രാജ്യം ഞെട്ടിത്തരിച്ച വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തേക്കാൾ വലിയ ദുരന്തമായി കേന്ദ്രസഹായം മാറുകയാണിപ്പോൾ. വലിയൊരു പ്രകൃതിദുരന്തം സംഭവിച്ചിട്ടും പതിവ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിനപ്പുറം ഒരു രൂപപോലും കേന്ദ്രം വയനാടിനായി നൽകിയിട്ടില്ല.
അർഹമായ സഹായം തടഞ്ഞും നികുതിവിഹിതം വെട്ടിയും പലവഴികളിൽ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിന്റെ വിവേചനത്തിനെതിരെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചണിനിരക്കണം.