
Sign up to save your podcasts
Or


It's a prejudice that's been outlawed in India. But some in Australia's Indian community are warning that caste and the so-called untouchability is creeping into daily life here.SBS Radio's Raymond Selvaraj and Kulasegaram Sanchayan investigate.
-ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ ഇന്ത്യയില്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. കേരളത്തില്‍ പൊതുവില്‍ ഇത് വളരെയധികം കുറവുമാണ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇപ്പോഴും ജാതിവിവേചനം വളരെ രൂക്ഷമായ ഒരു പ്രശ്നമായി തുടരുന്നു. വിവേചനങ്ങൾക്കെതിരെ ശക്തമായ നിയമങ്ങളുള്ള ഓസ്‌ട്രേലിയയിൽ, ഇന്ത്യന്‍ സമൂഹത്തില്‍ ജാതിയുടെ സ്വാധീനവും, ജാതി വിവേചനവും എത്രത്തോളമുണ്ട്? എസ് ബി എസ് റേഡിയോയുടെ റെയ്മണ്ട് ശെല്‍വരാജും കുലശേഖരന്‍ സഞ്ജയനും നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.
ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ശ്രോതാക്കളുടെ അഭിപ്രായങ്ങള്‍ എസ് ബി എസ് മലയാളം റേഡിയോയെ അറിയിക്കാവുന്നതാണ്. ഓസ്ട്രേലിയയിലും മലയാളികൾക്കിടയിൽ ജാതിയുടെ പേരിലുള്ള വിവേചനങ്ങൽ തുലോം കുറവാണ് എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. എന്തായാലും അതേക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളും പങ്കുവയ്ക്കാം. [email protected] എന്ന ഇമെയിലിലേക്ക് നിങ്ങളുടെ അഭിപ്രായങ്ങള്‍ അയക്കുക. അല്ലെങ്കിൽ ഈ വെബ് പേജിലും നിങ്ങളുടെ കമൻറുകൾ രേഖപ്പെടുത്താം. കൂടുതൽ ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.
Australian Malayalees have produced many short films, but no feature film has been made from here yet. A group of Malayalees in Adelaide is coming up with such a project, named 'Australia My Heartland". Let us listen about that film.
-ഓസ്ട്രേലിയൻ മലയാളികൾ നിർമ്മിച്ച ഒട്ടേറെ ഹ്രസ്വചിത്രങ്ങളെക്കുറിച്ച് എസ് ബി എസ് മലയാളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യമായി ഇവിടെ നിന്ന് ഒരു മുഴുനീള മലയാള സിനിമ വരികയാണ്. അഡ്ലൈഡ് മലയാളികൾ തയ്യാറാക്കുന്ന ഓസ്ട്രേലിയ മൈ ഹാർട്ട്ലാൻറ് അഥവാ ഓസ്ട്രേലിയ എൻറെ ഹൃദയഭൂമി എന്ന ചിത്രം അതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം.
Gay marriage is widely discussed these days. In Australia, a Malayalee has come out openly to "wed" his gay lover. Listen to Govind Pillai from Melbourne, who talks about what they mean by wedding, since it is not leagal in Australia yet. .
Scroll down for watching videos from the wedding celebration
-ഓസ്ട്രേലിയയിൽ സ്വവർഗ്ഗ സ്നേഹിതനെ വരിച്ച ഗോവിന്ദ് പിള്ള മനസു തുറക്കുന്നു...
Renewable energy resources, especially solar energy is bringing revolutionary changes world over. Australia also intends to tap its rich renewable energy resources in the future and be part of this global change. In recent years, use of solar panels has played an important role in giving households considerable savings on their electricity expenses. Solar energy is also expected to play a major role in the way our cars are going to be powered in the future. Dr. Shaji Mathews, research and industry expert in Perth, explains.
-സോളാർ ഉൾപ്പെടെയുള്ള പാരമ്പര്യേത ഊർജ്ജ സ്രോതസുകളുടെ ഉപയോഗം ഓസ്ട്രേലിയയിൽ കൂടിവരികയാണ്. നമുക്കും ഇതെങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് പെർത്തിൽ റിസേർച് ആൻഡ് ഇൻഡസ്ട്രി എക്സ്പെർട്ട് ആയ ഡോ ഷാജി മാത്യൂസ്.
The Australian Competition and Consumer Commission has urged visa holders and Australian citizens to hang up on fraudulent phone calls from scamsters. It is warned that Indian orgin people living in Australia are the main targets of thes scamsters. Listen to a report on that.
-ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ വംശജരില്‍ നിന്ന് പണം തട്ടുന്ന ഒരു സംഘത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഫെഡറല്‍ സര്‍ക്കാര്‍. രണ്ടു മാസം കൊണ്ട് 35,000 ലേറെ ഡോളറാണ് ഈ സംഘം തട്ടിയെടുത്തത്. ഈ സംഘത്തിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്.
Ban on cow slaughter and "Ghar Vapsi" (reconversion) are being discussed widely in India. SBS Malayalam Radio talks to Hindu religious leader and the founder of Bhagavatam Village Swami Udit Chaitanya, who visited Australia, about these subjects.
-മഹാരാഷ്ട്രയിലെ ഗോവധ നിരോധന നിയമവും, ഹിന്ദു സംഘടനകള്‍ നടത്തുന്ന ഘര്‍ വാപ്പസിയുമെല്ലാം ഇന്ത്യയില്‍ ഇപ്പോള്‍ വലിയ തോതില്‍ ചര്‍ച്ചയാകുന്നുണ്ട്. ഈ വിഷയങ്ങളാണ് എസ് ബി എസ് മലയാളം റേഡിയോയും ഇന്ന് പരിശോധിക്കുന്നത്. ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനം നടത്തിയ ഹിന്ദു ആചാര്യനും, ഭാഗവതം വില്ലേജിന്റെ സ്ഥാപകനുമായ സ്വാമി ഉദിത് ചൈതന്യയുമായി ദീജു ശിവദാസ് നടത്തിയ സംഭാഷണം കേള്‍ക്കാം...
There was a recent news about the use of frozen pomegranate that caused the outbreak of Hepatitis A and has led to the death of a person in Australia. Earlier, there were also reports of an outbreak of Hepatitis A after the consumption of frozen berries. During this Usha Vijayakrishnan, the Melbourne based food microbiologist explained the things to be noted when buying and using frozen foods. Listen to this interview...
-ഫ്രോസൺ മാതളനാരങ്ങ ഉപയോഗിച്ചതുമൂലം ഓസ്ട്രേലിയയിൽ നിരവധി പേർക്ക് Hepatitis A ബാധിച്ചതായി വാർത്തകൾ വന്നിരുന്നു. ഇതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു. സമാനമായ സംഭവം ഫ്രോസൺ ബെറിയുടെ ഉപയോഗം മൂലവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സമയത്ത് എസ് ബി എസ് മലയാളം നടത്തിയ അഭിമുഖം കേൾക്കാം.
ഫ്രോസൺ ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുമ്പോഴും, ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മെൽബണിൽ ഫുഡ് മൈക്രോബയോളൊജിസ്റ്റ് ആയ ഉഷ വിജയകൃഷ്ണൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
A huge number of Indians took up Australian citizenship on this Australia Day. But, do you know what are the changes in your rights and responsibilities in India, when you give up Indian citizenship. Listen to the re-broadcast of this interview.
-ഓസ്ട്രേലിയൻ പൗരത്വമെടുക്കുമ്പോൾ ഇന്ത്യയിൽ എന്തെല്ലാം അവകാശങ്ങളാണ് നഷ്ടമാകുന്നതെന്ന് കേൾക്കാം.
സോഷ്യല്‍ മീഡിയയുടെ കാലമാണിത്. മുഖ്യധാരാ മാധ്യമങ്ങളെക്കാള്‍ കൂടുതല്‍ പ്രചാരം സോഷ്യല്‍ മീഡിയയ്ക്കു കിട്ടുന്ന കാലം. പക്ഷേ ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ പലപ്പോഴും നമ്മുടെ സാമാന്യബോധത്തെപ്പോലും കളിയാക്കുന്നതാണ്. എങ്ങനെയാണ് ഈ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്? അതു തടയാന്‍ എന്തു ചെയ്യാം? എസ് ബി എസ് മലയാളം റേഡിയോ അന്വേഷിക്കുന്നു. അതു കേള്‍ക്കാന്‍ മുകളിലെ പ്ലേ ബട്ടന്‍ ക്ലിക്ക് ചെയ്യുക.
Federal Government has granted license for an Indian ethno specific Aged Care centre in Melbourne. Let us listen to Thomas Joseph, President, FIAV about this.
- ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണം കൂടി വരുന്നതിനാല്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. വിക്ടോറിയയില്‍ ഇന്ത്യന്‍ വംശജര്‍ക്കു വേണ്ടി ഒരു ഏജ്ഡ് കെയര്‍ സെന്റര്‍ തുടങ്ങാന്‍ ഫെഡറല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി പ്രത്യേക ഫണ്ടും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇത് ഇന്ത്യാക്കാര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുമെന്ന് പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ. ഏജ്ഡ് കെയര്‍ സെന്ററിനു വേണ്ടി ശ്രമിച്ചിരുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് ഓഫ് വിക്ടോറിയയുടെ പ്രസിഡന്റ് തോമസ് ജോസഫ് ഇതേക്കുറിച്ച് സംസാരിക്കുന്നു. അതു കേള്‍ക്കാന്‍ മുകളിലെ പ്ലേ ബട്ടന്‍ ക്ലിക്ക് ചെയ്യുക.From the publisher's feed

10 Listeners

9 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

3 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners

0 Listeners