Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about SPORTS SHOW:How many episodes does SPORTS SHOW have?The podcast currently has 19 episodes available.
July 15, 2024വിവ എസ്പാന, വാമോസ് അര്‍ജന്റീന | Copa América Euro 2024യൂറോ കപ്പില്‍ മുത്തമിട്ട് സ്പെയിന്. കഴിയഴകിനാല് അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച് സ്പാനിഷ് യുവനിര കപ്പുമായി മടങ്ങുമ്പോള്‍ ഫൈനലില്‍ വീണ്ടും ഇംഗ്ലണ്ടിന്റെ കണ്ണീര്‍വീണു. കോപ്പയില്‍ വീണ്ടും മുത്തമിട്ട് മെസ്സിപ്പടയുടെ ആരവം. തോല്‍വിയറിയാത്ത കൊളംബിയന്‍ പടയോട്ടത്തെ പിടിച്ചുകെട്ടി എക്സ്ട്രാ ടൈമിലെ മിന്നും ഗോളിലാണ് അര്‍ജന്റീന ചാമ്പ്യന്മാരായത്. ഡി മരിയ കപ്പുമായി കളംവിടുന്നു. മത്സരത്തിന്റെ വിശേഷങ്ങളുമായി അഭിനാഥ് തിരുവലത്തും ആദര്‍ശും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് ...more17minPlay
April 30, 2024കാത്തുകാത്തിരുന്ന് ഒടുവില്‍ സഞ്ജു ലോകകപ്പ് ടീമില്‍ | Sanju Samson in India's World Cup 0 squadകാത്തിരിപ്പുകള്‍ക്കൊടുവില്‍ 2024 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടി സഞ്ജു സാംസണ്. ഇത്തവണത്തെ ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് സഞ്ജുവിന് ടീമിലേക്കുള്ള വഴിതുറന്നത്. ലോകകപ്പ് ടീമിലേക്കുള്ള സഞ്ജുവിന്റെ യാത്രയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. അഭിനാഥ് തിരുവലത്തും, നന്ദുശേഖറും, ആദര്‍ശും. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്...more19minPlay
November 19, 2023നീലപ്പടയ്ക്ക് നിലതെറ്റിയത് എവിടെ ? | Australia beat Indiaഫൈനലില്‍ വീണെങ്കിലും തലയുയര്‍ത്തി മടങ്ങുന്നു. തുടര്‍ച്ചായി 10 വിജയങ്ങള്‍ നേടി ഫൈനലിലെത്തിയെങ്കിലും ഇന്ത്യ ഓസീസിന് മുന്നില്‍ പരാജയപ്പെട്ടു. ഇന്ത്യയ്ക്ക് പിഴച്ചതെവിടെ? അനുരഞ്ജ് മനോഹറും അഭിനാഥ് തിരുവലത്തും വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: സനൂപ് ...more13minPlay
November 18, 2023കപ്പിനും ചുണ്ടിനുമിടയില്‍ ഓസീസ് കടമ്പ | world cup final india vs australiaഓസീസോ ഇന്ത്യയോ ? 2023 ഏകദിന ലോകകപ്പ് അതിന്റെ അവകാശികളേയും കാത്തിരിപ്പാണ്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഫൈനലിന് തുടക്കമാകും. സ്വന്തം മണ്ണില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ ആറാം കിരീടമാണ് ഓസ്ട്രേലിയ ഉന്നം വെയ്ക്കുന്നത്. ഇന്ത്യ ലോകകപ്പ് ഫൈനല്‍ കളിക്കാനിറങ്ങുന്നത് അപരാജിതരായിട്ടാണ്. ഓസീസാകട്ടെ ആദ്യ രണ്ട് തോല്‍വികള്‍ക്ക് ശേഷം അവിശ്വസനീയമായ കുതിപ്പാണ് നടത്തിയത്. ആരാകും കലാശപ്പോരിലെ കേമന്മാര് ? അനുരഞ്ജ് മനോഹറും അഭിനാഥ് തിരുവല്ലത്തും ആദര്‍ശും വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് world cup final india vs australia...more19minPlay
November 16, 2023കപ്പിനരികെ ഇന്ത്യ; കോലിയുടെ റെക്കോഡ് സെഞ്ച്വറിക്ക് മേലെ ഷമിയുടെ ഹീറോയിസം | Virat Kohliപത്തില്‍ പത്തും ജയിച്ച് ഫൈനലില്‍. ഒരു ലോകകപ്പിലും ഇന്ത്യ ഇതുപോലെ മിന്നും ഫോമില്‍ കളിച്ചിട്ടില്ല. ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ മൂന്നാം ലോകകിരീടത്തിനായി വാശിയോടെ പോരാടുന്നു. സ്പിന്‍ സഹായം തേടിയിടത്ത് പേസ് നിര തീതുപ്പി. കോലിയും രോഹിത്തും രക്ഷിക്കും എന്ന് കരുതിയിടത്ത് ഗില്ലും അയ്യരും രാഹുലും അവസരത്തിനൊത്തുയര്‍ന്നു. സെമിയിലെ താരം കോലിയോ ഷമിയോ. ആരാണ് ഈ ലോകകപ്പിലെ ഇന്ത്യയുടെ യഥാര്‍ഥ ഹീറോ ? മനു കുര്യനും ബി.കെ രാജേഷും അനുരഞ്ജ് മനോഹറും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more24minPlay
November 06, 2023ഇരട്ട ഫോമില്‍ ഇന്ത്യ; സച്ചിനൊപ്പം കോലി | Kohli on 49th ODI hundredഒരിക്കലും ആര്‍ക്കും എത്താനാവില്ലെന്ന് കരുതിയിരുന്ന, ഇത്രനാളും ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറുടെ സ്വന്തമായിരുന്ന ആ സുവര്‍ണറെക്കോഡില്‍ കോലി എന്ന ഇതിഹാസം കയ്യൊപ്പ് ചാര്‍ത്തി. ഏകദിനത്തില്‍ 49 സെഞ്ചുറികള്‍ നേടിക്കൊണ്ട് സച്ചിന്റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് സാക്ഷാല്‍ വിരാട് കോലി. കോലിയുടെ പ്രകടനത്തെയും ലോകകപ്പില്‍ ഇന്ത്യയുടെ വരും മത്സരങ്ങളെയും വിലയിരുത്തുകയാണ് മാതൃഭൂമി ഡോട്ട്കോമിലെ സീനിയര്‍ സബ് എഡിറ്റര്‍ മനു കുര്യനും മാതൃഭൂമി സ്പോര്‍ട്സ് ഡെസ്ക്കിലെ സീനിയര്‍ സബ് എഡിറ്റര്‍ കെ. സുരേഷും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് ...more21minPlay
February 22, 2023വിദേശപിച്ചില്‍ മൂന്ന് ദിവസം കൊണ്ട് ഇന്ത്യയ്ക്ക് കളിതീര്‍ക്കാനാകുമോ? | Podcastബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ആധികാരികവിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി നിലനിര്‍ത്താനും ഇന്ത്യയ്ക്ക് സാധിച്ചു. എന്നാല്‍ ഇന്ത്യന്‍ താത്പര്യങ്ങള്‍ക്കനുകൂലമായാണ് പിച്ച് ഒരുക്കിയെന്ന വാദങ്ങള്‍ പലയിടത്തുമുയര്‍ന്നു. ഈ വാദങ്ങള്‍ക്ക് കഴമ്പുണ്ടോ? ഈ പ്രകടനം വിദേശപിച്ചുകളില്‍ തുടരാന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ? അഭിനാഥ് തിരുവലവത്തും ആദര്‍ശ് പിഐയും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് ...more15minPlay
November 13, 2022പൗളോ റോസിയുടെ ഇറ്റലി | 1982 ലോകകപ്പിലെ അണിയറകഥകൾഇറ്റലി മൂന്നാം തവണയും വിജയം നേടി എന്നതാണ് 1982 ലെ ലോകകപ്പിന്റെ പ്രത്യേകത. 1982 ലെ ലോകകപ്പ് വിശേഷങ്ങളുമായി മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ സി.പി. വിജയകൃഷ്ണന്, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററും കളിയെഴുത്തുകാരനുമായ കെ. വിശ്വനാഥ്, മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി. നായര്‍ എന്നിവര്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്....more24minPlay
October 15, 2022ഇവാന് കളിച്ചാല്‍ തന്ത്രം മാറുമോ? | Podcastഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഞായറാഴ്ച്ച രണ്ടാം മത്സരത്തിനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊല്‍ക്കത്ത വമ്പന്മാരായ എ.ടി.കെ. മോഹന്‍ബഗാനാണ് എതിരാളി. ആദ്യകളിയില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെതിരേ പകരക്കാരനായി ഇറങ്ങി ഇരട്ടഗോള്‍ നേടിയ ഇവാന് കലിയൂഷ്നിയെ പരിശീലകന് ഇവാന് വുകോമാനോവിച്ച് ഏത് രീതിയിലാകും ഇത്തവണ ഉപയോഗിക്കുന്നത്. ഇവാന് ആദ്യ ഇലവനില്‍ ഇടം ലഭിക്കുമോ, അതോ പകരക്കാരനായി തുടരുമോ. ഇവാന് തുടക്കം മുതല്‍ കളിച്ചാല്‍ ടീമിന്റെ ഫോര്മേഷന് ഏത് രീതിയിലാകും മാറുക?. അനീഷ് പി.നായരും അഭിനാഥ് തിരുവലത്തും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്....more16minPlay
October 06, 2022ഇത്തവണ ഇവാന്മാര് കളിമാറ്റുമോ? | Kerala Blasters FCഐഎസ്എല്‍ ഒമ്പതാം സീസണിന് വെള്ളിയാഴ്ച തുടക്കമാകുകയാണ്. രണ്ട് വര്‍ഷത്തിനു ശേഷം സ്റ്റേഡിയത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സും ടീമിന്റെ ആരാധകരും. കഴിഞ്ഞ സീസണില്‍ കൈവിട്ട കിരീടം ഇത്തവണ തിരികെ പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവാന് വുകോമനോവിച്ചും സംഘവും. ഇത്തവണ രണ്ട് ഇവാന്‍മാരാണ് ടീമിനൊപ്പമുള്ളത്. ഒന്ന് കോച്ച് ഇവാന് വുകോമനോവിച്ചും രണ്ട് യുക്രൈന് താരം ഇവാന് കലിയുഷ്നിയും. ബ്ലാസ്റ്റേഴ്സിന്റെ പ്രൊഫഷണല്‍ സമീപനത്തിന്റെ ഫലമാണ് കലിയുഷ്നിയുടെ ഐഎസ്എല്ലിലേക്കുള്ള വരവ്. ലൂണയ്ക്കൊപ്പം ബ്ലാസ്റ്റേഴ്സ് മിഡ്ഫീല്‍ഡില്‍ കലിയുഷ്നി അദ്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. വുകോമനോവിച്ചിന് കഴിഞ്ഞ തവണത്തേക്കാള്‍ തന്റെ ശൈലിക്ക് യോജിച്ച ടീമിനെയാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. കാണികളുടെ പിന്തുണ കൂടിയാകുന്നതോടെ ഇത്തവണ ഐഎസ്എല്‍ കിരീടം ആദ്യമായി ബ്ലാസ്റ്റേഴ്സിന്റെ ഷെല്ഫിലെത്തുമോ അനീഷ് പി നായരും അഭിനാഥ് തിരുവലത്തും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് Kerala Blasters FC...more17minPlay
FAQs about SPORTS SHOW:How many episodes does SPORTS SHOW have?The podcast currently has 19 episodes available.