
Sign up to save your podcasts
Or


Listen to Sydney based vascular surgeon Dr Shannon Dean Thomas, who explains about the new venal seal or super glue treatment for varicose vein.
-നിരവധി പേരെ അലട്ടുന്ന വെരികോസ് വെയ്ൻ എന്ന രോഗത്തിന് വീന സീൽ അഥവാ സൂപ്പർ ഗ്ലൂ എന്ന ഒരു ചികിത്സ ഇപ്പോൾ ഓസ്‌ട്രേലിയയിൽ ലഭ്യമാണ്. ഇത് കഴിഞ്ഞ ദിവസങ്ങളിൽ മെഡികെയർ ബെനെഫിറ് ഷെഡ്യൂളിലും ഉൾപ്പെടുത്തിയിരിക്കുകയാണ് സർക്കാർ.
ഈ ചികിത്സ ഓസ്‌ട്രേലിയയിൽ ആദ്യമായി രോഗികളിൽ നടപ്പിലാക്കിയ ഡോക്ടർമാരിൽ ഒരാളും ഇപ്പോൾ ഇത് മെഡികെയർ ബെനെഫിറ് ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നത്തിനായി പ്രവർത്തിക്കുകയും ചെയ്ത ഇന്ത്യൻ വംശജനാണ് സിഡ്‌നിയിലുള്ള വാസ്കുലാർ സർജൻ ഡോ ഷാനൺ ഡീൻ തോമസ്. ഇതേക്കുറിച്ച് ഡോ ഷാനൺ ഡീൻ തോമസ് തന്നെ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Is it fair to lip sync for pre-recorded songs in live stage shows? This has become a topic of discussion among the Australian Malayalees after a video from Mohanlal Starnite held in Sydney became viral. SBS Malayalam spoke to a few people from various parts of Australia who attended this event. Listen to their comments
-സ്റ്റേജ് ഷോകളിൽ ലൈവ് ആയി പാടുന്നതിനുപകരം പാട്ടിനൊപ്പം ചുണ്ടനക്കുന്നത് ശരിയാണോ? സിഡ്നിയിൽ നടന്ന മോഹൻലാൽ സ്റ്റാർനൈറ്റിൽ നിന്നുമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇത് ഓസ്‌ട്രേലിയൻ മലയാളികൾക്കിടയിൽ ഒരു ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഇതേക്കുറിച്ച് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ മോഹൻലാൽ സ്റ്റാർനൈറ് ആസ്വദിക്കാനെത്തിയ ചിലരുടെ അഭിപ്രായങ്ങൾ എസ് ബി എസ് മലയാളം തേടിയിരുന്നു. ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ....
Australian Taxation Office has warned that they will do 'random picking' this year and is expected also target three main areas, including work related expenses to assess whether people are making false tax claims. Listen to Sajimon John, taxation agent at AAA Accounting in Melbourne.
-നികുതി റിട്ടേൺ സമർപ്പിക്കാൻ സമയമാകുകയാണ്. ഈ വർഷം നികുതി വകുപ്പ് പ്രത്യേക ഒരു മേഖലയോ വിഭാഗമോ എന്ന് നോക്കാതെ ആരുടെവേണെമെങ്കിലും വിവരങ്ങൾ പരിശോധിക്കാനുള്ള 'റാൻഡം പിക്കിങ്' നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു...ഇതിന് പുറമെ ജോലി സംബന്ധമായ ചിലവുകൾ, എയർ ബിഎൻബി, ഊബർ ഡ്രൈവർമാരുടെ ചിലവുകൾ തുടങ്ങിയവയും സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഈ വർഷം ടാക്സ് റിട്ടേൺ സമർപ്പിക്കുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് മെൽബണിലെ AAA അക്കൌണ്ടിംഗ് ആൻറ് ഫിനാൻഷ്യൽ സർവീസസിലെ സജിമോൻ ജോൺ. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
More than 17000 football fans are travelling from India to watch 2018 Russia World Cup matches. SBS is the official broadcaster for the World Cup in Australia. French Executive Producer, Christophe Mallet who is in Russia as part of the official broadcast, met some football fans from Kerala, India. Listen to what the fans had to say ahead of the World Cup.
-
ഇന്ത്യയിൽ നിന്ന് പതിനേഴായിരത്തിലധികം ഫുട്ബാൾ ആരാധകരാണ് റഷ്യ ലോകകപ്പിനായുള്ള ടിക്കറ്റുകൾ എടുത്തിരിക്കുന്നത്. ഇതിൽ ഒട്ടേറെ മലയാളികളും ഉണ്ട്. ഓസ്‌ട്രേലിയയിൽ ലോകകപ്പിന്റെ ഔദ്യോഗിക പ്രക്ഷേപണം നടത്തുന്നത് എസ് ബി എസ് ആണ്. എസ് ബി എസ് ഫ്രഞ്ച് റേഡിയോ പരിപാടിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ക്രിസ്റ്റഫെ മെല്ലെ ഇന്ത്യയിൽ നിന്ന് കളി കാണാനെത്തിയ ചില മലയാളി ആരാധകരുമായി സംസാരിച്ചു. ലോകകപ്പിന് മുന്നോടിയായി ഇവരുടെ ആവേശം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to Melbourne based Dr Asha Muhammed who shares the recipe of a Ramadan special dish Thikkidi and Chicken curry...
-ഇസ്‌ലാം മതവിശ്വാസികൾക്ക് ഇത് റമദാൻ മാസമാണ്. നിരവധി വ്യത്യസ്തമാർന്ന വിഭവങ്ങളാണ് റമദാൻ മാസത്തിൽ തയ്യാറാക്കുന്നത്. ഇത്തരത്തിൽ ഒരു വ്യത്യസ്തമായ റമദാൻ സ്പെഷ്യൽ വിഭവമായ തിക്കിടിയും കോഴിക്കറിയും തയ്യാറാക്കുന്ന വിധം മെൽബണിലുള്ള ഡോ ആഷ മുഹമ്മദ് പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Multiculturalism is an important feature of Australia and any effort to add value to this is always appreciated by the authorities. Efforts from Rajesh George from Adelaide, in producing a cover song of a Malayalam movie song involved people from different communities including children. Rajesh George has been part of several such projects. Their team was invited to the parliament of South Australia as a gesture of appreciation. Listen to the report above.
-ഓസ്‌ട്രേലിയിലേക്ക് കുടിയേറുന്നവർ രാജ്യത്തെ ബഹുസാംസ്കാരിക സ്വഭാവത്തിന്റെ ഭാഗമാകാൻ ശ്രമിക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുവാൻ അധികൃതർ തന്നെ മുന്നോട്ട് വരാറുണ്ട്. അഡ്‌ലൈഡിലുള്ള രാജേഷ് ജോർജിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സംഗീത പ്രേമികൾ, ഒരു അടാർ ലവ് എന്ന മലയാള സിനിമയിലെ 'മാണിക്ക മലരായ പൂവി' എന്ന ഗാനത്തിന്റെ കവർ തയാറാക്കിയത് കുട്ടികളെയും വിവിധ സംസ്കാരങ്ങളിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തിയായിരിന്നു. ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സംഘത്തെ സൗത്ത് ഓസ്‌ട്രേലിയൻ പാർലമെന്റിൽ ക്ഷണിക്കുകയുണ്ടായി. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
A recent study says that some early breast cancer patients could avoid chemotherapy. SBS Malayalam talks to Oncologist Dr. Mathew George, Associate Professor in the University of New England, about this study.
- പ്രാരംഭഘട്ടത്തിലുള്ള സ്തനാർബുദ രോഗികളിൽ ചിലർക്ക് കീമോതെറാപ്പി ആവശ്യമില്ലെന്നാണ് പുതിയ ഒരു പഠനത്തിന്റെ കണ്ടെത്തൽ. ഈ പഠനത്തെക്കുറിച്ച് ന്യൂ സൗത്ത് വെയില്‍സിലെ ന്യൂ ഇംഗ്ലണ്ട് സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറും ക്യാന്‍സര്‍ ചികിത്സാ വിദഗ്ധനുമായ ഡോക്ടര്‍ മാത്യു ജോര്‍ജ്ജ് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Listen to Sheeba Biju, a Melbourne based beautician who shares the tips to take care of skin and hair this winter.
-ഓസ്‌ട്രേലിയയിൽ ശൈത്യകാലം തുടങ്ങുന്നതോടെ നമ്മുടെ ത്വക്കിനും മുടിക്കും നിവധി പ്രശ്നങ്ങൾ കണ്ടുവരുന്നു. ഇവ എന്തൊക്കെയാണെന്നും ഇതിനു എന്തൊക്കെ കരുതലുകൾ എടുക്കാമെന്നും മെൽബണിൽ ബ്യുട്ടീഷനായ ഷീബ ബിജു വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയേറിൽ നിന്ന്...
As congestion has forced the Royal Adelaide Hospital authorities to resort to ambulance ramping for triage procedure since the launch of the multi-million facility, the nursing union in the state is continuing its protest wearing purple. Listen to a report.
-അഡ്‌ലൈഡില്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയ പുതിയ റോയല്‍ അഡ്‌ലൈഡ് ആശുപത്രിയില്‍ സ്ഥലപരിമിതി മൂലം എമര്‍ജന്‍സി വിഭാഗത്തിലെത്തുന്ന രോഗികളെ പലരെയും ആംബുലന്‍സിനുള്ളില്‍ വച്ച് തന്നെ പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കുകയാണ്. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സൗത്ത് ഓസ്‌ട്രേലിയയിലെ നഴ്‌സിംഗ് യൂണിയന്‍. നിരവധി മലയാളി നഴ്‌സുമാരും പ്രതിഷേധത്തിലുണ്ട്. ഇതേക്കുറിച്ച് വിശദമായി കേള്‍ക്കാം.
From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners