Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about SPORTS SHOW:How many episodes does SPORTS SHOW have?The podcast currently has 19 episodes available.
September 29, 2022ഇങ്ങനെ മതിയോ ലോകകപ്പ് ഒരുക്കം ? | t20 world Cup and Team Indiaട്വന്റി ട്വന്റി വേള്‍ഡ് കപ്പ് പടിവാതില്‍ക്കലെത്തി. രണ്ട് മത്സരങ്ങളുടെ ദൂരത്തില്‍ വേള്‍ഡ് കപ്പ് ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ദക്ഷിണാഫ്രിക്കക്ക് എതിരായ ഒന്നാം ട്വന്‍ി 20യില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇങ്ങനെ മതിയോ ടീം ഇന്ത്യയുടെ ലോകകപ്പ് ഒരുക്കം. ട്വന്റി ട്വന്റി വേള്‍ഡ് കപ്പ് പടിവാതില്‍ക്കലെത്തി. രണ്ട് മത്സരങ്ങളുടെ ദൂരത്തില്‍ വേള്‍ഡ് കപ്പ് ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ദക്ഷിണാഫ്രിക്കക്ക് എതിരായ ഒന്നാം ട്വന്‍ി 20യില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇങ്ങനെ മതിയോ ടീം ഇന്ത്യയുടെ ലോകകപ്പ് ഒരുക്കം. അനീഷ് നായരും അഭിനാഥ് തിരുവലത്തും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | t20 world Cup and Team India...more14minPlay
September 21, 2022ഈ ടീം മതിയോ t20 ലോകകപ്പിന് | Team india t20 world cupഓസ്ട്രേലിയയില്‍ നടക്കുന്ന എട്ടാം ട്വിന്റി 20 ലോകകപ്പിന് ഇനി ഒരു മാസമേയുള്ളു. ലോകകപ്പിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ ടീം ലോകകപ്പ് കിരീടം ഇന്ത്യയിലെത്തിക്കാന്‍ പര്യാപ്തരാണോ ? ടീം ഇന്ത്യ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമോ? എന്തൊക്കെയാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍? അനീഷ് പി നായരും അഭിനാഥ് തിരുവലത്തും വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്ങ്: പ്രണവ് പി.എസ് | Team india t20 world cup...more15minPlay
September 10, 2022ലോകകപ്പിന്റെ തലക്കുറി മാറ്റുമോ കോലി | Virat Kohli's 71st centuryവിരാട് കോലി വിശ്വരൂപത്തിലേയ്ക്ക് തിരിച്ചുവന്നിരിക്കുകയാണ്. ആയിരം ദിവസത്തിനുശേഷം നേടുന്ന ഈ സെഞ്ചുറി ലോകകപ്പിന്റെ പടിവാതില്ക്കല് ഇന്ത്യന്‍ ടീമിന് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. മാറിയ സാഹചര്യത്തില്‍ ഈ തിരിച്ചുവരവ് ഇന്ത്യയുടെ സാധ്യത ഒന്നുകൂടി ഊതിത്തെളിച്ചിരിക്കുകയാണ്. ഈ സാധ്യതകള്‍ അന്വേഷിക്കുകയാണ് അനീഷ് പി. നായരും പി. ആനന്ദും. സൗണ്ട് മിക്സിങ് പ്രണവ് പി.എസ് | Virat Kohli's 71st century...more13minPlay
August 18, 2022ചുവപ്പുകാര്ഡ ഇതില്‍ വില്ലനാര് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് സസ്പെന്‍ഷനില്‍ | Why FIFA suspended All India Football Federationഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനെതിരെ ഉണ്ടായ സസ്പെന്ഷന് ആരാണ് ഉത്തരവാദി. ഫിഫ ഇത്തരം ഒരു കടുത്ത നടപടിയിലേക്ക് പോകാനുള്ള കാരണം എന്താകും. ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവിയെ ഈ നടപടി എങ്ങനെ ബാധിക്കും. അനീഷ് നായരും മനു കുര്യനും വിലയിരുത്തുന്നു. സൗണ്ട് മിക്സിങ്:പ്രണവ് പി.എസ് | Why FIFA suspended All India Football Federation...more17minPlay
July 07, 2022എന്റെ മകനെ ധോനി എടുത്തു, അനുഗ്രഹിച്ചു സ്വപ്നസാക്ഷാത്കാരത്തിൽ തവനൂർക്കാരൻ നബീൽ | MS Dhoni Podcast | Sports Podcast | Malayalam Podcastമലപ്പുറം തവനൂര്‍ക്കാരന്‍ വി.പി. നബീലിനെ നമുക്കൊന്നും അത്ര പരിചയം കാണില്ല. എന്നാല്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനിക്ക് നബീലിനെ അറിയാം. ധോനിയോടുള്ള ആരാധനമൂത്ത് നബീല്‍ ചെയ്തുകൂട്ടിയ കാര്യങ്ങളറിഞ്ഞാല്‍ ആരും പറഞ്ഞുപോകും 'നബീലേ, അനക്ക് എന്തൊരു പ്രാന്താടോ'. ധോനിയുടെ കടുത്ത ആരാധകനെന്ന് പറഞ്ഞ് നബീലിനെ വിശേഷിപ്പിക്കുന്നത് ഇത്തിരി കുറഞ്ഞുപോകും. ധോനിഭ്രാന്തന് എന്ന വിശേഷണമാകും ചേരുക. ഓള് കേരള ധോനി ഫാന്‍സ് അസോസിയേഷന്റെ (എ.കെ.ഡി.എഫ്.എ.) പ്രസിഡന്റ് കൂടിയാണ് ഈ 33-കാരന്.അവതരണം: അനീഷ് & അഭിനാഥ് | സൗണ്ട് മിക്സിങ് : പ്രണവ് പി. എസ് | പ്രൊഡ്യൂസർ : ജിനിൽ ജെയിംസ്Sports Podcast From Mathrubhumi. Introducing one of the die hard MS Dhoni Fan from Kerala in Mathrubhumi Podcast. MS Dhoni Podcast...more34minPlay
June 25, 2022തലയ്ക്കു മുകളില്‍ ഫിഫയുടെ വിലക്ക്, ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവിയെന്ത്? | Indian Footballഇന്ത്യന്‍ ഫുട്ബോള്‍ അതിന്റെ ചരിത്രത്തിലെ തന്നെ അതിനിര്‍ണായക ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ പ്രഫുല്‍ പട്ടേല്‍ അധ്യക്ഷനായ ഭരണസമിതിയെ ആഴ്ചകള്‍ക്ക് മുമ്പാണ് സുപ്രീംകോടതി നീക്കംചെയ്തത്. ഇനി സെപ്റ്റംബര്‍ 15-നകം പുതിയ ഭരണസമിതി നിലവില്‍വന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഫിഫ വിലക്കേര്‍പ്പെടുത്തു. അതേസമയം എഎഫ്സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയെങ്കിലും അടുത്തകാലത്തായി കോച്ച് ഇഗോള്‍ സ്റ്റിമാച്ചിന് കീഴില്‍ മികച്ച പ്രകടനമല്ല ടീം കാഴ്ചവെ്ക്കുന്നത്. പിന്നാലെയാണ് ടീമിനെ പ്രചോദിപ്പിക്കാന്‍ ഫെഡറേഷന് ജ്യോതിഷിയെ നിയമിച്ചെന്ന വാര്‍ത്തയും പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ വര്‍ത്തമാനകാല സാഹചര്യങ്ങളെയും ഭാവിയേയും കുറിച്ച് അനീഷ് നായരും അഭിനാഥ് തിരുവല്ലത്തും സംസാരിക്കുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more20minPlay
June 17, 2022മിറാന്‍ഡ വന്നു, അടുത്തത് റോയ് കൃഷ്ണ? ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്ന താരങ്ങളാരെല്ലാം? | Kerala Blasters FCഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ സജീവമാകുകയാണ്. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പുതിയ സീസണില്‍ കളിക്കാനായി മികച്ച പലതാരങ്ങളെയും മഞ്ഞപ്പട തട്ടകത്തിലെത്തിക്കും. ബ്രൈസ് മിറാന്‍ഡയെ കൊണ്ടുവന്ന് ബ്ലാസ്റ്റേഴ്സ് അതിന് തുടക്കം കുറിക്കുകയും ചെയ്തു. ഇനി ഏതൊക്കെ താരങ്ങള്‍ ബ്ലാസ്റ്റേഴ്സിലേക്കെത്തും? ഇത്തവണ മഞ്ഞപ്പട കിരീടം നേടുമോ? അനീഷ് നായരും അനുരഞ്ജ് മനോഹറും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more18minPlay
June 06, 2022ഖത്തറിലാര് പിടിച്ചുകെട്ടും മെസ്സിയെ | Lionel Messiലോകമെമ്പാടുമുള്ള ലയണല്‍ മെസ്സി ആരാധകരെ തങ്ങളുടെ സൂപ്പര്‍ താരം ആവേശത്തില്‍ ആറാടിച്ച ദിവസങ്ങളാണ് കടന്നുപോയത്. ഫൈനലിസിമയില്‍ ഇറ്റലിക്കെതിരേ ഗോളുകളടിപ്പിച്ച മെസ്സി എസ്റ്റോണിയക്കെതിരായ സൗഹൃദ മത്സരത്തില്‍ അഞ്ചു ഗോളുകള്‍ വലയിലെത്തിച്ച് തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ആ സാഹചര്യത്തില്‍ മാസങ്ങള്‍ക്കപ്പുറമുള്ള ഖത്തര്‍ ലോകകപ്പില്‍ മെസ്സി നേതൃത്വം കൊടുക്കുന്ന അര്‍ജന്റീനയുടെ മുന്നേറ്റം എങ്ങനെയാകും. മെസ്സിയുടെ ഈ കുതിപ്പ് തടയാന്‍ ഖത്തറില്‍ മറ്റു ടീമുകള്‍ പുറത്തെടുക്കുന്ന തന്ത്രങ്ങള്‍ എന്തൊക്കെയാകും. അനീഷ് നായരും അഭിനാഥ് തിരുവല്ലത്തും. സൗണ്ട് മിക്സിങ്ങ്: പ്രണവ് പി.എസ്...more23minPlay
May 30, 2022കൈവിട്ട കപ്പ് സഞ്ജുവിനെ പഴിയ്ക്കണോ? | IPlകിരീടം നേടാനായില്ലെങ്കിലും തലയുയര്‍ത്തിയാണ് സഞ്ജുവും റോയല്‍സും സീസണ് അവസാനിപ്പിക്കുന്നത്. പര്‍പ്പിള്‍ ക്യാപ്പുമായി ചഹലും ഓറഞ്ച് ക്യാപ്പടക്കം ഒന്നൊഴികെ എല്ലാ വ്യക്തിഗത അവാര്‍ഡുകളും നേടി ബട്ലര് ആറാടിയ സീസണ്. ധോനിയും രോഹിത്തും കോലിയും നിരാശപ്പെടുത്തിയ സീസണില്‍ സഞ്ജുവിലെ നായകന്റെ ഉദയമായി. നവാഗതരായ ടൈറ്റന്‍സ് കന്നി സീസണില്‍ തന്നെ കപ്പടിച്ചു. വന്‍ വിലയ്ക്ക് വിളിച്ചെടുത്തവര്‍ പലരും നിരാശപ്പെടുത്തി. ഒരുപിടി മികച്ച ഇന്നിങ്സുകളും ഹാട്രിക്കും റണ്ണൗട്ടും ക്യാച്ചും കണ്ട സീസണ്. ഐപിഎല്‍ 2022 സീസണിലെ പ്രകടനങ്ങളെക്കുറിച്ച് അനീഷ് പി നായരും മനുവും സംസാരിക്കുന്നു മിക്സിങ്; പ്രണവ് പി.എസ്...more20minPlay
FAQs about SPORTS SHOW:How many episodes does SPORTS SHOW have?The podcast currently has 19 episodes available.