
Sign up to save your podcasts
Or


Listen to Joann Joseph, ten-year-old Malayalee girl who is ranked No 1 in state level and national level for under 11 category girls in squash tournament.
-സ്ക്വാഷ് മത്സരങ്ങളില്‍ ഓസ്ട്രേലിയയില്‍ ദേശീയതലത്തില്‍ ഒന്നാം റാങ്കിലേക്കുയര്ന്നിരിക്കുകയാണ് മെല്‍ബണിലുള്ള ജൊവാന് ജോസഫ്. അണ്ടര്‍ 11 വിഭാഗത്തില്‍ ഒന്നാം റാങ്കുകാരിയായതിനെക്കുറിച്ച് ജൊവാന് വിവരിക്കുന്നത് കേള്‍ക്കാം മുകളിലെ പ്ലേയറില്‍ നിന്ന്.
Listen to Brisbane based immigration agent and lawyer Prathap Lakshmanan who explains the government plans for changing the migration pattern to focus more on regional areas.
-ഓസ്ട്രേലിയന്‍ ജനസംഖ്യ രണ്ടര കോടി കടന്ന സാഹചര്യത്തില്‍ കുടിയേറ്റ രീതിയില്‍ മാറ്റങ്ങള്‍ വേണമെന്ന ആവശ്യം വ്യാപകമായിരിക്കുകയാണ്. ഓരോ വര്‍ഷവും നല്കുന്ന വിസകളുടെ എണ്ണം കുറയ്ക്കണം എന്ന ആവശ്യവും ശക്തമാണ്. എന്തൊക്കെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണിക്കുന്ന പ്രധാന മാറ്റങ്ങളെന്ന് വിശദീകരിക്കുകയാണ് ബ്രിസ്ബൈനില്‍ ടി എന്‍ മൈഗ്രേഷന്‍ ലോയേഴ്സില്‍ മൈഗ്രേഷന്‍ ഏജന്റും ലോയറുമായ പ്രതാപ് ലക്ഷ്മണന്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Malayalee community in Australia gathered in various cities to express their solidarity with flood-ravaged Kerala. Many politicians including ministers and MPs attended the events and assured their support. Listen to a report.
-കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനവും സഹായ വാഗ്ദാനവുമായി നിരവധി ഓസ്ട്രേലിയന്‍ നഗരങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. പാര്‍ലമെന്റംഗങ്ങളുള്‍പ്പെടെ നിരവധി പ്രമുഖരാണ് കേരളത്തിന് പിന്തുണയുമായി ഈ കൂട്ടായ്മകളിലേക്കെത്തിയത്. കൂട്ടായ്മകളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Malayalee Association of Queensland is organising a community walk to support flood-affected Kerala. MAQ secretary Nikhil Sebastian talks about that.
-കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ച് ബ്രിസ്ബൈന്‍ ജനതയില്‍ അവബോധമുണ്ടാക്കുന്നതിനും, കേരളത്തെ സഹായിക്കുന്നതിനുമായി മലയാളി അസോസിയേഷന് ഓഫ് ക്വീന്‍സ്ലാന്റ് കമ്മ്യൂണിറ്റി വോക്ക് സംഘടിപ്പിക്കുന്നു. ഇതേക്കുറിച്ച് MAQ സെക്രട്ടറി നിഖില്‍ സെബാസ്റ്റിയന് വിവരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.
NSW Labor party leader Luke Foley has said that it would be highly appropriate for Australia to provide assistance to the flood-hit southern Indian state Kerala, where more than 360 people died and over 800,000 are homeless. In an interview with SBS Malayalam Radio, he expressed his solidarity with the Malayalee community in Australia.
-പ്രളയക്കെടുതിയിലായിരിക്കുന്ന കേരളത്തിന് ഓസ്ട്രേലിയൻ സർക്കാർ സഹായം നൽകണമെന്ന് ന്യൂ സൗത്ത് വെയിൽസ് ലേബർ നേതാവും പ്രതിപക്ഷ നേതാവുമായ ല്യൂക്ക് ഫോളി ആവശ്യപ്പെട്ടു. പ്രളയക്കെടുതി ഓസ്ട്രേലിയൻ സമൂഹത്തിന്റെ മുന്നിലേക്കെത്തിക്കാൻ സിഡ്നി മലയാളികൾ ഞായറാഴ്ച നടത്തുന്ന ഒത്തുചേരലിന് പൂർണ പിന്തുണ നൽകുന്നതായും അദ്ദേഹം എസ് ബി എസ് മലയാളം റേഡിയോയോട് പറഞ്ഞു. അഭിമുഖം കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
When Kerala is facing a major flood in a century, many Australian Malayalee community groups are leding a helping hand to save Kerala. Know the Malayalee communities who are providing support and listen to the different ways of help their render.
-പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തവുമായി ആയിരക്കണക്കിന് ഓസ്ട്രേലിയൻ മലയാളികൾ രംഗത്തെത്തി. ഓണാഘോഷം റദ്ദാക്കിയും ധനസമാഹരണം നടത്തിയും രക്ഷാപ്രവർത്തനത്തിനുള്ള സന്ദേശങ്ങൾ കൈമാറിയുമാണ് ഓസ്ട്രലിയൻ മലയാളികൾ സഹായമെത്തിക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Dr. Muralee Thummarukudy, the chief of Disaster Risk Reduction in the UN explains what Australian Malayalees can do to help flood-hit Kerala in the rescue and rehabilitation front.
-കേരളത്തിലെ ദുരന്തനിവാരണത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഓസ്ട്രേലിയന്‍ മലയാളികള്‍ക്കും മറ്റു പ്രവാസി മലയാളികള്‍ക്കും എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാന്‍ കഴിയുന്നത്? എന്തൊക്കെയാണ് ചെയ്യാന്‍ പാടില്ലാത്തത്?
ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി വിശദീകരിക്കുന്നു.
Homelessness is a growing crisis in Australia. Most people do not know what to do and whom to turn to when you are about to become homeless. Listen to a report about this crisis in Australia.
-ഓസ്ട്രേലിയയിൽ കിടപ്പാടമില്ലാത്തവരുടെ എണ്ണം ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ. ഇത് പരിഹരിക്കാൻ അധികൃതർ വിവിധ പദ്ധതികൾ ആവിഷ്കരിക്കാനുള്ള ശ്രമത്തിലാണ്. ഇതുമായി ബന്ധപ്പെട്ടൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
As Cochin International Airport has suspended its operations till August 18, Saturday, due to heavy floods, all Cochin-bound flights are cancelled. What are the alternate options available for the passengers?
Sydney based travel agent Jiju Peter, from Peterson Travels, explains the options.
Following heavy rains and floods the Nedumbasserry international airport in Cochin, Kerala suspended its operations until Saturday. Listen to SBS Malayalam reporter A N Kumaramangalam
-മുല്ലപ്പെരിയാറും ഇടുക്കി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടു. ഇതിന്റെ വിശദാംശങ്ങള്‍ കേരളത്തില്‍ നിന്ന് എസ് ബി എസ് മലയാളം റിപ്പോര്‍ട്ടര്‍ എ എന്‍ കുമാരമംഗലം പങ്കുവയ്ക്കുന്നു, മുകളിലെ പ്ലേയറില്‍...
From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners