
Sign up to save your podcasts
Or


ഓസ്ട്രേലിയയിലേക്കുള്ള ദക്ഷിണേന്ത്യൻ കുടിയേറ്റ ചരിത്രത്തെക്കുറിച്ച് നൈഡോക് വാരത്തിൽ എസ് ബി എസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. മലയാളം ഉൾപ്പെടെയുള്ള ദ്രാവിഡ ഭാഷകളും, ഓസ്ട്രേലിയൻ ആദിമവർഗ്ഗ ഭാഷകളുമായുള്ള സമാനതകളും ശ്രദ്ധേയമാണ്. നോർതേൺ ടെറിട്ടറിയിലെ ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ഭാഷാ അധ്യാപകനായിരുന്ന ഗണേഷ് കോരമണ്ണിൽ ഇതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം.
ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച 30 ഇന്നൊവേറ്റീവ് എഞ്ചിനീയർമാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് മെൽബണിലെ RMIT യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥിനിയായ ശ്രുതി കുര്യാക്കോസ്. ഇലക്ട്രോണിസ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ നടത്തിയ ഗവേഷണമാണ് ഈ രാജ്യാന്തര വിദ്യാർത്ഥിനിയെ ഈ വർഷത്തെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് എഞ്ചിനീയർമാരിൽ ഒരാളാക്കി മാറ്റിയത്. ഈ നേട്ടത്തെക്കുറിച്ച് ശ്രുതി കുര്യാക്കോസ് സംസാരിക്കുന്നത് കേൾക്കാം...
സന്ധിവാതത്തിന്റെ ചികിത്സക്ക് മഞ്ഞളിന്റെ ഉപയോഗത്തെക്കുറിച്ച് ഒരു മലയാളി ശാസ്ത്രജ്ഞൻ നടത്തിയ പഠനം ലോകത്തിലെ പ്രമുഖ ആരോഗ്യ ജേർണലുകളിൽ ഇടം നേടിയിരിക്കുകയാണ്. ഈ പഠനത്തിന് നേതൃത്വം നൽകിയ യൂണിവേഴ്സിറ്റി ഓഫ് ടാസ്മേനിയയിലെ മെൻസിസ് ഇൻസ്റ്റിട്യൂട്ട് ഫോർ മെഡിക്കൽ റിസേർച്ചിലെ ഡോ ബെന്നി ആന്റണി പ്രധാന കണ്ടെത്തലുകളെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നു.
Listen to a report on how a group of 19 Malayalees are running a cattle farm near Perth. James Joseph explains.
-ഓസ്ട്രേലിയൻ മലയാളികളുടെ കുടിയേറ്റ യാത്രയിൽ വ്യത്യസ്തമായ സംരംഭങ്ങളിൽ ഏർപ്പെടുന്നവർ നിരവധിയാണ്. ഇത്തരത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയയിൽ 19 മലയാളകൾ ഒരുമിച്ചു ഒരു കന്നുകാലി ഫാം നടത്തുന്നു. ഇതിന്റെ വിശേഷങ്ങൾ പങ്ക് വക്കുകയാണ് പെർത്തിലുള്ള ജെയിംസ് ജോസഫ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
ഉയരക്കുറവിന്റെ പേരിൽ ബുള്ളിയിംഗിന് ഇരയായ ക്വേഡൻ ബെയിൽസ് എന്ന ഒമ്പതുവയസുകാരന് ഗിന്നസ് പക്രു ആശ്വാസം പകർന്നിരുന്നു. ആ വാക്കുകള്‍ എസ് ബി എസ് മലയാളത്തിലൂടെ അറിഞ്ഞ ക്വേഡന് ബെയില്‍സും അമ്മ യാരാക്ക ബെയില്‍സും ഗിന്നസ് പക്രുവിന് നന്ദി പറയാനായി മുന്നോട്ടുവന്നു. ആ വാക്കുകൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
ഓസ്ട്രേലിയ ചലിക്കുന്നത് ട്രക്കുകളിലൂടെയാണ്.
എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ ട്രക്ക് ഡ്രൈവര്‍മാരുടെ ക്ഷാമം അനുഭവപ്പെടുന്നു എന്നാണ് നിരവധി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്താണെന്നും, എങ്ങനെ ഒരു ട്രക്കിയാകാമന്നും വിവരിക്കുകയാണ് സിഡ്നിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന ജയിൻ ഏലിയാസ്...
ഓസ്ട്രേലിയൻ പെർമനന്റ് റെസിഡൻസി വിസകൾ നൽകുന്നതിൽ വലിയ തോതിലെ മാറ്റങ്ങളാണ് ഈ വർഷത്തെ ഫെഡറൽ ബജറ്റിൽ പ്രഖ്യാപിച്ചത്. ഏതൊക്കെ വിഭാഗങ്ങളിലുള്ളവർക്ക് ഇത് നേട്ടമാകുമെന്നും, ആരുടെയൊക്കെ സാധ്യതകളെ ബാധിക്കാമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആന്റ് സെറ്റിൽമെന്റ് സർവീസസിലെ മൈഗ്രേഷന്‍ ഏജന്റ് എഡ്വേർഡ് ഫ്രാൻസിസ്.
മലയാളികളുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നായ ചീട്ടുകളി കൊറോണക്കാലത്ത് ഓൺലൈനായും ആസ്വദിക്കുന്നവർ നിരവധിയാണ്. മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന പല കളികളും ഓൺലൈനിൽ ഒരു മെൽബൺ മലയാളി ഒരുക്കിയിരിക്കുന്നതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
As the covid situation in Australia improved, most of the people were getting ready for trips which they couldn't enjoy this year. However, the unexpected coronavirus cases in Sydney has forced them to cancel their much-awaited trips. Listen to the experiences of a few Malayalees who planned domestic trips and had to cancel it.
-ഓസ്ട്രേലിയയിലെ കൊറോണവൈറസ് സാഹചര്യം മെച്ചപ്പെടുകയും അതിർത്തികൾ തുറക്കുകയും ചെയ്തതോടെ ആഭ്യന്തര യാത്രകൾക്ക് പദ്ധതിയിട്ടിരിക്കുകയായിരുന്നു നിരവധി ഓസ്ട്രേലിയൻ മലയാളികൾ. എന്നാൽ സിഡ്നിയിൽ വീണ്ടും കോവിഡ് ബാധ റിപ്പോർട്ട് ചെയ്തതോടെ പലരും മാസങ്ങളായി പദ്ധതിയിട്ടിരുന്നു യാത്രകളാണ് റദ്ദാക്കേണ്ടി വന്നത്. ഇത്തരത്തിൽ പ്ലാൻ ചെയ്ത യാത്രകൾ ഉപേക്ഷിക്കേണ്ടി വന്ന ചില ഓസ്ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം ...
Australia is gearing up for a wetter summer season with above average rainfall across the eastern parts of the country. Experts are warning people to exercise caution near flood-prone areas.
-ഈ വേനലിൽ കനത്ത മഴയുണ്ടാകുമെന്നുള്ള മുന്നറിയിപ്പാണ് ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും ഉള്ളത്. പലയിടങ്ങളിലും വെള്ളപ്പൊക്കത്തിനുള്ള മുന്നറിയിപ്പുണ്ട്. സുരക്ഷിതരായിരിക്കാൻ മുൻകൂറായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners