൽ സന്നിഹിതനായിരുന്നു . ടോൾസ്റ്റോയ് ആകട്ടെ 'ക്രിസ്തു' ദൈവപുത്രനല്ല , മനുഷ്യനാണ് എന്ന് വിശ്വസിച്ചു . 'യേശു ഉയിർത്തെഴുന്നേറ്റോ ഇല്ലയോ എന്നത് എനിക്കൊരു പ്രശ്നമല്ല' എന്ന് ടോൾസ്റ്റോയ് പറഞ്ഞു. ഡോസ്റ്റോയെസ്‌കിയാകട്ടെ ക്രിസ്തുവും സത്യവും രണ്ടായാൽ താൻ സത്യത്തെ ഉപേക്ഷിച്ച് ക്രിസ്തുവിനെ സ്വീകരിക്കും എന്നുപറഞ്ഞു . ക്രിസ്തു അവരെഴുതിയ കഥകളിലൂടെയാണ് അനാച്ഛാദിതനായത് . രണ്ടുപേരുടെയും ക്രിസ്തു ആശ്രമത്തിൽ ശാന്തനായി ഇരുന്നയാളല്ല , അരാജകനായി ചോദ്യം ചെയ്തുനടന്നയാളായിരുന്നു . ഗാന്ധിയിലും അങ്ങനെതന്നെ . ഗാന്ധി പറഞ്ഞു , 'എന്നെ നിങ്ങൾ ഒരു കൃസ്ത്യാനി എന്നു വിളിച്ചോളൂ ...പക്ഷേ ചരിത്രത്തിലെ ഒരു മുഹൂർത്തം വരെ ...കോൺസ്റ്റാന്റിനോപ്പിളിലെ ചക്രവർത്തി ക്രിസ്തുമതത്തെ സാമ്രാജ്യത്വത്തിൻ്റെ മതമാക്കിയ മുഹൂർത്തം വരെ.' വെടിയേറ്റുമരിക്കുമ്പോൾ ഗാന്ധിയുടെ മനസ്സിൽ ക്രൂശാരോഹണമായിരുന്നു മൂന്ന് ക്രിസ്തു അനുഭവങ്ങൾ . പോഡ്‌കാസ്റ്റ് headphones ഉപയോഗിച്ചു കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു . പശ്ചാത്തലം : റഷ്യൻ ക്രിസ്തുമസ് രാസംഗീതം സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 25 ഡിസംബർ 2021
പ്രിയ സുഹൃത്തേ ,
ഒരു ബനാറസ് കഥയാണ് ഈ ലക്കം ദില്ലി -ദാലി . തീരത്തിൻ്റെ നിഴലുകൾ ഗംഗാനദിയിൽ ഇളകുമ്പോൾ അവ ഏതിലയുടെ നിഴൽ, ഏതു ചില്ലയുടേത് എന്ന് തിരിച്ചറിയുക പ്രയാസകരമാണ് . അതുപോലെതന്നെയാണ് ബനാറസിലെ ജീവിതവും. ഇഴപിരിയുന്നവ അത് . ...പരസ്പരം അലിഞ്ഞവ, ഊടും പാവും പോലെ . 2002 ൽ സുഹൃത്തുക്കളുമായി സാരനാഥിൽ നിന്നും ബനാറസ്സിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഞാൻ അനീസയെക്കുറിച്ചും പ്രിയംവദയെക്കുറിച്ചും കേട്ടത് . കേട്ട മാത്രയിൽ തന്നെ ഒരു നഷ്ടമോതിരം തിരികെക്കിട്ടുമ്പോലെ ഓർമ്മയിലേക്ക് തിരികെ വന്നത് അനസൂയയും പ്രിയംവദയുമാണ്. എന്നാൽ അനീസയുടെയും പ്രിയംവദയുടേയും കഥ ബനാറസ് ഇന്ന് ഇന്ത്യയ്ക്കു നൽകുന്ന സന്ദേശത്തെക്കുറിച്ച് ചിലതൊക്കെ പറയുന്നുണ്ട് . മുൻഷി പ്രേംചന്ദും , 'പ്രയാഗിലെ പണ്ഡിറ്റുകളുടെ ഹിന്ദിയും ലക്‌നൗവിലെ മൗലവിമാരുടെ ഹിന്ദിയുമല്ല തൻ്റെ ബനാറസിലെ ഹിന്ദി' എന്നു പറഞ്ഞ ഗാന്ധിയും , റാം മനോഹർ ലോഹ്യയും , ഉസ്താദ് ബിസ്മില്ലാ ഖാനും , എൻ . രാജവും , പതിനഞ്ചാം നൂറ്റാണ്ടിലെ മൈഥിലി കവി വിദ്യാപതിയും കടന്നുവരുന്ന ഒരു ബനാറസ് അനുഭവം . സംഘടിത ഹിന്ദുവിൻ്റെ നവവഴി അയോദ്ധ്യയിൽ നിന്നും ബനാറസ്സിലേക്കുള്ള വെറുമൊരു വഴിയല്ല , ഉത്തരേന്ത്യയുടെ രാമനിൽ നിന്നും മുഴുവൻ ഇന്ത്യയുടേയും പരമശിവനിലേക്കുള്ള ഒരു നാഷണൽ ഹൈവേയാണ് . അവിടെയാണ് ഇക്കാര്യങ്ങളൊന്നും അറിയാതെ എന്നാൽ ബനാറസ്സിന്റെ ആത്മാവറിഞ്ഞ് ജീവിക്കുന്ന അനീസയുടേയും പ്രിയംവദയുടേയും പ്രസരിപ്പുള്ള ജീവിതം പ്രസക്തമാകുന്നത് .
പതിനഞ്ചു മിനിട്ടുള്ള ഈ പോഡ്‌കാസ്റ്റ് കേട്ടാലും .
പോഡ്‌കാസ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന സംഗീതം :
1 . തരുൺ ഭട്ടാചാര്യയുടെ സന്തൂർ , രാഗം കലാവതി
2 . ഉസ്താദ് ബിസ്മില്ലാ ഖാനും പണ്ഡിത എൻ . രാജവും : ജുഗൽബന്ദി : മിശ്രപീലു
കവർ ചിത്രം : വായിക്കുന്ന രണ്ടു പെൺകുട്ടികൾ , പിക്കാസോ , 1934
കൂടുതൽ നല്ല കേൾവിയ്ക്ക് headphones ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
ഇഷ്ടപ്പെട്ടുവെങ്കിൽ സുഹൃത്തുക്കളുമായി പങ്കുവെക്കുമല്ലോ .
സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ
20 ഡിസംബർ 2021
പ്രിയ സുഹൃത്തേ ,
2021 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ട് താൻസാനിയൻ എഴുത്തുകാരൻ അബ്ദുൾറസാഖ് ഗുർന നടത്തിയ പ്രസംഗത്തിൻ്റെ മലയാളപരിഭാഷയും തുടർന്ന് അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ ഇംഗ്ലീഷ് മൂലവുമാണ് ഈ ലക്കം ദില്ലി -ദാലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . മലയാളികൾക്കും ബാധകമായ സാർവലൗകികകാര്യങ്ങളാണ് അദ്ദേഹം പറയുന്നത് . മനുഷ്യന് മനുഷ്യനോട് കാണിക്കുവാൻ കഴിയുന്ന വൃത്തികേടുകൾ , നമുക്ക് സുഖപ്രദമായിരിക്കുവാൻ നാം സ്വയം ചമയ്ക്കുന്ന മിഥ്യകളും നുണകളും . ലഘൂകരിക്കപ്പെടുന്ന ചരിത്രരചനകൾ , ഭരണാധികാരികളുടെ ആത്മപ്രശംസകളിൽ കടന്നുവരാത്ത വിചാരണകളും ക്രൂരതകളും ....അതിനാൽ എഴുത്തുകാരൻ ചില ചരിത്രങ്ങളെ നിരസിക്കേണ്ടതുണ്ട് , സത്യസന്ധമായിരിക്കുവാൻ . ഹെഡ്‍ഫോൺസ് ഉപയോഗിച്ച് പോഡ്‌കാസ്റ്റ് കേട്ടാൽ കൂടുതൽ നല്ല ശ്രവ്യാനുഭവം ഉണ്ടാകുമെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു .
പശ്ചാത്തലസംഗീതം : താൻസാനിയൻ
സ്നേഹത്തോടെ
എസ് . ഗോപാലകൃഷ്ണൻ
13 ഡിസംബർ 2021
പ്രിയ സുഹൃത്തേ ,
2021 ലെ നൂറാമത്തെ ദില്ലി -ദാലി പോഡ്‌കാസ്റ്റ് ആണിത് . ഈ എളിയ മാധ്യമത്തിനെ സ്നേഹിക്കുന്നവർക്ക് എൻ്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി .
അടുത്തകാലത്ത് ഏറ്റവും സശ്രദ്ധം വായിച്ച ഒരു പുസ്തകത്തിന്റെ വായനാനുഭവം നിങ്ങളോട് പറയാനുള്ള ഒരു ശ്രമമാണ് ഈ ലക്കം . ഒരു വലിയ എഴുത്തുകാരൻ എഴുത്തിലൂടെയല്ലാതെ എന്നെ ഞെട്ടിച്ച ഒരു സംഭവത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത് . ഹരുകി മുറകാമി എന്ന ജാപ്പനീസ് എഴുത്തുകാരൻ ലോകപ്രശസ്ത പാശ്ചാത്യ ശാസ്ത്രീയ സംഗീതജ്ഞൻ സെയ്‌ജി ഒസാവയുമായി നടത്തിയ സുദീർഘസംഭാഷണം ക്രോഡീകരിച്ച 'Absolutely on Music ' എന്ന പുസ്തകം മുറകാമിയുടെ അഗാധസംഗീതബോധത്തിൻ്റെ നിദർശനമാണ് . എങ്ങനെയാണ് സംഗീതം ഈ എഴുത്തുകാരൻ്റെ രചനാലോകത്തിൽ അദൃശ്യശ്രുതിയായി പ്രവർത്തിക്കുന്നത് എന്ന് പുസ്തകം പറഞ്ഞതരുന്നു . കൂടാതെ ജപ്പാൻകാരനായ ഒസാവാ എങ്ങനെയാണ് പടിഞ്ഞാറൻ ശാസ്ത്രീയസംഗീതത്തിൽ ആധുനികകാലത്തെ പ്രമുഖ സംവിധായകനായി മാറി എന്നതും .
പുസ്തകത്തിൽ ഇരുവരും പരാമർശിക്കുന്ന സംഗീതപഥങ്ങൾ കുറേയൊക്കെ പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തുവാൻ ശ്രമിച്ചിട്ടുണ്ട് . headphones ഉപയോഗിച്ച് കേൾക്കണമെന്ന് പതിവുപോലെ ഒന്നുകൂടി അഭ്യർത്ഥിക്കുന്നു .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
09 ഡിസംബർ 2021
പ്രിയ സുഹൃത്തേ ,
ഇക്കഴിഞ്ഞ നവമ്പർ ഇരുപത്തൊന്നാം തീയതി തൊണ്ണൂറ്റിനാലാം വയസ്സിൽ അന്തരിച്ച അമേരിക്കൻ കവി Robert Bly മരണസമയത്ത് Frédéric Chopinൻ്റെ സംഗീതം കേൾക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ ആഗ്രഹമായിരുന്നു അങ്ങനെ മരിക്കണമെന്ന് . ഈ ലക്കം ദില്ലി -ദാലി ആലോചിക്കുന്നത് നമ്മുടെ മരണസമയത്ത് നാം ഇഷ്ടപ്പെടുന്ന സംഗീതം ആസ്വദിക്കാനുള്ള മനഃസ്സാന്നിധ്യം നമുക്കുണ്ടാകുമോ എന്ന വിഷയത്തെക്കുറിച്ചാണ്. .അങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ അതൊരു ഭാഗ്യമല്ലേ ? എന്തുകൊണ്ടാണ് ഇടപ്പള്ളിയ്ക്ക് മരണം മണിമുഴക്കം പോലെ ഒരു കേൾവിയനുഭവമായത് ? മരണസമയത്ത് Robert Bly കേട്ട സംഗീതം രചിച്ച Frédéric Chopin ചങ്ങമ്പുഴയെപ്പോലെ ക്ഷയരോഗം വന്ന് ചുമച്ചു ചോര തുപ്പി മുപ്പത്തൊമ്പതാം വയസ്സിൽ അന്തരിച്ചപ്പോൾ ഏതെങ്കിലും സംഗീതം കേട്ടിരുന്നോ ? 18 വിസ്കി ഒറ്റയിരിപ്പിന് നേരിട്ട് കഴിച്ച് കവി ഡിലൻ തോമസ് മരിക്കാൻ തീരുമാനിച്ചപ്പോൾ ബീഥോവനെയോ വാഗ്നറെയോ കേട്ടിരുന്നോ ? ആട്ടെ , നിങ്ങൾക്ക് തീരുമാനിക്കാൻ പറ്റുന്നുണ്ടോ ജീവിത -മരണാതിർത്തിയിൽ ഏത് പാട്ടുകേൾക്കണമെന്ന് ? ഈ പോഡ്‌കാസ്റ്റിൽ Frédéric Chopin ൻ്റെ പ്രശസ്തമായ Marche Funèbre (Funeral March) ഉൾപ്പെടുത്തിയിട്ടുണ്ട് . Headphones ഉപയോഗിച്ച് പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് പതിവുപോലെ അഭ്യർത്ഥിക്കുന്നു . ദില്ലി -ദാലി കേൾക്കുന്നതിന് നന്ദി .
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
29 നവമ്പർ 2021
പ്രീയപ്പെട്ട സുഹൃത്തേ ,
'നമ്മുടെയൊക്കെ ആത്മാവുകൾ ഇത്രകണ്ടു ദരിദ്രവും അന്ധവുമാണോ പാദങ്ങളാണ് പാദരക്ഷകളേക്കാൾ പ്രധാനമെന്ന് മനസ്സിലാകാതെ പോകാൻ ?' : ചിത്രകാരൻ മൈക്കെലാഞ്ചലോ അമേരിക്കൻ പ്രസിഡണ്ട് ജോർജ് ബുഷിനുനേരെ സ്വന്തം ഷൂസുകൾ വലിച്ചെറിഞ്ഞുകൊണ്ട് പത്രപ്രവർത്തകനായ മുൻതസർ അൽ -സൈദി വിളിച്ചു പറഞ്ഞു : ഇറാക്കിലെ വിധവകളും അനാഥരും കൊല്ലപ്പെട്ടവരും നിനക്കുതരുന്ന അന്ത്യചുംബനമാണിത് '. അയാൾക്കറിയാമായിരുന്നു തന്നെക്കാത്തിരിക്കുന്നത് നട്ടെല്ലുപൊട്ടുന്ന മർദ്ദനങ്ങളും , കഠിനജയിൽവാസവും ഒരു പക്ഷേ വധശിക്ഷ പോലും ആണെന്ന് . എന്നിട്ടും അൽ -സൈദി അതുചെയ്തു . ഈ സംഭവത്തിന് നൂറുകൊല്ലങ്ങൾക്കു മുൻപേ ദക്ഷിണാഫ്രിക്കയിലെ ഒരു ജയിലിൽ തടവിൽ കിടന്നിരുന്ന ഗാന്ധി പുറത്തുവന്നപ്പോൾ ജയിൽ സൂപ്രണ്ടിന് ഒരു ജോഡി ചെരിപ്പുകൾ നൽകി , എന്നിട്ടു പറഞ്ഞു 'ഞാൻ താങ്കൾക്കായി ജയിലിൽ കിടന്ന് തുന്നിയതാണിത് ' ഈ പോഡ്‌കാസ്റ്റ് ഒരന്വേഷണമാണ് . രണ്ടുതരം എതിർപ്പുകളെ കുറിച്ച് . ഒന്ന് മറ്റൊന്നിനേക്കാൾ മഹിമയുള്ളത് എന്നുപറയാനുദ്ദേശമില്ല . മനുഷ്യചരിത്രത്തിലെ രണ്ടുതരം ധൈര്യങ്ങളും സ്ഥൈര്യങ്ങളുമാണവ . രണ്ടിനും വ്യത്യസ്തമായ പ്രസക്തികൾ ഉണ്ട് . അന്നത്തെ ജയിൽ സൂപ്രണ്ട് പിൽക്കാലത്ത് ഇംഗ്ളണ്ടിന്റെ ഫീൽഡ് മാർഷൽ ആയപ്പോൾ പറഞ്ഞു :' എത്രയോ വേനലുകളിൽ ഗാന്ധി നിർമ്മിച്ച ചെരിപ്പുകൾ ഇട്ട് ഞാൻ നടന്നു . അപ്പോഴൊക്കെ എൻ്റെ മനസ്സു എന്നോട് പറഞ്ഞുകൊണ്ടിരുന്നു ആ മഹാന്റെ ഷൂസിൽ കയറി നടക്കാനുള്ള യോഗ്യത എനിക്കില്ലെന്ന് ' നാമണണിയുന്ന വേഷഭൂഷാദികൾക്കകത്തെ നഗ്നജീവിതമുണ്ടല്ലോ അതാണ് ചരിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് . പതിനഞ്ചുമിനിറ്റ് ദൈർഘ്യമുള്ള ഈ പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് . ഇഷ്ടപ്പെട്ടെങ്കിൽ സമാനഹൃദയർക്ക് പങ്കുവെയ്ക്കണമെന്നും അഭ്യർത്ഥിക്കുന്നു . Headphones ഉപയോഗിച്ചാൽ കൂടുതൽ നല്ല കേൾവി അനുഭവം ലഭിക്കുമെന്ന് ഓർമ്മിപ്പിക്കുന്നു . ദില്ലി -ദാലിയെ പ്രോത്സാഹിപ്പിക്കുക . സ്നേഹത്തോടെ , എസ് . ഗോപാലകൃഷ്ണൻ
പ്രിയ സുഹൃത്തേ ,
ഇന്ന് നവംബർ ഒന്ന് . 1931 ലെ നവംബർ ഒന്നാം തീയതിയാണ് ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയത് . 1931 ന് പല പ്രത്യേകതകൾ ഉണ്ടായിരുന്നു . ചന്ദ്രശേഖർ ആസാദിന്റെ രക്തസാക്ഷിത്വം , ഭഗത് സിംഗ് , രാജ് ഗുരു , സുഖ്‌ദേവ് എന്നിവരുടെതൂക്കിക്കൊല. ന്യൂ ഡൽഹി ഇന്ത്യയുടെ തലസ്ഥാനമാകുന്നു ...അങ്ങനെയുള്ള 1931 ൽ നടന്ന ഐതിഹാസിക ഗുരുവായൂർ സമരത്തിൽ സജീവ പങ്കുവഹിച്ച സ്ത്രീയായിരുന്നു ആര്യാ പള്ളം . കേളപ്പനുശേഷം ഗുരുവായൂർ നടയിൽ നിരാഹാരം കിടക്കും എന്നുപറഞ്ഞ സ്ത്രീയായിരുന്നു അവർ . കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും എല്ലാവർക്കും പ്രവേശനം വേണമെന്ന പ്രമേയം യോഗക്ഷേമസഭയിൽ അവതരിപ്പിച്ചത് അവരായിരുന്നു . 2021 ൽ ഗുരുവായൂർ സത്യഗ്രഹത്തിന്റെ നവതി വേളയിൽ ഒരു ചോദ്യം : നവകേരളം ആര്യാ പള്ളത്തോട് നീതി പുലർത്തിയോ ? യാഥാസ്ഥിതിക കേരളത്തിൽ സർവ്വമതങ്ങളും കൈ കോർത്ത് പറഞ്ഞില്ലേ , ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കേണ്ടാ എന്ന് ? നമുക്ക് ഗുരുവായൂർ സത്യഗ്രഹ നവതി ആചരിക്കുവാൻ എന്തു യോഗ്യത ? പത്തു മിനിട്ടുദൈർഘ്യമുള്ള ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ നവംബർ ഒന്ന് , 2021
പ്രിയ സുഹൃത്തേ ,
പുതിയലക്കം ദില്ലി -ദാലിയിലേക്ക് സ്വാഗതം .
'വിമതം' ആയിരുന്നു ഡൽഹിജീവിതത്തിൽ സച്ചിദാനന്ദൻ ആശ്ലേഷിച്ച മതം .
ആ മൂന്നുപതിറ്റാണ്ടുകൾ സച്ചിദാനന്ദനിലെ വിവിധ പരിണാമങ്ങൾക്ക് സാക്ഷിയായി .
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയഡൽഹിയിലേക്കാണ് അദ്ദേഹം 1990 കളുടെ ആദ്യം എത്തിച്ചേർന്നത് . പുതിയ ഇന്ത്യയും ഡൽഹിയും സച്ചിദാനന്ദനേയും മാറ്റി. മുൻപ് ഡൽഹിയിൽ താമസിച്ച മലയാളിയെഴുത്തുകാരെ അപേക്ഷിച്ച് സച്ചിദാനന്ദൻ നേരിട്ട പരിസരങ്ങൾ വ്യത്യസ്തങ്ങളായിരുന്നു . എന്താണ് അദ്ദേഹം ഡൽഹിയിൽ ബാക്കിവെച്ചുപോകുന്ന മുദ്രകൾ ?
അദ്ദേഹത്തെ ഈ നഗരത്തിൽ ഇരുന്ന് അടുത്ത് വീക്ഷിച്ച 25 കൊല്ലത്തെ പരിചയത്തിൽ നിന്നുകൊണ്ട് തയ്യാറാക്കിയതാണ് ഈ പോഡ്‌കാസ്റ്റ് . കൂടെ പ്രീയപ്പെട്ട സച്ചിമാഷിനായി ഒരു ബാസവഗാനവും , പണ്ഡിറ്റ് മല്ലികാർജുൻ മൻസൂർ പാടിയത് ....കള ബേഡാ കൊല ബേഡാ...
സ്നേഹപൂർവ്വം
എസ് . ഗോപാലകൃഷ്ണൻ
29 ഒക്ടോബർ 2021
Delhi
From the publisher's feed

0 Listeners

2 Listeners

2,460 Listeners

3 Listeners

2 Listeners