
Sign up to save your podcasts
Or


Listen to Director Sanalkumar Sasidharan speaking about the controversies against his latest movie S Durga .
-ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചയായിരിക്കുന്നത് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമായ സെക്‌സി ദുര്‍ഗ എന്ന എസ് ദുര്‍ഗ ആണ്. സെന്‍സര്‍ബോർഡിന്റെ നിര്‍ദ്ദേശപ്രകാരം സെക്‌സി ദുര്‍ഗ എന്ന ചിത്രം എസ് ദുര്‍ഗ എന്ന് പേരു മാറ്റിയെങ്കിലും ഗോവയിൽ നടക്കുന്ന ചലച്ചിത്രമേളയില്‍ നിന്ന് ചിത്രത്തെ ഒഴിവാക്കാനുള്ള കേന്ദ്രസർക്കാര്‍ നിർദ്ദേശം വിവാദങ്ങൾക്ക് വഴിയൊരുക്കി. ബ്രിസ്‌ബൈനില്‍ നടക്കുന്ന ഏഷ്യാ പസഫിക് ചലച്ചിത്രമേളയില്‍ സെക്‌സി ദുര്‍ഗയുടെ പ്രദര്‍ശനത്തിനായി എത്തിയ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ വിവാദങ്ങളെക്കുറിച്ചും, സിനിമയെക്കുറിച്ചും എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അതുകേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Meet Jinu Mathew who teaches Bollywood dance to the indigenous children in Northern Territory
-നോർത്തേൺ ടെറിട്ടറിയിൽ ആദിമവർഗക്കാരായ കുട്ടികളെ ബോളിവുഡ് നൃത്തം അഭ്യസിപ്പിക്കുകയാണ് ഡാർവിൻ മലയാളിയായ ജിനു മാത്യു. നോർത്തേൺ ടെറിട്ടറി സർക്കാർ നേരിട്ട് നൽകിയ ക്ഷണമാണ് ജിനുവിനു ഓസ്‌ട്രേലിയൻ ആദിമവർഗ കുട്ടികൾക്ക് ബോളിവുഡ് നൃത്തം അഭ്യസിപ്പിക്കാൻ അവസരം നൽകിയത്. ഇതേക്കുറിച്ച് ജിനു മാത്യു തന്നെ എസ് ബി എസ് മലയാളത്തോട് സംസാരിച്ചു..അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.
A Malayalee family loses thousands of dollars in visa scam, an SBS - Fairfax investigation finds. Sijimon John and Leena from Kerala talks to SBS Malayalam about their experience.
-ഓസ്ട്രേലിയയിൽ പെർമനന്റ് റെസിഡൻസി വിസയും ജോലിക്കുള്ള സ്പോൺസറെയും ശരിയാക്കി നൽകാമെന്ന് പറഞ്ഞ് മലയാളി കുടുംബത്തിൽ നിന്ന് മൈഗ്രേഷൻ ഏജന്റ് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. എസ് ബി എസും ഫെയർഫാക്സ് മീഡിയയും നടത്തിയ സംയുക്ത അന്വേഷണത്തിലാണ് തട്ടിപ്പിൻറെ വിശദാംശങ്ങൾ കോട്ടയം സ്വദേശികളായ സിജിമോൻ ജോസഫും ലീന ജോണും തുറന്നുപറഞ്ഞത്.
As one Malayalee family in New Zealand is hospitalised due to suspected food poisoning from wild boar meat, SBS Malayalam is talking to Dr Hari Kumar about how to avoid food poisoning, especially from gaming meat.
-വേട്ടയാടിപ്പിടിച്ച കാട്ടുപന്നിയുടെ മാംസം കഴിച്ചതുമൂലം ഭക്ഷ്യവിഷബാധയേറ്റു എന്ന് സംശയിക്കുന്ന മലയാളി കുടുംബം ന്യൂസിലൻറിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. ഓസ്ട്രേലിയയിലും വേട്ട വിനോദമാക്കിയ നിരവധി മലയാളികളുണ്ട്. ഇങ്ങനെ കിട്ടുന്ന മാംസത്തിൽ നിന്നും, മറ്റ് ഭക്ഷണവസ്തുക്കളിൽ നിന്നും ഭക്ഷ്യവിഷബാധയേൽക്കുന്നത് എങ്ങനെ ഒഴിവാക്കാം എന്ന കാര്യം വിശദീകരിക്കുകയാണ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ റീജിയണൽ കമ്മ്യൂണിറ്റി ഹെൽത്ത് മാനേജരായ ഡോ. ഹരികുമാർ.
An Indian family in New Zealand is in hospital in vegetative state after suspiciously being poisoned by wild boar meat. A friend of the family, Mr. Sojan Joseph talks to SBS Malayalam.
-ന്യൂസിലന്റിൽ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് മലയാളി കുടുംബം ഗുരുതരാവസ്ഥയിലായ സംഭവത്തിൽ, മറ്റാരുടെയോ കൈയിൽ നിന്ന് ലഭിച്ച ഇറച്ചിയാണ് അവർ കഴിച്ചതെന്ന് സൂചന. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ഷിബു കൊച്ചുമ്മൻ വേട്ടയ്ക്കായി പോയിരുന്നില്ലെന്നും, മറ്റാരോ ഇറച്ചി നൽകുകയായിരുന്നുവെന്നും അദ്ദേഹത്തിൻറെ കുടുംബസുഹൃത്ത് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗ്ഗവിവാഹം നിയമപരമാകുകയാണെങ്കില്‍, മതവിശ്വാസികളുടെ അവകാശം സംരക്ഷിക്കാന്‍ മതിയായ വ്യവസ്ഥകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിറോ മലബാര്‍ സഭയുടെ മെല്‍ബണ്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ പറഞ്ഞു.
സ്വവര്‍ഗ്ഗ വിവാഹത്തിന് അനുകൂലമായി വന്ന പോസ്റ്റല്‍ സര്‍വേ ഫലത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കത്തോലിക്കാ സഭയിലെ ആരെങ്കിലും സ്വവര്‍ഗ്ഗ പങ്കാളിയെ വിവാഹം കഴിക്കുയാണെങ്കില്‍ പിന്നെ അവര്‍ക്ക് സഭാംഗമായി തുടരാന്‍ കഴിയില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. അഭിമുഖം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗ്ഗവിവാഹം നിയമപരമാകുകയാണെങ്കില്‍, മതവിശ്വാസികളുടെ അവകാശം സംരക്ഷിക്കാന്‍ മതിയായ വ്യവസ്ഥകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിറോ മലബാര്‍ സഭയുടെ മെല്‍ബണ്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ പറഞ്ഞു.
സ്വവര്‍ഗ്ഗ വിവാഹത്തിന് അനുകൂലമായി വന്ന പോസ്റ്റല്‍ സര്‍വേ ഫലത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കത്തോലിക്കാ സഭയിലെ ആരെങ്കിലും സ്വവര്‍ഗ്ഗ പങ്കാളിയെ വിവാഹം കഴിക്കുയാണെങ്കില്‍ പിന്നെ അവര്‍ക്ക് സഭാംഗമായി തുടരാന്‍ കഴിയില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. അഭിമുഖം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Interview with Malayalam music director and singer Alphons Joseph
-ശ്രദ്ധേയമായ നിരവധി ഗാനങ്ങള്‍ ഒരുക്കുകയും, തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധിച്ച ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുള്ള സംഗീതജ്ഞനാണ് അല്‍ഫോണ്‍സ് ജോസഫ്. റെക്‌സ് ബാന്റിന്റെ സംഗീതപരിപാടിക്കായി ഓസ്‌ട്രേലിയയിലെത്തിയ അല്‍ഫോണ്‍സ്, എസ് ബി എസ് മലയാളവുമായി സംസാരിച്ചു. ആ അഭിമുഖം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.
Australians have had their say in the same-sex marriage debate, with more than 12.6 million ballots received before the postal survey officially closed on November 7.
According to estimates, around 78.5 per cent of eligible voters had returned a ballot with the results due to be published at 10am on November 15, 2017.
-സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണമോ എന്ന വിഷയത്തിൽ നടന്ന പോസ്റ്റൽ ജനഹിത പരിശോധനയുടെ ഫലം ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നാളെ പ്രസിദ്ധീകരിക്കും. ഫലം സ്വവർഗ്ഗ വിവാഹത്തിന് അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും എന്തൊക്കെയായിരിക്കും സംഭവിക്കുകയെന്നും, പ്രചാരണകാലം എങ്ങനെയായിരുന്നു എന്നും പരിശോധിക്കുന്ന റിപ്പോർട്ട് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Nachle Dance School in Sydney is presenting their annual dance show named: Ritu: Dance of the Seasons. Sherin Mary Alex, founder of Nachle Dance School explains about it.
-സിഡ്‌നിയിലുള്ള നാച്ച്‌ലെ നൃത്തവിദ്യാലയത്തിന്റെ വാര്‍ഷിക നൃത്തപരിപാടിയായ ഋതു - ഡാന്‍സ് ഓഫ് സീസണ്‍സ് നവംബര്‍ 25ന് നടക്കുകയാണ്. ഋതുവിനെക്കുറിച്ച് നാച്ച്‌ലെ ഡാന്‍സ് സ്‌കൂളിന്റെ സ്ഥാപക ഷെറിന്‍ മേരി അലക്‌സ് വിശദീകരിക്കുന്നു.
Vaikom Sundar Rajeev, soliciitor explains legal aspects of buying a property in Australia
-ഓസ്‌ട്രേലിയന്‍ റിയല്‍ എസ്‌റ്റേറ്റിലെ നിയമവശങ്ങളും, ചെന്നുപെടാവുന്ന അബദ്ധങ്ങളും...
From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners