വൈദ്യുതി നിരക്ക് വർധന തന്നെയാണ് പത്രങ്ങളുടെ പ്രധാന ലീഡ്. ഒന്നൊര അടിയെന്ന് മാധ്യമം, തുടർഷോക്കെന്ന് മാതൃഭൂമി, വൈദ്യുതാഘാതമെന്ന് മംഗളം, കരണത്തടിയെന്ന് ദീപിക. ഏഴ് റോഡുകൾക്ക് അംഗീകാരമെന്നതാണ് ദേശാഭിമാനി ലീഡെങ്കിലും ഒന്നാംപേജിൽ തന്നെ വൈദ്യുതി യൂണിറ്റിന് 16 പൈസ കൂടിയ വാർത്തയുണ്ട്. വയനാട് ദുരന്തത്തിൽ കണക്കുകൾകൊണ്ട് ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് സർക്കാരുകളെ ഹൈക്കോടതി വിമർശിച്ചതും കേന്ദ്രത്തിന്റെയും കേരളത്തിൻറെയും ആരോപണ പ്രത്യാരോപണങ്ങളും മാധ്യമം ഉൾപ്പെടെ മൂന്നുപത്രങ്ങളുടെ ഒന്നാംപേജ് വാർത്തയാണ്. മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച മൂന്നുപേരെക്കൂടി തിരിച്ചറിഞ്ഞു. വടകരയിൽ ദൃഷാനയെയും മുത്തശ്ശിയെയും ഇടിച്ചിട്ട് കടന്ന കാർ ഒൻപത് മാസത്തിന് ശേഷം കണ്ടെത്തി. സീബ്ര ലൈനിൽ ബസുകൾക്കിടയിൽ കുടുങ്ങി ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു.. ദിലീപ് വിഐപിയോ എന്ന കോടതിയുടെ ചോദ്യമുൾപ്പെടെ പറയാൻ ഏറെയുണ്ട് പത്രങ്ങളിൽ..| കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast