
Sign up to save your podcasts
Or


Indian athlete P U Chitra shares her joy with SBS Malayalam after winning gold in the 1500-meters race at the Asian Athletic Championships in Doha.
-ഇന്ത്യൻ അത്ലറ്റിക് രംഗത്തുള്ള പല താരങ്ങളും ഒട്ടേറെ വെല്ലുവിളികൾ തരണം ചെയ്താണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരാകുന്നത്. ഈ നേട്ടങ്ങൾ കൈവരിക്കാൻ ഏറ്റവും വലിയ പ്രചോദനം എന്താണെന്ന് മലയാളി താരം പു യു ചിത്ര വിവരിക്കുന്നു. ദോഹയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 m വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ പി യു ചിത്ര എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
What do Australian Malayalees take into consideration before heading to poll? Does policies of the parties and the candidates play a major role in casting their votes? Listen to the opinions of a few Australian Malayalaees.
-ഓസ്ട്രേലിയയിൽ ഫെഡറൽ തെരഞ്ഞെടുപ്പിന് ഇനി മൂന്നാഴ്ചകൾ മാത്രം ബാക്കി. തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ മലയാളികൾ എന്തൊക്കെ കാര്യങ്ങളാണ് പരിഗണിക്കുന്നത്? ഏതൊക്കെ വിഷയങ്ങൾ ഇവരുടെ വോട്ടിനെ സ്വാധീനിക്കും? ഇക്കാര്യങ്ങളിൽ ചില ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Every student who comes to Australia goes through new experiences. Finding a job can be a hard battle for some while the new experiences of Australian student life can be entirely a different experience for many. Ozone Paaliyile Ottakal is a web based series from Perth that explores experiences of some international students from Kerala.
-ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ മലയാളികൾ ഷോർട്ട് ഫിലിമുകൾ ഉൾപ്പെടെ വിവിധ രീതിയിൽ ഓസ്ട്രേലിയയിലെ കുടിയേറ്റ ജീവിതത്തെക്കുറിച്ചുള്ള പരിപാടികൾ അവതരിപ്പിക്കാറുണ്ട്.
ഇത്തരത്തിൽ ഓസ്ട്രേലിയയിൽ വിദ്യാർത്ഥികളായി എത്തുന്നവരുടെ അനുഭവങ്ങൾ ഉൾപ്പെടുത്തി അഞ്ച് എപ്പിസോഡുകളായി പെർത്തിലുള്ള ഒരു കൂട്ടം മലയാളികൾ ഒരുക്കുന്ന ഒരു വെബ്സീരീസാണ് ഓസോൺ പാളിയിലെ ഓട്ടകൾ. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
മുതിര്ന്ന മാധ്യമപ്രവര്ത്തകനും ഡല്ഹി ആകാശവാണിയിൽ 39 വർഷം വാർത്താ അവതാരകനായിരുന്ന ഗോപന് എന്ന ഗോപിനാഥന് നായര് അന്തരിച്ചു.
2017ൽ എസ് ബി എസ് മലയാളം റേഡിയോ നാലാം വാർഷികം ആഘോഷിച്ച അവസരത്തിൽ, 68 വർഷത്തെ പ്രക്ഷേപണത്തിനു ശേഷം അവസാനിപ്പിച്ച ആകാശവാണി മലയാളം വാർത്താ പ്രക്ഷേപണത്തെക്കുറിച്ചുള്ള ഓർമ്മകൾ ഗോപൻ എസ് ബി എസ് മലയാളത്തോട് പങ്കുവച്ചിരുന്നു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Sydney Malayalees have come forward to help raise fund for six families who lost their houses in Kerala flood. Listen to a report on this.
-കേരളത്തിൽ കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തിന്റെ ദുരിതത്തിൽ നിന്നും കരകയറാത്തവർ നിരവധിയാണ്. ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന ആറ് കുടുംബങ്ങൾക്ക് വീടു നിർമ്മിച്ചു നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സിഡ്നിയിലെ മലയാളികൾ. ഈ പദ്ധതിയുടെ ധനശേഖരണാർഥം സിഡ്നി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച റൈസ് ആൻഡ് റീസ്റ്റോർ എന്ന കാർണിവലിനെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Listen to Sreedharan Pillai who tells about BJP's expectations in the recent Kerala election
-ബി ജെ പി നിശ്ചയിച്ച അജണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ LDF നും UDF നും പിന്തുടരേണ്ടി വന്നുവെന്ന് സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരൻപിള്ള. മതത്തിൻറയോ ദൈവത്തിൻറയോ പേരിൽ ബിജെപി വോട്ട് ചോദിച്ചിട്ടില്ല.ഇന്ത്യയിൽ ബിജെപിയുടെ യുടെ തുടർഭരണം ഉണ്ടാകുമെന്ന പ്രതീക്ഷയും ശ്രീധരൻപിള്ള എസ് ബി എസ് മലയാളത്തോട് പങ്കുവെച്ചു. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
MA Baby speaks to SBS Malayalam about the expectations of the party after Kerala election.
-ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും വിജയിക്കാനുള്ള സാഹചര്യം ഉണ്ടെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി.
രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം ചർച്ചയായി എന്നല്ലാതെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ല. 2014ൽ LDFനെ കൈവിട്ട സീറ്റുകളിൽ മിക്കതും ഇത്തവണ തിരിച്ചു പിടിക്കും എന്നും എം എ ബേബി SBS മലയാളത്തോട് പറഞ്ഞു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
MA Baby speaks to SBS Malayalam about the expectations of the party after Kerala election.
-ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും വിജയിക്കാനുള്ള സാഹചര്യം ഉണ്ടെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി.
രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം ചർച്ചയായി എന്നല്ലാതെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ല. 2014ൽ LDFനെ കൈവിട്ട സീറ്റുകളിൽ മിക്കതും ഇത്തവണ തിരിച്ചു പിടിക്കും എന്നും എം എ ബേബി SBS മലയാളത്തോട് പറഞ്ഞു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Listen to the profiles of Australian Prime Minister Scott Morrison and Opposition leader Bill Shorten.
-ഓസ്ട്രേലിയയിൽ ഫെഡറൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ലിബറൽ പാർട്ടിയുടെയും ലേബർ പാർട്ടിയുടെയും പ്രമുഖ നേതാക്കളാണ് സ്കോട്ട് മോറിസനും ബിൽ ഷോർട്ടനും. പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെയും പ്രതിപക്ഷ നേതാവ് ബിൽ ഷോർട്ടന്റെയും രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Listen to former Chief Minister of Kerala Oommen Chandy who shares his expectations after the Kerala election.
-ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ സീറ്റുകളിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരവും ശബരിമല വിഷയത്തിലെ നിലപാടും തെരഞ്ഞെടുപ്പിനെ യുഡിഎഫിന് അനുകൂലമാക്കിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
കേഡർ പാർട്ടി അല്ലാത്തതിനാൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഗുണവും ദോഷവും കോൺഗ്രസിന് ഉണ്ടായി. അട്ടിമറിയും കള്ളവോട്ടും ഒന്നോ രണ്ടോ സീറ്റുകളിലെ വിജയത്തെ ബാധിക്കുമോ എന്ന് സംശയമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ഉമ്മൻ ചാണ്ടിയുമായുള്ള അഭിമുഖം മുകളിലെ പ്ലേയറിൽ നിന്ന്...
From the publisher's feed

10 Listeners

9 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

1 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners