
Sign up to save your podcasts
Or


The following community information is brought to you by the Australian Taxation Office.
-പൊതുജനങ്ങൾക്കായി ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസ് നൽകുന്ന അറിയിപ്പ്
Melbourne based Thejo Mathew, was unable to locate her three and a half year old son when she was in Kerala when the flood ravaged the state. She went through a crisis for three days before she located her little boy. Thejo shares her experience to SBS Malayalam.
-കേരളം പ്രളയത്തിൽ മുങ്ങിയ സമയത്ത് മെൽബണിൽ നിന്നും അവധിക്കു നാട്ടിലെത്തിയതാണ് തേജോ മാത്യുവും കുട്ടികളും. അപ്രതീക്ഷിതമായി ചെങ്ങന്നൂർ മുങ്ങിത്താണപ്പോൾ മൂന്നര വയസുള്ള മകന്‍ എവിടെയാണെന്നറിയാതെ നാലു ദിവസം കഴിയേണ്ടി വന്നു തേജോയ്ക്ക്. ഈ അനുഭവങ്ങൾ തേജോ എസ് ബി എസ് മലയാളത്തോട് പങ്കു വയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
For her contributions to art Tara Rajkumar OAM, was chosen to receive Victorian Premier's award for community harmony. Melbourne based Tara Rajkumar speaks to SBS Malayalam about the award and her contributions towards art.
-വിക്ടോറിയൻ പ്രീമിയറുടെ കമ്മ്യൂണിറ്റി ഹാർമണി പുരസ്കാരത്തിന് മലയാളി നൃത്താധ്യാപിക താരാ രാജ്കുമാർ അർഹയായി. ഓസ്ട്രേലിയയിൽ കലാരംഗത്ത് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഓർഡർ ഓഫ് ഓസ്ട്രേലിയ ജേതാവ് കൂടിയായ താരാ രാജ്കുമാറിന് പുരസ്കാരം നൽകിയത്. ഇതേക്കുറിച്ച് താരാ രാജ്കുമാർ OAM എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Listen to Dr P J Kuruvilla who tells about the preventive measures and precautions to be taken against hay fever and asthma which is common during the spring season.
-ഓസ്ട്രേലിയയിൽ വസന്തകാലം ആരംഭിച്ചതോടെ അലർജികളും ആരോഗ്യപ്രശ്നങ്ങളും പതിവാകുന്നു. ഹേഫീവർ, ആസ്ത്മ തുടങ്ങിയ ആരോഗ്യപ്രശ്നനങ്ങളാണ് ഈ സമയത്ത് കൂടുതായി കണ്ടുവരുന്നത്. ഇതിനായി എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്ന കാര്യം മെൽബണിൽ ജി പി ആയ ഡോ പി ജെ കുരുവിള വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Australian World Orchestra is performing for the first time in Kerala as part of their second tour to India. The proceeds from the orchestra will go towards Kerala flood relief fund and the team is also conducting musical workshops for Autistic children as part of their education programme. Listen to Alexander Briger AO, artistic director and musical conductor of AWO about their tour to India.
-ഓസ്ട്രേലിയൻ വേൾഡ് ഓർക്കസ്‌ട്ര കേരളത്തിൽ സംഗീതനിശ അവതരിപ്പിക്കുന്നു. ആദ്യമായി കേരളത്തിൽ എത്തുന്ന ഓസ്‌ട്രേലിയൻ വേൾഡ് ഓർക്കസ്‌ട്ര കൊച്ചി ബോൾഗാട്ടിയിലെ കോൺസെർട്ടിൽ നിന്ന് ലഭിക്കുന്ന തുക കേരള ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഉദ്ദേശ്ശിക്കുന്നത്. ഓസ്‌ട്രേലിയൻ വേൾഡ് ഓർക്കസ്‌ട്രയുടെ ആർട്ടിസ്റ്റിക് ഡയറക്ടറും മ്യൂസിക്കൽ കണ്ടക്‌ടറുമായ അലക്സാണ്ടർ ബ്രിജർ AO കോൺസർട്ടിനെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to Melbourne based chef Manoj Unnikrishnan who shares the recipe of Italian snack, Arinjini Rice Balls in Indian style.
-ഇറ്റാലിയൻ സ്നാക്ക് ആയ ആരിഞ്ചിനി റൈസ് ബോൾസ് ഇന്ത്യൻ രുചിയിൽ എങ്ങനെ തയ്യാറാക്കാമെന്നതിന്റെ പാചകക്കുറിപ്പ് വിവരിക്കുകയാണ് മെൽബണിൽ ഷെഫ് ആയ മനോജ് ഉണ്ണികൃഷ്ണൻ. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Listen to Philip Chacko, a Melbourne based real estate consultant working in Ray White real estate who explains about the things to note when purchasing an established property in Australia.
-ഓസ്‌ട്രേലിയയിൽ പണികഴിപ്പിച്ച വീടുകൾ വാങ്ങുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടുവളപ്പിൽ ഗാർഡൻ ഷെഡ്ഡും മറ്റ് കെട്ടിടങ്ങളും അനുവാദമില്ലാതെ പണികഴിപ്പിച്ചതായി കണ്ടെത്തിയെന്നു വരാം. ഈ സാഹചര്യത്തിൽ എന്തൊക്കെയാണ് ചെയ്യേണ്ടത്? പണികഴിപ്പിച്ച വീട് വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഇക്കാര്യങ്ങൾ മെൽബണിൽ റേ വൈറ്റ് റിയൽ എസ്റ്റേറ്റ് ഏജൻസിയിൽ റിയൽ എസ്റ്റേറ്റ് കൺസൽട്ടൻറ് ആയ ഫിലിപ്പ് ചാക്കോ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Sujith Nayar a Brisbane based Malayalee who is suffering from leukemia and is in look out for a matching bone marrow donor. Listen to Anju Sujith, wife of Sujith who tells about the donor drive being conducted by his friends in Brisbane after failing to get a suitable donor since three years.
-മൂന്നു വർഷം മുമ്പ് ബ്രിസ്ബൈൻ മലയാളിയായ സുജിത് നായർക്ക് അപൂർവമായ രക്താർബുദം കണ്ടെത്തിയിരുന്നു. രോഗം പൂർണമായി ചികിത്സിച്ചു മാറ്റാൻ മജ്ജ മാറ്റിവയ്ക്കൽ പ്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഇതിനായി യോജിക്കുന്ന ഒരു ദാതാവിനെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് മൂന്നു വർഷമായി സുജിത്തിന്റെ കുടുംബവും സുഹൃത്തുക്കളും. യോജിച്ച ആളെ കിട്ടാത്തതിനാൽ ബ്രിസ്ബൈനിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വീണ്ടുമൊരു ബോൺ മാരോ ഡോണർ ഡ്രൈവ് കൂടി നടത്തുന്നു.
ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ അഞ്ജു സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Green Grass Dairy Training in Tasmania has secured a $150,000 grant for the training of dairy farmers in the south Indian state of Kerala. The project is aimed at bringing Australian expertise to local dairy farmers to increase the profitability of their farms by applying modern practices. Anoop Thankan, who leads the project speaks to SBS Malayalam about the project.
-കേരളത്തിൽ പാലുൽപാദന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഓസ്ട്രേലിയൻ രീതികളിൽ പരിശീലനം നൽകുന്നതിന് ഫെഡറൽ സർക്കാർ ഒന്നര ലക്ഷം ഡോളറിന്റെ ഗ്രാന്റ് അനുവദിച്ചു. ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഒരു മൊബൈൽഫോൺ ആപ്പ് ഗ്രീൻ ഗ്രാസ് ഡയറി എന്ന പദ്ധതി തയ്യാറാക്കുന്നു. ഇതേക്കുറിച്ച് പദ്‌ധതിക്ക് നേതൃത്വം നൽകുന്ന ടാസ്മാനിയയിലുള്ള അനൂപ് തങ്കൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to Dr Raj Kurup, a Perth based environmental engineer who explains about how the different types of flood waste accumulated in Kerala can be disposed and what can be done as an ongoing process to manage waste in Kerala.
-കേരളത്തിൽ വെള്ളം ഇറങ്ങിയതോടെ പലവിധത്തിലുള്ള മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരിക്കുന്നു. ഇത് ഏതു വിധത്തിൽ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തമായ ഒരു ധാരണ ഇല്ല. ഇവ എങ്ങനെ നിർമാർജ്ജനം ചെയ്യാം? ഇതിനായി ഓസ്ട്രേലിയ ഏത് രീതിയാണ് കൈക്കൊണ്ടത്? ഇതേക്കുറിച്ച് പെർത്തിൽ പാരിസ്ഥിതിക എഞ്ചിനിയറായ ഡോ രാജ് കുറുപ് വിശദീകരിക്കുന്നത് കേൾക്കാം.
കേരളത്തിൽ ദീർഘകാല അടിസ്ഥാനത്തിൽ മാലിന്യനിർമാർജ്ജനം എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് വിദഗ്ദ്ധരുമായി ചർച്ചയിൽ ഏർപ്പെട്ടിരിക്കുന്ന ആളാണ് ഡോ രാജ് കുറുപ്
From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners