Dilli Dali

Dilli Dali

By S GopalakrishnanSociety & Culture
Download on the App Store

Dilli Dali episodes

  • ബാലൻ മുതൽ തൊണ്ടിമുതൽ വരെ Interview with Prasanth Vijay on history of sound in Malayalam cinema Dilli Dali 95/2021

    മലയാളസിനിമയിലെ ശബ്ദത്തിന്റെ 83  വർഷങ്ങളിലൂടെയുള്ള  പരിണാമത്തെക്കുറിച്ച്  വിശദമായി സംസാരിക്കുകയാണ് പുതിയതലമുറയിലെ ശ്രദ്ധേയനായ ചലച്ചിത്രസംവിധായകനും ചലച്ചിത്രചരിത്രകാരനുമായ പ്രശാന്ത് വിജയ് . The Life in Sounds : Paradigm shifts in the capture of diegetic sounds in Malayalam cinema and its impact എന്ന അദ്ദേഹത്തിൻ്റെ പഠനത്തെ ആസ്‌പദമാക്കിയുള്ള സംഭാഷണമാണിത് .  ലോകസിനിമയിലെ ശബ്ദലേഖനചരിത്രവും , ഇന്ത്യയിലെ അതിൻ്റെ വികാസപരിണാമങ്ങളും എങ്ങനെ മലയാളസിനിമയിൽ ബാലനിലും നീലക്കുയിലിലും പിന്നീടുള്ള ആറുപതിറ്റാണ്ടുകളിലും പ്രതിഫലിച്ചു എന്ന് പ്രശാന്ത് പറയുന്നു . നിശ്ശബ്ദചിത്രമായിരുന്ന 'മാർത്താണ്ഡവർമ്മ ' എങ്ങനെ പറയാനായി വെമ്പി ? 'ഓളവും തീരവും ' മുതൽ വന്ന മാറ്റങ്ങൾ , അടൂരും അരവിന്ദനും എന്തുകൊണ്ട് ശബ്ദബോധത്തിൽ മുൻപേ പറന്ന പക്ഷികൾ ? കമ്പോളസിനിമകളിലെ സൂക്ഷ്‌മശബ്ദദർശികൾ ആരൊക്കെ ? synchronized sound recording ഉം പുതിയ മലയാളസിനിമകളും  തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ പ്രശാന്ത് വിജയ് സംസാരിക്കുന്നു . 

    ദില്ലി ദാലിയിലേക്ക് സ്വാഗതം .  

    സ്നേഹത്തോടെ   

    എസ് . ഗോപാലകൃഷ്ണൻ  

    928 സെപ്റ്റംബർ 2021  ഡൽഹി

    49 min
  • താണു പത്മനാഭൻ : ഭാവിയിൽ ജീവിച്ച ഒരാൾ Dilli Dali's Tributes to Thanu Padmanabhan 94/2021

    പ്രിയ സുഹൃത്തേ ,  

    മുപ്പതു വയസ്സെത്തുന്നതിനു മുൻപേ താണു പത്മനാഭനെ ശാസ്‌ത്രലോകം ശ്രദ്ധിച്ചുകഴിഞ്ഞിരുന്നു . എന്തായിരുന്നു ആ ശാസ്ത്രപ്രതിഭ ? ഊർജ്ജതന്ത്രകാരൻ ഡോക്ടർ എൻ . ഷാജി വിശദമായി സംസാരിക്കുകയാണ് ദില്ലി -ദാലിയിൽ.  ഒന്ന് . എന്താണ് Emerging Gravity ? രണ്ട് : എന്തുകൊണ്ടാണ് ഭാവിയിൽ ന്യൂട്ടണും  ഐൻസ്റ്റീനുമൊപ്പം അദ്ദേഹത്തെ ശാസ്ത്രം ബഹുമാനിച്ചേക്കാം എന്നുപറയുന്നതിന്റെ അടിസ്ഥാനം ? മൂന്ന് : ശാസ്ത്രം ഒരു Elitist Activity ആണ് എന്നദ്ദേഹം പറഞ്ഞിട്ടുണ്ട് ...എന്തായിരിക്കണം താണു പത്മനാഭൻ ഉദ്ദേശിച്ചത് ? നാല് : എന്തുകൊണ്ട് കേരളത്തിൽ ശാസ്ത്രഗവേഷണത്തിൽ ഉന്നതനിലവാരമുള്ള സ്ഥാപനങ്ങൾ ഉണ്ടാകുന്നില്ല ? അഞ്ച് : ഇപ്പോൾ ലോകത്തിലാകമാനമുള്ള മലയാളികളായ നിരവധി  പ്രഗത്ഭരായ മലയാളി ശാസ്‌ത്രജ്ഞരെ  കേരളത്തിലെ കലാലയങ്ങളിൽ ഒരിക്കലെങ്കിലും കൊണ്ടുവരാൻ നമുക്ക് സാധിക്കില്ലേ ? ഇല്ലെങ്കിൽ എന്തുകൊണ്ട് ? 

     സ്നേഹപൂർവ്വം   

    എസ് . ഗോപാലകൃഷ്ണൻ  

    22 സെപ്‌റ്റംബർ 2021  ഡൽഹി   

    (ഡോക്ടർ എൻ . ഷാജി എറണാകുളം മഹാരാജാസിലെ മുൻ ഊർജ്ജതന്ത്രാധ്യാപകനും ശാസ്ത്രപ്രചാരകനും ഗ്രന്ഥകാരനുമാണ് .)

    44 min
  • 2021 ലെ പാലാ ലഹളയും 1897 ലെ ഒരു മലയാള മതേതര രചനയും Dilli Dali 93/2021

    പ്രിയ സുഹൃത്തേ ,  

    1897 ൽ ശ്രീ നാരായണഗുരു മലയാളികളോടു പറഞ്ഞു  തമ്മിൽ പൊരുതിയാൽ  ജയിച്ചേക്കാമെന്ന് ഒരു മതവും വിചാരിക്കേണ്ടതില്ല എന്ന് .  2021 ൽ  അതൊക്കെ നവമലയാളി ഒന്നോർക്കുന്നത് നല്ലതാണ് .  പടിഞ്ഞാറൻ ജനാധിപത്യത്തിൽ ഫ്രഞ്ച് വിപ്ലവത്തിലെന്നപോലെ മതനിരപേക്ഷത എന്ന  ഉയർന്ന  ജനാധിപത്യബോധത്തിൽ നിന്നുകൊണ്ട് ഗുരു പറഞ്ഞു മതത്തിന്റെ മേന്മയിൽ വഴക്കുവേണ്ട. അനുകമ്പയാണ്ടവൻ രാമനോ ക്രിസ്തുവോ നബിയോ ആകാമല്ലോ (അനുകമ്പാദശകം )  ഗുരു ജീവിക്കുമ്പോൾ ജർമ്മൻ ദർശനലോകത്ത് കൊടുങ്കാറ്റുകളായിരുന്നു . ഹെഗലിനെ മാർക്സ് തലതിരിച്ചു  നിർത്തി .ആത്മോപദേശശതകം എഴുതിയ വർഷമാണ് നീത്‌ഷെ പൂർണമായ ഭ്രാന്തിലേക്ക് വഴുതിവീണത്...ഗുരു ആത്മോപദേശശതകം പുസ്തകരൂപത്തിലാക്കിയ വർഷമാണ് റഷ്യയിൽ ഒക്ടോബർ വിപ്ലവമുണ്ടായത് , ഗാന്ധി സബർമതിയിൽ ഇന്ത്യൻ വിപ്ലവത്തിന് ആശ്രമമുണ്ടാക്കിയത് .   കേരള സമൂഹത്തെ വിഭജിക്കുവാൻ ശ്രമിച്ച  പാലാ ബിഷപ്പും , സ്വമതപ്രണയത്തിന്റെ തീവ്രതയിൽ വെറുപ്പ് പ്രഭാതഭക്ഷണമാക്കുന്ന  മറ്റുള്ളവരും, ഇരുട്ടിൽ കുടപിടിക്കുന്നവരും  അറിയാൻ ചില  ഗുരുചിന്തകൾ. മലയാളിയുടെ ആത്മപരിശോധന ഒരു കൃതിയുടെ മതേതരവായനയിലൂടെ ആകട്ടേ. കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു ...

