
Sign up to save your podcasts
Or


Listen about the release of Kerala Nadam 2020 magazine published from Sydney.
-ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെ കലാസൃഷ്ടികൾ ഉൾപ്പെടുത്തി സിഡ്നിയിൽ നിന്ന് പുറത്തിറങ്ങുന്ന കേരളനാദം മാസികയുടെ 2020 പതിപ്പിന്റെ പ്രകാശന ചടങ്ങിൽ മലയാള ഭാഷ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നു എന്ന വിഷയം ചർച്ചയായി. ഓൺലൈനായി നടന്ന ഈ പരിപാടിയുടെ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
STEM രംഗത്തെ വിദ്യാഭ്യാസം ഓസ് ട്രേലിയൽ കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്നാണ് മേഖലയിലെ സംഭാവനകൾക്ക് 2020 ഓസ്ട്രേലിയ ദിനത്തിൽ OAM പുരസ് കാരം നേടിയ മരിയ പറപ്പിള്ളി പറയുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to a report on Pyara Bachpan- Lovely Childhood, a Hindi music album acted by Darwin Malayalees and shot in Darwin.
-ഡാർവിനിലെ ഒരു കൂട്ടം മലയാളികൾ ചേർന്ന് പുറത്തിറക്കിയ ഒരു ഹിന്ദി സംഗീത ആൽബമാണ് പ്യാര ബച്ച്പൻ. ഡാർവിൻ മലയാളികൾ അഭിനയിച്ച്, ഡാർവിനിൽ ചിത്രീകരിച്ച ഈ സംഗീത ആൽബത്തെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം.
ഓസ്ട്രേലിയയിൽ, താമസിക്കുന്ന വീടും അതുപോലെ തന്നെ ഇൻവെസ്റ്മൻറ് പ്രോപ്പർട്ടിയും മറ്റും വിൽക്കുമ്പോൾ ഉടമ എന്തൊക്കെ ശ്രദ്ധയ്ക്കണമെന്നും, വീടിന് മെച്ചപ്പെട്ട വിലകിട്ടാൻ എന്തൊക്കെ ചെയ്യാമെന്നും മെൽബണിൽ റേ വൈറ്റ് റിയൽ എസ്റ്റേറ്റിൽ റിയൽ എസ്റ്റേറ്റ് ഏജന്റ് ഫിലിപ് ചാക്കോ വിശദീകരിക്കുന്നത് കേൾക്കാം ....
കൊറോണക്കാലത്ത് കൂടിക്കാഴ്ചകളും ആഘോഷവുമെല്ലാം സൂം പോലുള്ള വീഡിയോ കോൺഫറൻസിംഗ് ആപ്പുകൾ വഴിയാണ് നടക്കുന്നത്. ഇത്തരം ആപ്പുകളുടെ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇവ ഉപയോഗിക്കുമ്പോൾ സ്വകാര്യത സംരക്ഷിക്കാൻ എടുക്കേണ്ട കരുതലുകളെക്കുറിച്ച് മെൽബണിൽ സൈബർ സുരക്ഷ മേഖലയിൽ വിദഗ്ധനായ ജയ് ചന്ദ്രശേഖർ വിവരിക്കുന്നത് കേൾക്കാം...
ഇന്ത്യൻ സർക്കാരിന് ഉപയോഗിക്കാനായി ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആപ്പിനായുള്ള ഇന്നൊവേഷൻ ചലഞ്ചിൽ വിജയിച്ചത് ആലപ്പുഴയിലുള്ള ടെക്ജന്ഷ്യ എന്ന സോഫ്റ്റ് വെയർ സ്ഥാപനമാണ്. ഈ സ്ഥാപനത്തിന്റെ രണ്ടു സ്ഥാപകരിൽ ഒരാൾ ഓസ് ട്രേലിയൻ മലയാളിയാണ്. ടെക്ജന്ഷ്യയുടെ സ്ഥാപകരുമായി എസ് ബി എസ് മലയാളം സംസാരിച്ചു അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
കൊറോണ മൂലമുള്ള യാത്രാവിലക്കുകൾ കാരണം തായ് ലാന്റിലെ ഫുക്കെറ്റിൽ വച്ച് നടത്താൻ നിശ്ചയിച്ച ശ്രേയ നായരുടെയും വംശി കൊയ് കണ്ടഡെയുടെയും വിവാഹം സൂമിലൂടെയാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിലേറെ ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
Holiday trips turned enitrely local this time around due to the coronavirus restrictions. But many take it as an opportunity to know Australia better. Listen to a report.
-വേനൽ അവധിക്ക് കേരളത്തിലേക്ക് യാത്ര പോകുന്നവരാണ് നല്ലൊരു ശതമാനം മലയാളികളും. എന്നാൽ ഈ വർഷം കൊറോണവൈറസ് മൂലം രാജ്യാന്തര യാത്രകൾ മുടങ്ങിയിരിക്കുകയാണ്. പ്രാദേശികമായി മാറിയ യാത്രകൾ ഓസ്ട്രേലിയയെക്കുറിച്ച് കൂടുതൽ അറിയാനുള്ള അവസരമായെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
ഓസ്ട്രേലിയയിലേക്ക് നിരോധിത വസ്തുക്കളുമായി എത്തുന്ന രാജ്യാന്തര വിദ്യാർഥികൾ ഉൾപ്പെടെയുള്ള വിവിധ വിസയിലുള്ളവരുടെ വിസ റദ്ദാക്കാനുള്ള നിയമം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. വിസ റദ്ദാക്കുന്നതിന് പുറമെ കഠിന പിഴയും ഈടാക്കും. കൂടുതൽ വിവരങ്ങൾ കേൾക്കാം...
കൊറോണവൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കാരണം ഒട്ടേറെ ആളുകൾക്ക് യാത്രകൾ മുടങ്ങിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ വിസാ നിയമങ്ങൾ ലംഘിക്കാതെ എങ്ങനെ ഓസ്ട്രേലിയയിൽ തുടരാൻ കഴിയും എന്ന് വിവരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേഡ് ഫ്രാൻസിസ്.
ഈ അഭിമുഖത്തിൽ ഉൾപെടുത്തിയിരിക്കുന്ന വിവരങ്ങൾക്ക് പുറമെ കോവിഡ് 19 പാൻഡെമിക്ക് എന്ന പേരിൽ സബ്ക്ലാസ്സ് 408 വിസയിൽ പുതിയ മറ്റു കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് ഇതിന്റെ വിശദാംശങ്ങൾ ഇവിടെ ലഭ്യമാണ്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners