നിപ, കോവിഡ് കാലത്തെ മാതൃകാ ആരോഗ്യ സംവിധാനങ്ങളിലൂടെ പ്രതിരോധിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. എന്നാൽ, സമീപകാലത്തായി ഉയർന്നുവന്ന അമീബിക് മസ്തിഷ്ക ജ്വരം എന്ന രോഗത്തിന് മുന്നിൽ ആരോഗ്യ ജാഗ്രതകളെല്ലാം കേരളം മറക്കുന്നു. മുൻകാലങ്ങളിൽ കൈകൊണ്ട ജാഗ്രത അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവാത്തത് ആശങ്കകളെ ഇരട്ടിയാക്കുന്നു. രോഗവ്യാപനത്തിന് കാരണമായ സാഹചര്യങ്ങൾ സംബന്ധിച്ച് അടിയന്തരമായി സമഗ്ര പഠനം വേണമെന്നും, അല്ലാത്തപക്ഷം, മറ്റൊരു ആരോഗ്യ അടിയന്തരാവസ്ഥയെ ആയിരിക്കും നാം അഭിമുഖീകരിക്കേണ്ടിവരികയെന്നും ഇന്നത്തെ എഡിറ്റോറിയൽ ഓർമിപ്പിക്കുന്നു.