    ദില്ലി -ദാലി subscribe ചെയ്യാനും മറക്കരുത്    

    സ്നേഹത്തോടെ   

    എസ് . ഗോപാലകൃഷ്ണൻ  

    20 സെപ്റ്റംബർ 2021  ഡൽഹി

    20 min
  • 2021 സെപ്റ്റംബർ 11 സുബ്രഹ്മണ്യ ഭാരതിയാർ നൂറാം ചരമവാർഷികദിനം : ഉദകമണ്ഡലത്തിലെ ചിന്നൻചിറുകിളി 92/2021

    ഉദകമണ്ഡലത്തിലെ ചിന്നൻചിറുകിളി 

    ഇന്ന് 2021 സെപ്റ്റംബർ 11 

    സുബ്രഹ്മണ്യ ഭാരതിയാർ നൂറാം ചരമവാർഷികദിനം 

    മഹാകവിയോടുള്ള ആദരസൂചകമായി ഈ പോഡ്‌കാസ്റ്റ് 

    ആണ്ടാൾ അഴകി എന്ന എൺപതുകാരിയുമായി ചെലവഴിച്ച  ഒരു വൈകുന്നേരമാണ്  ദില്ലി -ദാലി പ്രതിപാദിക്കുന്നത്. ഒരു  ഭാരതിയാർ   പാട്ടാണ് അവരുടെ ജീവിതത്തെ എന്നോട് അടുപ്പിച്ചത്. പിന്നെ  ജീവിതത്തിലെ ഭാഗ്യ -ദൗർഭാഗ്യങ്ങളും.

    മഹാരാജപുരം സന്താനവും , എം എൽ വസന്തകുമാരിയും ടി എൻ ശേഷഗോപാലനും ഈ പോഡ്‌കാസ്റ്റിൽ വിരുന്നെത്തുന്നു ചിന്നൻ ചെറുകിളിയുമായി.

    സ്നേഹപൂർവ്വം 


    എസ് . ഗോപാലകൃഷ്ണൻ 

    11 സെപ്റ്റംബർ 2021 


    16 min
  • ദുരവസ്ഥയുടെ ദുരവസ്ഥ Interview with P.N. Gopikrishnan on Kumaran Asan and the Malabar Rebellion Dilli Dali: 91/2021

    1922 ലാണ് കുമാരനാശാൻ 'ദുരവസ്ഥ' എഴുതിയത് . 99 വർഷങ്ങൾക്കുശേഷം ചില മലയാളികൾ ആ കാവ്യത്തെ സമീപിക്കുന്നത് ആശാൻ എന്തിനുവേണ്ടി അതെഴുതിയോ അതിന്നു വിരുദ്ധമായ ആവശ്യങ്ങൾക്കാണ്‌ . നായർ മുതൽ താഴോട്ടുള്ള ഹിന്ദുക്കൾ മതത്തിലെ അനാചാരങ്ങളിൽ പ്രതിഷേധിച്ച് മതം മാറി സ്വതന്ത്രരായാൽ  അവരെ കുറ്റം പറയാൻ പറ്റുമോ എന്ന് ദുരവസ്ഥയിൽ ആശാൻ എഴുതിയത് സംഘപരിവാർ ഉദ്ധരിക്കുന്നില്ല. 66 വയസ്സായിരുന്ന ശ്രീനാരായണഗുരു ജീവിച്ചിരിക്കുമ്പോഴാണ് 49 വയസ്സായ ആശാൻ ദുരവസ്ഥ എഴുതിയത് ...ഗുരു അനുകമ്പാദശകത്തിൽ  എഴുതിയ 'കരുണാവാൻ നബി മുത്തുരത്‌നമോ' എന്ന വരികൾ പഠിച്ച ആശാനെ സംഘപരിവാർ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ അപമാനിക്കപ്പെടുന്നത് ശ്രീനാരായണഗുരു കൂടിയാണ് .  കവി പി എൻ ഗോപീകൃഷ്ണനുമായുള്ള അഭിമുഖസംഭാഷണത്തിലേക്ക് സ്വാഗതം . 'ദുരവസ്ഥയുടെ ദുരവസ്ഥ'  

    സ്നേഹത്തോടെ   

    എസ് . ഗോപാലകൃഷ്ണൻ  

    03 September 2021  

    ഡൽഹി

    40 min
  • എന്തുകൊണ്ട് കൂട്ടികൾ ഉടൻ സ്‌കൂളിൽ പോയി തുടങ്ങണം? Dilli Dali 90/2021

    SHOW LESSആധുനിക മനുഷ്യന്റെ ചരിത്രത്തിൽ ഇതിനുമുൻപ് ഇത്രയും നീണ്ടകാലങ്ങളിൽ ലോകത്തിൽ സ്‌കൂളുകൾ ഇന്നത്തെപ്പോലെ അടഞ്ഞുകിടന്നിട്ടില്ല . UNESCO യുടെ ഒരു സമീപകാല report പറയുന്നത് ലോകത്തിലെ ഒരു വലിയ വിഭാഗം കുട്ടികളുടെ ഭാവിജീവിതത്തെ ഒന്നടങ്കം ബാധിക്കുന്ന ഒരു പ്രതിസന്ധിയാണിത് എന്നാണ് .  ഇന്ത്യയിൽ കഴിഞ്ഞ ഒരൊറ്റ വർഷം സ്‌കൂളിൽ നിന്നും കൊഴിഞ്ഞത് 24 കോടി വിദ്യാർത്ഥികളാണ് .  കേരളത്തിലെ ജനസംഖ്യ മൂന്നരക്കോടിയാണെന്നതോർക്കുക . ഇന്ത്യയിൽ 77 ശതമാനം കുട്ടികൾക്ക് internet ലഭ്യമല്ല  കുട്ടികൾ മുഖാമുഖം കാണുന്ന , സ്നേഹിക്കുന്ന , കലഹിക്കുന്ന , ഒരുമിച്ചിരിക്കുന്ന സ്‌കൂളുകൾ ഉടൻ തുറന്നേ മതിയാകൂ .  

    ഈ ലക്കം ദില്ലി ദാലി കേട്ടാലും .  

    സ്നേഹത്തോടെ   

    എസ് . ഗോപാലകൃഷ്ണൻ  

    28 August 2021  

    Delhi

    14 min
  • കൊടുങ്കാറ്റുകൾ തപസ്സുചെയ്തയിടങ്ങൾ Dilli Dali on Gandhi Ashrams 89/2021

    മഹാത്മാഗാന്ധി സബർമതിക്കരയിൽ ആശ്രമമുണ്ടാക്കിയ വർഷമാണ് റഷ്യയിൽ വിപ്ലവം നടന്നത് . ഇന്ത്യയിലും മറ്റൊരുതരത്തിലുള്ള  രാഷ്ട്രീയവിപ്ലവത്തിന്റെ പരീക്ഷണശാലയായി  സബർമതി മാറുകയായിരുന്നു . 1900 നു ശേഷമുള്ള മൂന്നു പതിറ്റാണ്ടുകളിൽ ഇന്ത്യയിൽ നിരവധി പുതിയ  ആശ്രമങ്ങൾ ഉണ്ടായി, ശ്രീ നാരായണഗുരുവിന്റേതും അരബിന്ദോയുടേതുമടക്കം.  ആത്മവിദ്യാസാധനയുടെ ആശ്രമങ്ങളെ അപേക്ഷിച്ച് സബർമതിക്ക് മറ്റൊരുളടക്കം ഉണ്ടായിരുന്നു . സബർമതി ആശ്രമത്തിനെ 1200 കോടി രൂപാമുടക്കി ആഗോളടൂറിസം ഭൂപടത്തിൽ പ്രതിഷ്ഠിക്കുമ്പോൾ മനസ്സിൽ വന്ന ചിന്തകൾ .... ഗാന്ധിയ്‌ക്കെന്തായിരുന്നു ആശ്രമം ? ആശ്രമത്തിനാരായിരുന്നു ഗാന്ധി ?  


    സ്നേഹപൂർവ്വം 

    എസ് . ഗോപാലകൃഷ്ണൻ

    21 min
  • ഒളിമ്പിക് സ്റ്റേഡിയത്തിൽ കായികതാരങ്ങൾ നഗ്നരായിരുന്നെങ്കിൽ? Dilli Dali 88/2021

    1948 ൽ രമണ മഹർഷിയുടെ കയ്യിൽ അർബുദം ബാധിച്ച ഒരു മുഴ അറുത്തുമാറ്റുവാൻ ശസ്ത്രക്രിയ നടത്തുമ്പോൾ അദ്ദേഹം അനസ്തേഷ്യയ്ക്കു വിധേയനായില്ല എന്നു കേട്ടിട്ടുണ്ട് . ഡോക്ടർ വേദനയുണ്ടോ എന്നുചോദിച്ചപ്പോൾ അവിടെ വേദനയുണ്ട് എന്നാൽ എനിക്കു വേദനയില്ല എന്നാണത്രേ രമണ മറുപടി പറഞ്ഞത് . അപ്പോൾ എന്തായിരുന്നു  'അവിടെ ' എന്ന്  പറഞ്ഞാൽ ? അദ്ദേഹത്തിന് മനസ്സിൽ നിന്നും വേറിട്ട ഒന്നായിരുന്നോ ശരീരം ?  കായികതാരത്തിൻ്റെ മനസ്സും ശരീരവും തമ്മിലുള്ള ബന്ധമെന്താണ് ? ചിന്താഭാരം നമ്മുടെ മനസ്സിനെ എന്നപോലെ വസ്ത്രഭാരം കായികതാരത്തിൻ്റെ ശരീരത്തിന് ഒരു ബാധ്യതയാണോ ? ധാരണ എന്നാൽ എന്താണോ ധരിച്ചുവെച്ചിരിക്കുന്നത് അതാണ് . വസ്ത്രധാരണമോ ? മനസ്സ് ശരീരത്തെ ധരിക്കുമ്പോലെയാണോ അത് ? പ്രാചീന ഗ്രീസിൽ ഒളിമ്പിക്സിൽ കായികതാരങ്ങൾ  നഗ്നരായിരുന്നു ...ജിംനേഷ്യം എന്ന വാക്കുപോലും നഗ്നം എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നുണ്ടായതാണ് .   ഒളിമ്പിക് സ്റ്റേഡിയത്തിൽ കായികതാരങ്ങൾ നഗ്നരായിരുന്നെങ്കിൽ ? വസ്ത്രം ശരീരത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തുന്നോ ?  ഒരാലോചനയാണ് ഈ ലക്കം ദില്ലി ദാലി .  സ്നേഹപൂർവം  എസ് . ഗോപാലകൃഷ്ണൻ

    20 min
  • ആരാണ് ജാതി ചോദിക്കുന്നതിനെ പേടിക്കുന്നത് ? അമൃത് ലാൽ സംസാരിക്കുന്നു Dilli Dali 87/2021

    ഭരണഘടനയുടെ നൂറ്റിഇരുപത്തിയേഴാം ഭേദഗതി ജാതിയെക്കുറിച്ച് ചിന്തിക്കുവാൻ രാജ്യത്തെ വീണ്ടും നിർബന്ധിതമാക്കിയിരിക്കുന്നു . 1936 ൽ ഡോ . ബി ആർ അംബേദ്‌കർ 'ജാതിയുടെ ഉന്മൂലനം ' എന്ന കൃതി എഴുതിയപ്പോൾ അദ്ദേഹം കരുതിയിരുന്നോ 2021 ലും ഇന്ത്യയിൽ ഇങ്ങനെ ഒരു ചർച്ച വേണ്ടിവരുമായിരുന്നു എന്ന് ? സാമൂഹികജനാധിപത്യവും സാമ്പത്തികജനാധിപത്യവും ഇന്നും വിദൂരമായിരിക്കുന്ന രാജ്യത്ത് രാഷ്ട്രീയജനാധിപത്യം നിരർത്ഥകമെന്ന് ബാബാസാഹേബ് പറഞ്ഞത് എത്ര അർത്ഥപൂർണ്ണം ! എന്തുകൊണ്ട് ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ജാതി സെൻസസിനെ ഭയക്കുന്നു ?  ഇന്ത്യൻ എക്സ്പ്രസ്സിന്റെ (ഡൽഹി ) മുതിർന്ന എഡിറ്റർമാരിലൊരാളായ  അമൃത് ലാൽ സംസാരിക്കുന്നു . 

    Cover page image : Hanging , 2018 by Riyas Komu  


     സ്നേഹപൂർവ്വം   എസ് . ഗോപാലകൃഷ്ണൻ

    24 min
  • ലോകദർശനത്തെ മാറ്റിമറിച്ച ഒരു പുസ്തകത്തിന് 100 വയസ്സ് Dilli Dali 86/2021

    പ്രിയ സുഹൃത്തേ ,  ഈ ലക്കം ദില്ലി -ദാലി ഒരു ഫിലോസഫി ക്ലാസ്സ് മുറിയാണ് . ദർശനത്തിന്റെ ലോകത്തെ അപ്പാടെ സ്വാധീനിച്ച ഒരു പുസ്തകത്തെക്കുറിച്ചും ആ ദാർശനികനെ കുറിച്ചുമാണ് പ്രൊഫസ്സർ ബാബു തളിയത്ത് സംസാരിക്കുന്നത് . Tractatus Logico-Philosophicus എന്ന പുസ്തകം പുറത്തിറങ്ങിയത് 1921 ലാണ് . തരംഗസൃഷ്ടിയായി മാറിയ ഈ പുസ്തകത്തിന്റെ രചയിതാവായ  Ludwig Wittgenstein, അദ്ദേഹത്തിന്റെ അസാമാനമായിരുന്ന ജീവിതം , വ്യക്തിജീവിതത്തിലെ ദുരന്തങ്ങൾ എന്നിവയും  അദ്ദേഹത്തിന്റെ ദർശനലോകം, സമകാലികരായ ദാർശനികരോടുള്ള കലഹങ്ങൾ എന്നിവ പിൽക്കാലലോകചിന്തയെ എങ്ങനെ സ്വാധീനിച്ചു എന്നതും TLP  എന്ന പുസ്‌തകത്തിന്റെ മുഖ്യഭാവങ്ങളും    ബാബു തളിയത്ത് ലളിതമായി സംസാരിക്കുന്നൂ . ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ ജർമ്മൻ ഭാഷാവിഭാഗത്തിൽ ഫിലോസഫി പ്രൊഫസറാണ് ബാബു തളിയത്ത് .  


    സ്നേഹപൂർവ്വം   എസ് . ഗോപാലകൃഷ്ണൻ  

    22 ജൂലായ് 2021  

    ഡൽഹി  

    www.dillidalipodcast.com

    1 hr

About Dilli Dali

From the publisher's feed

Dilli Dali is a podcast initiative from Delhi, India on contemporary society and culture

More shows like Dilli Dali

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Empire: World History by Goalhanger

Empire: World History

2,460 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners